Just In
- 7 hrs ago
വോഡാഫോൺ ഐഡിയ വെറും 400 രൂപയിൽ താഴെ വിലയിൽ നൽകുന്നത് കിടിലൻ ആനുകൂല്യങ്ങൾ
- 9 hrs ago
ട്രന്റിങ് സ്മാർട്ട്ഫോണുകളിൽ ഒന്നാം സ്ഥാനത്ത് അസൂസ് സെൻഫോൺ 9; സാംസങ് രണ്ടാമത്
- 12 hrs ago
കൂച്ചുവിലങ്ങിടുമോ? വാട്സ്ആപ്പ്, ടെലിഗ്രാം, സിഗ്നൽ എന്നിവയ്ക്ക് പുതിയ നിയമങ്ങൾ
- 15 hrs ago
ഈ ഐഫോണുകളും ആപ്പിൾ ഉത്പന്നങ്ങളും ആകർഷകമായ ഓഫറിൽ സ്വന്തമാക്കാം
Don't Miss
- News
കാപ്പ ചുമത്തിയതിന് ശേഷം ഒളിവില് പോയ വധശ്രമക്കേസിലെ പ്രതി അറസ്റ്റില്
- Finance
5 ലക്ഷം 5 കോടിയാക്കിയ 5 സ്മോള് കാപ് ഓഹരികള്; സമ്പത്തിന്റെ താക്കോല് ക്ഷമയാണ്!
- Movies
'ചെറുതായാലും വാക്കിന് വില കൊടുക്കും, സഹജീവിയോട് കരുണയുള്ളവനാണ്'; സുരേഷ് ഗോപിയെ കുറിച്ച് ഷമ്മി തിലകൻ!
- Sports
Asia Cup 2022: ഹൂഡ, അശ്വിന്, അഷ്ദീപ് ടീമില്, സഞ്ജു ഇല്ല!- ഇന്ത്യന് ടീം പ്രഖ്യാപിച്ചു
- Automobiles
3 കളര് ഓപ്ഷന്, 2 വേരിയന്റ്; CB300F അവതരിപ്പിച്ച് Honda, വില വിവരങ്ങള് അറിയാം
- Travel
തൊടുപുഴയില് നിന്നു ജംഗിള് സഫാരി പോകാം... മാമലക്കണ്ടം വഴി ലക്ഷി എസ്റ്റേറ്റിലൂടെ മൂന്നാറിലേക്ക്!
- Lifestyle
സ്ത്രീകളില് പ്രമേഹം വരുത്തും അപകടം നിസ്സാരമല്ല
Best Smartwatches Under Rs 2000; ഇപ്പോൾ വാങ്ങാവുന്ന മികച്ച ഫിറ്റ്നസ് സ്മാർട്ട് വാച്ചുകൾ
അന്താരാഷ്ട്ര യോഗ ദിനാഘോഷങ്ങളിലാണ് ( Yoga Day 2022 ) രാജ്യം. ഫിറ്റ്നസിനെപ്പറ്റിയും ആരോഗ്യത്തെപ്പറ്റിയും പറയുവാനും ചിന്തിക്കുവാനും പറ്റിയ മറ്റൊരു സമയമില്ല. ഫിറ്റ്നസ് ട്രാക്കിങിന് സഹായിക്കുന്ന നിരവധി ഗാഡ്ജറ്റുകൾ വിപണിയിൽ ലഭ്യമാണ്. അതിൽ പ്രധാനമാണ് ഫിറ്റ്നസ് ബാൻഡുകളും സ്മാർട്ട് വാച്ചുകളും ഒക്കെ. ഈ അന്താരാഷ്ട്ര യോഗ ദിനത്തിൽ, രണ്ടായിരം രൂപയിൽ താഴെ വിലയുള്ള മികച്ച ഫിറ്റ്നസ് സ്മാർട്ട് വാച്ചുകളുടെ ഒരു ലിസ്റ്റ് ഞങ്ങൾ ക്യൂറേറ്റ് ചെയ്തിരിക്കുകയാണ് ( best smartwatches under rs 2000 ).

നോയ്സ്, GOQii, ബോട്ട് ( Boat ), ഫയർ ബോൾട്ട് ( Fire-Boltt ) തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള സ്മാർട്ട് വാച്ചുകളാണ് ഇവിടെ നൽകിയിരിക്കുന്നത്. ഈ സ്മാർട്ട് വാച്ചുകൾ ആരോഗ്യ നിലയും വ്യായാമങ്ങളും ഒക്കെ പ്ലാൻ ചെയ്യാനും മോണിറ്റർ ചെയ്യാനുമൊക്കെ യൂസേഴ്സിനെ സഹായിക്കുന്നു. ബജറ്റ് വിലയിൽ ആണെങ്കിലും ഏറ്റവും മികച്ച ഫീച്ചറുകളുമായിട്ടാണ് ഈ സ്മാർട്ട് വാച്ചുകൾ എല്ലാം വിപണിയിൽ എത്തുന്നത്. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.
അമ്പരപ്പിക്കുമോ ആപ്പിൾ; ഐഫോൺ 14 പുറത്തിറങ്ങുക ഈ കിടിലൻ ഫീച്ചറുകളുമായി

നോയ്സ് കളർഫിറ്റ് ക്യൂബ് ഒ2 ( Noise ColorFit Qube O2 )
നോയ്സ് കളർഫിറ്റ് ക്യൂബ് ഒ2 ആണ് രണ്ടായിരം രൂപയിൽ താഴെ വിലയുള്ള മികച്ച ഫിറ്റ്നസ് Smartwatchകളുടെ ലിസ്റ്റിലെ ആദ്യത്തെ ഡിവൈസ്.സ്ക്വയർ ഷേപ്പിൽ ഉള്ള 1.5 ഇഞ്ച് ടിഎഫ്ടി എൽസിഡി കളർ ഡിസ്പ്ലെയാണ് നോയ്സ് കളർഫിറ്റ് ക്യൂബ് ഒ2വിൽ ഉള്ളത്. ഒറ്റനോട്ടത്തിൽ തന്നെ ഇതൊരു സ്റ്റൈലിഷ് ഡിസൈൻ ആണെന്ന് പറയാം. ഡിവൈസിൽ ഹാർട്ട് റേറ്റ് മോണിറ്റർ, എട്ട് സജീവ സ്പോർട്സ് മോഡുകളുടെ ട്രാക്കിംഗ്, കണക്റ്റിവിറ്റിക്കായി ബ്ലൂടൂത്ത് 5.1, 180 എംഎഎച്ച് ദീർഘകാല ബാറ്ററി എന്നിവയുണ്ട്. നോയ്സ് കളർഫിറ്റ് ക്യൂബ് ഒ2 സ്മാർട്ട് വാച്ച് ക്രോമയിൽ നിന്നും 1,999 രൂപ കൊടുത്ത് വാങ്ങാൻ കഴിയും.

GOQii സ്മാർട്ട് വൈറ്റൽ ലൈറ്റ് സ്മാർട്ട് വാച്ച് ( GOQii Smart Vital Lite Smartwatch )
ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന സ്മാർട്ട് വാച്ചുകളിൽ ഒന്നാണ് GOQii സ്മാർട്ട് വൈറ്റൽ ലൈറ്റ് സ്മാർട്ട് വാച്ച്. വെറും 1,899 രൂപയ്ക്കാണ് ഈ സ്മാർട്ട് വാച്ച് വിൽപ്പനയ്ക്ക് എത്തുന്നത്. ഫിറ്റ്‌നസ് കേന്ദ്രീകൃത ഫീച്ചറുകൾ മാത്രമല്ല, ബ്രാൻഡിൽ നിന്നുള്ള മൂന്ന് മാസത്തെ വ്യക്തിഗത പരിചരണ സബ്‌സ്‌ക്രിപ്‌ഷനും സ്മാർട്ട് വാച്ച് ഓഫർ ചെയ്യുന്നു. GOQii-സർട്ടിഫൈഡ് ഹെൽത്ത് കോച്ച്, ഡോക്ടർമാർ, വിദഗ്ധർ എന്നിവരിൽ നിന്നുള്ള വ്യക്തിഗത ഹെൽത്ത് അഡ്വൈസുകളും ഓഫറിലുണ്ട്. ഹാർട്ട് റേറ്റ് സെൻസിങ്, രക്തത്തിലെ ഓക്സിജൻ ലെവൽ ട്രാക്കർ എന്നിവയ്ക്കൊ പ്പം ഏഴ് ദിവസത്തെ ബാറ്ററി ലൈഫും GOQii സ്മാർട്ട് വൈറ്റൽ ലൈറ്റ് സ്മാർട്ട് വാച്ചിന്റെ സവിശേഷതകളാണ്.
വില തുച്ഛം ഗുണം മെച്ചം; 149 രൂപ മുതൽ ആരംഭിക്കുന്ന ജിയോ പ്രീപെയ്ഡ് പ്ലാനുകൾ

ബോട്ട് വേവ് ലൈറ്റ് ( Boat Wave Lite )
ഈ ലിസ്റ്റിലുള്ള മറ്റൊരു അഫോർഡബിൾ ഓപ്ഷൻ. സ്ലീക്ക് ആയ ലോഹ ബോഡിയാണ് ബോട്ട് വേവ് ലൈറ്റ് സ്മാർട്ട് വാച്ചിൽ ഉള്ളത്. സ്ക്വയർ ഷേപ്പ് ഉള്ള 1.69 ഇഞ്ച് എച്ച്ഡി ഡിസ്പ്ലെയും ബോട്ട് വേവ് ലൈറ്റ് ഫീച്ചർ ചെയ്യുന്നു. ഹാർട്ട് റേറ്റ് സെൻസറും ഒരു എസ്പിഒ2 ട്രാക്കറും ബോട്ട് വേവ് ലൈറ്റ് ഓഫർ ചെയ്യുന്നു. ഐപി68 സർട്ടിഫൈഡ് വാട്ടർ ഡസ്റ്റ് റെസിസ്റ്റൻസ്, 140ൽ അധികം വാച്ച് ഫെയ്‌സുകൾ, ഏഴ് ദിവസം വരെ ബാറ്ററി ലൈഫ് എന്നിവയും ബോട്ട് വേവ് ലൈറ്റിന്റെ സവിശേഷതകളാണ്. ആമസോണിൽ 1,799 രൂപയ്ക്കാണ് ബോട്ട് വേവ് ലൈറ്റ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ഫയർ-ബോൾട്ട് നിഞ്ച പ്രോ മാക്സ് ഫിറ്റ്നസ് സ്മാർട്ട് വാച്ച് ( Fire-Boltt Ninja Pro Max)
ഫയർ-ബോൾട്ട് നിഞ്ച പ്രോ മാക്സ് സ്മാർട്ട് വാച്ച് വ്യത്യസ്ത സ്ട്രാപ്പുകളുള്ള ഏഴ് വേരിയന്റുകളിൽ വരുന്നു. വെറും 1,799 രൂപയ്ക്കാണ് ഫയർ-ബോൾട്ട് നിഞ്ച പ്രോ മാക്സ് വിൽപ്പനയ്ക്ക് എത്തുന്നത്. ഫ്ലിപ്കാർട്ട് പോലെയുള്ള ഇ-കൊമേഴ്‌സ് പോർട്ടലുകളിൽ വാങ്ങാൻ ലഭ്യമാണ്. 2.5 ഡി കർവ്ഡ് ഗ്ലാസും 240 x 288 പിക്സൽ റെസല്യൂഷനുമുള്ള 1.6 ഇഞ്ച് കളർ എൽസിഡി ഡിസ്പ്ലെയാണ് ഈ സ്മാർട്ട് വാച്ചിൽ നൽകിയിരിക്കുന്നത്. ഡിവൈസിൽ 27ൽ കൂടുതൽ സ്‌പോർട്‌സ് മോഡുകൾ, എസ്പിഒ2 സെൻസറോട് കൂടിയ സ്‌മാർട്ട് ഹെൽത്ത് ട്രാക്കിങ്, ഹാർട്ട് റേറ്റ് മോണിറ്റർ, എട്ട് ദിവസത്തെ ബാറ്ററി ലൈഫ് എന്നിവയുണ്ട്.
നിരക്ക് ലേശം കൂടുതലാണ്, പക്ഷെ ആനുകൂല്യങ്ങൾ കേട്ടാൽ കണ്ണ് തള്ളും; അറിയാം ഈ എയർടെൽ പ്ലാനുകളെക്കുറിച്ച്

സെബ്രോണിക്സ് സെബ്-ഫിറ്റ്280സിഎച്ച് സ്മാർട്ട് വാച്ച് ( Zebronics ZEB-FIT280CH )
സെബ്രോണിക്സ് സെബ്-ഫിറ്റ്280സിഎച്ച് ഈ ലിസ്റ്റിലെ ഏറ്റവും വില കുറഞ്ഞ സ്മാർട്ട് വാച്ച് ആണ്. 1,499 രൂപയ്ക്കാണ് സെബ്രോണിക്സ് സെബ്-ഫിറ്റ്280സിഎച്ച് സ്മാർട്ട് വാച്ച് വിൽപ്പനയ്ക്ക് എത്തുന്നത്. ഈ വെയറബിളിന് 1.39 ഇഞ്ച് സ്‌ക്വയർ കളർ ഡിസ്പ്ലെയുണ്ട്. വാട്ടർപ്രൂഫ് ആയതിനാ നീന്തുമ്പോഴും മറ്റ് വാട്ടർ ആക്റ്റിവിറ്റികൾക്കിടയിലും ധരിക്കാൻ കഴിയും. സെബ്രോണിക്സ് സെബ്-ഫിറ്റ്280സിഎച്ച് സ്മാർട്ട് വാച്ചിൽ ഹാർട്ട് റേറ്റ് സെൻസർ, ഒരു എസ്പിഒ2 ട്രാക്കർ, കോളർ ഐഡി സപ്പോർട്ട്, 12 വ്യത്യസ്ത സ്പോർട്സ് മോഡുകൾ, ഏഴ് ദിവസം വരെ ബാറ്ററി ലൈഫ് എന്നിവയും ലഭ്യമാണ്.

ആംബ്രേൻ പൾസ് സ്മാർട്ട് വാച്ച് ( Ambrane Pulse )
ഈ ലിസ്റ്റിലെ അവസാനത്തെ Smartwatch ആണ് ആംബ്രേൻ പൾസ്. ഇന്ത്യയിൽ 1,999 രൂപ വിലയിലാണ് ആംബ്രേൻ പൾസ് വരുന്നത്. ഇ കൊമേഴ്‌സ് പോർട്ടലായ ഫ്ലിപ്പ്കാർട്ടിൽ ഒന്നിൽ കൂടുതൽ ബാങ്ക് ഓഫറുകൾക്കൊപ്പം ആംബ്രേൻ പൾസ് സ്മാർട്ട് വാച്ച് ലഭ്യമാണ്. ഹാർട്ട് റേറ്റ് മോണിറ്റർ, സ്ലീപ്പ് മോണിറ്ററിങ് സിസ്റ്റം, എട്ട് വ്യത്യസ്ത സ്പോർട്സ് മോഡുകൾ, സെൻഡന്ററി റിമൈൻഡറുകൾ എന്നിങ്ങനെ ഒന്നിലധികം ഫിറ്റ്‌നസ് കേന്ദ്രീകൃത ഫീച്ചറുകൾ ഈ സ്മാർട്ട് വാച്ചിലുണ്ട്. ഒറ്റ ചാർജിൽ 10 ദിവസം വരെ ബാറ്ററി ബാക്കപ്പ് ലഭിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.
OLED ഡിസ്പ്ലെയും AMOLED ഡിസ്പ്ലെയും തമ്മിലുള്ള വ്യത്യാസം എന്ത്?, ഇതിൽ മികച്ചത് ഏത്
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
44,999
-
15,999
-
20,449
-
7,332
-
18,990
-
31,999
-
54,999
-
17,091
-
17,091
-
13,999
-
31,830
-
31,499
-
26,265
-
24,960
-
21,839
-
15,999
-
11,570
-
11,700
-
7,070
-
7,086