“ജൈവ്” 2.0 ബുക്ക്ഷെല്‍ഫ് വയര്‍ലെസ്സ് സ്പീക്കറുമായി സെബ്രോണിക്സ്

By Shafik
|

രണ്ട് വേറിട്ട വയര്‍ലെസ്സ് സ്പീക്കറുകള്‍ പോലെ പ്രവര്‍ത്തിക്കുന്ന ഒരു 2.0 സ്പീക്കര്‍ വേണമെന്ന് നിങ്ങള്‍ക്ക് ആഗ്രഹിച്ചിട്ടുണ്ടോ. കൂടാതെ ഇവ രണ്ടും പെയര്‍ ചെയ്യാനും 2.0 സ്പീക്കര്‍ സെറ്റിങ്ങില്‍ സിനിമ ആസ്വദിക്കാനും ആഗ്രഹമുണ്ടോ? അത് ഇപ്പോള്‍ 2.0 സ്പീക്കറായ "ജൈവില്‍" സാധ്യമാണ്. ഇതെല്ലാം സാധ്യമാക്കുന്ന യഥാര്‍ത്ഥ വയര്‍ലെസ്സ് സാങ്കേതികവിദ്യയോടെയാണ് ജൈവ് വരുന്നത്.

“ജൈവ്” 2.0 ബുക്ക്ഷെല്‍ഫ് വയര്‍ലെസ്സ് സ്പീക്കറുമായി സെബ്രോണിക്സ്

ഐടി പെരിഫെറല്‍, സൗണ്ട് സിസ്റ്റം, മൊബൈല്‍/ലൈഫ്‍സ്റ്റൈല്‍ ആക്സസറികള്‍, സര്‍വെയ്‍ലന്‍സ് ഉത്പന്നങ്ങളുടെ ഇന്ത്യയിലെ മുന്‍നിര സപ്ലൈയറായ സെബ്രോണിക്സ് തങ്ങളുടെ വിപുലമായ സൗണ്ട് സിസ്റ്റങ്ങളുടെ ശ്രേണിയിലേക്ക് 2.0 വയര്‍ലെസ്സ് ബുക്ക്ഷെല്‍ഫ് സ്പീക്കറായ "ജൈവ്" എന്ന പുതിയ ഉത്പന്നം കൂടി കൂട്ടിച്ചേര്‍ക്കുകയാണ്. ഇതിന് ഇടത്, വലത് സ്പീക്കറുകളില്‍ വയര്‍ലെസ്സ് കണക്ഷനുണ്ട്. രണ്ട് സ്പീക്കറുകളും ബില്‍റ്റ് ഇന്‍ ബാറ്ററിയുള്ളവയാണ്. അതുവഴി നിങ്ങള്‍ക്ക് പൂര്‍ണ്ണമായും വയര്‍ഫ്രീ ആയിരിക്കുകയും, സംഗീതവും മൂവികളും എവിടെയും പ്ലേ ചെയ്യാനാവുകയും ചെയ്യും.

ഈ 5 ആപ്പുകൾ നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിൽ നിന്നും ഉടൻ ഒഴിവാക്കുകഈ 5 ആപ്പുകൾ നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിൽ നിന്നും ഉടൻ ഒഴിവാക്കുക

ജൈവ് 2.0 സ്പീക്കറുകള്‍ ഇടതും വലതും സ്പീക്കറുകള്‍ക്കിടയില്‍ വയര്‍ലെസ്സ് കണക്ഷനുള്ളതായതിനാല്‍ 2.0 സ്പീക്കറില്‍ ഉള്ളത് പോലെ പെയേര്‍ഡ് മോഡിലോ രണ്ട് വേറിട്ട പോര്‍ട്ടബിള്‍ സ്പീക്കറുകള്‍ പോലെയോ ഉപയോഗിക്കുന്നത് എളുപ്പമാണ്. ഇതിന് 5W+5W RMS ഔട്ട്പുട്ടാണുള്ളത്. ഇതുവഴി പാട്ടുകേള്‍ക്കുമ്പോഴും സിനിമ കാണുമ്പോഴും മികച്ച ബാസ്സിനൊപ്പം ഉയര്‍ന്ന ശബ്ദവും ലഭിക്കും. ഒരു ഓക്സിലറി കേബിള്‍ സഹിതം വരുന്ന ഇത് നിങ്ങളുടെ കംപ്യൂട്ടര്‍, ടിവി, ഗെയിമിങ്ങ് കണ്‍സോള്‍ തുടങ്ങിയവയുമായി ബന്ധിപ്പിക്കുമ്പോള്‍ കൈകാര്യം ചെയ്യാന്‍ എളുപ്പമുള്ളതാണ്.

“ജൈവ്” 2.0 ബുക്ക്ഷെല്‍ഫ് വയര്‍ലെസ്സ് സ്പീക്കറുമായി സെബ്രോണിക്സ്

മികവും സൗന്ദര്യവുമുള്ള രൂപകല്‍പ്പനയുള്ള ഈ ബുക്ക്ഷെല്‍ഫ് സ്പീക്കറിന് കുറ‍ഞ്ഞ സ്ഥലമേ ആവശ്യമുള്ളൂ. കൂടാതെ സ്റ്റൈലിനും ആധുനികതക്കുമൊപ്പം പ്രവര്‍ത്തന മികവും നല്‍കുന്നു. ആകര്‍ഷകമായ ബ്ലാക്ക് മാറ്റ് ഫിനിഷും വോള്യം കണ്‍ട്രോള്‍ ബട്ടണുകളും, പിന്നില്‍ ഒരു പ്ലേ ബട്ടണും ഉള്ളതാണ് ഈ ജൈവ്. പ്ലേ ബട്ടണില്‍ 2 സെക്കന്‍ഡ് അമര്‍ത്തിയാല്‍ ഇന്‍‌ഡിവിജ്വല്‍ ക്രമീകരണത്തിലും പെയേര്‍ഡ് ക്രമീകരണത്തിലും സ്പീക്കറുകള്‍ പ്ലേ ചെയ്യാനാവും. പെയേര്‍ഡ് മോഡില്‍ രണ്ട് സ്പീക്കറുകള്‍ക്കും സ്മാര്‍ട്ട്ഫോണ്‍ പോലുള്ള ഒരു സോഴ്സ് ഉപയോഗിക്കുകയും, സ്പീക്കറുകള്‍ പരസ്പരം അകറ്റി വെയ്ക്കുകയും ചെയ്യാം. ഇന്‍ഡിവിജ്വല്‍ മോഡില്‍ രണ്ട് സ്പീക്കറുകളും വേറിട്ട വയര്‍ലെസ്സ് സ്പീക്കറായി ഉപയോഗിക്കാം. 8 മണിക്കൂര്‍ പ്ലേ ബാക്ക് സമയം ലഭിക്കുന്നതിനാല്‍ ദീര്‍ഘനേരം സംഗീതം ആസ്വദിക്കാം.

"പുതിയ 2.0 വയര്‍ലെസ്സ് സ്പീക്കറായ "ജൈവ്" വഴി ഞങ്ങള്‍ വയര്‍ലെസ്സ് വിപണിയില്‍ ഒരു നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ഇതിന് 2 വേറിട്ട സ്പീക്കറുകള്‍ ആകാനുള്ള കഴിവുണ്ട്. ഇത് മികച്ചതും ഫലപ്രദവുമായ രൂപകല്‍പ്പനയിലേക്ക് രൂപത്തെയും പ്രവര്‍ത്തനക്ഷമതയെയും സംയോജിപ്പിക്കുന്നു" - ജൈവ് അവതരിപ്പിച്ചുകൊണ്ട് സെബ്രോണിക്സ് ഇന്ത്യയുടെ ഡയറക്ടര്‍ മിസ്റ്റര്‍. പ്രദീപ് ദോഷി പറഞ്ഞു.

“ജൈവ്” 2.0 ബുക്ക്ഷെല്‍ഫ് വയര്‍ലെസ്സ് സ്പീക്കറുമായി സെബ്രോണിക്സ്

നിങ്ങളുടെ ഡിവൈസുകളെ വേഗത്തില്‍ ബന്ധിപ്പിക്കുന്നതിനും, തടസ്സമില്ലാത്ത സംഗീതം ആസ്വദിക്കാന്‍ അനുവദിക്കുന്നതിനും പുറമേ ഭാരക്കുറവും മൊത്തത്തിലുള്ള പ്രത്യേകതകളും വഴി ഇത് ഒരു മികച്ച പോര്‍ട്ടബിള്‍ സ്പീക്കറായി മാറുന്നു. കറുപ്പ് നിറത്തില്‍ ലഭ്യമായ ജൈവ് ഇന്ത്യയിലുടനീളമുള്ള എല്ലാ പ്രമുഖ റീട്ടെയ്ല്‍ സ്റ്റോറുകളിലും ലഭ്യമാണ്.

മെമ്മറി കാര്‍ഡ് വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍മെമ്മറി കാര്‍ഡ് വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Best Mobiles in India

Read more about:
English summary
Zebronics introduced their new wirless speaker Jive 2.0

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X