14 ദിവസത്തെ ബാറ്ററി ലൈഫുള്ള ഷവോമി എംഐ ബാൻഡ് 6 ഇന്ത്യയിൽ ഉടൻ അവതരിപ്പിച്ചേക്കും

|

എംഐ 11 സീരീസ് സ്മാർട്ട്‌ഫോണുകളുടെ ലോഞ്ച് ഇവന്റിൽ ഷവോമി എംഐ ബാൻഡ് 6 രാജ്യത്ത് അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ. എന്നാൽ, ചില കാരണങ്ങളാൽ ഈ സ്മാർട്ട് ബാൻഡിൻറെ ലോഞ്ച് വൈകിയിരിക്കുന്ന അവസ്ഥയാണ് ഇപ്പോൾ അറിയുവാൻ സാധിക്കുന്നത്. ഈ മാസത്തോടെ കമ്പനി സ്മാർട്ട് ബാൻഡ് രാജ്യത്ത് അവതരിപ്പിക്കുമെന്ന അഭ്യൂഹങ്ങളും നിലനിൽക്കുന്നു. എന്നാൽ, ഔദ്യോഗികമായി ഒരു ലോഞ്ച് തീയതി കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എംഐ ബാൻഡ് 6 യഥാർത്ഥത്തിൽ മാർച്ചിൽ ചൈനയിൽ അവതരിപ്പിച്ചുകഴിഞ്ഞു. കറുപ്പ്, നീല, ഓറഞ്ച്, മഞ്ഞ, പച്ച, പിങ്ക് എന്നിങ്ങനെയുള്ള ഒന്നിലധികം കളർ സ്ട്രാപ്പുകൾക്കൊപ്പം ഇത് ഒരു കറുത്ത നിറത്തിൽ വിപണിയിൽ വരുന്നു.

ഷവോമി എംഐ ബാൻഡ് 6 സവിശേഷതകൾ

ഷവോമി എംഐ ബാൻഡ് 6 സവിശേഷതകൾ

1.52 ഇഞ്ച് അമോലെഡ് പാനലിൽ 152 x 486 പിക്‌സൽ സ്‌ക്രീൻ റെസല്യൂഷനും 2.5 ഡി കർവ്ഡ് ഗ്ലാസുമായാണ് എംഐ ബാൻഡ് 6 വരുന്നത്. 125 എംഎഎച്ച് ബാറ്ററിയുള്ള ഈ സ്മാർട്ട് ബാൻഡ് മാഗ്നറ്റിക് ചാർജർ വഴി ചാർജ് ചെയ്യാനാകും, കൂടാതെ 14 ദിവസത്തെ ബാറ്ററി ലൈഫ് ഒരൊറ്റ ചാർജിൽ ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. കൂടാതെ, ഓട്ടം, നടത്തം, ട്രെഡ്‌മിൽ ഓട്ടം, ഔട്ട്‌ഡോർ സൈക്ലിംഗ്, റോയിംഗ്, എലിപ്‌റ്റിക്കൽ പരിശീലനം എന്നിവ ഉൾപ്പെടെ 30 സ്‌പോർട്‌സ് മോഡുകൾ നിങ്ങൾക്ക് എംഐ ബാൻഡ് 6ൽ നിന്നും ലഭിക്കുന്നതാണ്.

വാട്സ്ആപ്പ് വഴി നിങ്ങളുടെ അടുത്തുള്ള കോവിഡ്-19 വാക്സിനേഷൻ സെന്ററുകൾ കണ്ടെത്താംവാട്സ്ആപ്പ് വഴി നിങ്ങളുടെ അടുത്തുള്ള കോവിഡ്-19 വാക്സിനേഷൻ സെന്ററുകൾ കണ്ടെത്താം

24/7 ഹൃദയമിടിപ്പ് മോണിറ്റർ സെൻസർ

24/7 ഹൃദയമിടിപ്പ് മോണിറ്റർ സെൻസർ, എസ്‌പി‌ഒ 2 സെൻസർ, സ്ലീപ്പ് ട്രാക്കർ, ആർ‌ഇഎം, സ്ട്രെസ് മോണിറ്റർ തുടങ്ങിയവയാണ് മറ്റ് സവിശേഷതകൾ. എടിഎം വാട്ടർ റെസിസ്റ്റന്റ്, ആനിമേറ്റഡ് വാച്ച് ഫെയ്സ് സപ്പോർട്ടും ഇതിലുണ്ട്. ഗ്ലോബൽ വേരിയന്റിനായി 60+ വാച്ച് ഫെയ്‌സുകളും ചൈനീസ് മോഡലിന് 130 ലധികം വാച്ച് ഫെയ്‌സുകളും ഇത് അവതരിപ്പിക്കുന്നു. കൂടാതെ, ഈ ബാൻഡ് 6 ഒരു വുമൺ ഹെൽത്ത് ട്രാക്കറായ പി‌എ‌ഐയും കൊണ്ടുവരുന്നു.

കൊറോണ വൈറസ് വാക്സിനായി ഓൺലൈൻ രജിസ്റ്റർ ചെയ്യുന്നതെങ്ങനെ?, അറിയേണ്ടതെല്ലാംകൊറോണ വൈറസ് വാക്സിനായി ഓൺലൈൻ രജിസ്റ്റർ ചെയ്യുന്നതെങ്ങനെ?, അറിയേണ്ടതെല്ലാം

ഷവോമി എംഐ ബാൻഡ് 6: ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന വില

ഷവോമി എംഐ ബാൻഡ് 6: ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന വില

സ്റ്റാൻഡേർഡ് എഡിഷനായി എംഐ ബാൻഡ് 6 229 യുവാൻ (ഏകദേശം 2,550 രൂപ) എന്ന വിലയിൽ പുറത്തിറക്കി, എൻ‌എഫ്‌സി വേരിയന്റിന് 279 യുവാൻ (ഏകദേശം 3,000 രൂപ) വില നൽകിയിരിക്കുന്നു. ഇതിനർത്ഥം രാജ്യത്ത് ഈ സ്മാർട്ട് ബാൻഡിന് 500 രൂപ മുതൽ 2,000 രൂപ വരെ വില വന്നേക്കാമെന്നാണ് പറയുന്നത്. എന്നാൽ, ഔദ്യോഗിക സ്ഥിരീകരണത്തിനായി ഇനിയും നിങ്ങൾക്ക് കാത്തിരിക്കേണ്ടി വരും.

സ്വന്തമാക്കേണ്ട ഒരു ഓപ്ഷണനോ ഷവോമി എംഐ ബാൻഡ് 6 ?

സ്വന്തമാക്കേണ്ട ഒരു ഓപ്ഷണനോ ഷവോമി എംഐ ബാൻഡ് 6 ?

നിങ്ങൾ എംഐ ബാൻഡ് 5 വാങ്ങുവാൻ ഇപ്പോൾ പദ്ധതിയുണ്ടെങ്കിൽ എംഐ ബാൻഡ് 6 വാങ്ങുന്നതായിരിക്കും ഒരു നല്ല തീരുമാനം. എന്തെന്നാൽ, നിങ്ങൾക്ക് ചില നൂതന സവിശേഷതകൾ ഏതാണ്ട് ഒരേ വിലയ്ക്ക് ഈ പുതിയ സ്മാർട്ട് ബാൻഡിൽ നിന്നും ലഭിക്കും. എംഐ ബാൻഡ് 5 ൻറെ ഡിസ്പ്ലേ എംഐ ബാൻഡ് 5 നെക്കാൾ 50 ശതമാനം വലുതാണെന്ന് കമ്പനി അവകാശപ്പെടുന്നു, കൂടാതെ, മുൻഗാമിയായ 11 സ്പോർട്സ് മോഡുകളേക്കാൾ 30 സ്പോർട്സ് മോഡുകളും നിങ്ങൾക്ക് ഇതിൽ ലഭിക്കും. കൂടാതെ, ഓട്ടം, നടത്തം, ട്രെഡ്‌മിൽ, സൈക്ലിംഗ്, എന്നിങ്ങനെ ആറ് പ്രവർത്തനങ്ങൾക്കായി ഒരു ഓട്ടോ-ഡിറ്റക്ഷൻ മോഡ് ഷവോമി എംഐ ബാൻഡ് 6 അവതരിപ്പിക്കുന്നു. എന്നാൽ, നിങ്ങൾക്ക് ഉടനടി വാങ്ങണമെങ്കിൽ ഷവോമി എംഐ ബാൻഡ് 5 നായി പോകാം അല്ലെങ്കിൽ വൺപ്ലസ്, ഓപ്പോ പോലുള്ള ബ്രാൻഡുകളിൽ നിന്നുമുള്ള മറ്റ് സ്മാർട്ട് ബാൻഡുകളും വിപണിയിൽ ലഭ്യമാണ്.

Best Mobiles in India

English summary
The Mi Band 6 was scheduled to be unveiled in the country at the launch of Xiaomi's Mi 11 series of smartphones. However, owing to unforeseen circumstances, the launch has been postponed. There are now reports that the smart band will be released in the country this month.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X