അപകടകാരികളായ 10 ആന്‍ഡ്രോയ്ഡ് വൈറസുകളും അവയെ മെരുക്കുന്ന വിധവും

By GizBot Bureau
|

കമ്പ്യൂട്ടറുകളുടെയും സ്മാര്‍ട്ട്‌ഫോണുകള്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളുടെയും പ്രവര്‍ത്തനങ്ങളെ തകരാറിലാക്കുന്ന സോഫ്റ്റ്‌വെയറുകളാണ് വൈറസുകള്‍. ഇവ ചിലപ്പോള്‍ ഉപകരണങ്ങളുടെ യ്ന്ത്രഭാഗങ്ങള്‍ക്ക് പോലും കേടുവരുത്തും. പൊതുവെ ആന്‍ഡ്രോയ്ഡ് ഉപകരണങ്ങള്‍ക്ക് സുരക്ഷിതത്വം കൂടുതലായതിനാല്‍ ആരും ആന്റി വൈറസ് സോഫ്റ്റ്‌വെയറുകള്‍ക്ക് പണം മുടക്കാന്‍ മിനക്കെടാറില്ല. എന്നാല്‍ അപൂര്‍വ്വമായി ആന്‍ഡ്രോയ്ഡ് ഉപകരണങ്ങളെയും വൈറസുകള്‍ ആക്രമിക്കാം. അത്തരത്തിലുള്ള 10 വൈറസുകളെയും അവയെ നേരിടുന്നതിനുള്ള വഴികളെയും കുറിച്ചാണ് ഈ കുറിപ്പ്.

അപകടകാരികളായ 10 ആന്‍ഡ്രോയ്ഡ് വൈറസുകളും അവയെ മെരുക്കുന്ന വിധവും

1. ഗോഡ്‌ലെസ്സ്

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്പുകള്‍ക്കൊപ്പം പോലും ഫോണിലേക്ക് ഒളിച്ചുകടക്കാന്‍ ശേഷിയുള്ള ഏറ്റവും അപകടകാരിയായ വൈറസ് ആണിത്. ഗോഡ്‌ലെസ്സ് ഫോണിനെ റൂട്ട്‌സ് അപ് ചെയ്യുകയും വിവിധ കുഴപ്പങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്യും. ഇവയെ നീക്കം ചെയ്യുക പ്രയാസമാണ്. അതിനാല്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുക.


2. ഷേഡന്‍ (Schedun)

ആന്‍ഡ്രോയ്ഡ് ഉപകരണങ്ങളെ സ്വയം റൂട്ട് ചെയ്ത് കുഴപ്പത്തില്‍ ചാടിക്കുകയാണ് ഷേഡന്റെ പ്രധാന പണി. തുടര്‍ന്ന് പരസ്യങ്ങളുടെ ലൈവ് സ്ട്രീമിംഗായിരിക്കും ഫോണില്‍. തേര്‍ഡ് പാര്‍ട്ടി സ്റ്റോറുകളില്‍ നിന്നും വെബ്‌സൈറ്റുകളില്‍ നിന്നും ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോഴാണ് ഇവ ഫോണിലെത്തുന്നത്. ഇതിനെ തുരത്താനും കുറച്ച് പ്രയാസമാണ്. ഓപ്പറേറ്റിംഗ് സിസ്റ്റം മൊത്തത്തില്‍ റീഫ്‌ളാഷ് ചെയ്യേണ്ടിവരും.

3. ഗണ്‍പോഡര്‍ (Gunpoder)

തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ക്കൊപ്പമാണ് ഗണ്‍പോഡര്‍ ഫോണില്‍ സാധാരണ എത്തുന്നത്. ഇത് ഓണ്‍ലൈന്‍ ഗെയിമുകള്‍ ഉള്‍പ്പെടെയുള്ളവ ഹാക്ക് ചെയ്യും. ഫോണ്‍ റീസെറ്റ് ചെയ്ത് വൈറസിന്റെ ശല്ല്യമൊഴിവാക്കാനാകും. എന്നാല്‍ എല്ലായ്‌പ്പോഴും ഇത് ഫലപ്രദമാകണമെന്നില്ല.

4. ഹമ്മിംഗ്ബാഡ് (Hummingbad)

അത് സ്വയം ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ആന്‍ഡ്രോയ്ഡ് ഉപകരണത്തില്‍ ഇന്‍സ്റ്റോള്‍ ചെയ്യും. ഫോണില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തും. ചുരുക്കത്തില്‍ നിങ്ങളുടെ ഉപകരണത്തിന് മേല്‍ നിങ്ങള്‍ക്കൊരു നിയന്ത്രണവും ഇല്ലാത്ത സ്ഥിതി വരും.

5. ക്ലോണ്‍ ചെയ്തതും കോപ്പി ചെയ്തതുമായ ആപ്പുകള്‍

പ്രമുഖ ആപ്പുകളോട് സാമ്യം തോന്നുന്നതോ അവയുടെ വ്യാജ പതിപ്പുകളോ ആയിരിക്കും ഇവ. അബദ്ധത്തില്‍ ഇവ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്താല്‍ നിങ്ങളുടെ ഫോണിലോ മറ്റ് ഉപകരണങ്ങളിലോ ഉള്ള വിവരങ്ങള്‍ ഹാക്കര്‍മാരുടെ കൈകളിലെത്തും. തേര്‍ഡിപാര്‍ട്ടി ആപ്പുകള്‍ ഉള്‍പ്പെടെയുള്ളവ ഡൗണ്‍ലോഡ് ചെയ്യുന്നത് അതിവ ശ്രദ്ധയോടെ ചെയ്യുക. കഴിയുന്നത്ര ഒഴിവാക്കുന്നതാണ് നല്ലത്.

6. ഡ്രോയ്ഡ് സ്‌നേക് ടൈപ്പ് എ (DroidSnake Type A)

ആന്‍ഡ്രോയ്ഡ് ഉപകരണങ്ങളെ ബാധിക്കുന്ന ഏറ്റവും അപകടകാരികളായ വൈറസുകളില്‍ ഒന്നാണിത്. ഗെയിം പോലെ പ്രത്യക്ഷപ്പെടുന്ന മാള്‍വെയറില്‍ ക്ലിക്ക് ചെയ്തുകഴിഞ്ഞാല്‍ നിങ്ങള്‍ അറിയാതെ പശ്ചാത്തലത്തില്‍ പ്രവര്‍ത്തിച്ച് ആപ്പുകള്‍ ഇന്‍സ്റ്റോള്‍ ചെയ്യുകയും അതുവഴി സ്വകാര്യ വിവരങ്ങള്‍ അടക്കം ചോര്‍ത്തുകയും ചെയ്യും.

പശ്ചാത്തലത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഇത് അനായാസം കണ്ടെത്തി നീക്കം ചെയ്യാന്‍ കഴിയും. ഇവ നീക്കുന്നതില്‍ സെക്യൂരിറ്റി ആപ്പുകള്‍ ഫലപ്രദമല്ല.

7. ജെമിനി

ആന്‍ഡ്രോയ്ഡ് ഉപയോക്താക്കളെ കുടുക്കാന്‍ ഹാക്കര്‍മാര്‍ ഉപയോഗിക്കുന്ന വൈറസ് ആണ് ജെമിനി അഥവാ ആന്‍ഡ്രോയ്ഡ് ജെമിനി. ഗെയിമിംഗ് ആപ്പ് പോലെ തോന്നിക്കുന്ന ഇത് ഇന്‍സ്‌റ്റോള്‍ ചെയ്തുകഴിഞ്ഞാല്‍ നിങ്ങളുടെ ഫോണിലുള്ള വിവരങ്ങള്‍ അപ്പാടെ അപഹരിക്കും. തേര്‍ഡ് പാര്‍ട്ടി ആപ്പ് സ്റ്റോറുകള്‍ വഴിയാണ് ഇവയും ഫോണില്‍ എത്തുന്നത്.

ഫോണിന്റെ പ്രവര്‍ത്തനം പരിശോധിച്ച് ആന്‍ഡ്രോയ്ഡ് ജെമിനി ഉണ്ടോയെന്ന് നോക്കുക. ഉണ്ടെങ്കില്‍ അപ്പോള്‍ തന്നെ നീക്കം ചെയ്യുക.

8. Zezhache

ഇതൊരു റൂട്ടിംഗ് ആപ്പ് ആണ്. എന്നാല്‍ ഇത് പലപ്പോഴും നമ്മുടെ ഫോണില്‍ നിന്ന് വിവരങ്ങള്‍ നഷ്ടമാകുന്നതിന് കാരണമാകും. അതിനാല്‍ ഇവ വളരെ അപകടകാരികളാണ്.

9. ഡ്രോയ്ഡ് ഡ്രീം

2011 മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ രണ്ട് ലക്ഷം ആന്‍ഡ്രോയ്ഡ് ഫോണുകളെ ഡ്രോയ്ഡ് ഡ്രീം ബാധിച്ചതായി കാണാം. റൂട്ടിംഗ് ആപ്പായി പ്രവര്‍ത്തിക്കുന്ന ഇത് ഫോണില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തും. ആന്‍ഡ്രോയ്ഡ് ഉപകരണങ്ങള്‍ക്കായുള്ള ആന്റിവൈറസ് ആപ്പുകള്‍ക്ക് ഇവയെ കണ്ടെത്താന്‍ കഴിയും. എന്നാല്‍ പ്രീമിയം പതിപ്പുകള്‍ക്കും ഏറ്റവും ഫലപ്രദമായ പതിപ്പുകള്‍ക്കും മാത്രമേ ഡ്രോയ്ഡ് ഡ്രീമിനെ നീക്കം ചെയ്യാനാകൂ. അതിനാല്‍ മികച്ച ആന്റിവൈറസ് ആപ്പ് ഫോണില്‍ ഇന്‍സ്‌റ്റോള്‍ ചെയ്യുക.

10. Uxipp

ഉപകരണങ്ങളെക്കാള്‍ ഉപയോഗിക്കുന്നവര്‍ക്കാണ് ഇത് ദോഷം ചെയ്യുന്നത്. ഇത് നിങ്ങള്‍ അറിയാതെ ഫോണില്‍ നിന്ന് എസ്എംഎസുകള്‍ അയക്കും. പൈസ പോകുന്ന വഴിയെ കുറിച്ച് കൂടുതല്‍ പറയേണ്ടതില്ലല്ലോ? IMEI, IMSI നമ്പരുകള്‍ ചോര്‍ത്താനും ഇതിന് കഴിയും.

മാള്‍വെയര്‍ബൈറ്റ്‌സ് ഇന്‍സ്‌റ്റോള്‍ ചെയ്ത് ഫുള്‍ സ്‌കാന്‍ ചെയ്യുക. ഗൂഗിള്‍ പ്ലേ സ്റ്റോര്‍ പോലെ വിശ്വാസ്യതയുള്ള ആപ്പ് സ്റ്റോറുകളില്‍ നിന്ന് മാത്രം ഡൗണ്‍ലോഡ് ചെയ്യാന്‍ ശ്രദ്ധിക്കുക.

ലോകത്തിലെ ആദ്യ ഇൻ സ്ക്രീൻ ഫിംഗർപ്രിന്റ് ഫോണായ വിവോ X21 ക്യമറയിലും കിടിലം!ലോകത്തിലെ ആദ്യ ഇൻ സ്ക്രീൻ ഫിംഗർപ്രിന്റ് ഫോണായ വിവോ X21 ക്യമറയിലും കിടിലം!

Best Mobiles in India

Read more about:
English summary
10 Dangerous Android Viruses and How to Get Safe from Them

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X