ഷവോമിയുടെ സ്മാർട്ട് അലാറം ക്ലോക്ക് എത്തി; 1,600 രൂപക്ക് കൈനിറയെ സവിശേഷതകൾ

|

സ്മാർട്ഫോണുകളിലൂടെ രാജ്യത്ത് തരംഗം സൃഷ്ടിച്ച കമ്പനിയാണ് ഷവോമി. കുറഞ്ഞ വിലയിൽ മികച്ച ഗുണമേന്മയിൽ ഏറ്റവും നല്ല സവിശേഷതകൾ നൽകി ഇറങ്ങുന്ന ഓരോ ഷവോമി ഫോണുകളും രാജ്യത്ത് ചൂടപ്പം പോലെയാണ് വിറ്റുപോകാറുള്ളത്. എന്നാല ഷവോമിയെ സംബന്ധിച്ചെടുത്തോളം സ്മാർട്ഫോൺ മാത്രമല്ല, വ്യത്യസ്തങ്ങളായ പ്ലേ ഗൃഹോപകരണങ്ങളും ഗാഡ്ജറ്റുകളും എല്ലാം തന്നെ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

 
ഷവോമിയുടെ സ്മാർട്ട് അലാറം ക്ലോക്ക് എത്തി; 1,600 രൂപക്ക് കൈനിറയെ

ഗൃഹോപകരണങ്ങൾ, ലാപ്‌ടോപ്പുകൾ, ടാബ്ലെറ്റുകൾ, സ്മാർട്ട് ഷൂസ്, പെൻ, കുട, ടിവി എന്നുതുടങ്ങി വ്യത്യസ്തങ്ങളായ പലതും കമ്പനി ചൈനയിൽ അവതരിപ്പിച്ചിട്ടുണ്ട്. അതിൽ പലതും പിന്നീട് ഇന്ത്യയടക്കം പല രാജ്യങ്ങളിലേക്കും വിപണി തേടി വന്നിട്ടുമുണ്ട്, അവയെല്ലാം ഉപഭോക്താക്കൾ സ്വീകരിച്ചിട്ടുമുണ്ട്. ഈ നിരയിലേക്ക് ഷവോമി ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്ന പുതിയ ഉൽപ്പന്നമാണ് ഷവോമി സ്മാർട്ട് അലാറം ക്ലോക്ക്.

ഷവോമിയുടെ Xiao AI അസിസ്റ്റന്റ് പിന്തുണയോടെയാണ് ഈ ക്ലോക്ക് എത്തുന്നത്. 149 RMB (ഏകദേശം 1600 രൂപ) ആണ് കമ്പനി ഇതിന് വിലയിട്ടിരിക്കുന്നത്/ പേര് സൂചിപ്പിക്കുന്നത് പോലെ ക്ലോക്കിന് വേണ്ട ഐക്കണുകളോട് കൂടിയ വലിയ ഒരു ഡിസ്പ്ളേ ഇതിനുണ്ട്. ഒപ്പം നോട്ടിഫിക്കേഷനുകളും ലഭ്യമാകും.

ഉപഭോക്താവിന്റെ ശബ്ദം തിരിച്ചറിഞ്ഞുകൊണ്ട് 30 വ്യത്യസ്ത അലാറങ്ങൾ സെറ്റ് ചെയ്യാൻ ഈ ക്ലോക്കിന് തിരിച്ചറിയാൻ സാധിക്കും. അലാറം അടിയുന്ന സമയത്ത് അത് നിർത്താനായി മുകളിലെ ബട്ടൺ പ്രസ്സ് ചെയ്യുകയോ അല്ലെങ്കിൽ ശബ്ദമുപയോഗിച്ചുകൊണ്ട് നിർത്താനോ പറ്റും. അതുപോലെ ഉപഭോക്താവിന് 80ന് അടുത്ത് റിമൈൻഡറുകൾ ചേർക്കാനും പറ്റും.

ഇതിന് പുറമെ കാലാവസ്ഥ മാറ്റങ്ങൾ, പൊതുവായുള്ള ചോദ്യങ്ങൾ, പുതിയ വാർത്തകൾ, ഓഹരി നിലവാരം എന്നുതുടങ്ങി പല കാര്യങ്ങളും അറിയാൻ സാധിക്കും. ഇവിടെ അല്പം താല്പര്യംജനിപ്പിക്കുന്ന മറ്റൊരു കാര്യം എന്തെന്ന് വെച്ചാൽ മറ്റു പല ഷവോമി സ്മാർട്ട് ഉൽപ്പന്നങ്ങളും ഇതുപയോഗിച്ചു നിയന്ത്രിക്കാൻ സാധിക്കും എന്നതാണ്.

<strong>ഏതൊരു ഷവോമി ഫോൺ ഉപയോഗിക്കുന്നയാളും അറിഞ്ഞിരിക്കേണ്ട 8 കാര്യങ്ങൾ!</strong>ഏതൊരു ഷവോമി ഫോൺ ഉപയോഗിക്കുന്നയാളും അറിഞ്ഞിരിക്കേണ്ട 8 കാര്യങ്ങൾ!

Best Mobiles in India

Read more about:
English summary
Xiaomi Smart Alarm Clock with Xiao AI assistant launched for Rs. 1,600.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X