ഷവോമി എംഐ വാട്ടർ പ്യൂരിഫയർ എച്ച് 1000 ജി അവതരിപ്പിച്ചു: വില, സവിശേഷതകൾ

|

എംഐ വാട്ടർ പ്യൂരിഫയർ എച്ച് 1000 ജി ഷവോമി അവതരിപ്പിച്ചുകൊണ്ട് പരിസ്ഥിതി വ്യവസ്ഥ കൂടുതൽ മെച്ചപ്പെടുത്തി എന്നുതന്നെ പറയാം. ഈ വാട്ടർ പ്യൂരിഫയർ ഡ്യൂവൽ ആർ‌ഒ റിവേഴ്സ് ഓസ്മോസിസ് ഫിൽ‌ട്രേഷൻ സാങ്കേതികവിദ്യയുമായാണ് വരുന്നത്, കൂടാതെ, 3: 1 ശുദ്ധമായ വേസ്റ്റ് വാട്ടർ റേഷിയോയുമുണ്ട്. ജലശുദ്ധീകരണ ശേഷിയിലെ ഏറ്റവും ശക്തവും ജല ഉൽപാദനത്തിൽ ഏറ്റവും വേഗതയേറിയതുമാണ് കമ്പനി പറയുന്നു. എംഐ വാട്ടർ പ്യൂരിഫയർ എച്ച് 1000 ജിക്ക് ഒരു മിനിറ്റിനുള്ളിൽ 2.5 ലിറ്റർ വെള്ളം ശുദ്ധീകരിക്കാൻ കഴിയുമെന്ന് ഷവോമി അവകാശപ്പെടുന്നു. മികച്ച ശുദ്ധീകരണ ഫലങ്ങൾക്കായി ഡ്യൂവൽ ആർ‌ഐ മെംബ്രണിനുപുറമെ വാട്ടർ പ്യൂരിഫയറിന് ത്രീ സ്റ്റേജ് ഫിൽട്ടർ സജ്ജീകരണവും നൽകിയിരിക്കുന്നു.

എംഐ വാട്ടർ പ്യൂരിഫയർ എച്ച് 1000 ജി: വില, വിൽപ്പന
 

എംഐ വാട്ടർ പ്യൂരിഫയർ എച്ച് 1000 ജി: വില, വിൽപ്പന

എംഐ വാട്ടർ പ്യൂരിഫയർ എച്ച് 1000 ജിക്ക് ചൈനയിൽ സി‌എൻ‌വൈ 3,999 (ഏകദേശം 43,900 രൂപ) ആണ് വില വരുന്നത്. ഇത് ഒരൊറ്റ വൈറ്റ് കളർ ഓപ്ഷനിൽ വിപണയിൽ ലഭ്യമാണ്. നവംബർ 1 മുതൽ എംഐ വാട്ടർ പ്യൂരിഫയർ എച്ച് 1000 ജി വിൽപ്പനയ്‌ക്കെത്തും. ആദ്യം വാങ്ങുന്നവർക്ക് സിഎൻ‌വൈ 2,999 (ഏകദേശം 32,900 രൂപ) തുടക്കവിലയ്ക്ക് ഈ പ്യൂരിഫയർ സ്വന്തമാക്കാവുന്നതാണ്. ഷവോമിയുടെ യൂപിൻ വെബ്സൈറ്റ് ഇതിനകം തന്നെ എംഐ വാട്ടർ പ്യൂരിഫയർ എച്ച് 1000 ജി സ്വന്തമാക്കുന്നതിനായുള്ള റിസർവേഷൻ ആരംഭിച്ചു.

എംഐ വാട്ടർ പ്യൂരിഫയർ എച്ച് 1000 ജി: സവിശേഷതകൾ

എംഐ വാട്ടർ പ്യൂരിഫയർ എച്ച് 1000 ജി: സവിശേഷതകൾ

ഡ്യൂവൽ ആർ‌ഒ റിവേഴ്സ് ഓസ്മോസിസ് ഫിൽ‌ട്രേഷൻ സാങ്കേതികവിദ്യയാണ് എംഐ വാട്ടർ പ്യൂരിഫയർ എച്ച് 1000 ജിയിൽ വരുന്നത്. വെള്ളം പ്രധാന മെംബ്രണിലൂടെയും ഒരു സെക്കൻഡറി ആർ‌ഒ മെംബ്രണിലൂടെയും കടന്നുപോകുന്നു. ഈ ഡ്യൂവൽ മെംബ്രൺ കുറഞ്ഞ ശബ്ദവും കുറഞ്ഞ ചിലവും ഉപയോഗിച്ച് പ്രഷർ ട്രാൻസ്‍മിഷൻ ചെയ്യുന്നു. വാട്ടർ പ്യൂരിഫയറിന് മൂന്ന് വർഷം നീണ്ടുനിൽക്കുന്ന ഫിൽട്ടർ ഉണ്ട്. 3: 1 പ്യുർ ടൂ വേസ്റ്റ് വാട്ടർ റേഷിയോ ഇതിൽ ഉള്ളതിനാൽ ഒരു മിനിറ്റിനുള്ളിൽ 2.5 ലിറ്റർ വെള്ളം ശുദ്ധീകരിക്കാനും കഴിയും.

എൽജി വിംഗ് ഡ്യുവൽ സ്‌ക്രീൻ ഫോൺ ഇന്ന് ഇന്ത്യയിൽ അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ

എംഐ വാട്ടർ പ്യൂരിഫയർ

തുരുമ്പ്, ദുർഗന്ധം, മഗ്നീഷ്യം, കാൽസ്യം, ശേഷിക്കുന്ന ക്ലോറിൻ, ഹെവി മെറ്റൽ എന്നിവ ടാപ്പ് വെള്ളത്തിൽ നിന്ന് നീക്കംചെയ്യുന്നുവെന്ന് കമ്പനി പറയുന്ന മൂന്ന് ഘട്ടങ്ങളിലുള്ള ശുദ്ധീകരണ സംവിധാനമാണ് എംഐ വാട്ടർ പ്യൂരിഫയർ എച്ച് 1000 ജിയിലുള്ളത്. മൂന്ന് ഫിൽട്ടറുകൾ മടക്കിവെച്ച പിപി കോട്ടൺ, പ്രീ-ആക്റ്റിവേറ്റഡ് കാർബൺ ഷീറ്റുകൾ, ആർ‌ഒ മെംബ്രൺ, ഇൻ‌ഹിബിറ്റർ ഷീറ്റുകൾ എന്നിവ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. വിപണിയിൽ കാണപ്പെടുന്ന പാക്ക് ചെയ്ത വെള്ളകുപ്പികൾക്ക് തുല്യമാണ് ഈ പ്യുരിഫയറിൽ നിന്നും വരുന്ന ജലത്തിന്റെ ഗുണനിലവാരം എന്ന് ഷവോമി അവകാശപ്പെടുന്നു.

ഒ‌എൽ‌ഇഡി സ്ക്രീൻ ഇൻഡിക്കേറ്റർ
 

പ്രവർത്തിക്കുന്ന അവസ്ഥയും ഫിൽട്ടർ നിലയും കാണിക്കുന്നതിനായി എംഐ വാട്ടർ പ്യൂരിഫയർ എച്ച് 1000 ജിയിൽ ഒ‌എൽ‌ഇഡി സ്ക്രീൻ ഇൻഡിക്കേറ്റർ ഉണ്ട്. ഇത് ഫിൽട്ടർ മാറ്റുവാൻ ഓർമ്മപ്പെടുത്തകയും ചെയ്യുന്നു. കൂടാതെ, ഈ ഫിൽട്ടർ മാറ്റങ്ങൾ ഒരു സാങ്കേതിക വിദഗ്ദ്ധന്റെ ആവശ്യമില്ലാതെ ഉപയോക്താവിന് സ്വയമേവ വളരെ ലളിതമായി തന്നെ ചെയ്യാൻ കഴിയും. വാട്ടർ ലീക്കേജ് പ്രൊട്ടക്ഷനും ഈ വാട്ടർ പ്യൂരിഫയർ നൽകിയിരിക്കുന്നു.

ഫ്ലിപ്പ്കാർട്ട് ദീപാവലി സെയിലിലൂടെ ഈ സ്മാർട്ട്ഫോണുകൾ വമ്പിച്ച ഓഫറിൽ സ്വന്തമാക്കാം

Most Read Articles
Best Mobiles in India

English summary
By launching the Mi Water Purifier H1000 G, Xiaomi has extended its ecosystem range. The water purifier incorporates double RO reverse osmosis filtration technology and has a reliable pure to waste water ratio of 3:1.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X