Home
Gadgets

ഇത് ആണുങ്ങൾക്കുള്ളതാണ്! പുതിയ ഡി​വൈസുമായി ഷവോമി എത്തുന്നു, ട്രാവൽ ലോക്ക് ഫീച്ചർ സഹിതം

​ചൈനയിൽ നിന്നുള്ള പ്രമുഖ ഇലക്ട്രോണിക്സ് ബ്രാൻഡായ ഷവോമി പുത്തൻ ഡി​വൈസുകൾ പുറത്തിറക്കി, തങ്ങളുടെ ​ലൈഫ് സ്റ്റൈൽ പ്രോഡ്ക്ടുകളുടെ നിര വിപുലപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. കിടിലൻ സ്മാർട്ട്ഫോണുകൾ അ‌വതരിപ്പിച്ച് ഇതിനകം തന്നെ ഇന്ത്യയിൽ പേരെടുത്ത ഷവോമി, സ്മാർട്ട്ഫോണുകൾക്ക് പുറമേ, സ്മാർട്ട് ടിവിയും മറ്റ് നിരവധി ഡി​വൈസുകളും ഇന്ത്യയിൽ അ‌വതരിപ്പിക്കാറുണ്ട്.

ഇപ്പോൾ പ്രധാനമായും പുരുഷന്മാരെ ലക്ഷ്യമിട്ടുകൊണ്ട് ഷവോമി ഒരു പുതിയ ഡി​വൈസ് കൂടി ഇന്ത്യൻ വിപണിയിൽ അ‌വതരിപ്പിക്കാൻ ഒരുങ്ങിയിരിക്കുകയാണ്. നിരവധി പുത്തൻ ഫീച്ചറുകളുമായി എത്തുന്ന ഷവോമി യൂണിബ്ലേഡ് ട്രിമ്മർ ആണ് ആ താരം. ആഗോള തലത്തിൽ ഇതിനകം തന്നെ ഈ ട്രിമ്മർ ലോഞ്ച് ചെയ്തിട്ടുണ്ട്.

ഇത് ആണുങ്ങൾക്കുള്ളതാണ്! പുതിയ ഡി​വൈസുമായി ഷവോമി എത്തുന്നു

ഇപ്പോൾ, തങ്ങളുടെ ഏറ്റവും പ്രധാന വിപണിയായ ഇന്ത്യയിലേക്കും ഈ പ്രോഡക്ട് അ‌വതരിപ്പിക്കാൻ തയാറെടുത്തിരിക്കുകയാണ് ഷവോമി. സെപ്റ്റംബർ 4 ന് നടക്കുന്ന ലോഞ്ച് ഇവന്റിൽ ഷവോമി യൂണിബ്ലേഡ് ട്രിമ്മർ ( Xiaomi UniBlade Trimmer ) ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന് സ്ഥിരീകരിച്ചിരിക്കുകയാണ്.

ഇതിനകം തന്നെ ഷവോമി ഇന്ത്യയിൽ ട്രിമ്മർ അ‌വതരിപ്പിച്ചിട്ടുണ്ട്. എന്നാൽ അ‌തിൽനിന്ന് ഏറെ വ്യത്യസ്തമായ ഫീച്ചറുകളോടെയും പുതുമകളോടെയുമാണ് യൂണിബ്ലേഡ് ട്രിമ്മർ എത്തുന്നത് എന്നാണ് കമ്പനിയുടെ അ‌വകാശവാദങ്ങൾ വ്യക്തമാക്കുന്നത്. ഹെയർകട്ട്, താടി ട്രിംസ്, ബോഡി ഹെയർ മാനേജ്മെന്റ് എന്നിവയുൾപ്പെടെ വിവിധ കാര്യങ്ങൾക്ക് ഏറ്റവും സൗകര്യപ്രദമായി നിർവഹിക്കാൻ കഴിയുംവിധമാണ് ഈ ട്രിമ്മർ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഷവോമി യൂണിബ്ലേഡ് ട്രിമ്മറിന്റെ സവിശേഷതകൾ: 360° ഓമ്‌നിഡയറക്ഷണൽ ഫ്ലോട്ടിംഗ് ഷേവർ ഹെഡ്‌സ് ഉൾക്കൊള്ളുന്നു എന്നതാണ് ഈ ട്രിമ്മറിന്റെ പ്രധാന സവിശേഷതകളിലൊന്ന്. മിനിറ്റിൽ 15,000 വൈബ്രേഷനുകളുടെ ആവൃത്തിയിൽ പ്രവർത്തിക്കുന്ന ഒരു ലീനിയർ മാഗ്നറ്റിക് ലെവിറ്റേഷൻ മോട്ടോർ ഉൾക്കൊള്ളുന്ന അഞ്ച്- ബ്ലേഡ് ഹെഡ് ഡിസൈനോടെയാണ് ട്രിമ്മർ എത്തുന്നത്.

കൂടാതെ ഹൈ- ഫ്രീക്വൻസി സോണിക് കാവിറ്റേഷൻ ബബിൾസ് പിന്തുണയും ഈ ഷവോമി ട്രിമ്മറിലുണ്ട്. 30- ഡിഗ്രി റോട്ടറി ഡയൽ ട്രിമ്മർ ഹെഡ് ഉൾപ്പെടുന്നു എന്നതാണ് മറ്റൊരു സവിശേഷത. മാറ്റ് ഫിനിഷിൽ എത്തുന്ന ഷവോമി യൂണിബ്ലേഡ് ട്രിമ്മറിന് ഏകദേശം 235 ഗ്രാം ഭാരമാണ് ഉള്ളത്.

കുട്ടികൾ ​കൈയിലെടുക്കുമ്പോ​ഴോ, യാത്രകളിൽ ബാഗിൽ കിടക്കുമ്പോഴോ അ‌പ്രതീക്ഷിതമായി പ്രവർത്തിക്കുന്നത് തടയാനായി ഷവോമി ഈ യൂണിബ്ലേഡ് ട്രിമ്മറിൽ ഒരു ട്രാവൽ ലോക്ക് ഫീച്ചർ സജ്ജീകരിച്ചിരിക്കുന്നു എന്നതും എടുത്ത് പറയേണ്ടതുണ്ട്. ഏറെ നേരം നീണ്ടുനിൽക്കുന്ന പ്രവർത്തനത്തിനായി 2000 mAh ബാറ്ററിയാണ് ഈ ട്രിമ്മറിൽ നൽകിയിരിക്കുന്നത്.

ഇത് ആണുങ്ങൾക്കുള്ളതാണ്! പുതിയ ഡി​വൈസുമായി ഷവോമി എത്തുന്നു

ഈ 20000 എംഎഎച്ച് ബാറ്ററിക്ക് ഒറ്റ ചാർജിൽ 90 മിനിറ്റിലധികം പ്രവർത്തിക്കാൻ കഴിയും എന്നാണ് കമ്പനി അ‌വകാശപ്പെടുന്നത്. കൂടാതെ യുഎസ്ബി ടൈപ്പ്-സി ഇന്റർഫേസ് ഉപയോഗിച്ച് ഷവോമി യൂണിബ്ലേഡ് ട്രിമ്മർ ചാർജ് ചെയ്യാം. മറ്റ് ഷവോമി ട്രിമ്മറുകളിൽ നിന്ന് വ്യത്യസ്തമായി, ഈ മോഡൽ എൽഇഡി ബാറ്ററി ഡിസ്പ്ലേ ഫീച്ചർ ചെയ്തേക്കില്ല എന്നാണ് സൂചന.

അ‌തേസമയം ഷവോമി യൂണിബ്ലേഡ് ട്രിമ്മറിന്റെ ഇന്ത്യയിലെ വില സംബന്ധിച്ച വിവരങ്ങൾ നിലവിൽ കമ്പനി പുറത്തുവിട്ടിട്ടില്ല. സെപ്റ്റംബർ 4-ന് നടക്കുന്ന ലോഞ്ച് ഇവന്റിൽ ആണ് വിലയും ലഭ്യതയും അ‌ടക്കമുള്ള വിവരങ്ങൾ കമ്പനി പ്രഖ്യാപിക്കുക. അ‌ടുത്തിടെ ട്രിമ്മർ 2സി ഷവോമി ഇന്ത്യയിൽ പുറത്തിറക്കിയിരുന്നു. 1,199 രൂപ വിലയിലാണ് ഈ ട്രിമ്മർ അ‌വതരിപ്പിക്കപ്പെട്ടത്.

പുരുഷന്മാരെ സംബന്ധിച്ചിടത്തോളം അ‌വശ്യം ഉണ്ടായിരിക്കേണ്ട ഒരു ഡി​വൈസാണ് ട്രിമ്മർ. ഏറെ സൗകര്യപ്രദമായി ഉപയോഗിക്കാൻ സാധിക്കും വിധത്തിലാണ് യൂണിബ്ലേഡ് ട്രിമ്മർ രൂപകൽപ്പന ചെയ്തിരിക്കുന്നത് എന്ന് കമ്പനി അ‌വകാശപ്പെടുന്നു. അ‌തിനാൽത്തന്നെ ഉപയോക്താക്കൾക്ക് ഈ പുതിയ ഡി​വൈസ് പരിഗണിക്കാവുന്നതാണ്. സ്മാർട്ട്ഫോണിലൂടെയാണ് പേരെടുത്തതെങ്കിലും സ്മാർട്ട്ടിവി, ട്രിമ്മർ, എയർ പ്യൂരിഫയർ, റോബോട്ട് വാക്വം-മോപ്പ്, തുടങ്ങി അ‌നവധി ഡി​വൈസുകൾ കമ്പനി ഇന്ത്യയിൽ അ‌വതരിപ്പിക്കുന്നുണ്ട്.

More from GizBot

Best Mobiles in India

English summary
Xiaomi, a leading electronics brand from China, will launch its new Uniblade trimmer in India on September 4. This trimmer comes with a five-blade head design. One of the key features of this trimmer is that it incorporates 360° omnidirectional floating shaver heads. This trimmer also offers a travel lock feature.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X