ഫ്രീഡം സെയിലിൽ മികച്ച ഓഫറുകൾ ലഭിക്കാൻ ചെയ്യേണ്ട 10 കാര്യങ്ങൾ!

|

ഏറെ ഓഫറുകളുമായി ആമസോൺ ഫ്ലിപ്കാർട്ട് എന്നിവയുടെ സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾ തുടങ്ങാനിരിക്കുകയാണ്. ഓഗസ്റ്റ് 9 മുതൽ 12 വരെയാണ് ആമസോൺ 'ഫ്രീഡം സെയിൽ' നടക്കുന്നത്. ഫ്ലിപ്കാർട്ടിന്റെ 'ബിഗ് ഫ്രീഡം സെയിൽ' ആണെങ്കിൽ ഓഗസ്റ്റ് 10 മുതൽ 12 വരെയാണ് നടക്കുന്നത്. ഇതിന് പുറമെ പെയ്ടിഎം കൂടെ ഓഫറുകളുമായി രാജ്യം എഴുപത്തിരണ്ടാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഈ വേളയിൽ രംഗത്തുണ്ട്. ഓഗസ്റ്റ് 8 മുതൽ 15 വരെയാണ് പെടിഎം 'ഫ്രീഡം ക്യാഷ്ബാക്ക്' ഓഫർ ലഭ്യമാകുക.

 
ഫ്രീഡം സെയിലിൽ മികച്ച ഓഫറുകൾ ലഭിക്കാൻ ചെയ്യേണ്ട 10 കാര്യങ്ങൾ!

ഇന്നിവിടെ ഓഫറുകൾ കുറിച്ചല്ല പറയാൻ പോകുന്നത്. അതിനെ കുറിച്ച് നിരവധി ലേഖനങ്ങൾ നിങ്ങൾ മുമ്പ് എഴുതിയതാണ്. ഓഫർ ദിവസങ്ങളിൽ ഇനിയും വരുകയും ചെയ്യും. പകരം ഇന്നിവിടെ പറയാൻ പോകുന്നത് ഈ ഓഫർ സമയത്ത് ഏറ്റവും മികച്ച ഓഫറുകൾ എങ്ങനെ ലഭ്യമാക്കാം, ഒപ്പം എന്തെല്ലാം ചെയ്യണം എന്നെല്ലാമാണ് പറയാൻ പോകുന്നത്.

Amazon, Flipkart, Paytm ആപ്പുകൾ ഡൗൺലോഡ് ചെയ്യുക

Amazon, Flipkart, Paytm ആപ്പുകൾ ഡൗൺലോഡ് ചെയ്യുക

ഏറ്റവുമാദ്യം നിങൾ ചെയ്യേണ്ട കാര്യം. ഈ മൂന്ന് സേവനങ്ങളുടെയും ആപ്പുകൾ ഉപയോഗിക്കുന്നത് കൊണ്ടുളള സൗകര്യങ്ങളും ഗുണങ്ങളും ഒരിക്കലും ഇവയുടെ വെബ്സൈറ്റ് വഴി നിങ്ങൾക്ക് ലഭിക്കില്ല. അത് മാത്രമല്ല ഇടപാടുകൾ ഏറ്റവും ലളിതമാക്കാനും ആപ്പുകൾ സഹായിക്കും.

  ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് വിവരങ്ങൾ കൊടുത്തുവെക്കുക

ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് വിവരങ്ങൾ കൊടുത്തുവെക്കുക

പലരും ആപ്പ് ഇൻസ്റ്റാൾ ചെയ്യുമെങ്കിലും സാധനങ്ങൾ വാങ്ങാൻ ആവശ്യമായ ബാങ്ക് കാർഡ് വിവരങ്ങൾ കൊടുക്കുന്നതിൽ അശ്രദ്ധ കാണിക്കാറുണ്ട്. കഴിവതും ഓഫർ തുടങ്ങും മുമ്പ് തന്നെ ഈ വിവരങ്ങൾ കൊടുക്കുക. എളുപ്പം ഇടപാട് സാധ്യമാക്കാൻ ഇത് സഹായിക്കും.

ഡെലിവറി അഡ്രസ്
 

ഡെലിവറി അഡ്രസ്

ഡെലിവറി അഡ്രസ് നിങ്ങൾ കൊടുത്തത് ശരിയാണോ എന്ന് നോക്കുക. കാരണം പണ്ടെപ്പോഴോ ലോഗിൻ ചെയ്തപ്പോൾ ഉള്ള അഡ്രസ് ആയിരിക്കില്ല ഒരുപക്ഷെ ഇപ്പോൾ ഉണ്ടാവുക. അതിനാൽ നിലവിൽ സാധനം ലഭിക്കേണ്ട അഡ്രസ് ശരിയായി കൊടുക്കുക.

 ഈ ആപ്പുകളിൽ സൈൻ ഇൻ ആയിരിക്കുക

ഈ ആപ്പുകളിൽ സൈൻ ഇൻ ആയിരിക്കുക

ഓരോ ഓഫറുകൾ വരുമ്പോഴും അത് യഥാസമയം അറിയാനും നിങ്ങൾക്ക് ആവശ്യമായ മികച്ച ഓഫറുകൾ വേഗത്തിൽ അറിയാനും അവ ഓർഡർ ചെയ്യാനുമായി ഇപ്പോഴും ഈ ആപ്പുകളിൽ സൈൻ ഇൻ ആയിരിക്കുക.

 സ്പെഷ്യൽ ഡീലുകളിൽ രെജിസ്റ്റർ ചെയ്യുക

സ്പെഷ്യൽ ഡീലുകളിൽ രെജിസ്റ്റർ ചെയ്യുക

നിലവിൽ ഈ മൂന്ന് കമ്പനികളും നൽകുന്ന ഓഫറുകൾക്ക് പുറമെ ഇവരുടെ തന്നെ ചില സ്‌പെഷ്യൽ ഓഫറുകൾ ഇടവിട്ട സമയപരിധിക്കുള്ളിൽ വരും. ഫ്ലാഷ് സെയിൽ, ലെയ്റ്റനിംഗ് ഡീൽ പോലെയുള്ള ഇത്തരം ഓഫറുകളിൽ മികച്ച ആനുകൂല്യങ്ങൾ ഉണ്ടാകും.

 വിഷ്ലിസ്റ്റിൽ ആഡ് ചെയ്യുക

വിഷ്ലിസ്റ്റിൽ ആഡ് ചെയ്യുക

നമുക്ക് ആവശ്യമുള്ളത്, അല്ലെങ്കിൽ ആവശ്യമുണ്ട് എന്ന് അപ്പോൾ തോന്നിയേക്കാവുന്ന ഉത്പന്നങ്ങൾ അപ്പോൾ തന്നെ വിഷ്ലിസ്റ്റിൽ ആഡ് ചെയ്യുക. കാരണം പിന്നീട് ശരിക്കും നമുക്ക് വേണ്ടത് മാത്രം അവിടെ നിന്നും തിരഞ്ഞെടുത്ത് ഓർഡർ ചെയ്യാം.

 ഡിസ്‌കൗണ്ട് കൂപ്പണുകൾ

ഡിസ്‌കൗണ്ട് കൂപ്പണുകൾ

പല വെബ്സൈറ്റുകളും സേവനങ്ങളും ആപ്പുകളും ഈ മൂന്ന് ഓൺലൈൻ വ്യാപാര വെബ്സൈറ്റുകളിൽ കാഷ്ബാക്കിനും കിഴിവുകൾക്കുമായി ഉപയോഗിക്കാവുന്ന കൂപ്പണുകൾ, പ്രോമോ കോഡുകൾ എന്നിവ നൽകാറുണ്ട്. അവ കണ്ടെത്തി നേടി അതും കൂടെ ഉപയോഗപ്പെടുത്തിയാൽ ഒന്നുകൂടെ മികച്ച ഓഫറുകളിൽ സാധനങ്ങൾ വാങ്ങാൻ സാധിക്കും.

മികച്ച ഓഫറുകൾ ആദ്യമേ മനസ്സിലാക്കിവെക്കുക

മികച്ച ഓഫറുകൾ ആദ്യമേ മനസ്സിലാക്കിവെക്കുക

ചില സ്പെഷ്യൽ ഓഫറുകളുണ്ടാകും. അവ ഇന്ന സമയം മുതൽ തുടങ്ങും എന്ന അറിയിപ്പുകൾ വെബ്സൈറ്റുകളിൽ കാണുകയും ചെയ്യും. അവയിൽ നിങ്ങൾക്ക് ആവശ്യമുണ്ടത് ഉണ്ട് എങ്കിൽ ഒന്ന് ഓർത്തുവെക്കുക. ആ സമയത്ത് നമുക്ക് കയറി ഓർഡർ ചെയ്യാം.

 ആമസോൺ അസിസ്റ്റന്റ് ഉപയോഗിക്കാം

ആമസോൺ അസിസ്റ്റന്റ് ഉപയോഗിക്കാം

ആമസോണിൽ ഈ കാലയളവിൽ ലഭ്യമായ മികച്ച ഓഫറുകളും കിഴിവുകളും അറിയാൻ ആമസോൺ അസിസ്റ്റന്റ് സൗകര്യവും ഉപയോഗിക്കാം. പിസിയിൽ മാത്രമാണ് ഇത് ലഭിക്കുക.

 ആമസോൺ പ്രൈം സബ്സ്ക്രിബിഷൻ

ആമസോൺ പ്രൈം സബ്സ്ക്രിബിഷൻ

ആമസോൺ വഴി നടത്തുന്ന ഇടപാടുകൾക്ക് കുറച്ചധികം ആനുകൂല്യങ്ങൾ നേടിത്തരാൻ സഹായിക്കുന്ന ഒന്നാണ് ആമസോൺ പ്രൈം സബ്സ്ക്രിബിഷൻ. ഇതില്ലാത്തവർക്ക് പുതുതായി ഒരെണ്ണം ആമസോണിൽ നിന്നും എടുക്കാവുന്നതാണ്.

Best Mobiles in India

English summary
10 Tips to Get the Best Deals in Amazon, Flipkart, Paytm Freedom Sale Offers

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X