അവതരിപ്പിക്കുന്നു X-MINI നാനോ എക്സ് അൾട്രാ പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്കേഴ്സ്

By Shafik
|

എക്സ് മിനി സ്പീക്കറുകളുടെ വിജയത്തിന് ശേഷം പുതുതായി എക്സ് മിനി അവതരിപ്പിക്കുകയാണ് X-MINI നാനോ എക്സ് അൾട്രാ പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്കേഴ്സ്. വെറും 33എംഎം മാത്രം വലിപ്പമുള്ള ഈ ബ്ലൂടൂത്ത് സ്പീക്കറുകൾ പക്ഷെ നമുക്ക് നൽകുന്നത് മൊത്തം 2w ശബ്ദ സൗകര്യമാണ്. മിസ്റ്റിക്ക് ഗ്രേ, മിഡ്‌നൈറ്റ് ബ്ലൂ, ചുവപ്പ് എന്നിങ്ങനെ മൊത്തം 3 നിറങ്ങളിലാണ് ഈ സ്പീക്കറുകൾ എത്തുന്നത്. വില 1790 രൂപ മുതലും.

അവതരിപ്പിക്കുന്നു X-MINI നാനോ എക്സ് അൾട്രാ പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്

മനോഹരമായ മെറ്റൽ ബോഡിയോട് കൂടി ആരെയും ഒന്ന് ആകർഷിക്കുന്ന രീതിയിലാണ് സ്പീക്കറുകളുടെ ഡിസൈൻ. ഒരു ബ്ലൂടുത്ത് സ്പീക്കർ എന്ന നിലയിൽ, അതും ഇത്രയും ചെറിയ വലിപ്പമായിട്ട് പോലും, ഒരുപിടി മികച്ച സവിശേഷതകളോട് കൂടിയാണ് ഈ സ്പീക്കറുകൾ എത്തുന്നത്. ബ്ലൂടൂത്ത് ടെക്‌നോളജി കൊണ്ട് സാധ്യമായ ഏറ്റവും മികച്ച നേട്ടങ്ങളിലൊന്നാണല്ലോ വയർലെസ്സ് ബ്ലൂടൂത്ത് സ്പീക്കറുകൾ, അവയുടെ സഹായത്താൽ വയറുകൾ കൊണ്ടുള്ള ബുദ്ധിമുട്ടുകളില്ലാതെ 6 മണിക്കൂർ വരെ നീളുന്ന സംഗീത ആസ്വാദനം നിങ്ങൾക്ക് സാധ്യമാകും.

സ്പീക്കർ മാത്രമല്ല, ഒപ്പം വയർലെസ്സ് മൈക്രോഫോൺ സൗകര്യവും കൂടെ ഈ സ്പീക്കറുകളിൽ ഉണ്ട്. വയറുകളുടെ ആവശ്യമില്ലാതെ സ്വസ്ഥമായി നിങ്ങൾക്ക് ഇതിലൂടെ ആശയവിനിമയം നടത്തുകയും ചെയ്യാം. ഇത് കൂടാതെ ഇവ ഉപയോഗിച്ച് ഫോട്ടോ കൂടെ എടുക്കാൻ പറ്റുമെന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നു. ഫോട്ടോ എടുക്കുന്നതിനായുള്ള ഒരു റിമോർട്ട് ഷട്ടർ ആയാണ് ഇത് ഉപയോഗിക്കുന്നത്. ഇതുപയോഗിച്ച് എളുപ്പത്തിൽ തന്നെ നമുക്ക് ഫോൺ വഴി ചിത്രങ്ങൾ എടുക്കാനും സാധിക്കും.

അവതരിപ്പിക്കുന്നു X-MINI നാനോ എക്സ് അൾട്രാ പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്

ഇതെല്ലാത്തിലും ഉപരിയായി സ്പീക്കറിന്റെ ഡിസൈൻ ആണ് കൂടുതൽ ആകർഷിക്കുക. ഡിസൈൻ അത്രയ്ക്കും ആകർഷണീയമാണ്. സ്പീക്കറിന്റെ പ്രധാന സവിശേഷതകൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

സ്പീക്കറിന്റെ സവിശേഷതകൾ

അളവുകൾ: 36.8 മില്ലി x 43 മില്ലിമീറ്റർ

ഭാരം: 47.5 ഗ്രാം

സ്പീക്കർ: മാഗ്നറ്റിക്ക് 33mm (4 Ω)

ലൗഡ്സ്പീക്കർ ഔട്ട്പുട്ട്: 2W

ഫ്രീക്വൻസി: 20Hz - 20kHz

സിഗ്നൽ-ടു-നോയ്‌സ്: ≥ 90dB

ബാറ്ററി ശേഷി: 300mAh

ബാറ്ററി ചാർജ്ജിംഗ് വോൾട്ടേജ്: 5 വി (യുഎസ്ബി)

ബാറ്ററി ചാർജ്ജ് സമയം: കുറഞ്ഞത് 2.5 മണിക്കൂർ

ബ്ലൂടൂത് പ്ലേബാക്ക് സമയം: 6 മണിക്കൂർ വരെ

പെട്രോൾ പമ്പുകളിൽ മൊബൈൽ ഫോൺ അനുവദിക്കാത്തതിന് കാരണം ഈ കെട്ടുകഥ മാത്രം !!പെട്രോൾ പമ്പുകളിൽ മൊബൈൽ ഫോൺ അനുവദിക്കാത്തതിന് കാരണം ഈ കെട്ടുകഥ മാത്രം !!

ബ്ലൂടൂത്ത് പ്രത്യേകതകൾ

ഓപ്പറേറ്റിങ് ഫ്രീക്വൻസി പരിധി: 2.4 ഘട്ടം - 2.48GHz

വയർലെസ് ശ്രേണി: 10 മീറ്റർ വരെ (33 അടി)

ബ്ലൂടൂത്ത്: v4.1

ബ്ലൂടൂത്ത് പ്രൊഫൈൽ പിന്തുണ: A2DP, AVRCP, HFP

പ്ലേബാക്ക് സമയം: 6 മണിക്കൂർ വരെ

ബോക്സിൽ ലഭ്യമായവ

നാനോ എക്സ് സ്പീക്കർ, ഉപയോക്തൃ മാനുവൽ, മൈക്രോ-യുഎസ്ബി കേബിൾ, ഫാസ്റ്റണിംഗ് കോർഡ്

Best Mobiles in India

Read more about:
English summary
Xmini Launches Nano X Ultra Portable Bluetooth Speakers Launched in India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X