സെബ്രോണിക്സ് വയർലെസ് സെബ്-ജ്യൂക്ക് ബാർ 9800 ഡിഡബ്ല്യുഎസ് പ്രോ സൗണ്ട്ബാർ അവതരിപ്പിച്ചു: വില, സവിശേഷതകൾ

|

ലോക്ക്ഡൗൺ സമയത്ത് സൗണ്ട്ബാറുകളും ഹോം തിയറ്റർ ഓഡിയോ സിസ്റ്റങ്ങളുടെയും ആവശ്യകത വർദ്ധിച്ചു. ഇന്ത്യയിലെ സൗണ്ട്ബാർ വിപണിയിൽ സെബ്രോണിക്സ് ഒരു പുതിയ സൗണ്ട്ബാർ കൊണ്ടുവന്നിരിക്കുകയാണ്. സെബ്രോണിക്സ് സെബ്-ജ്യൂക്ക് ബാർ 9800 ഡി‌ഡബ്ല്യുഎസ് പ്രോ എന്ന പേര് വരുന്നത് ഇതിന് ഒരു സവിശേഷതയെന്ന് പറയുന്നത് 'വയർലെസ്' ആണ്! മൊത്തത്തിലുള്ള ഓഡിയോ അനുഭവം മെച്ചപ്പെടുത്തുന്നതിനായി ഡോൾബി അറ്റ്‌മോസിനൊപ്പം വിപണിയിൽ ഈ പുതിയ വയർലെസ് സൗണ്ട്ബാർ വരുന്നു.

സെബ്രോണിക്സ് വയർലെസ് സെബ്-ജ്യൂക്ക് ബാർ 9800 ഡിഡബ്ല്യുഎസ് പ്രോ

സെബ്രോണിക്സ് സെബ്-ജ്യൂക്ക് ബാർ 9800 ഡിഡബ്ല്യുഎസ് പ്രോ വില

പുതിയ സെബ്രോണിക്സ് വയർലെസ് സൗണ്ട്ബാറിന് 20,999 രൂപയ്ക്ക് ഫ്ലിപ്കാർട്ടിൽ ലഭ്യമാണ്. ഇത് വാങ്ങുവാൻ തലപര്യമുള്ളവർക്ക് രാജ്യത്തെ പ്രധാന റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ പുതിയ സെബ്-ജ്യൂക്ക് ബാർ 9800 ഡിഡബ്ല്യുഎസ് പ്രോ സൗണ്ട്ബാർ പരിശോധിക്കുവാൻ കഴിയും.

സെബ്-ജ്യൂക്ക് ബാർ 9800 ഡിഡബ്ല്യുഎസ് പ്രോ ഡിസൈൻ

മുൻപ് സൂചിപ്പിച്ചതുപോലെ, സെബ്-ജൂക്ക് ബാർ 9800 ഡിഡബ്ല്യുഎസ് പ്രോ വയർലെസ് ആണ്, അതിനാൽ തന്നെ ഇത് പോർട്ടബിലിറ്റി സൗകര്യം നൽകുന്നു. 2.5 ഇഞ്ച് അളവിൽ വരുന്ന ഈ സൗണ്ട്ബാറിന് മികച്ചതും ആകർഷകമായ രൂപകൽപ്പനയിൽ വരുന്നു. 6.5 ഇഞ്ച് അളവിൽ വരുന്ന ഈ വയർലെസ് സബ്‌വൂഫർ രൂപകൽപ്പനയിലും ഒതുക്കമുള്ളതാണ്. ഉപയോക്താക്കൾക്ക് ഇതിൽ നിന്നും ലഭിക്കുന്ന ഓഡിയോ എക്സ്‌പീരിയൻസ് ഒരു വേറിട്ട അനുഭവമായിരിക്കും.

സെബ്-ജ്യൂക്ക് ബാർ 9800 ഡിഡബ്ല്യുഎസ് പ്രോ സവിശേഷതകൾ

പുതിയ സെബ്-ജ്യൂക്ക് ബാർ 9800 ഡി‌ഡബ്ല്യുഎസ് പ്രോ സൗണ്ട്ബാറിൽ 2 ഇഞ്ച് ഡ്രൈവറുകൾ വാഗ്ദാനം ചെയ്യുന്നു. ഇത് മികച്ച ഓഡിയോ വ്യക്തതയും ആഴത്തിലുള്ള ശബ്ദവും വാഗ്ദാനം ചെയ്യുന്നു. ഫ്രണ്ട് ഫേസിംഗ് നാല് ഡ്രൈവറുകളും മികച്ച ശബ്‌ദ അനുഭവം സൃഷ്ടിക്കുന്ന രണ്ട് മുൻനിര ഡ്രൈവറുകളും ഇതിൽ ഉൾപ്പെടുന്നുണ്ട്. സബ് വൂഫറിൽ നിന്ന് 120W ഉം സൗണ്ട്ബാറിൽ നിന്ന് 330W ഉം ഉപയോഗിച്ച് 450W ഔട്ട്പുട്ട് ഈ സൗണ്ട് സിസ്റ്റം വാഗ്ദാനം ചെയ്യുന്നു. സെബ്-ജ്യൂക്ക് ബാർ 9800 ഡി‌ഡബ്ല്യുഎസ് പ്രോ സൗണ്ട്ബാറിന്റെ പ്രധാന സവിശേഷതകളിലൊന്നാണ് അതിന്റെ വയർലെസ് തന്നെയാണ്.

മൊത്തത്തിലുള്ള ഓഡിയോ അനുഭവം ത്വരിതപ്പെടുത്തുന്ന ഡോൾബി അറ്റ്‌മോസ്, ഡോൾബി ട്രൂ എച്ച്ഡി, ഡോൾബി ഡിജിറ്റൽ പ്ലസ്, ഡോൾബി സറൗണ്ട് എന്നിവ പുതിയ സെബ്രോനോയിക്‌സ് സൗണ്ട്ബാർ സപ്പോർട്ട് ചെയ്യുന്നു. കണക്റ്റിവിറ്റി ഓപ്ഷനുകൾ കാണിക്കുന്ന ഒരു ചെറിയ എൽഇഡി ഡിസ്പ്ലേയും ഉപയോക്താക്കൾ കണ്ടെത്തും. റിമോട്ട് കൺഡ്രോൾ വഴി ഇത് നിയന്ത്രിക്കുവാൻ കഴിയും. കണക്റ്റിവിറ്റിക്കായി മൂന്ന് എച്ച്ഡിഎംഐ സ്ലോട്ടുകൾ ഉൾപ്പെടെ നിരവധി ഓപ്ഷനുകൾ ഉണ്ട്. ഉപയോക്താക്കൾക്ക് ബ്ലൂടൂത്ത്, യുഎസ്ബി കേബിളുകൾ, ഓക്സ് മോഡ്, ഒപ്റ്റിക്കൽ ഇൻപുട്ട് എന്നിവ വഴി അവരുടെ ഡിവൈസുകളെ ബന്ധിപ്പിക്കാൻ കഴിയും. പുതിയ സെബ്-ജ്യൂക്ക് ബാർ 9800 ഡി‌ഡബ്ല്യുഎസ് പ്രോ ശബ്‌ദം കുറഞ്ഞതും വ്യക്തവുമായ ശബ്‌ദം നൽകുന്നുവെന്ന് സെബ്രോണിക്‌സ് പറയുന്നു.

Best Mobiles in India

English summary
A new addition to the sound bar market in India has been launched by Zebronics. There is a standout feature of the Zebronics Zeb-Juke Bar 9800 DWS Pro - it is wireless! In order to boost the overall listening experience, the wireless soundbar comes with Dolby Atmos.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X