സംഭാഷണസഹായി ചേർന്നുള്ള സെബ്രോണിക്സിന്റെ പുതിയ 'സെബ് ജേർണി' ഇയർഫോണുകൾ

|

13 മണിക്കൂർ അവിരാമമായ സംഗീതം കേൾക്കുകയോ, അല്ലെങ്കിൽ, സംഭാഷണസഹായം ആസ്വദിക്കുകയോ ചെയ്യുക, 'സെബ്-ജേർണി' കൊണ്ട് നിങ്ങൾക്ക് ഈ പറഞ്ഞതെല്ലാം ചെയ്യാം.

 

ഐ.ടി പെറിഫറൽസുകളുടേയും, സൗണ്ട് സിസ്റ്റത്തിൻറേയും, മൊബൈൽ/ലൈഫ്സ്റ്റൈൽ ഘടകങ്ങളുടേയും, പര്യവേക്ഷണ ഉല്പന്നങ്ങളുടേയും ഇന്ത്യയിലെ പ്രമുഖ ബ്രാൻഡ് ആയ 'സെബ്രോണിക്സ് ഇൻഡ്യ പ്രൈവറ്റ് ലിമിറ്റഡ്', നെക്ക്ബാൻഡ് ഡിസൈനിലുള്ള 'സെബ് ജേർണി' എന്നു വിളിക്കുന്ന അത്യാകർഷകമായ ഒരു ഇയർഫോൺ അവതരിപ്പിച്ചിരിക്കുന്നു.

സംഭാഷണസഹായി ചേർന്നുള്ള സെബ്രോണിക്സിന്റെ പുതിയ 'സെബ് ജേർണി'  ഇയർഫോണുകൾ

നിങ്ങളുടെ ദിവസം മ്ലാനമാണെങ്കിൽ, ലളിതമായ ഒരു ജോടി ഇയർഫോണുകൾക്ക് ശബ്ദത്തിൻറെ അനുഭവത്തെ മാന്ത്രികമായി ഉയർത്തിക്കൊണ്ട്, നിങ്ങളുടെ ശ്രവണത്തെ പൂർണ്ണമായും ശ്രേഷ്ഠമാക്കാൻ കഴിയും. വയർലെസ്സ് ഇയർഫോണുകൾക്ക് നിങ്ങളുടെ ജീവിതത്തെ മാറ്റാൻ കഴിയും, ഉദാഹരണത്തിന്, അർപ്പിതമായ ശബ്ദാനുഭവം നൽകുകയും, 13 മണിക്കൂറുകളുടെ പ്ലേടൈം സഹിതം നിങ്ങളെ രമിപ്പിക്കുകയും ചെയ്യുന്ന ഞങ്ങളുടെ 'സെബ്-ജേർണി' പോലെ.

'സെബ്-ജേർണി' രൂപകല്പന ചെയ്യപ്പെട്ടിരിക്കുന്നത്, വ്യായാമത്തിനായി ഓടുമ്പോഴോ, നടക്കുമ്പോഴോ, കൂടുതൽ സൗകര്യപ്രദമായ നെക്ക് ബാൻഡ് ഡിസൈൻ വളരെ ശ്രദ്ധയോടെ തിരഞ്ഞെടുത്തുകൊണ്ടാണ്. ഈ ഇയർഫോൺ, വെള്ളം തെറിച്ചാൽ കേടു വരാത്തതും, വളക്കാവുന്ന നെക്ക് ബാൻഡോടു കൂടിയുള്ളതുമാണ്; ഇയർബഡ്ഡുകൾ ഒതുങ്ങിക്കിടക്കുന്നവയാണ്, ഇതിൻറെ മാഗ്നറ്റിക് ഇയർപീസ് കെട്ടുപിണയാത്തതാണ്.

ബഡ്ജറ്റ് വിലയില്‍ മികച്ച സിനിമാറ്റിക് ശബ്ദാനുഭവവുമായി ഷവോമി എം.ഐ സൗണ്ട്ബാര്‍; റിവ്യൂബഡ്ജറ്റ് വിലയില്‍ മികച്ച സിനിമാറ്റിക് ശബ്ദാനുഭവവുമായി ഷവോമി എം.ഐ സൗണ്ട്ബാര്‍; റിവ്യൂ

'സെബ് ജേർണി'യിൽ കൂടുതൽ ഉപാധികളുണ്ട്. ഒരു വയർലെസ്സ് ഇയർഫോൺ എന്നതിനു പുറമേ, അതിൽ, മൊത്തം ശബ്ദാനുഭവം ആകർഷകമാക്കുന്ന, ആൻഡ്രോയിഡ്, ഐ.ഒ.എസ് ഉപകരണങ്ങൾക്കായുള്ള ശബ്ദസഹായിയുണ്ട്. ചോദ്യങ്ങൾ ചോദിക്കുക, വ്യത്യസ്തങ്ങളായ വഴികൾ കണ്ടുപിടിക്കുക, അല്ലെങ്കിൽ, ഒരു പ്രത്യേകഗാനം കേൾപ്പിക്കുക എന്നിവക്കെല്ലാം ശബ്ദസഹായി നിങ്ങൾക്ക് ഉപകരിക്കും.

ഈ ഇയർഫോണിൽ 'ഡുവൽ പെയറിംഗി'ൻറേയും, 'കോൾ ഫംഗ്ഷൻറേ'യും സൗകര്യമുണ്ട്. അതിൽ ശബ്ദത്തിൻറേയും / മീഡിയയുടേയും നിയന്ത്രണങ്ങളും, കോളുകൾക്കുള്ള വൈബ്രേഷൻ അലർട്ടുകളും, അവിഭാജ്യമായ, റീചാർജ്ജ് ചെയ്യാവുന്ന ഒരു ബാറ്ററിയുമുണ്ട്.

ഏറ്റവും പുതിയ സമാരംഭത്തിൻറെ വേളയിൽ സംസാരിച്ചു കൊണ്ട്, സെബ്രോണിക്സിൻറെ ഡയറക്ടർ ആയ പ്രദീപ് ദോഷി പറയുന്നു, "ഇത് ഒരു വയർലെസ്സ് വിപ്ലവമെന്നതിനു പുറമെ, ഒരു വയർലെസ്സ് ഇയർഫോണിന്, കൂടുതലായി എന്തു ചെയ്യാം എന്നതിനെക്കുറിച്ചും കൂടിയാണ്. പുതുതായി സമാരംഭിച്ചിരിക്കുന്ന ഞങ്ങളുടെ 'സെബ് ജേർണി'യിൽ ശബ്ദസഹായിയുണ്ട്, അതുകൊണ്ട് നിങ്ങൾക്ക് കൂടുതൽ കാര്യങ്ങൾ ചെയ്യാം.

 
സംഭാഷണസഹായി ചേർന്നുള്ള സെബ്രോണിക്സിന്റെ പുതിയ 'സെബ് ജേർണി'  ഇയർഫോണുകൾ

മാത്രവുമല്ല, സംഗീതത്തിൽ താല്പര്യമുള്ളവർക്കായി 13 മണിക്കൂറിൻറെ പ്ലേബാക്ക് ടൈമും അതിൻറെ നിർമ്മിതിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്." കറുപ്പു നിറത്തിലുള്ള ഈ വയർലെസ്സ് ഇയർഫോൺ, ഇന്ത്യയിലുടനീളമുള്ള പ്രമുഖറീട്ടെയിൽ സ്റ്റോറുകളിലും ലഭ്യമാണ്.

Best Mobiles in India

Read more about:
English summary
This new pair of Zebronics earphones comes with an interesting feature. It has voice assistance feature on both Android and iOS devices. And, will make the whole audio experience quite appealing. It is also possible to find routes and play specific songs with the voice assistance feature.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X