വയർലെസായി സ്മാർട്ട്‌ഫോണുകൾ ചാർജ് ചെയ്യാൻ കഴിയുന്ന പുതിയ ഷവോമി സ്മാർട്ട് കപ്പ്
നല്ലൊരു ചൂട് ചായ കുടിക്കണമെന്നു ആഗ്രഹമുണ്ടെങ്കില്‍ ഇതാ ഒരു സ്മാര്‍ട്ട് കപ്പ്. വയര്‍ലെസ് ചാര്‍ജിങ് ഉപയോഗിച്ച് ചൂടാകുന്ന ഈ കപ്പിലേക്ക് അല്‍പ്പം വെള്ളം ഒഴിച്ചാല്‍ ചൂടാക്കി കിട്ടും. കാപ്പിയോ ചായയോ ഇന്‍സ്റ്റന്റായി ഉണ്ടാക്കാനുള്ള ചേരുവുകള്‍ കൂട്ടിക്കലര്‍ത്തിയാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ ജോലി ചെയ്യുന്നിടത്തിരുന്ന് നമുക്ക് കോഫി കുടിക്കാം. താങ്ങാനാവുന്ന സെഗ്‌മെന്റുകളിൽ മികച്ച ചില സ്മാർട്ട്‌ഫോണുകൾ ഷവോമി നിർമ്മിക്കുന്നു. സ്മാർട്ട് ടിവികൾ, എയർ പ്യൂരിഫയറുകൾ, ആക്സസറികൾ എന്നിവയും മറ്റ് ജീവിതശൈലി ഉൽപ്പന്നങ്ങളും ഷവോമി ഇപ്പോൾ വിൽപ്പനയിക്കായി വിപണിയിൽ എത്തിക്കുന്നുണ്ട്.

ഷവോമി
ഷവോമി ഭൂരിഭാഗവും അവരുടേതായ രീതിയിൽ നൂതനമാണ്. ചൈനയിൽ, ഷവോമി ഇപ്പോൾ കോഫി കുടിക്കാൻ ഇഷ്ടപ്പെടുന്ന സാങ്കേതിക വിദഗ്ദ്ധർക്ക് നൂതനമായ ചില കാര്യങ്ങൾ അവതരിപ്പിക്കുന്നു. അതിലൊന്നാണ് ഷവോമി സ്മാര്‍ട്ട് കപ്പ്. സെറാമിക്ക് കപ്പിലാണ് ഈ സ്മാര്‍ട്ട് കപ്പ് നിര്‍മ്മിച്ചിരിക്കുന്നത്. ശരിക്കും കൗതുകമുണർത്തുന്ന സാങ്കേതികതയോട് കൂടിയ ഈ സെറാമിക്ക് സ്മാര്‍ട്ട് കപ്പ് സ്വന്തമാക്കുവാൻ നിങ്ങൾ ഏകദേശം രണ്ടായിരം രൂപയാവും നൽകേണ്ടത്. ഈ സ്മാർട്ട് കപ്പ് മറ്റേത് സാധാരണ കപ്പുകളെ പോലെത്തന്നെ കഴുകുകയോ തുടയ്ക്കുകയോ ചെയ്യാം.

ഷവോമി സ്മാർട്ട് കപ്പ്
സ്മാര്‍ട്ട് ടിവികള്‍, എയര്‍ പ്യൂരിഫയറുകള്‍, ആക്‌സസറികള്‍ എന്നിവപോലുള്ള ഗാര്‍ഹിക ജീവിതശൈലി ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ഷവോമിയുടെ യൂണിറ്റില്‍ നിന്നാണ് ഇതുമെത്തുന്നത്. ചൈനയില്‍ 189 യുവാന്‍ (ഏകദേശം 2,000 രൂപ) വിലയുള്ള ഈ വയര്‍ലെസ് വാം കപ്പ് നിങ്ങളുടെ പാനീയത്തെ 55 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടാക്കുന്നു. വയര്‍ലെസ് ചാര്‍ജിംഗ് ടീ കോസ്റ്റര്‍ വഴിയാണ് ചൂടാക്കല്‍ നടത്തുന്നത്. പരമ്പരാഗത വയര്‍ ചൂടാക്കല്‍ രീതിക്ക് പകരം ചൂടാക്കുന്നതിന് ഈ രീതി സുരക്ഷിതമാണെന്ന് ഷവോമി പറയുന്നു. കപ്പ് സെറാമിക് കൊണ്ടാണ് നിര്‍മ്മിച്ചതെന്നും ഇത് പൂര്‍ണ്ണമായും വാട്ടര്‍പ്രൂഫ് ആണെന്നും ഷവോമി പറയുന്നു. അതിനാല്‍, നിങ്ങള്‍ക്ക് ഇത് സാധാരണ കപ്പ് പോലെ വൃത്തിയാക്കാന്‍ കഴിയും. സാധാരണ വയർ ഹീറ്റിംഗ് രീതിയെക്കാൾ സുരക്ഷിതമാണ് ഈ പുതിയ മാർഗം എന്നാണ് ഷവോമിയുടെ വാദം, ഇത് വാട്ടർപ്രൂഫുമാണ്.

വയർലെസായി സ്മാർട്ട്‌ഫോണുകൾ ചാർജ് ചെയ്യാൻ കഴിയുന്ന പുതിയ ഷവോമി സ്മാർട്ട് കപ്പ്
എന്നാല്‍ ടീ കോസ്റ്റര്‍ ഉപയോഗിക്കാത്തപ്പോള്‍, നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ കോസ്റ്ററില്‍ വയര്‍ലെസ് ചാര്‍ജ് ചെയ്യാന്‍ സ്ഥാപിക്കാം. 10വാട്‌സ് വരെ വയര്‍ലെസ് ചാര്‍ജിംഗിനെ കോസ്റ്റര്‍ പിന്തുണയ്ക്കുമെന്നും വിവിധ ബ്രാന്‍ഡുകളായ ഷവോമി, ആപ്പിള്‍, സാംസങ്ങ് എന്നിവയുടെ ഫോണില്‍ നിന്നും ഇത് കണക്ട് ചെയ്യാന്‍ കഴിയുമെന്നും കമ്പനി പറയുന്നു. ഫോണ്‍ വയര്‍ലെസ് ചാര്‍ജിംഗിനെ പിന്തുണയ്ക്കണമെന്നു മാത്രം. നിലവിൽ ഇന്ത്യയിൽ പരിമിതമായ ജീവിതശൈലി ഗാർഹിക ഉൽപ്പന്നങ്ങൾ ഷാവോമിക്ക് ഉണ്ട്. മി എയർ പ്യൂരിഫയർ 3, മി എയർ പ്യൂരിഫയർ 2 സി എന്നിവയാണ് ഈ നിരയിൽ അടുത്തിടെ ചേർത്തത്.

സ്മാർട്ട്‌ഫോണുകൾ ചാർജ് ചെയ്യാൻ കഴിയുന്ന പുതിയ ഷവോമി സ്മാർട്ട് കപ്പ്
നിങ്ങളുടെ പാനീയം ചൂടാക്കുകയും ഒരേ സമയം ഫോൺ ചാർജ് ചെയ്യുകയും ചെയ്യുന്ന ഈ കപ്പിൽ നിങ്ങൾക്ക് ശരിക്കും താൽപ്പര്യമുണ്ടെങ്കിൽ നിങ്ങൾക്ക് ഇത് അധികം വൈകാതെ തന്നെ വിപണിയിൽ നിന്നും സ്വന്തമാക്കാം. ഷവോമി മോൾ, ഷവോമി യൂപിൻ, ടി-മാൾ, ജിങ്‌ഡോങ്, സണിങ് ടെസ്‌കോ എന്നിവയിലൂടെ ഇത് രാജ്യത്ത് ലഭ്യമാകുവാനായി പോകുന്നത്. ഷവോമി ഇപ്പോൾ അനവധി കൗതുകമുള്ളവാക്കുന്ന വസ്തുക്കൾ വിപണിയിൽ അവതരിപ്പിക്കുന്നുണ്ട്. സാങ്കേതികത നമ്മുടെ നിത്യേന ജീവിതത്തിൽ കൊണ്ടുവരുവാൻ ശ്രമിക്കുന്നതാണ് ഷവോമി ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. സ്മാർട്ട് ബൾബ് , സ്മാർട്ട് വാട്ടർ പ്യൂരിഫൈർ, സ്മാർട്ട് ടി,വി തുടങ്ങി ഇപ്പോഴിതാ, സ്മാർട്ട് കപ്പിൽ എത്തിനിൽകുകയാണ് ഷവോമിയുടെ സാങ്കേതികത. ഷവോമിയുടെ മുന്നേറ്റം ഇവിടെ തീരുന്നില്ല. അടുത്താതായി എന്താണ് ഷവോമി വിപണയിൽ അവതരിപ്പിക്കുവാനായി പോകുന്നത് എന്ന ആകാംക്ഷയിലാണ് സ്മാർട്ട് ടെക് ഉപയോക്താക്കൾ.


Click it and Unblock the Notifications








