സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ്ജിങ്ങ് പ്രശ്‌നം എങ്ങനെ പരിഹരിക്കാം?

Written By:

പല സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കളും നേരിടുന്ന ഒരു പ്രശ്‌നമാണ് സ്മാര്‍ട്ട്‌ഫോണില്‍ ബാറ്ററി ശരിയായി പ്രവര്‍ത്തിക്കുന്നില്ല അതില്‍ ചാര്‍ജ്ജ് നില്‍ക്കുന്നില്ല എന്നിങ്ങനെ.

ഇങ്ങനെയുളള ഓരോ പ്രശ്‌നത്തിനും നിങ്ങള്‍ ആദ്യം പോകുന്നത് സര്‍വ്വീസ് സെന്ററിലാണ്, അല്ലേ? എന്നാല്‍ ഇനി അതിന്റെ ആവശ്യം ഇല്ല. നിങ്ങള്‍ക്കു തന്നെ ഈ ചാര്‍ജ്ജിങ്ങ് പ്രശ്‌നം പരിഹരിക്കാവുന്നതാണ്. പ്രശ്‌നം പല രീതിയിലാണ് കാണപ്പെടുന്നത്. ഈ പ്രശ്‌നത്തിന് കുറച്ചു പരിഹാരം ഇവിടെ നല്‍കാം.

നഷ്ടമായ വാട്ട്‌സാപ്പ് ടെക്സ്റ്റ് സ്റ്റാറ്റസ് തിരിച്ചു കൊണ്ടു വരുന്നു വാട്ട്‌സാപ്പ്!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

ചിലപ്പോള്‍ യുഎസ്ബി പോര്‍ട്ടിനുളളിലെ മെറ്റാലിക് പ്രതലങ്ങളിലെ സമ്പര്‍ക്കമായിരിക്കും ചാര്‍ജ്ജിങ്ങിന്റെ പ്രശ്‌നം. ഇത് പരിഹരിക്കാന്‍ നിങ്ങളുടെ ഉപകരണം പവര്‍ ഓഫ് ചെയ്തതിനു ശേഷം കഴിയുമെങ്കില്‍ ബാറ്ററി നീക്കം ചെയ്ത് പിന്‍ പോലുളള എന്തെങ്കിലും ഉപയോഗിച്ച് ലിവര്‍ മുകളിലേക്ക് ഉയര്‍ത്തുക.

#2

നിങ്ങള്‍ ജീന്‍സിന്റെ പോക്കറ്റിലാണ് ഫോണ്‍ ഇടുന്നതെങ്കില്‍ പതിവായി യുഎസ്ബി ചാര്‍ജ്ജര്‍ പോര്‍ട്ട് വൃത്തിയാക്കാന്‍ ശ്രദ്ധിക്കുക.

#3

നിങ്ങളുടെ ഫോണിന്റെ കേബിളിന് എന്തെങ്കിലും പ്രശ്‌നം ഉണ്ടെന്നു തോന്നിയാല്‍ അത് എത്രയും പെട്ടന്നു തന്നെ മാറ്റുക.

#4

ഒരേ ചാര്‍ജ്ജര്‍ അല്ലെങ്കില്‍ കേബിള്‍ മറ്റേതെങ്കിലും ഉപകരണത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന്, അങ്ങനെയാണെങ്കില്‍ ഫോണിനാണോ കേബിളിനാണോ പ്രശ്‌നമെന്നു മനസ്സിലാക്കാം.

#5

സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററി വര്‍ഷങ്ങളോളം ചാര്‍ജ്ജ് ചെയ്യാന്‍ സാധിക്കില്ല. ഒരു കാലാവധി കഴിഞ്ഞാല്‍ അത് മാറ്റേണ്ടത് അത്യാവശ്യമാണ്.

#6

വേഗത്തില്‍ ചാര്‍ജ്ജ് ചെയ്യാനായി വാള്‍ ചാര്‍ജ്ജര്‍ ഉപയോഗിച്ച് സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ്ജ് ചെയ്യുക. നിങ്ങളുടെ ഹാന്‍സെറ്റിന് യുഎസ്ബി കേബിളാണ് കിട്ടിയതെങ്കില്‍ അതിന് അനുയോജ്യമായ എസി അഡാപ്റ്റര്‍ വാങ്ങുക.

#7

യുഎസ്ബി ഹബ് ഉപയോഗിച്ച് ചാര്‍ജ്ജ് ചെയ്താല്‍ 50% വരെ ചാര്‍ജ്ജിങ്ങ് പ്രക്രിയ തടയാന്‍ ഇടവരുന്നു.

#8

ലാപ്‌ടോപ്പിനേക്കാള്‍ ശക്തി കൂടുതല്‍ ഡെസ്‌ക്ടോപ്പിനാണ്, അതിനാല്‍ ഡെസ്‌ക്ടോപ്പിന്റെ യുഎസ്ബി പോര്‍ട്ട് ഉപയോഗിച്ച് ഫോണ്‍ ചാര്‍ജ്ജ് ചെയ്യുക.

#9

വേഗത്തില്‍ ചാര്‍ജ്ജ് ആകണമെങ്കില്‍ വൈ-ഫൈ, ബ്ലൂട്ടൂത്ത്, ജിപിഎസ് എന്നിവ ഓഫ് ചെയ്തു ചാര്‍ജ്ജ് ചെയ്യാന്‍ വയ്ക്കുക.

ഇതിലൂടെ നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണിനെ പ്രൊഫഷണല്‍ ക്യാമറയാക്കാം!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Many smartphone users immediately assume that your phone charger or your battery is dead, if their handset battery is not charging properly.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot