പുതിയ ഡിസൈനിൽ വരുന്ന ഷവോമി എംഐ ടിവി 40 എ ഹൊറൈസൺ എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു

|

പുതിയ സ്മാർട്ട് ടിവികളുടെ സീരിസിലേക്ക് ഷവോമി മറ്റൊരു എംഐ സ്മാർട്ട് ടിവി 40 എ ഹൊറൈസൺ എഡിഷൻ കൂടി ഇന്ത്യയിൽ പുറത്തിറക്കിയിരിക്കുകയാണ്. ഇത് കഴിഞ്ഞ വർഷത്തെ ഹൊറൈസൺ എഡിഷൻ മോഡലുകളിലേക്കുള്ള ഒരു പുതിയ അപ്‌ഡേറ്റാണ്. കൂടാതെ, 4 കെ റെസല്യൂഷൻ സപ്പോർട്ട് ഇതിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു. റെഡ്മി ടിവി സീരീസ്‌ അടുത്തിടെ പ്രഖ്യാപിച്ചതിന് ശേഷമാണ് ഈ എംഐ ടിവി 40 എയുടെ ലോഞ്ച് വരുന്നത്. റെഡ്മി ടിവികളുടെ പ്രഖ്യാപനത്തിനുശേഷം, എംഐ ടിവി സീരീസ് കൂടുതൽ പ്രീമിയം മോഡലുകൾക്ക് കാരണമാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഈ ലോഞ്ച് മറ്റുതരത്തിൽ വരുന്നതായി കാണിക്കുന്നു.

ഷവോമി എംഐ ടിവി 40 എ ഹൊറൈസൺ എഡിഷൻ

എംഐ ടിവി 40 എ ഹൊറൈസൺ എഡിഷനിലും കഴിഞ്ഞ വർഷം മുതൽ എംഐ ടിവി 4 എയ്ക്ക് സമാനമായ സവിശേഷതകൾ വരുന്നു. 93.7 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോയിലാണ് ഇത് വരുന്നത്. എന്നാൽ, ഈ പുതിയ രൂപകൽപ്പന കൂടാതെ, സ്മാർട്ട് ടിവി ഏതാണ്ട് എംഐ ടിവി 4 എ 40 യ്ക്ക് തുല്യമാണ്. കമ്പനിയുടെ പാച്ച്വാൾ ഇന്റർഫേസുമായി പ്രീലോഡ് ചെയ്യ്ത ഇത് യൂണിവേഴ്സൽ സെർച്ച്, കിഡ്സ് മോഡ്, സെലിബ്രിറ്റി വാച്ച് ലിസ്റ്റുകൾ എന്നിവയുൾപ്പെടെയുള്ള സവിശേഷതകൾ ലഭ്യമാക്കുന്നു.

എംഐ ടിവി 4 എ 40 ഹൊറൈസൺ എഡിഷന് ഇന്ത്യയിൽ വരുന്ന വിലയും, ഓഫറുകളും

എംഐ ടിവി 4 എ 40 ഹൊറൈസൺ എഡിഷന് ഇന്ത്യയിൽ വരുന്ന വിലയും, ഓഫറുകളും

ഇന്ത്യയിൽ എംഐ ടിവി 4 എ 40 ഹൊറൈസൺ എഡിഷന് 23,999 രൂപയാണ് വില വരുന്നത്. എംഐ ടിവി 4 എ 40 ഹൊറൈസൺ എഡിഷൻ ലോഞ്ച് ഓഫറുകളുടെ ഭാഗമായി എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് & ഡെബിറ്റ് കാർഡ്, ഇഎംഐ ഇടപാടുകൾ വഴി 1,000 തൽക്ഷണ കിഴിവ് ലഭിക്കുന്നു. പഴയ സ്മാർട്ട് ടിവിക്ക് പകരം പുതിയ എംഐ സ്മാർട്ട് ടിവി വാങ്ങുന്ന ഉപയോക്താക്കൾക്ക് 11,000 രൂപ വരെ എക്സ്ചേഞ്ച് ഡിസ്‌കൗണ്ടും ഫ്ലിപ്കാർട്ട് നൽകുന്നു. യഥാർത്ഥ എംഐ ടിവി 4 എ 40 2019 സെപ്റ്റംബറിൽ 17,999 രൂപയ്ക്ക് പുറത്തിറക്കി. എന്നാൽ, ഇത് നിലവിൽ 22,999 രൂപയ്ക്ക് വിൽപ്പന നടത്തുന്നു.

പുതിയ ഡിസൈനിൽ വരുന്ന ഷവോമി എംഐ ടിവി 40 എ ഹൊറൈസൺ എഡിഷൻ

ഡിസ്പ്ലേയ്ക്ക് 178 ഡിഗ്രി വ്യൂവിംഗ് ആംഗിളും സ്‌ക്രീൻ-ടു-ബോഡി റേഷിയോ 93.7 ശതമാനവുമാണ്. ഡോൾബി വിഷൻ, എച്ച്ഡിആർ 10 + പിക്ചർ ഫോർമാറ്റുകൾ പോലുള്ള സവിശേഷതകൾ ഈ ടിവിയിൽ ലഭിക്കില്ല. എംഐ ടിവി 4 എ 40 ഹൊറൈസൺ എഡിഷനിൽ ഡിടിഎസ്-എച്ച്ഡി ഉള്ള 20W സ്റ്റീരിയോ സ്പീക്കറുകൾ ഉൾപ്പെടുന്നു. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 3.5 എംഎം ഓഡിയോ ഔട്ട്, എസ്പിഡിഎഫ്, മൂന്ന് എച്ച്ഡിഎംഐ പോർട്ടുകൾ എന്നിങ്ങനെ ഒരു കൂട്ടം പോർട്ടുകൾ ഉൾപ്പെടുന്നു. എന്നാൽ, ഈ ടിവിയിൽ സാധാരണ യുഎസ്ബി 2.0 പോർട്ടുകൾ ഉണ്ടോ എന്ന കാര്യം ഷവോമി വ്യക്തമാക്കുന്നില്ല.

എംഐ ക്വിക്ക് വേക്ക് ഫീച്ചർ

പുതിയ മോഡലിൽ വരുന്ന എംഐ ക്വിക്ക് വേക്ക് ഫീച്ചർ 5 സെക്കൻഡിനുള്ളിൽ ടിവി പ്രവർത്തനം സജ്ജമാക്കുന്നു. കൂടാതെ, കൺട്രോളറിലെ വോളിയം ഡൗൺ കീ ദീർഘനേരം അമർത്തിക്കൊണ്ട് ആക്റ്റീവ് ചെയ്യാവുന്ന ക്വിക്ക് മ്യുട്ട് സപ്പോർട്ടുമുണ്ട്. എല്ലാ ഷവോമി ടിവികൾക്കും സമാനമായി, എംഐ ടിവി 40 എ ഹൊറൈസൺ എഡിഷനിൽ ആൻഡ്രോയിഡ് ടിവി ഒഎസ് 9 അടിസ്ഥാനമാക്കിയുള്ള പാച്ച്വാൾ എക്സ്പിരിയൻസ് ഉൾപ്പെടുന്നു. മുൻ മോഡലുകളെ പോലെ ഉപയോക്താക്കൾക്ക് യൂണിവേഴ്സൽ സെർച്ച്, കിഡ്സ് മോഡ്, ലൈവ് ടിവി, സ്പോർട്സ്, സ്മാർട്ട് റെക്കമെൻറ്റേഷൻ, എംഐ ഹോം അപ്ലിക്കേഷൻ തുടങ്ങിയ ജനപ്രിയ സവിശേഷതകൾ ആസ്വദിക്കാൻ കഴിയുമെന്ന് ഷവോമി പറയുന്നു. കൂടാതെ, ഗൂഗിൾ പ്ലേയ്‌ സ്റ്റോർ, ഗൂഗിൾ അസിസ്റ്റന്റ്, യൂട്യൂബ്, ക്രോംകാസ്റ്റ് എന്നിവയിലേക്കും ആക്‌സസ് ഉണ്ട്. പഴയ എംഐ ടിവി 4 എ ഹൊറൈസൺ എഡിഷൻ പുതിയ മോഡലിനൊപ്പം വിൽക്കുന്നത് തുടരുമോ എന്ന് ഷവോമി വ്യക്തമാക്കുന്നില്ല. പുതിയ മോഡൽ ഇപ്പോൾ 40 ഇഞ്ച് വലുപ്പത്തിൽ മാത്രമേ ലഭ്യമാക്കിയിട്ടുള്ളു.

Best Mobiles in India

English summary
The Mi TV series was expected to spawn more luxury models with the release of Redmi TVs, but this introduction suggests otherwise. The spec sheet for the Mi TV 40A Horizon Edition is comparable to that of the Mi TV 4A from last year.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X