Home
Gadgets

വൈ-ഫൈ 6 സപ്പോർട്ടുമായി ഷവോമി എംഐ റൂട്ടർ AX6000 അവതരിപ്പിച്ചു: വില, സവിശേഷതകൾ

കമ്പനിയുടെ നെറ്റ്‌വർക്ക് ഡിവൈസുകളുടെ പോർട്ട്‌ഫോളിയോ കൂട്ടിച്ചേർത്ത് ഷവോമി എംഐ റൂട്ടർ AX6000 (Xiaomi Mi Router AX6000) ചൈനയിൽ അവതരിപ്പിച്ചു. വൈ-ഫൈ 6 സപ്പോർട്ട്, ആറ് എക്സ്റ്റർനാൽ ഹൈ-ഗെയിൻ ആന്റിന, ഒരു എക്സ്റ്റർനാൽ AIoT ആന്റിന എന്നിവയുമായാണ് ഈ ഡിവൈസ് വരുന്നത്. ഡ്യുവൽ-ബാൻഡ് എംഐ റൂട്ടർ എഎക്സ് 6000 ന് ഒരു ക്വാൽകോം പ്രോസസർ ഉണ്ട്. ഇതിന് കണക്റ്റഡ് ഫ്രീക്വൻസിയെ ആശ്രയിച്ച് 4,804 എംബിപിഎസ് വരെ വേഗതയുണ്ട്. സിംഗിൾ ബ്ലാക്ക് കളർ ഓപ്ഷനിലാണ് ഈ ഡിവൈസ് വിപണിയിൽ വരുന്നത്. ഈ റൂട്ടർ നിരവധി സേഫ്റ്റി ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നു. ഒപ്പം ആൻഡ്രോയിഡ്, ഐഒഎസ്, വെബ് എന്നിവയിൽ പ്രവർത്തിക്കുന്ന ഒരു മാനേജ്മെന്റ് അപ്ലിക്കേഷനുമായി വരുന്നു. എംഐ റൂട്ടർ എഎക്സ് 6000 ന് വിവിധ ഫംഗ്ഷനുകൾക്കായി എൽഇഡി ഇൻഡിക്കേറ്ററുകളുമുണ്ട്.

ഷവോമി എംഐ റൂട്ടർ AX6000: വില

ഷവോമി എംഐ റൂട്ടർ AX6000: വില

ഷവോമിയിൽ നിന്നുള്ള ഷവോമി എംഐ റൂട്ടർ AX6000 സിഎൻവൈ 599 (ഏകദേശം 6,800 രൂപ) വിലയിൽ ജനുവരി 8 ന് ചൈനയിൽ വിൽപ്പനയ്‌ക്കെത്തും. ഒരൊറ്റ ബ്ലാക്ക് കളർ മോഡൽ വരുന്ന ഈ ഡിവൈസ് നിലവിൽ റിസർവേഷനുകൾക്കായി തയ്യാറാണ്. റൂട്ടറിന്റെ അന്താരാഷ്ട്ര ലഭ്യതയെക്കുറിച്ച് കമ്പനി ഇതുവരെ ഒരു കാര്യവും വ്യക്തമാക്കിയിട്ടില്ല.

ഷവോമി എംഐ റൂട്ടർ AX6000: സവിശേഷതകൾ

ഷവോമി എംഐ റൂട്ടർ AX6000: സവിശേഷതകൾ

ഓപ്പൺഡബ്ല്യുആർടിയെ അടിസ്ഥാനമാക്കിയുള്ള മിവിഫൈ റോമിൽ പ്രവർത്തിക്കുന്ന ഷവോമി എംഐ റൂട്ടർ AX6000ന് ക്വാൽകോം ഐപിക്യു 5018 പ്രോസസറാണ് കരുത്ത് നൽകുന്നത്, കൂടാതെ 1.0 ജിഗാഹെർട്സ് നെറ്റ്‌വർക്ക് പ്രോസസർ യൂണിറ്റ് (എൻപിയു) ഇതിൽ ഉപയോഗിക്കുന്നു. 512 എംബി റാമും ഡ്യുവൽ-ബാൻഡ് പിന്തുണയുമായാണ് ഇത് വരുന്നത്. 2.4GHz ആവൃത്തിയിൽ 574 എംബിപിഎസ് വേഗതയും 5GHz ൽ 4,804 എംബിപിഎസ് വരെ റൂട്ടറിന് നൽകാൻ കഴിയുമെന്ന് ഷവോമി അവകാശപ്പെടുന്നു. ആറ് എക്സ്റ്റർനാൽ ഹൈ ഗെയിൻ ആന്റിനകളും ഒരു എക്സ്റ്റർനാൽ AIoT ആന്റിനയുമുള്ള വൈ-ഫൈ 6 സപ്പോർട്ടും ഇതിൽ ഉണ്ട്.

 എംഐ റൂട്ടർ എഎക്സ് 6000

24x7 പ്രവർത്തനത്തിലൂടെ തണുപ്പകറ്റാൻ നാച്ചുറൽ ഹീറ്റ് ഡിസിപ്പേഷൻ രൂപകൽപ്പനയാണ് എംഐ റൂട്ടർ എഎക്സ് 6000ൽ വരുന്നത്. സിസ്റ്റം, ഇന്റർനെറ്റ്, AIoT സ്റ്റാറ്റസ്, നെറ്റ്‌വർക്ക് പോർട്ടുകൾ എന്നിവയ്ക്കായി എൽഇഡി ഇൻഡിക്കേറ്ററുകളുണ്ട്. MU-MIMO, OFDMA എന്നിവ 16 ഡിവൈസുകൾ വരെ കണക്റ്റിവിറ്റി നൽകുന്നു. മൾട്ടി-സ്റ്റോറി അപ്പാർട്ടുമെന്റുകൾക്കും ഈ റൂട്ടർ അനുയോജ്യമാണെന്നും ഇത് പൂർണ്ണമായ കവറേജ് നൽകുമെന്നും ഷവോമി അവകാശപ്പെടുന്നു.

വൈ-ഫൈ 6 സപ്പോർട്ടുമായി ഷവോമി എംഐ റൂട്ടർ AX6000

കമ്പനിയുടെ AIoT ഡിവൈസുകളുമായി എംഐ റൂട്ടർ AX6000 പരിധിയില്ലാതെ പ്രവർത്തിക്കുന്നുവെന്നും ഓരോ ഡിവൈസുകളും യാന്ത്രികമായി വീണ്ടും കണക്റ്റ് ചെയ്യാതെ തന്നെ എല്ലാ ഉഡിവൈസുകളിലും വൈ-ഫൈ പാസ്‌വേഡ് സമന്വയിപ്പിക്കുമെന്നും ഷവോമി പറയുന്നു. ഷവോമി ഫോണുകൾ‌ക്ക് മികച്ച ഗെയിമിംഗ് എക്സ്പിരിയൻസിനായി എക്‌സ്‌ക്ലൂസീവ്, അൾട്രാ-ലോ ലേറ്റൻസി കണക്ഷൻ നൽകാൻ ഇതിന് കഴിയും. സുരക്ഷാ സവിശേഷതകളുടെ കാര്യത്തിൽ, എംഐ റൂട്ടർ AX6000 ൽ WPA-PSK / WPA2-PSK / WPA3-SAE എൻ‌ക്രിപ്ഷൻ, വയർ‌ലെസ് ആക്‌സസ് കൺ‌ട്രോൾ (ബ്ലാക്ക് ആൻഡ് വൈറ്റ് ലിസ്റ്റ്), ഹിഡൻ SSID, ഇന്റലിജന്റ് ആന്റി സ്ക്രാച്ച് നെറ്റ്‌വർക്ക് എന്നിവ ഉൾപ്പെടുന്നു.

More from GizBot

Best Mobiles in India

English summary
It comes with Wi-Fi 6 support, six high-gain external antennas and one AIoT external antenna. Depending on the attached frequency, the dual-band Mi Router AX6000 has a Qualcomm processor and has speeds of up to 4,804Mbps.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X