TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
ഇന്ത്യയിലടക്കം പല രാജ്യങ്ങളിലും കുറഞ്ഞ വിലയിൽ മികച്ച ഫോണുകൾ അവതരിപ്പിച്ച് ശ്രദ്ധ നേടിയ കമ്പനിയാണ് ഷവോമി. സ്മാർട്ഫോണുകളെ പോലെത്തന്നെ മറ്റു ഗാഡ്ജറ്റുകളും ഉൽപ്പന്നങ്ങളും എല്ലാം തന്നെ അവതരിപ്പിക്കുന്നതിലും അവ വിപണിയിൽ തരംഗമാക്കുന്നതിലും കമ്പനി ഏറെ മുന്നിലാണ്. ഇപ്പോഴിതാ രാജ്യത്ത് പുതിയ ബ്ലൂടൂത്ത് സ്പീക്കറുടെ എത്തിയിരിക്കുകയാണ് ഷവോമി.
മി കോംപാക്റ്റ് ബ്ലൂടൂത്ത് സ്പീക്കർ 2
799 രൂപയാണ് കമ്പനി ഈ സ്പീക്കറിന് വിലയിട്ടിരിക്കുന്നത്. ഷവോമിയുടെ മി കോംപാക്റ്റ് ബ്ലൂടൂത്ത് സ്പീക്കറിന്റെ രണ്ടാം വേർഷനാണ് ഈ സ്പീക്കർ. ഈ പുതിയ സ്പീക്കർ കാഴ്ചയിലും ഭാവത്തിലും ഏറെ ഒതുക്കമുള്ളതാണ്. അതോടൊപ്പം തന്നെ മികച്ച ശബ്ദ അനുഭവവും നൽകുന്നുണ്ട്. കമ്പനി അവകാശപ്പെടുന്ന പോലെ മികച്ച ശബ്ദം നൽകുന്നതിനായി പരിഷ്കരിച്ച ഡ്രൈവറുകളാണ് ഈ സ്പീക്കറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വില 799 രൂപ
സ്പീക്കറിൽ തന്നെ ഇൻ ബിൽറ്റ് ആയി മൈക്രോഫോണും ഉണ്ട്. ഇത് കോളുകൾ ചെയ്യുമ്പോൾ ഉപകാരപ്രദമാകും. ബ്ലൂടൂത്ത് 4.2വിൽ ആണ് ഈ ബ്ലൂടൂത്ത് സ്പീക്കർ എത്തുന്നത്. പത്തു മീറ്റർ വരെ ചുറ്റളവിനുള്ളിൽ ഈ സ്പീക്കർ ബ്ലൂടുത്തുമായി ബന്ധിപ്പിച്ച് പ്രവർത്തിപ്പിക്കാനാവും. 200Hz മുതൽ 18000Hz വരെയാണ് സ്പീക്കറിന്റെ ഫ്രീക്വൻസി പരിധി.
പ്രധാന സവിശേഷതകൾ
ഷവോമിയുടെ ഈ പുതിയ ബ്ലൂടൂത്ത് സ്പീക്കറിന്റെ ബാറ്ററിയെ കുറിച്ച് പറയുമ്പോൾ 480 mAh ലീഥിയം അയോൺ ബാറ്ററിയാണ് വരുന്നത്. ഇത് 6 മണിക്കൂർ വരെ തുടർച്ചയായി സ്പീക്കർ പ്രവർത്തിപ്പിക്കാൻ സഹായകമാകും. അതും ശബ്ദം 80 ശതമാനം വരെ ഉയർത്തിയനിലയിൽ പോലും.
മറ്റു സവിശേഷതകൾ
A2DP, AVRCP, SPP തുടങ്ങിയവയുടെ പിന്തുണയും ഈ ബ്ലൂടൂത്ത് സ്പീക്കറിന് അവകാശപ്പെടാനുണ്ട്. വ്യത്യസ്ത സൗകര്യങ്ങൾ സാധ്യമാക്കുന്ന ഒരു ബട്ടൺ ആണ് സ്പീക്കറിൽ ഉള്ളത്. സ്പീക്കർ പവർ ഓൺ ചെയ്യുക, പവർ ഓഫ് ചെയ്യുക, ഒരു ഉപകരണവുമായി കണക്റ്റ് ചെയ്യുക, ഫോൺ കോളുകൾ എടുക്കുക, കട്ട് ചെയ്യുക, പാട്ടുകൾ നിയന്ത്രിക്കുക തുടങ്ങിയ പല വ്യത്യസ്ത ആവശ്യങ്ങൾക്ക് ഈ ഒരു ബട്ടൺ ഉപയോഗപ്പെടുത്താം.
എവിടെ നിന്നും വാങ്ങാം?
ആമസോൺ, ഫ്ലിപ്കാർട്ട്, ഷവോമി വെബ്സൈറ്റ് തുടങ്ങിയവയിലൂടെ ഈ സ്പീക്കർ ആവശ്യക്കാർക്ക് വാങ്ങാൻ സാധിക്കും. നിങ്ങൾക്ക് അത്യാവശ്യം വേണ്ട സ്പീക്കർ ആവശ്യങ്ങൾക്ക് തീർച്ചയായും ഈ ബ്ലൂടൂത്ത് സ്പീക്കർ ഉപകാരപ്പെടും എന്നതിൽ യാതൊരു സംശയവുമില്ല. ഒപ്പം മികച്ച ഡിസൈനും കയ്യിലൊതുങ്ങുന്ന വലുപ്പവും കൂടിയാകുമ്പോൾ ഈ ഷവോമി ബ്ലൂടൂത്ത് സ്പീക്കർ ഒന്നുകൂടെ ആകർഷകമാകും.
എത്ര ശ്രമിച്ചിട്ടും ചില ആപ്പുകൾ നിങ്ങളുടെ ഫോണിൽ പ്രവർത്തിക്കുന്നില്ലേ..? പരിഹാരമിതാ..!