ഇന്നത്തെ കാലത്ത് ഒരു ഫോൺ വാങ്ങുമ്പോൾ തീർച്ചയായും ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ!

|

ഈയവസരത്തിൽ ഒരു ഫോൺ വാങ്ങുമ്പോൾ നാം എന്തൊക്കെ ശ്രദ്ധിക്കണം എന്ന് വിവരിക്കുകയാണിവിടെ. പറഞ്ഞുവരുന്നത് ഫോണിന്റെ റാം, മെമ്മറി, ക്യാമറ തുടങ്ങിയ കാര്യങ്ങളെ കുറിച്ചല്ല, പകരം ഇന്നത്തെ പുത്തൻ ടെക്‌നോളജിയുടെ കാലത്ത് ഒരു ഫോൺ വാങ്ങുമ്പോൾ അതിൽ എന്തെല്ലാം ആധുനിക സജ്ജീകരണങ്ങൾ ഉണ്ട് എന്ന് നോക്കി ഉറപ്പുവരുത്തിയ ശേഷം മാത്രം വാങ്ങുന്ന കാര്യത്തെ കുറിച്ചാണ്.

നിങ്ങളൊരു നല്ല ഫോൺ ആണ് വാങ്ങാൻ ഉദ്ദേശിക്കുന്നത് എങ്കിൽ ഇനി താഴെ പറയാൻ പോകുന്ന ഓരോ കാര്യങ്ങളും ശ്രദ്ധിച്ചു മാത്രം വാങ്ങാൻ ശ്രമിക്കുക. അത് നിങ്ങൾക്ക് ഗുണം ചെയ്യും.

പ്രത്യേകം ക്യാമറ ബട്ടൺ

പ്രത്യേകം ക്യാമറ ബട്ടൺ

അതേ, അങ്ങനെയൊരു ഓപ്ഷൻ ഉണ്ടോ എന്ന് ഇന്ന് നോക്കേണ്ടിയിരിക്കുന്നു. കാരണം ക്യാമറ എന്നാൽ ഇന്ന് ഏതൊരു ഫോണിലും ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു ഘടകമായി മാറിക്കൊണ്ടിരിക്കുകയാണ്. നമുക്ക് ചുറ്റിലുമുള്ള ഓരോ നിമിഷങ്ങളും പെട്ടെന്ന് തന്നെ ക്യാമറയിൽ പകർത്തണമെങ്കിൽ അത്തരത്തിലുള്ള ഒരു വേഗത്തിൽ ക്യാമറ എടുക്കാൻ പാകത്തിലുള്ള ബട്ടണ് കൂടിയേ തീരൂ. ഇത് ഫോണിൽ ഇൻബിൾറ്റ് ആയി ഉള്ള ഒരു കീ ആവണം എന്നില്ല. ഉദാഹരണത്തിന് മോട്ടറോള, ഫോണിലെ പവർ കീ രണ്ടു തവണ അടുപ്പിച്ച് ടാപ്പ് അമർത്തിയാൽ ക്യാമറ ഓപ്പൺ ആയി വരും. അതുകൊണ്ട് ഈ കാര്യം ശ്രദ്ധിക്കുക. ചില ആപ്പുകൾ വഴിയും ഇങ്ങനെ ഷൊർട്കട്ടുകൾ ഉണ്ടാക്കാം.

വയർലെസ് ചർജ്ജിങ്

വയർലെസ് ചർജ്ജിങ്

ഇന്നിപ്പോൾ പല മോഡലുകളും ഈ സൗകര്യം ഒരുക്കുന്നവയാണ്. അതിനാൽ ഇവ രണ്ടും തന്നെ ശ്രദ്ധിക്കുക. പെട്ടെന്ന് ഫോൺ ചാർജ്ജ് ആവുന്നതും ഈ പ്ലഗ്ഗിൽ കുത്തി ചർജ്ജിലിടാതെ വയർലെസ് ആയിത്തന്നെ ചാർജ്ജിലിടുന്നതും രണ്ടും ഒരേപോലെ നമുക്ക് ഉപകാരപ്രദമാകും.

കണ്ണിന് ആരോഗ്യകരമായി വായിക്കാൻ പറ്റുന്ന സൗകര്യം
 

കണ്ണിന് ആരോഗ്യകരമായി വായിക്കാൻ പറ്റുന്ന സൗകര്യം

ഏറെ നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം ആണിത്. നിത്യേന നമ്മുടെ ജീവിതടത്തിലെ നല്ലൊരു സമയവും ഫോണിൽ ഓരോന്ന് വായിച്ചുകൊണ്ടിരിക്കുന്ന നമ്മൾക്ക് നമ്മുടെ കണ്ണിന്റെ കാര്യം കൂടെ ശ്രദ്ധിക്കേണ്ടതുണ്ട്. അതിനാൽ നല്ലൊരു റീഡിങ് മോഡ്, നെറ്റ് മോഡ് എന്നിവയെല്ലാം നൽകുന്ന കാര്യങ്ങൾ കൂടെ പുതിയ ഫോൺ എടുക്കുമ്പോൾ പരിഗണനയിൽ വെക്കുക.

ആമ്പിയന്റ് ഡിസ്പ്ലേ

ആമ്പിയന്റ് ഡിസ്പ്ലേ

നല്ലൊരു സഹായകരമായ സൗകര്യമാണ് ഈ ആമ്പിയന്റ് ഡിസ്‌പ്ലേ. സാംസങ് തങ്ങളുടെ മുൻനിര മോഡലുകളിലൊക്കെ അവതരിപ്പിച്ച ആമ്പിയന്റ് ഡിസ്‌പ്ലേ കണ്ടിട്ടില്ലേ. അതായത് ഫോൺ തുറക്കാതെ തന്നെ ഒരു കറുത്ത പ്രതലത്തിൽ കൂടുതൽ ബാറ്ററി എടുക്കാതെ തന്നെ നോട്ടിഫിക്കേഷൻസ് കാണിക്കുന്ന സൗകര്യം ആണിത്. പ്രധാനപ്പെട്ട കാര്യങ്ങളൊക്കെ ഇവിടെ ലഭ്യമാകും. ഈ സൗകര്യം ഇനിയും കണ്ടിട്ടില്ലാത്തവർ തങ്ങളുടെ പഴയ നോക്കിയ മോഡലുകളിൽ ഫോൺ തുറക്കാതെ തന്നെ നോട്ടിഫിക്കേഷൻസ്, സമയം ഒക്കെ കാണിച്ചിരുന്ന കറുത്ത സ്ക്രീനിൽ വന്നിരുന്ന ഒരു സംഭവം ഓർമയില്ലേ. അതിന്റെ ഏറെ പരിഷ്കരിച്ച ഒരു രൂപമാണ് ഇതെന്ന് എളുപ്പത്തിൽ മനസ്സിലാക്കാം.

മൊബൈൽ ഉപയോഗിച്ച് തന്നെയുള്ള പേയ്മെന്റ് സൗകര്യം

മൊബൈൽ ഉപയോഗിച്ച് തന്നെയുള്ള പേയ്മെന്റ് സൗകര്യം

ഇത് അധികമൊന്നും പ്രശസ്തമല്ലാത്ത ഒരു സംവിധാനമാണ്. ഫോണിലെ NFC ചിപ്പും ഇതിനായുള്ള സാങ്കേതിക വിദ്യയും ഉപയോഗിച്ച് കൊണ്ട് മൊബൈൽ ഫോൺ ഉപയോഗിച്ച് തന്നെ നമ്മുടെ ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് എന്നിവയുടെ ഉപയോഗം സാധ്യമാക്കുകയാണ് ഇത് ചെയ്യുക. ഈയവസരത്തിൽ സാംസങ് പേ സൗകര്യം ഓർമ്മപ്പെടുത്തട്ടെ. ഇന്ന് വലിയ ഒരു മുന്നേറ്റമൊന്നും ഈ രംഗത്ത് നടന്നിട്ടില്ല എങ്കിലും നാളെ ഇതായിരിക്കും ആളുകൾ ഏറെ ഉപയോഗിക്കുക എന്ന് തീർച്ച.

ശബ്ദസൗകര്യങ്ങൾ

ശബ്ദസൗകര്യങ്ങൾ

നല്ല സൗണ്ടില്ലെങ്കിൽ പിന്നെ എത്ര വിലകൂടിയ ഫോൺ ആയിട്ടെന്താ കാര്യം. ചിലപ്പോൾ നല്ല ശബ്ദം ഒക്കെ ഫോണിന് ഉണ്ടാകും, പക്ഷെ വേണ്ടത്ര വ്യക്തത ഉണ്ടാവാതെ പോകാം. അല്ലെങ്കിൽ ചിലപ്പുള്ളതാവാം. ഇതെല്ലാം ശ്രദ്ധിക്കുക. ഇതിന് പുറമെയായി സ്റ്റീരിയോ ശബ്ദം നൽകുന്ന ഫോൺ ആണോ എന്ന കാര്യവും ശ്രദ്ധിച്ച് ഉറപ്പുവരുത്തുക.

വാട്ടർപ്രൂഫ്, ഡസ്റ്റ്പ്രൂഫ്

വാട്ടർപ്രൂഫ്, ഡസ്റ്റ്പ്രൂഫ്

സംഭവം ഈ വാട്ടർപ്രൂഫ്, ഡസ്റ്റ്‌പ്രൂഫ് എന്നീ കാര്യങ്ങൾ നമ്മൾ കുറെയായി കേൾക്കുന്നുണ്ടെങ്കിലും എന്തോ പലർക്കും ഇതുവരെ കയ്യിലൊതുങ്ങുന്ന വിലക്ക് ലഭ്യമല്ലാത്തതിനാൽ ഉപയോഗിക്കാൻ പട്ടിയിട്ടുണ്ടാവില്ല. എന്നാൽ ഏറെ ഉപകാരപ്രദമായ ഈ സൗകര്യങ്ങൾ കൂടെ പരിഗണിച്ച് നിങ്ങളുടെ പുതിയ ഫോൺ വാങ്ങുകയാണെങ്കിൽ ഫോണിനും നിങ്ങൾക്കും നിങ്ങളുടെ പണത്തിനും അതൊരു മുതൽകൂട്ടാവും.

ഫിംഗർ പ്രിന്റ് സ്‌കാനർ/ ഫേസ് അൺലോക്ക്

ഫിംഗർ പ്രിന്റ് സ്‌കാനർ/ ഫേസ് അൺലോക്ക്

ഇത് പിന്നെ പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇന്നത്തെ കാലത്ത് ഒരു പുതിയ ഫോൺ വാങ്ങുമ്പോൾ ഫിംഗർ പ്രിന്റ്, ബയോമെട്രിക്ക്, ഫേസ് അണ്ലോക്ക് എന്നീ സൗകര്യങ്ങൾ ഉണ്ടെന്ന് നമ്മൾ തീർച്ചയായും ഉറപ്പുവരുത്തുമല്ലോ. എന്തിനും ഏതിനും ഇത് വഴിയുള്ള സുരക്ഷ ഫോണിന് ഉറപ്പുവരുത്തുകയും ചെയ്യാം.

എല്ലാ പ്ലാറ്ഫോമുകളിലും ഒരേപോലെ ഉപയോഗിക്കാനുള്ള സൗകര്യം

എല്ലാ പ്ലാറ്ഫോമുകളിലും ഒരേപോലെ ഉപയോഗിക്കാനുള്ള സൗകര്യം

ഇത് ആൻഡ്രോയ്ഡ് ഫോണുകളെ സംബന്ധിച്ചെടുത്തോളം അത്ര പ്രായോഗികമല്ല. ഐഫോണുകൾ ആണ് ഈ കാര്യത്തിൽ മിടുക്കർ. ഐഫോണുകൾ, മാക് പിസി, ഐപാഡ് തുടങ്ങി എല്ലാ ഉപകരണങ്ങളിലും ഡാറ്റ ആക്സസ് ചെയ്യാൻ സാധിക്കും ഇതിന്.

ബാറ്ററി

ബാറ്ററി

ടെക്‌നോളജി എത്ര പുരോഗതി പ്രാപിച്ചിട്ടും മൊബൈൽ ഫോൺ രംഗത്ത് ഇന്നും പ്രധാന വില്ലൻ ഈ ബാറ്ററി പ്രശ്നം തന്നെയാണ്. ശാസ്ത്രം പലവിധ പരീക്ഷണങ്ങളും നടത്തുന്നുണ്ട്. എന്തായാലും ഒരു പുതിയ ഫോൺ എടുക്കുമ്പോൾ ഈ കാര്യവും തീർച്ചയായും ശ്രദ്ധിക്കുക. നല്ല ബാറ്ററി ബാക്കപ്പ് പ്രദാനം നൽകുന്ന ഫോൺ തന്നെ നോക്കിയെടുക്കുക.

Best Mobiles in India

English summary
10 Things to Know When You Buy A New Smartphones.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X