ഷവോമി എംഐ ബാൻഡ് 6, എംഐ AX9000 ഗെയിമിംഗ് വൈ-ഫൈ റൂട്ടർ അവതരിപ്പിച്ചു: വില, സവിശേഷതകൾ

|

കമ്പനിയുടെ പുതിയ ഫിറ്റ്നസ് ബാൻഡും എംഐ ബാൻഡ് 5 ൻറെ പിൻഗാമിയുമായ ഷവോമി എംഐ ബാൻഡ് 6 ഇന്ന് ഷവോമിയുടെ മെഗാ ലോഞ്ച് 2021 ഇവന്റിൽ അവതരിപ്പിച്ചു. ഈ സ്മാർട്ട് ബാൻഡ് മുൻപ് ഇറങ്ങിയ സ്മാർട്ട് ബാൻഡുമായി സാമ്യത പുലർത്തുന്നു. പക്ഷേ, ഈ ചൈനീസ് ബ്രാൻഡ് പുതിയ എംഐ ബാൻഡ് 6 ൽ അൽപ്പം വലിയ അമോലെഡ് ഡിസ്പ്ലേ, 15 അധിക വർക്ക്ഔട്ട് മോഡുകൾ, പുതിയ കാർട്ടൂൺ-തീം വാച്ച് ഫെയ്സുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫിറ്റ്നസ് ട്രാക്കറിനൊപ്പം ഷവോമി പുതിയ AX9000 ഗെയിമിംഗ് വൈ-ഫൈ റൂട്ടറും അവതരിപ്പിച്ചു. ഇതിനെ കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും ഇവിടെ നൽകിയിട്ടുണ്ട്.

ഷവോമി എംഐ ബാൻഡ് 6: വിലയും, ലഭ്യതയും

ഷവോമി എംഐ ബാൻഡ് 6: വിലയും, ലഭ്യതയും

എല്ലാ പുതിയ ഷവോമി എംഐ ബാൻഡ് 6 യുവാൻ 229 (ഏകദേശം 2,600 രൂപ) വിലയ്ക്ക് പുറത്തിറക്കി. യുവാൻ 279 (ഏകദേശം 3,100 രൂപ) വിലയുള്ള എൻ‌എഫ്‌സി ചിപ്പുള്ള ഒരു പ്രത്യേക എഡിഷൻ ഷവോമി അവതരിപ്പിച്ചു. എന്നാൽ, ഷവോമി ഇതുവരെ ഈ ബാൻഡിൻറെ വിൽപ്പന ടൈംലൈൻ വ്യക്തമാക്കിയിട്ടില്ല.

സ്‌നാപ്ഡ്രാഗൺ ചിപ്‌സെറ്റുമായി മാർച്ച് 30 ന് സാംസങ് ഗാലക്‌സി എസ് 20 എഫ്ഇ 5 ജി അവതരിപ്പിക്കുംസ്‌നാപ്ഡ്രാഗൺ ചിപ്‌സെറ്റുമായി മാർച്ച് 30 ന് സാംസങ് ഗാലക്‌സി എസ് 20 എഫ്ഇ 5 ജി അവതരിപ്പിക്കും

ഷവോമി എംഐ ബാൻഡ് 6: സവിശേഷതകൾ

ഷവോമി എംഐ ബാൻഡ് 6: സവിശേഷതകൾ

എംഐ ബാൻഡ് 6 ഇപ്പോൾ അൽപ്പം വലിയ അമോലെഡ് ഡിസ്പ്ലേയുമായാണ് വരുന്നത്. എംഐ ബാൻഡ് 5 ൽ കാണുന്ന 1.1 ഇഞ്ച് അമോലെഡ് സ്ക്രീനിന് പകരം 1.56 ഇഞ്ച് ഫുൾ-ടച്ച് അമോലെഡ് പാനൽ ഇതിൽ വരുന്നു. ഡിസ്പ്ലേയ്ക്ക് 326 പിപി പിക്സൽ ഡെൻസിറ്റി ഉണ്ട്. ഇൻഡോർ റണ്ണിങ്, നടത്തം, ട്രെഡ്‌മിൽ ഓട്ടം എന്നിവ ഉൾപ്പെടെ 30-ലധികം വർക്ക്ഔട്ട് മോഡുകളും 6 ഓട്ടോ-ഡിറ്റക്ഷൻ ഫിറ്റ്നസ് ട്രാക്കിംഗ് മോഡുകളും ഈ ബാൻഡ് നിങ്ങൾക്ക് നൽകുന്നു.

 6 സ്‌പോർട്‌സിൽ മൂന്ന് സ്‌പോട്ടിഷ് തീം വാച്ച് ഫെയ്‌സുകളും

ബാൻഡിന് 50 മീറ്റർ വാട്ടർ റെസിസ്റ്റൻസ് ഉണ്ട്, കൂടാതെ 24 × 7 തത്സമയ ഹാർട്ട്റേറ്റ് മോണിറ്ററും രക്തത്തിലെ ഓക്സിജൻറെ അളവ് കണ്ടെത്തുന്നതിനുള്ള SpO2 സെൻസറും ഉൾപ്പെടുന്നു. 130+ വാച്ച് ഫെയ്‌സുകളിലായി എംഐ ബാൻഡ് 6 സ്‌പോർട്‌സിൽ മൂന്ന് സ്‌പോട്ടിഷ് തീം വാച്ച് ഫെയ്‌സുകളും നൽകിയിരിക്കുന്നു. ഈ എംഐ ബാൻഡ് 6 ഒരു ചാർജിൽ 14 ദിവസം വരെ ബാറ്ററി ലൈഫ് നൽകുമെന്ന് ഷവോമി അവകാശപ്പെടുന്നു. മാഗ്നറ്റിക്-പിൻ ചാർജിംഗ് സവിശേഷതയുമായാണ് ഈ ബാൻഡ് വരുന്നത്. വെള്ള, തവിട്ട്, കറുപ്പ്, നീല, ഓറഞ്ച്, മഞ്ഞ, പച്ച, വെള്ളി തുടങ്ങിയ എട്ട് കളർ ഓപ്ഷനുകളിലാണ് ഷവോമിയിൽ നിന്നുള്ള ഈ പുതിയ ഫിറ്റ്നസ് ബാൻഡ് വിപണിയിൽ എത്തുന്നത്.

ഷവോമി എംഐ AX9000 ഗെയിമിംഗ് വൈ-ഫൈ റൂട്ടർ

ഷവോമി എംഐ AX9000 ഗെയിമിംഗ് വൈ-ഫൈ റൂട്ടർ

പുതിയ എംഐ AX9000 ഗെയിമിംഗ് വൈ-ഫൈ റൂട്ടറിൽ വൈ-ഫൈ 6 സ്റ്റാൻഡേർഡ്‌സ് ഉൾക്കൊള്ളുന്നു, ഇത് ഒരു ഹെക്‌സ കോർ ക്വാൽകോം (4 സിപിയു + 2 എൻപിയു) ചിപ്‌സെറ്റാണ് നൽകുന്നത്. ട്രൈ-ബാൻഡ് റൂട്ടർ 2.4, 5 ജി ബാൻഡുകളും സ്‌പോർട്ട് ഡെഡിക്കേറ്റഡ് ഗെയിമിംഗ് ഫ്രീക്വൻസിയും 12 സിഗ്നൽ ആംപ്ലിഫയറുകളും സപ്പോർട്ട് ചെയ്യുന്നു. ഈ റൂട്ടറിന് 160Hz (4 × 4) ബാൻഡ്‌വിഡ്ത്ത് ഉണ്ട്, കൂടാതെ MU-MIMO, OFDMA എന്നിവയെയും സപ്പോർട്ട് ചെയ്യുന്നുണ്ട്. അതായത് 16 ഡിവൈസുകൾ വരെ ഇതിൻറെ കണക്റ്റിവിറ്റിക്ക് സപ്പോർട്ട് ചെയ്യുവാൻ കഴിയും. ക്വാൽകോം പ്രോസസർ ചിപ്പ് 4,084 എംബിപിഎസ് വരെ വേഗത നൽകുന്നു. ഒക്റ്റാഗോണൽ രൂപകൽപ്പന ചെയ്ത ഷവോമിയുടെ മുകളിൽ എക്‌സ് ആകൃതിയിലുള്ള പാറ്റേൺ എൽഇഡി ലൈറ്റുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ എംഐ AX9000 ന് 12 മീറ്റർ വരെ റേഞ്ചുണ്ട്. യുവാൻ 999 (ഏകദേശം 11,100 രൂപ) വില വരുന്നു.

Best Mobiles in India

English summary
The smart band looks similar to the previous version, but Xiaomi has added a few updates to the current Mi Band 6, including a slightly larger AMOLED monitor, 15 additional workout modes, and new cartoon-themed watch faces, among other things.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X