ഷവോമി എംഐ വാച്ച് ലൈറ്റ് ഉടൻ വരുന്നു: വെളിപ്പെടുത്തിയ ഡിസൈൻ, പ്രധാന സവിശേഷതകൾ

|

യു‌എസ് എഫ്‌സി‌സി ഡാറ്റാബേസിൽ‌ ഷവോമി എംഐ വാച്ച് ലൈറ്റ് രൂപകൽപ്പനയും പ്രധാന സവിശേഷതകളും വെളിപ്പെടുത്തി. വലതുവശത്ത് ഒരു ബട്ടൺ വരുന്ന ചതുരാകൃതിയിലുള്ള ഡയൽ വരുന്നതാണ് ഇതിൻറെ രൂപകൽപന. 1.41 ഇഞ്ച് എച്ച്ഡി കളർ ഡിസ്‌പ്ലേ, ബിൽറ്റ്-ഇൻ ജിപിഎസ്, 24 മണിക്കൂർ ഹാർട്ട് റേറ്റ് ട്രാക്കിംഗ് എന്നിവ കാണിക്കുന്ന സ്മാർട്ട് വാച്ചിന്റെ റീട്ടെയിൽ ബോക്‌സിന്റെ ഒരു ചിത്രവും ലിസ്റ്റിംഗിൽ നൽകിയിരിക്കുന്നു. മുമ്പ്, യു‌എൽ (ഡെം‌കോ) സർ‌ട്ടിഫിക്കേഷൻ‌ വെബ്‌സൈറ്റിൽ‌ ഇതേ വാച്ച് കണ്ടെത്തിയിരുന്നു.

ഷവോമി എംഐ വാച്ച് ലൈറ്റ്

യു‌എസ് എഫ്‌സി‌സി ലിസ്റ്റിംഗിൽ ലഭ്യമായ ഇമേജുകൾ അനുസരിച്ച്, മോഡൽ നമ്പർ REDMIWT02 വരുന്ന എംഐ വാച്ച് ലൈറ്റിന് ഒരു സ്ക്വയർ ഡയലിന് വലതുവശത്ത് ഒരു ബട്ടണും സിലിക്കൺ സ്ട്രാപ്പും ഉണ്ട്. സ്മാർട്ട് വാച്ചിന്റെ പ്രധാന സവിശേഷതകൾ കാണിക്കുന്ന വെയറബിളിന്റെ റീട്ടെയിൽ ബോക്സിന്റെ ഒരു ചിത്രവുമുണ്ട്. ബോക്സിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, സ്മാർട്ട് വാച്ചിൽ 1.41 ഇഞ്ച് എച്ച്ഡി കളർ ഡിസ്പ്ലേ, ബിൽറ്റ്-ഇൻ ജിപിഎസ്, 24 മണിക്കൂർ ഹാർട്ട് റേറ്റ് ട്രാക്കിംഗ് എന്നിവ ഉൾപ്പെടുന്നു.

50 മീറ്റർ വരെ വാട്ടർ റെസിസ്റ്റിവിറ്റി

50 മീറ്റർ വരെ വാട്ടർ റെസിസ്റ്റിവിറ്റി വരുന്ന എംഐ വാച്ച് ലൈറ്റ് സ്വിമ്മിംഗ് സ്ട്രോക്ക് റെക്കഗ്നിഷൻ, മൾട്ടിപ്പിൾ ഫിറ്റ്നസ് മോഡുകൾ, സ്ക്രീൻ ഓട്ടോ ബ്രൈറ്റ്നെസ് സവിശേഷത എന്നിവയുമുണ്ട്. 230mAh ബാറ്ററിയുള്ള ഇത് ആൻഡ്രോയിഡ് 4.4 അല്ലെങ്കിൽ ഐഒഎസ് 10ലും അതിനുമുകളിലും പ്രവർത്തിക്കുന്ന ഹാൻഡ്‌സെറ്റുകളുമായി പൊരുത്തപ്പെടുന്നു.

എയർടെൽ ഉപയോക്താക്കൾക്ക് മൂന്ന് മാസത്തെ യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ സൌജന്യമായി നേടാംഎയർടെൽ ഉപയോക്താക്കൾക്ക് മൂന്ന് മാസത്തെ യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ സൌജന്യമായി നേടാം

എംഐ വാച്ച് ലൈറ്റ്

എംഐ വാച്ച് ലൈറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായി അതിൻറെ രൂപകൽപന വെളിപ്പെടുത്തുന്നത് ഇതാദ്യമല്ല. യു‌എൽ (ഡെം‌കോ) സർ‌ട്ടിഫിക്കേഷൻ‌ വെബ്‌സൈറ്റിൽ‌ ഇത് നേരത്തെ കണ്ടെത്തിയിരുന്നു. എംഐ വാച്ച് ലൈറ്റിനായുള്ള യുഎൽ (ഡെംകോ), എഫ്‌സിസി ലിസ്റ്റിംഗ് എന്നിവ ഒരേ REDMIWT02 മോഡൽ നമ്പറിലാണ് വരുന്നത്. ഈ പുതിയ വാച്ച് എംഐ വാച്ച് ലൈറ്റ് പുനർനാമകരണം ചെയ്ത റെഡ്മി വാച്ചാണെന്ന് സൂചിപ്പിക്കുന്നു, കാരണം രണ്ടാമത്തേതിന് സമാന മോഡൽ നമ്പർ വരുന്നുണ്ടെന്ന് പറയപ്പെടുന്നു.

ആഗോള സ്മാർട്ട്‌ഫോൺ വിപണിയിൽ സാംസങ് ആധിപത്യം, ഹുവാവേ, ഷവോമി എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങളിൽആഗോള സ്മാർട്ട്‌ഫോൺ വിപണിയിൽ സാംസങ് ആധിപത്യം, ഹുവാവേ, ഷവോമി എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങളിൽ

ക്വാൽകോം സ്‌നാപ്ഡ്രാഗൺ വെയർ 3100 SoC ചിപ്‌സെറ്റ്

സി‌എൻ‌വൈ 1,299 (ഏകദേശം 14,300 രൂപ) മുതൽ ചൈനയിൽ അവതരിപ്പിച്ച എംഐ വാച്ചിന്റെ വാട്ടർഡ് ഡൗൺ വേർഷനാണ് എംഐ വാച്ച് ലൈറ്റ്. 1.78 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ (368x448 പിക്‌സൽ) ആണ് എംഐ വാച്ചിന്റെ പ്രധാന സവിശേഷത. ഈ ഡിവൈസിൽ ക്വാൽകോം സ്‌നാപ്ഡ്രാഗൺ വെയർ 3100 SoC ചിപ്‌സെറ്റാണ് വരുന്നത്. 1 ജിബി റാം, 8 ജിബി ഓൺബോർഡ് സ്റ്റോറേജ്, 570 എംഎഎച്ച് ബാറ്ററി തുടങ്ങിയവയും ഇതിൽ വരുന്നു.

ഇന്ന് മുതൽ ഇന്ത്യയിൽ പബ്ജി മൊബൈൽ ഗെയിം ആപ്പ് ഓപ്പൺ ആവില്ലഇന്ന് മുതൽ ഇന്ത്യയിൽ പബ്ജി മൊബൈൽ ഗെയിം ആപ്പ് ഓപ്പൺ ആവില്ല

Best Mobiles in India

English summary
On the US FCC database, Xiaomi Mi Watch Lite was spotted disclosing its design and key specifications. The wearable Xiaomi is seen wearing a square-shaped dial with a right-hand button.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X