സ്പോർട്സ് മോഡുകളുമായി സെബ്രോണിക്‌സ് സെബ്-ഫിറ്റ് 2220 സിഎച്ച് സ്മാർട്ട് വാച്ച് ഇന്ത്യയിൽ അവതരിപ്പിച്ചു

|

സ്മാർട്ട് വാച്ച് പോലെ തോന്നിക്കുന്ന സെബ്രോണിക്‌സ് സെബ്-ഫിറ്റ് 2220 സിഎച്ച് ഫിറ്റ്നസ് ബാൻഡ് ഇന്ത്യയിൽ അവതരിപ്പിച്ചു. ബ്ലഡ് ഓക്സിജൻ സാച്ചുറേഷൻ ലെവൽ നിരീക്ഷിക്കുന്നതിനായി ബ്ലഡ് പ്രഷർ മോണിറ്റർ, ഹാർട്ട്റേറ്റ് സെൻസർ, എസ്‌പി‌ഒ 2 സെൻസർ തുടങ്ങിയ സവിശേഷതകളുമായി ഈ പുതിയ ഫിറ്റ്‌നെസ് ബാൻഡ് വരുന്നു. സ്മാർട്ട് ബാൻഡ് 3.3 സെന്റിമീറ്റർ ടിഎഫ്ടി ടച്ച് കളർ ഡിസ്പ്ലേ, 2.5 ഡി കർവ്ഡ് ഗ്ലാസ് എന്നിവ ഉൾപ്പെടുന്നു. ഈ ഫിറ്റ്നസ് ട്രാക്കറിൽ ഡസ്റ്റ് ആൻഡ് വാട്ടർ റെസിസ്റ്റൻസ് എന്നിവയ്ക്കുള്ള ഐപി 68 റേറ്റിംഗുണ്ട്. ഇത് ആൻഡ്രോയിഡ്, ഐഒഎസ് ഡിവൈസുകളുമായി ജോടിയാക്കാവുന്നതാണ്.

 

കൂടുതൽ വായിക്കുക: ഗാലക്‌സി എസ് 21 സീരീസിനും മറ്റ് മിഡ്റേഞ്ച് സ്മാർട്ട്‌ഫോണുകൾക്കും ഓഫറുകളുമായി സാംസങ് ഡെയ്‌സ് സെയിൽ

സെബ്രോണിക്‌സ് സെബ്-ഫിറ്റ് 2220 സിഎച്ച്: ഇന്ത്യയിലെ വിലയും, ലഭ്യതയും

സെബ്രോണിക്‌സ് സെബ്-ഫിറ്റ് 2220 സിഎച്ച്: ഇന്ത്യയിലെ വിലയും, ലഭ്യതയും

സെബ്രോണിക്‌സ് സെബ്-ഫിറ്റ് 2220 സിഎച്ച് സ്മാർട്ട് ബാൻഡ് 2,999 രൂപ വിലയിൽ ലഭ്യമാണ്. ബ്ലാക്ക് സ്ട്രാപ്പിനൊപ്പം ഒരു ബ്ലാക്ക് കേസ്, റോസ് ഗോൾഡ് സ്ട്രാപ്പുള്ള ഗോൾഡ് കേസ്, കേഡറ്റ് ഗ്രേ സ്ട്രാപ്പുള്ള സിൽവർ കേസ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത കളർ വേരിയന്റുകളിൽ ആമസോൺ വഴി സെബ്രോണിക്സ് ഈ സ്മാർട്ട് വാച്ച് ലഭ്യമാക്കുന്നു.

 ഡെൽ ജി 15, ഏലിയൻ‌വെയർ എം 15 റൈസൺ എഡിഷൻ ആർ 5 ഗെയിമിംഗ് ലാപ്‌ടോപ്പുകൾ, പുതിയ ഗെയിമിംഗ് മോണിറ്ററുകൾ അവതരിപ്പിച്ചു ഡെൽ ജി 15, ഏലിയൻ‌വെയർ എം 15 റൈസൺ എഡിഷൻ ആർ 5 ഗെയിമിംഗ് ലാപ്‌ടോപ്പുകൾ, പുതിയ ഗെയിമിംഗ് മോണിറ്ററുകൾ അവതരിപ്പിച്ചു

സെബ്രോണിക്‌സ് സെബ്-ഫിറ്റ് 2220 സിഎച്ച്: സവിശേഷതകൾ
 

സെബ്രോണിക്‌സ് സെബ്-ഫിറ്റ് 2220 സിഎച്ച്: സവിശേഷതകൾ

മുൻപ് സൂചിപ്പിച്ചതുപോലെ, സെബ്രോണിക്‌സ് സെബ്-ഫിറ്റ് 2220 സിയിൽ 3.3 സെന്റിമീറ്റർ റൗണ്ട് ടിഎഫ്ടി ടച്ച് കളർ ഡിസ്പ്ലേ സവിശേഷതയുണ്ട്. കൂടാതെ, നൂറിലധികം കസ്റ്റമൈസ് ചെയ്യാവുന്ന വാച്ച് ഫെയ്സുകളെ സപ്പോർട്ടും ചെയ്യുന്നു. ബാഡ്മിന്റൺ, ബാസ്കറ്റ് ബോൾ, സൈക്ലിംഗ്, ഫുട്ബോൾ, റണ്ണിങ്, സ്കിപ്പിംഗ്, സ്വിമിങ്, വോക്കിങ് എന്നിവ ഉൾപ്പെടെ എട്ട് സ്പോർട്സ് മോഡുകൾ ഇതിൽ ഉൾപ്പെടുന്നു.

സോണി എക്‌സ്‌പീരിയ 1 III, എക്‌സ്‌പീരിയ 5 III, എക്‌സ്‌പീരിയ 10 ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോണുകൾ അവതരിപ്പിച്ചുസോണി എക്‌സ്‌പീരിയ 1 III, എക്‌സ്‌പീരിയ 5 III, എക്‌സ്‌പീരിയ 10 ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോണുകൾ അവതരിപ്പിച്ചു

സ്പോർട്സ് മോഡുകളുമായി സെബ്രോണിക്‌സ് സെബ്-ഫിറ്റ് 2220 സിഎച്ച് സ്മാർട്ട് വാച്ച്

സ്ലീപ്പിങ്, സ്‌റ്റെപ്പ്സ്, കലോറി, ദൂരം എന്നിവ ട്രാക്കുചെയ്യാനും സെബ്രോണിക്സ് സെബ്-ഫിറ്റ് 2220 സി സഹായിക്കുന്നു. ഇതിന് ഒരു കോളർ ഐഡിയും കോൾ റീജക്‌ഷൻ പ്രവർത്തനങ്ങളും ഉണ്ട്. ജോടിയാക്കിയ ഫോണിലെ ക്യാമറയും മ്യൂസിക്കും ഉപയോക്താക്കൾക്ക് നിയന്ത്രിക്കാൻ കഴിയും. കണക്റ്റിവിറ്റിക്കായി ബ്ലൂടൂത്ത് 5.0 ഉപയോഗിച്ചാണ് സെബ്രോണിക്സിൽ നിന്നുള്ള സ്മാർട്ട് ബാൻഡ് വരുന്നത്. ഒരു ചാർജിൽ 30 ദിവസത്തെ സ്റ്റാൻഡ്‌ബൈ സമയം നൽകുന്ന 200 എംഎഎച്ച് ബാറ്ററിയും ഈ സ്മാർട്ട് ഡിവൈസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമായ സെബ്-ഫിറ്റ് 20 സീരീസ് ആപ്ലിക്കേഷനുമായി സ്മാർട്ട് ബാൻഡ് ജോടിയാക്കാവുന്നതാണ്. സ്പോർട്സ് മോഡലുകളുമായി വരുന്ന ഈ സ്മാർട്ട് വാച്ച് കായികതാരങ്ങൾക്ക് വളരെയേറെ പ്രയോജനപ്പെടുന്ന ഒരു പ്രോഡക്റ്റ് ആയിരിക്കുമെന്നത് തീർച്ചയായിട്ടുള്ള ഒരു കാര്യമാണ്.

ഷവോമി എംഐ 11 അൾട്രാ, എംഐ 11 പ്രോ, എംഐ 11 ലൈറ്റ് 5 ജി ഫോണുകളും എംഐ ബാൻഡും അവതരിപ്പിച്ചു: വില, സവിശേഷതകൾഷവോമി എംഐ 11 അൾട്രാ, എംഐ 11 പ്രോ, എംഐ 11 ലൈറ്റ് 5 ജി ഫോണുകളും എംഐ ബാൻഡും അവതരിപ്പിച്ചു: വില, സവിശേഷതകൾ

Best Mobiles in India

English summary
The exercise band has a blood pressure monitor, a heart rate sensor, and a SpO2 sensor to measure blood oxygen saturation. A 3.3cm TFT touch color monitor with 2.5D curved glass is featured on the smart band.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X