കളർ കറക്ഷൻ ഫീച്ചറുമായി ഷവോമിയുടെ എംഐ ടിവി 6 എക്‌സ്ട്രീം എഡിഷൻ, ഇഎസ് 2022 സ്മാർട്ട് ടിവികൾ
ഷവോമിയുടെ പുതിയ എംഐ ടിവി 6 എക്‌സ്ട്രീം എഡിഷൻ, എംഐ ടിവി ഇഎസ് 2022 സ്മാർട്ട് ടിവികൾ നിങ്ങൾക്ക് ഇപ്പോൾ സ്വന്തമാക്കുവാൻ പറ്റിയ മികച്ച സ്മാർട്ട് ടിവികളിൽ വരുന്നവയാണ്. ഈ രണ്ട് ടിവി സെറ്റുകളും വ്യത്യസ്ത സവിശേഷതകളോടെയാണ് വന്നിരിക്കുന്നത്. ഉയർന്ന നിലവാരമുള്ള മോഡലുകളുമായി മത്സരിക്കാനാണ് ഈ സ്മാർട്ട് ടിവികൾ ഇപ്പോൾ കൊണ്ടുവന്നിരിക്കുന്നത്. മീഡിയ ടിവി MT9950 ചിപ്‌സെറ്റാണ് എംഐ ടിവി 6 എക്‌സ്ട്രീം എഡിഷന് കരുത്ത് പകരുന്നത്, കൂടാതെ 3D എൽയുടി ഫിലിം ഇൻഡസ്ട്രിയൽ-ഗ്രേഡ് കളർ കറക്ഷൻ സാങ്കേതികവിദ്യയും ഉൾപ്പെടുന്നു.
48 മെഗാപിക്‌സൽ പ്രധാന ക്യാമറ ഉൾപ്പെടുന്ന ഈ ടിവിയുടെ മുൻവശത്ത് ഡ്യൂവൽ ക്യാമറ സംവിധാനവുമുണ്ട്. മീഡിയ ടിവി എംടി 9638 ചിപ്പ് നൽകുന്ന എംഐ ടിവി ഇഎസ് 2022 ന് ഡ്യൂവൽ ചാനൽ 12.5 ഡബ്ല്യു നാല് യൂണിറ്റ് സ്പീക്കർ സംവിധാനമുണ്ട്. മികച്ച ബറൈറ്നെസ്സ്, കോൺട്രാസ്റ്റ്, പിക്ചർ-ക്വാളിറ്റി എന്നിവയ്ക്കായി രണ്ട് ടിവികളും മൾട്ടി-സോൺ ബാക്ക്‌ലൈറ്റ് സെറ്റപ്പ് അവതരിപ്പിക്കുന്നു.

എംഐ ടിവി 6 എക്‌സ്ട്രീം എഡിഷൻ, എംഐ ടിവി ഇഎസ് 2022 യുടെ വിലയും, ലഭ്യതയും
പുതിയ എംഐ ടിവി 6 എക്‌സ്ട്രീം എഡിഷൻ 55 ഇഞ്ച് മോഡലിന് സിഎൻവൈ 5,999 (ഏകദേശം 68,900 രൂപ), 65 ഇഞ്ച് മോഡലിന് സിഎൻവൈ 7,999 (ഏകദേശം 91,900 രൂപ), 75 ഇഞ്ച് മോഡലിന് സിഎൻവൈ 9,999 (ഏകദേശം 1,14,800 രൂപ) രൂപയുമാണ് നൽകിയിരിക്കുന്ന വില. എംഐ ടിവി ഇഎസ് 2022 ന് 55 ഇഞ്ച് മോഡലിന് സിഎൻവൈ 3,399 (ഏകദേശം 39,000 രൂപ), 65 ഇഞ്ച് മോഡലിന് സിഎൻവൈ 4,399 (ഏകദേശം 50,500 രൂപ), 75 ഇഞ്ച് മോഡലിന് സിഎൻവൈ 5,999 (ഏകദേശം 68,900) യഥാക്രമം വില വരുന്നു. രണ്ട് സ്മാർട്ട് ടിവികളും ഔദ്യോഗികമായി ജൂലൈ 9 ന് റിലീസ് ചെയ്യും. പ്രീ-ഓർഡറുകൾ ഇപ്പോൾ എംഐ.കോമിൽ ആരംഭിച്ചുകഴിഞ്ഞു.

എംഐ ടിവി 6 എക്‌സ്ട്രീം എഡിഷൻ സവിശേഷതകൾ
എംഐ ടിവി 6 എക്‌സ്ട്രീം എഡിഷന് നേർത്ത രൂപകൽപ്പനയുണ്ട്. 4.5 ജിബി റാമും 64 ജിബി സ്റ്റോറേജുമായി ജോടിയാക്കിയ മീഡിയടെക് എംടി 9950 ചിപ്‌സെറ്റാണ് ടിവിയുടെ കരുത്ത്. 1,200 നിറ്റ്സ് ബറൈറ്നെസ്സ്, 97 ശതമാനം ഡിസിഐ-പി 3 കളർ ഗാമറ്റ് കവറേജ്, 10.7 ബില്യൺ നിറങ്ങളുള്ള 4 കെ ക്യുഎൽഇഡി സ്ക്രീൻ ഇതിൽ ഉൾപ്പെടുന്നു. ഒരു 3D എൽയുടി ഫിലിം ഇൻഡസ്ട്രിയൽ-ഗ്രേഡ് കളർ കറക്ഷൻ സാങ്കേതികവിദ്യയും, 120Hz ഉയർന്ന റിഫ്രഷ് റേറ്റുമുള്ളതാണ് ഇത്. എംഐ ടിവി 6 എക്‌സ്ട്രീം എഡിഷൻ ഐമാക്സ് മെച്ചപ്പെടുത്തിയ വീഡിയോയെ സപ്പോർട്ട് ചെയ്യുകയും 120Hz എംഇഎംസി നൽകുകയും ചെയ്യുന്നു. ഇതിൽ 100W ഓഡിയോ സിസ്റ്റവും 48 മെഗാപിക്സൽ മെയിൻ സെൻസറുള്ള ഡ്യുവൽ എഐ ക്യാമറയുമുണ്ട്.

എംഐ ടിവി 6 എക്‌സ്ട്രീം എഡിഷന് ഒരു ഫുൾ മെറ്റൽ ബോഡി, അൾട്രാ-നേർത്ത ബെസലുകൾ, എച്ച്ഡിഎംഐ 2.1 + ഗെയിമർമാർക്ക് വിആർആർ സപ്പോർട്ട്, ഡോൾബി വിഷൻ സപ്പോർട്ട് എന്നിവയുണ്ട്. 55 ഇഞ്ച് മോഡലിന് 100 ബാക്ക്ലൈറ്റ് പാർട്ടീഷനുകളും 65 ഇഞ്ച് മോഡലിന് 224 ബാക്ക്ലൈറ്റ് പാർട്ടീഷനുകളും 75 ഇഞ്ച് മോഡലിന് 255 പാർട്ടീഷനുകളുമുണ്ടെന്ന് ഷവോമി പറയുന്നു. ഇത് മികച്ച ബറൈറ്നെസ്സ്, കോൺട്രാസ്റ്റ്, പിക്ചർ-ക്വാളിറ്റി എന്നിവ പ്രവർത്തനക്ഷമമാക്കുന്നു.

എംഐ ടിവി ഇഎസ് 2022 സവിശേഷതകൾ
എംഐ ടിവി 6 എക്‌സ്ട്രീം എഡിഷൻ പോലെ ഒരു മൾട്ടി-സോൺ ബാക്ക്‌ലൈറ്റ് പാർട്ടീഷൻ സംവിധാനവും എംഐ ടിവി ഇഎസ് 2022 ന് ഉണ്ട്. 55 ഇഞ്ച് മോഡലിന് 32 പാർട്ടീഷനുകളും 65 ഇഞ്ച് മോഡലിന് 45 പാർട്ടീഷനുകളും 75 ഇഞ്ച് മോഡലിന് 60 പാർട്ടീഷനുകളുമുണ്ട്. മീഡിയടെക് MT9638 ചിപ്‌സെറ്റാണ് ഈ സ്മാർട്ട് ടിവിയുടെ കരുത്ത്. ഡിസ്‌പ്ലേ എച്ച്ഡിആർ 10+ നെ സപ്പോർട്ട് ചെയ്യുകയും 94 ശതമാനം ഡിസിഐ-പി 3 കളർ ഗാമറ്റ് ഉൾപ്പെടുകയും ചെയ്യുന്നു. ഇത് എംഎംസി സാങ്കേതികവിദ്യയെ സപ്പോർട്ട് ചെയ്യുന്നു, കൂടാതെ സ്റ്റീരിയോ പ്ലേബാക്കിനുള്ള സപ്പോർട്ടുള്ള ഡ്യൂവൽ -ചാനൽ 12.5W നാല്-യൂണിറ്റ് സ്പീക്കർ സംവിധാനവുമുണ്ട്. XiaoAI വോയ്‌സ് അസിസ്റ്റന്റ് സപ്പോർട്ട്, 2 ജിബി റാം, 32 ജിബി സ്റ്റോറേജ്, കണക്റ്റിവിറ്റി ഓപ്ഷനുകളിൽ വൈ-ഫൈ, ബ്ലൂടൂത്ത് വി 5 എന്നിവ ഉൾപ്പെടുന്നു. പോർട്ടുകളിൽ 3 എച്ച്ഡിഎംഐ പോർട്ടുകൾ, 2 യുഎസ്ബി പോർട്ടുകൾ, ഒരു എവി പോർട്ട്, ഒരു എടിവി / ഡിടിഎംബി, ഒരു എസ് / പിഡിഎഫ് ഇൻപുട്ട് എന്നിവ ഉൾപ്പെടുന്നു.


Click it and Unblock the Notifications








