നിരവധി ഹെൽത്ത് ഫീച്ചറുകളുമായി ഷവോമി എംഐ ബാൻഡ് 6 അവതരിപ്പിച്ചു

|

ഇന്ന് ഷവോമിയുടെ സ്മാർട്ടർ ലിവിംഗ് ഇവന്റ് 2022 ൽ എംഐ ബാൻഡ് 6 ഇന്ത്യയിൽ അവതരിപ്പിച്ചു. ഈ ചൈനീസ് ടെക് കമ്പനി രാജ്യത്ത് നിരവധി പുതിയ സ്മാർട്ട് ഹോം പ്രോഡക്റ്റുകൾ അവതരിപ്പിച്ചു, എന്നാൽ ഈ ഇവന്റിലെ താരം തീർച്ചയായും എംഐ ബാൻഡ് 6 ആണ്. സ്മാർട്ടർ ലിവിംഗ് 2022 ഇവന്റിൽ കമ്പനി പുതിയ എംഐ നോട്ട്ബുക്കുകൾ, എംഐ സ്മാർട്ട് ടിവി 5 എക്‌സ്, എംഐ സെക്യൂരിറ്റി ക്യാമറയുടെ ഒരു പുതിയ എഡിഷൻ, റൂട്ടർ എന്നിവ അവതരിപ്പിച്ചു. എംഐ ബാൻഡ് 6 മിതമായ നിരക്കിൽ 3,499 രൂപയ്ക്ക് വിപണിയിൽ വരുന്നു, അതേ സീരിസിൽ വിപണിയിൽ ലഭ്യമായ മറ്റ് എതിരാളികളുടെ ഫിറ്റ്നസ് ബാൻഡുകളുമായി മത്സരിക്കാനും ലക്ഷ്യമിടുന്നു.

 

നിരവധി ഹെൽത്ത് ഫീച്ചറുകളുമായി ഷവോമി എംഐ ബാൻഡ് 6 അവതരിപ്പിച്ചു

വൺപ്ലസ് ബാൻഡ്, റിയൽമി ബാൻഡ് എന്നിവയാണ് എംഐ ബാൻഡ് 6 ൻറെ ചില ബദലുകൾ. എംഐ ബാൻഡ് 6 പോലുള്ളവ ഏറ്റെടുക്കാൻ ഈ വർഷം കമ്പനി പുതിയ ഫിറ്റ്നസ് ബാൻഡുകൾ ഇന്ത്യയിൽ കൊണ്ടുവരുമെന്ന് റിയൽമി അടുത്തിടെ സ്ഥിരീകരിച്ചു. കറുപ്പ്, നീല, ഓറഞ്ച്, മഞ്ഞ, ഒലിവ്, ഐവറി എന്നിവയുൾപ്പെടെ ആറ് പുതിയ നിറങ്ങളിൽ എംഐ ബാൻഡ് 6 വരുന്നു. താൽപ്പര്യമുള്ളവർക്ക് ഓഗസ്റ്റ് 30 മുതൽ ഇന്ത്യയിൽ എംഐ ബാൻഡ് 6 വാങ്ങാം. ഫിറ്റ്നസ് ബാൻഡ് ഓർഡർ ചെയ്യുന്നതിനായി ഉപഭോക്താക്കൾക്ക് ആമസോൺ.ഇൻ, എംഐ.കോം തുടങ്ങിയ ഓൺലൈൻ വെബ്സൈറ്റുകളിലേക്ക് പോകാം അല്ലെങ്കിൽ അടുത്തുള്ള എംഐ സ്റ്റോർ സന്ദർശിക്കുക.

എംഐ ബാൻഡ് 6 ൻറെ മികച്ച സവിശേഷതകൾ

എംഐ ബാൻഡ് 6 ൻറെ മികച്ച സവിശേഷതകൾ

എംഐ ബാൻഡ് 6 കഴിഞ്ഞ കുറച്ച് മാസങ്ങളായി ചൈനയിൽ ലഭ്യമാണ്, അതേ മോഡൽ ഇന്ന് രാജ്യത്ത് എത്തുന്നു. എംഐ ബാൻഡ് 6 നിലവിലുള്ള എംഐ ബാൻഡ് 5 ന് ശേഷം കഴിഞ്ഞ വർഷം ഇന്ത്യയിൽ അവതരിപ്പിക്കുകയും നിലവിൽ 2,499 രൂപയ്ക്ക് വിൽക്കുകയും ചെയ്യുന്നു. പുതിയതായി അവതരിപ്പിച്ച എംഐ ഫിറ്റ്നസ് ബാൻഡിൻറെ പ്രധാന സവിശേഷതകളും പ്രത്യകതകളും നമുക്ക് ഇവിടെ വിശദമായി പരിശോധിക്കാം.

നിരവധി ഹെൽത്ത് ഫീച്ചറുകളുമായി ഷവോമി എംഐ ബാൻഡ് 6 അവതരിപ്പിച്ചു
 

എംഐ ബാൻഡ് 6 വലുതും തിളക്കമുള്ളതുമായ ഡിസ്പ്ലേയുമായി വരുന്നു. ഇത് ഒരു ഫുൾ സ്ക്രീൻ 1.56 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ്, കൂടാതെ എംഐ ഫിറ്റ് ആപ്പ് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് 60+ ബിൽറ്റ്-ഇൻ ബാൻഡ് ഡിസ്പ്ലേ ഓപ്ഷനുകളിൽ നിന്ന് ഡിസ്പ്ലേകൾ തിരഞ്ഞെടുക്കാനാകും. കറുപ്പ്, നീല, ഓറഞ്ച്, മഞ്ഞ, ഒലിവ്, ഐവറി തുടങ്ങി ആറ് വ്യത്യസ്ത നിറങ്ങളിൽ എംഐ ബാൻഡ് വിപണിയിൽ വരുന്നു. കോവിഡ്-19 വ്യാപിക്കുന്ന ഈ സമയത്ത് ഉണ്ടായിരിക്കേണ്ട സുപ്രധാനമായ നിരവധി ആരോഗ്യ സവിശേഷതകളും എംഐ ബാൻഡ് 6ൽ ഉണ്ട്. എംഐ ബാൻഡ് 6 ൻറെ ചില പ്രധാന ആരോഗ്യ സവിശേഷതകളിൽ SpO2 ട്രാക്കിംഗ് അല്ലെങ്കിൽ ബ്ലഡ് ഓക്സിജൻ മോണിറ്ററിങ്, സ്ലീപ് ട്രാക്കിംഗ്, റെസ്പിറേറ്റർ ട്രാക്കിംഗ്, ഹാർട്ട്റേറ്റ് മോണിറ്ററിങ്, സ്ട്രെസ് മോണിറ്ററിംഗ്, ശ്വസന വ്യായാമം, ഫെമയിൽ ഹെൽത്ത് ട്രാക്കിംഗ് എന്നിവയും ഉൾപ്പെടുന്നു.

നിരവധി ഹെൽത്ത് ഫീച്ചറുകളുമായി ഷവോമി എംഐ ബാൻഡ് 6 അവതരിപ്പിച്ചു

ഈ ഫിറ്റ്നസ് ബാൻഡിൽ ബാസ്ക്കറ്റ്ബോൾ, ബോക്സിംഗ്, നടത്തം, ഓട്ടം, എച്ച്ഐഐടി, കോർ പരിശീലനം, സുംബ, പൈലേറ്റ്സ്, ബാഡ്മിന്റൺ തുടങ്ങി നിരവധി വ്യത്യസ്ത ഫിറ്റ്നസ് മോഡുകൾ എന്നിവ ലഭ്യമാണ്. മുൻ തലമുറ എംഐ ബാൻഡുകളിൽ നിന്നുള്ള സൂചനകൾ നോക്കിയാൽ ഈ എംഐ ബാൻഡ് 6 50 മീറ്റർ വാട്ടർ റെസിസ്റ്റസുമായി വരുന്നു. ഓട്ടോമാറ്റിക് സ്ട്രോക്ക് റെക്കഗ്നിഷനുമുണ്ട് ഈ പുതിയ സ്മാർട്ട്ബാൻഡിൽ. മുൻ തലമുറ എംഐ ബാൻഡ് എഡിഷനുകൾക്ക് സമാനമായി ഈ പുതിയ എംഐ ബാൻഡ് 6 മാഗ്നറ്റിക് ചാർജിംഗ് സപ്പോർട്ടുമായി വരുന്നു. ഈ ഫിറ്റ്നസ് ബാൻഡ് കൂടുതലായി ഉപയോഗിക്കുമ്പോൾ 5 ദിവസം വരെ ബാറ്ററി ലൈഫ്, സാധാരണ മോഡിൽ 14 ദിവസം വരെയും നിലനിൽക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ബാൻഡ് പവർ-സേവിംഗ് മോഡിലാണെങ്കിൽ ഇത് 19 ദിവസം വരെ നിലനിൽക്കുമെന്നും പറയുന്നു.

Best Mobiles in India

English summary
Black, blue, orange, yellow, olive, and ivory are among the six bright colors available for the Mi Band 6. The Mi Band 6 will be available for purchase in India starting on August 30th.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X