പെർഫെക്ട് ഓക്കേ! ഷവോമി വരുന്നു..പുതിയ പാഡ് പ്രോയുമായി
റെഡ്മി പാഡ് പ്രോ ഈ വർഷം ഏപ്രിലിൽ ചൈനയിൽ ലോഞ്ച് ചെയ്തിരുന്നു. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) സർട്ടിഫിക്കേഷൻ വെബ്‌സൈറ്റിൽ ഈ ഡിവൈസ് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ റെഡ്മി പാഡ് പ്രോയുടെ ഇന്ത്യൻ വിപണി ലോഞ്ചിനായി ഷവോമി തയ്യാറെടുക്കുന്നതായി പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മൈ സ്മാർട്ട് പ്രൈസ് റിപ്പോർട്ട് (MySmartPrice) അനുസരിച്ച് 2405CRPFDI എന്ന മോഡൽ നമ്പർ ഉള്ള ടാബ്‌ലെറ്റിന് 2024 മെയ് 27 വരെ സർട്ടിഫിക്കേഷൻ ലഭിച്ചതായി റിപ്പോർട്ടുണ്ട്. മോഡൽ നമ്പറിൽ ഒരു "I" ഉൾപ്പെടുത്തിയിരിക്കുന്നത് ഈ വേരിയൻ്റ് ഇന്ത്യക്ക് അനുയോജ്യം ആയതാണ് എന്ന് സൂചിപ്പിക്കുന്നു.
സ്നാപ്ഡ്രാഗൺ 7s Gen 2 SoC, ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 10,000mAh ബാറ്ററി, 12.1 ഇഞ്ച് 2.5K LCD സ്‌ക്രീൻ എന്നിവയോടെയാണ് റെഡ്മി പാഡ് പ്രോ ചൈനയിൽ ലോഞ്ച് ആയത്. ഇത് മൂന്ന് റാമിലും സ്റ്റോറേജ് കോൺഫിഗറേഷനുകളിലും വൈഫൈ കണക്റ്റിവിറ്റിയിലും ലിസ്റ്റ് ചെയ്തിട്ടുണ്ട്. മുകളിൽ പറഞ്ഞ കാരണങ്ങളോടൊപ്പം ഗൂഗിൾ പ്ലേ കൺസോളിൽ ടാബ്‌ലെറ്റ് കണ്ടെത്തിയതിനാൽ ഒരു ഇന്ത്യൻ ലോഞ്ച് ഉണ്ടാകാം എന്ന് പ്രതീക്ഷിക്കുന്നു. ടാബ്‌ലെറ്റ് 5ജി വേരിയൻ്റിലും അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ഷവോമി സിഇഒ ലെയ് ജൂൻ Xലെ ഒരു പോസ്റ്റിൽ റെഡ്മി പാഡ് പ്രോ 5G ഒരു 5G സിം കാർഡിനുള്ള പിന്തുണയോടെ വരുമെന്ന് പ്രഖ്യാപിച്ചിരുന്നു. കൃത്യമായ ലോഞ്ച് തീയതിയോ സമയമോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 5ജി വേരിയൻ്റ് ഒരു നെറ്റ്‌വർക്ക് സമന്വയം (network sync) സവിശേഷതയെയും പിന്തുണയ്ക്കുമെന്ന് ജൂൻ കൂട്ടിച്ചേർത്തു. ഇത് ഉപയോക്താക്കൾക്ക് അവരുടെ ഫോണിൻ്റെ ഹോട്ട്‌സ്‌പോട്ട് ഒറ്റ ടാപ്പിലൂടെ ടാബ്‌ലെറ്റിലേക്ക് എളുപ്പത്തിൽ ബന്ധിപ്പിക്കാൻ അനുവദിക്കും.
ടീസർ പോസ്റ്ററിൽ കാണുന്ന വരാനിരിക്കുന്ന മോഡലിൻ്റെ ഡിസൈൻ നിലവിലെ റെഡ്മി പാഡ് പ്രോയ്ക്ക് സമാനമാണ്. കളർവേകളും ആക്സസറികളും, അതായത്, സ്റ്റൈലസ്, കീബോർഡ്, കവർ കേസ് എന്നിവയും സമാനമായി ആണ് കാണുന്നത്. ഡാർക്ക് ഗ്രേ, ഷാലോ ബ്ലൂ ബേ ഓപ്ഷനുകൾക്ക് സമാനമായ ഷേഡുകളിൽ ഇത് കാണപ്പെടുന്നു. 5ജി കണക്റ്റിവിറ്റി കൂടാതെ, റെഡ്മി പാഡ് പ്രോ 5ജി വൈഫൈ കണക്റ്ററ്റീവിറ്റി മാത്രമുള്ള വേർഷനും സമാനമായിരിക്കുമെന്ന് ഇത് സൂചിപ്പിക്കുന്നു.
നിലവിലുള്ള റെഡ്മി പാഡ് പ്രോ പോലെ, റെഡ്മി പാഡ് പ്രോ 5ജിയിലും 12.1-ഇഞ്ച് 2.5K (2,560 x 1,600 പിക്സലുകൾ) റെസല്യൂഷൻ എൽസിഡി പാനൽ, 120Hz റിഫ്രഷ് റേറ്റ്, 180Hz വരെ ടച്ച് സാംപ്ലിംഗ് റേറ്റ്,ഏറ്റവും നല്ല തെളിച്ചം നൽകാൻ 600നിറ്റ്സ് ബ്രൈറ്റ്നസ് ലെവലും കോർണിംഗ് ഗൊറില്ല ഗ്ലാസ് 3 സംരക്ഷണവും ഇതിൽ ഉണ്ടാകും.
നേരത്തെ പറഞ്ഞത് പോലെ, റെഡ്മി പാഡ് പ്രോ 5ജി സ്‌നാപ്ഡ്രാഗൺ 7s Gen 2 SoC, 33W വയർഡ് ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 10,000mAh ബാറ്ററി, 8 മെഗാപിക്‌സൽ റിയർ സെൻസർ, 8 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറ സെൻസർ എന്നിവയുമായും വരുമെന്ന് പ്രതീക്ഷിക്കുന്നു. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഷവോമി HyperOSൽ ടാബ്‌ലെറ്റ് ഷിപ്പ് ചെയ്യുമെന്ന് ടീസർ സ്ഥിരീകരിക്കുന്നു.
വരാനിരിക്കുന്ന റിലീസ് ഷവോമി ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ലോഞ്ച് ആസന്നമായേക്കാമെന്ന് സർട്ടിഫിക്കേഷൻ സൂചന നൽകുന്നു. ജൂൺ 12ന് ഇന്ത്യയിൽ ഷെഡ്യൂൾ ചെയ്തിരിക്കുന്ന ഷവോമി 14 Civi ലോഞ്ച് ഇവൻ്റിനോട് അനുബന്ധിച്ച് പ്രഖ്യാപനം ഉണ്ടാകുമെന്ന് ഊഹാപോഹങ്ങൾ പുറത്ത് വരുന്നുണ്ട്. എന്നിരുന്നാലും, ഒഫീഷ്യൽ കൺഫെർമേഷനായി ഇനിയും കാത്തിരിക്കേണ്ടതുണ്ട്.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ അറിയാനും ടെക്ക് ടിപ്‌സുകൾ അറിയാനും gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications








