മൈക്രോ എസ്ഡി കാര്‍ഡ് വാങ്ങുമ്പോള്‍ കുടുക്കില്‍ പെടാതിരിക്കുക!

ഇപ്പോള്‍ വിപണിയില്‍ വിവിധ കമ്പനികളുടെ മെമ്മറികാര്‍ഡുകള്‍ വളരെ വളരെ വിലകുറഞ്ഞു ലഭിക്കുന്നു.

|

സ്മാര്‍ട്ട്‌ഫോണിലും ക്യാമറയിലും മെമ്മറി കാര്‍ഡുകള്‍ അഥവാ എസ്ഡി കാര്‍ഡുകള്‍ വളരെ അത്യാവശ്യമാണ്. ഇപ്പോള്‍ വിപണിയില്‍ വിവിധ കമ്പനികളുടെ മെമ്മറികാര്‍ഡുകള്‍ വളരെ വളരെ വിലകുറഞ്ഞു ലഭിക്കുന്നു.

വാട്ട്‌സാപ്പിലെ പുതിയ വീഡിയോ കോളിങ്ങ് വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ബുദ്ധിമുട്ടുന്നോ?വാട്ട്‌സാപ്പിലെ പുതിയ വീഡിയോ കോളിങ്ങ് വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ബുദ്ധിമുട്ടുന്നോ?

മൈക്രോ എസ്ഡി കാര്‍ഡ് വാങ്ങുമ്പോള്‍ കുടുക്കില്‍ പെടാതിരിക്കുക!

എന്നാല്‍ എല്ലാ മെമ്മറി കാര്‍ഡുകളുടേയും സൈസിനെ കുറിച്ചും, കപ്പാസിറ്റിയെ കുറിച്ചും, സ്പീഡിനെ കുറിച്ചും അറിഞ്ഞിരിക്കേണ്ടത് നമ്മുടെ അത്യാവശ്യമാണ്, അതായത് അത് നമ്മുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് തിരഞ്ഞെടുക്കാന്‍ സഹായിക്കും.

ബിഎസ്എന്‍എല്‍ സിം കാര്‍ഡ് വാങ്ങുന്നതിനു മുന്‍പ് ഇവ ശ്രദ്ധിക്കുക!ബിഎസ്എന്‍എല്‍ സിം കാര്‍ഡ് വാങ്ങുന്നതിനു മുന്‍പ് ഇവ ശ്രദ്ധിക്കുക!

മെമ്മറി കാര്‍ഡുകള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പറയാം.....

സ്പീഡ്

സ്പീഡ്

സ്പീഡ് മെമ്മറി കാര്‍ഡിന്റെ വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. മെമ്മറി കാര്‍ഡിലേയ്ക്ക് ഡാറ്റകള്‍ ട്രാന്‍സ്ഫര്‍ ചെയ്യപ്പെടുന്നതും, ഫോട്ടാകള്‍ വീഡിയോകള്‍ എന്നിവ റെക്കോര്‍ഡ് ചെയ്യപ്പെടുന്നതും മെമ്മറി കാര്‍ഡിന്റെ സ്പീഡിനെ ബന്ധപ്പെടുത്തി ആയിരിക്കും. മെമ്മറി കാര്‍ഡുകള്‍ എല്ലാം ഒരേ സ്പീഡ് അല്ല. ഏതു സ്പീഡ് നല്‍കുന്ന കാര്‍ഡാണ് തിരഞ്ഞെടുക്കേണ്ടത് എന്ന കാര്യം നമ്മുടെ ആവശ്യത്തെ അടിസ്ഥാനമാക്കിയാണ് തീരുമാനിക്കേണ്ടത്.

സ്പീഡ് എങ്ങനെ അറിയാം?

സ്പീഡ് എങ്ങനെ അറിയാം?

കാര്‍ഡുകള്‍ മുകളില്‍ രേഖപ്പെടുത്തിയിരിക്കുന്ന 'ക്ലാസ്' നോക്കിയാണ് സ്പീഡ് തിരിച്ചറിയുന്നത്. 2, 4, 6, 10 എന്നീ ക്ലാസുകളിലും അള്‍ട്രാ സ്പീഡിലും കാര്‍ഡുകള്‍ ലഭ്യമാണ്.

ക്ലാസ് 2 കാര്‍ഡുകള്‍ ഇപ്പോള്‍ പൊതുവേ ഉപയോഗിക്കാറില്ല. വളരെ കുറഞ്ഞ സ്പീഡിലാണ് ഇതില്‍ ഡാറ്റ ട്രാന്‍സ്ഫര്‍ നടക്കുന്നത്.

 

സ്മാര്‍ട്ട്‌ഫോണില്‍ ഉപയോഗിക്കുന്ന മെമ്മറി കാര്‍ഡുകള്‍

സ്മാര്‍ട്ട്‌ഫോണില്‍ ഉപയോഗിക്കുന്ന മെമ്മറി കാര്‍ഡുകള്‍

സ്മാര്‍ട്ട്‌ഫോണിലും ഡിജിറ്റര്‍ ക്യാമറകളിലും സാധാരണ ഉപയോഗിക്കുന്ന മെമ്മറി കാര്‍ഡുകള്‍ ക്ലാസ് 4, 6 എന്നീ സ്പീഡുകള്‍ നല്‍കുന്ന മെമ്മറി കാര്‍ഡുകളാണ്. ചില ഹൈഎന്‍ഡ് ഫോണുകള്‍ക്ക് ക്ലാസ് 10 കാര്‍ഡുകളും സപ്പോര്‍ട്ട് ചെയ്യും. നിങ്ങളുടെ ഫോണില്‍ ഏതു മെമ്മറി കാര്‍ഡാണ് സപ്പോര്‍ട്ട് ചെയ്യുന്നതെന്നറിയാന്‍ നെറ്റില്‍ തിരയാം.

ഹൈറെസൊല്യൂഷന്‍ വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്യാന്‍

ഹൈറെസൊല്യൂഷന്‍ വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്യാന്‍

അതേ സമയം 4K, HDR തുടങ്ങി ഹൈറെസൊല്യൂഷന്‍ വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്യുന്ന ഡിഎസ്എല്‍ആര്‍ ക്യാമറകളില്‍ ഉപയോഗിക്കാന്‍ ആണെങ്കില്‍ അള്‍ട്രാ സ്പീഡ് നല്‍കുന്ന കാര്‍ഡുകള്‍ വാങ്ങാം. U1, U3 എന്നിങ്ങനെയാണ് കാര്‍ഡുകളുടെ ശ്രേണി.

മെമ്മറി കാര്‍ഡിന്റെ സൈസ്

മെമ്മറി കാര്‍ഡിന്റെ സൈസ്

പ്രധാനമായും രണ്ടു സൈസുകളിലാണ് മെമ്മറി കാര്‍ഡുകള്‍ വിപണിയില്‍ ലഭിക്കുന്നത്. കൈക്രോ എസ്ഡി, സ്റ്റാന്‍ഡാര്‍ഡ് എസ്ഡി കാര്‍ഡ് എന്നിങ്ങനെ. ഇതില്‍ മൈക്രോ എസ്ഡി സ്മാര്‍ട്ട്‌ഫോണുകള്‍ക്കും, സ്റ്റാന്‍ഡാര്‍ഡ് എസ്ഡി ക്യാമറകള്‍ക്കും വേണ്ടിയുളളതാണ്.

അഡാപ്റ്റര്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക

അഡാപ്റ്റര്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക

മൈക്രോ എസ്ഡി കാര്‍ഡുകള്‍ അഡാപ്റ്റര്‍ ഉപയോഗിച്ച് ക്യാമറയില്‍ പ്രവര്‍ത്തിപ്പിക്കാം എങ്കിലും ഇങ്ങനെ ചെയ്യുന്നത് കാര്‍ഡ് എളുപ്പം കേടുവരാന്‍ കാരണമാകുന്നു. കൂടാതെ രണ്ട് സൈസ് കാര്‍ഡുകള്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളില്‍ ഒരേ കാര്‍ഡ് അഡാപ്റ്റര്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്നത് കഴിയുന്നതും ഒഴിവാക്കുക.

എസ്ഡി കാര്‍ഡ് കപ്പാസിറ്റി

എസ്ഡി കാര്‍ഡ് കപ്പാസിറ്റി

കപ്പാസിറ്റി കൊണ്ട് ഉദ്ദേശിക്കുന്നത് കാര്‍ഡിന്റെ സ്‌റ്റോറേജ് സ്‌പേസ് മാത്രമല്ല. നമ്മുടെ ഉപകരണം സപ്പോര്‍ട്ട് ചെയ്യുന്നത്ര സ്‌റ്റോറേജ് സ്‌പേസുളള കാര്‍ഡ് നമുക്ക് വാങ്ങാം.

ഉപയോഗം അനുസരിച്ച് കാര്‍ഡുകള്‍ ലഭ്യമാണ്

ഉപയോഗം അനുസരിച്ച് കാര്‍ഡുകള്‍ ലഭ്യമാണ്

ദിവസേനയുളള ഉപയോഗം ഇടയ്ക്കിയുളള ഉപയോഗം എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ക്കായുളള കാര്‍ഡുകള്‍ ലഭ്യമാണ്. സാധാരണ ആവശ്യങ്ങള്‍ക്കായി ദിവസേനയുളള ഉപയോഗത്തിനായി SDHC കാര്‍ഡ് മതിയാകും.

സുരക്ഷിതമായി ഡാറ്റ സേവ് ചെയ്യാന്‍

സുരക്ഷിതമായി ഡാറ്റ സേവ് ചെയ്യാന്‍

സുരക്ഷിതമായി ഡാറ്റ സേവ് ചെയ്യണമെങ്കില്‍ കപ്പാസിറ്റി കൂടിയ SDXC കാര്‍ഡുകള്‍ ഉപയോഗിക്കാം. ഇവ ക്ലാസ് 10, U1, U3 തുടങ്ങിയ ക്ലാസുകളിലാണ് ലഭിക്കുന്നത്. വിലയും കൂടുതലായിരിക്കും.

ലോകത്തിലെ ഏറ്റവും കപ്പാസിറ്റിയേറിയ എസ്ഡി കാര്‍ഡ്

ലോകത്തിലെ ഏറ്റവും കപ്പാസിറ്റിയേറിയ എസ്ഡി കാര്‍ഡ്

കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൈക്രോഡിയ കമ്പനി പുതിയ 512 ജിബി എക്‌സ്ട്രാ എലൈറ്റ് മൈക്രോ SDXC UHSII കാര്‍ഡ് അവതരിപ്പിച്ചു. നിലവില്‍ ലോകത്തിലെ ഏറ്റവും കപ്പാസിറ്റി ഏറിയ എസ്ഡി കാര്‍ഡാണിത്. SDXC 4.0 സ്റ്റാന്‍ഡേര്‍ഡാണ് കാര്‍ഡില്‍ ഉപയോഗിച്ചിരിക്കുന്നത്. 3000Mbps വരെ ഡേറ്റ ട്രാന്‍സ്ഫര്‍ റേറ്റ് പ്രദാനം ചെയ്യുന്നു.

ഇതിന്റെ വില ഏകദേശം 63800 രൂപയാണ്.

 

Best Mobiles in India

English summary
When you talk about microSD cards, you are mostly talking about the form factor. All microSD cards fit into all microSD card slots, but they won’t all work. There are three different card formats, as well as different standards, that determine compatibility.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X