നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ നിന്ന് വൈറസ് നീക്കം ചെയ്യാനുളള 10 ടിപുകള്‍....!

By Sutheesh
|

സ്മാര്‍ട്ട്‌ഫോണുകളുടെ വരവോടെ കമ്പ്യൂട്ടര്‍ ആളുകളുടെ പോക്കറ്റില്‍ കൊളളാവുന്ന തരത്തില്‍ ആയിരിക്കുകയാണ്. പക്ഷെ ഈ ഹൈ എന്‍ഡ് സ്മാര്‍ട്ട്‌ഫോണുകളുടെ പ്രചാരം വര്‍ദ്ധിക്കുന്നതോടൊപ്പം, ആളുകള്‍ ചില കുഴപ്പങ്ങളും നേരിടുന്നുണ്ട്.

പിസിയിലും ലാപ്‌ടോപിലും കാണാത്ത പോലെ, മാരകമായ വൈറസുകളും ആക്രമണകാരികളായ സോഫ്റ്റ്‌വയറുകളും സ്മാര്‍ട്ട്‌ഫോണുകളിലേക്ക് കടക്കാനും പടരാനും സാധ്യത കൂടുതലാണ്. ഈ പ്രശ്‌നത്തെ മറി കടക്കാനായി ചില മന്‍കരുതല്‍ നടപടികള്‍ എടുക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ സെല്‍ ഫോണിലെ ഡാറ്റാ നഷ്ടമോ, കളവോ പരിഹരിക്കുന്നതിന് തീര്‍ച്ചയായും ഈ മാര്‍ഗ്ഗങ്ങള്‍ സഹായിക്കുന്നതാണ്. നിങ്ങളുടെ സെല്‍ ഫോണിനെ വൈറസില്‍ നിന്ന് സംരക്ഷിക്കുന്നതിനുളള ടിപുകള്‍ എന്തൊക്കെയാണെന്ന് അറിയുന്നതിനായി സ്ലൈഡര്‍ നോക്കുക.

1

1

നിങ്ങള്‍ ഏതെങ്കിലും ആപുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് മുന്‍പായി അതിനെക്കുറിച്ചുളള റിവ്യൂകള്‍ നോക്കാന്‍ ശ്രമിക്കുക. പല വെബ്‌സൈറ്റുകളിലും ഫോറങ്ങളിലും ഈ ആപ്ലിക്കേഷന്‍ വൈറസുമായി ബന്ധപ്പെട്ടതാണെന്ന് മനസ്സിലാക്കാന്‍ സാധിച്ചാല്‍ അത് ഉപേക്ഷിക്കുന്നതാണ് നല്ലത്.

2

2

നിങ്ങള്‍ ഏത് ആപ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് മുന്‍പായും അതിന്റെ പെര്‍മിഷന്‍ ലിസ്റ്റ് നോക്കി, ആപ്ലിക്കേഷന്റെ ഗുണവും ദോഷവും മനസ്സിലാക്കുക. ഈ പട്ടികയില്‍ എന്തെങ്കിലും സംശയകരമായി തോന്നിയാല്‍ ഈ ആപ്ലിക്കേഷനെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കിയ ശേഷം മാത്രം ഇന്‍സ്റ്റാള്‍ ചെയ്യുക.

3

3

ഇന്റര്‍നെറ്റില്‍ സൗജന്യമായതും, കാശ് കൊടുത്ത് വാങ്ങാവുന്നതുമായ ധാരാളം ആന്റിവൈറസുകള്‍ ഉണ്ട്. ഇവ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് നല്ലതാണ്.

4
 

4

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിനെ ഇന്റര്‍നെറ്റുമായി കണക്ട് ചെയ്യുമ്പോള്‍ ആന്റിവൈറസുകളുടെ അപ്‌ഡേറ്റുകള്‍ കൃത്യമായി ലഭിക്കുന്നുണ്ടെന്ന് പരിശോധിക്കുക.

 

5

5

ഭീഷണി ഉയര്‍ത്തുന്ന ഫയലുകളില്‍ നിന്ന് അകലം പാലിക്കാനായി തുടര്‍ച്ചയായ ഇടവേളകളില്‍ സ്‌കാന്‍ ചെയ്യുക. ഒരിക്കല്‍ ഇത് ചെയ്ത് കഴിഞ്ഞാല്‍ മാരകമായ ഫയലുകളൊന്നും നിങ്ങളുടെ സെല്‍ഫോണില്‍ ഇല്ലെന്ന് ഉറപ്പാക്കാനായി റീസ്റ്റാര്‍ട്ട് ചെയ്ത് വീണ്ടും സ്‌കാന്‍ ചെയ്യുക.

6

6

വൈറസിനെ മാനുവല്‍ ആയി നീക്കം ചെയ്യുന്നതിന് അതിനെ ശരിക്കും മനസ്സിലാക്കേണ്ടതുണ്ട്. നിങ്ങളുടെ ഡിവൈസില്‍ പടരുന്ന ഫയല്‍ ഏതാണെന്ന് നോക്കുക. നിങ്ങളുടെ സെല്‍ ഫോണ്‍ മോഡല്‍ നമ്പര്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റില്‍ തിരഞ്ഞ് ഇത് കണ്ടെത്താവുന്നതാണ്. ഈ വിശദാംശങ്ങള്‍ ഉപയോഗിച്ച് നിങ്ങളുടെ സെല്‍ഫോണിലുളള വൈറസ് ഏതാണെന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാവുന്നതാണ്.

7

7

യൂസര്‍ മാനുവല്‍ ഉപയോഗിച്ച് നിങ്ങളുടെ സെല്‍ഫോണിനെ ഫാക്ടറി അല്ലെങ്കില്‍ ഡിഫോള്‍ട്ട് സെറ്റിങ്‌സിലേക്ക് മാറ്റുന്നത് എങ്ങനെയാണെന്ന് പരിശോധിക്കുക. നിങ്ങളുടെ ഫയലുകളും കോണ്‍ടാക്റ്റുകളും ഇത് കൊണ്ട് ചിലപ്പോള്‍ നഷ്ടപ്പെട്ടേക്കാം, പക്ഷെ വൈറസുകളില്‍ നിന്നും സ്‌പൈവയറുകളില്‍ നിന്നും നിങ്ങളുടെ സെല്‍ഫോണ്‍ സംരക്ഷിക്കപ്പെടുന്നതാണ്.

8

8

ഒരിക്കല്‍ നിങ്ങള്‍ വൈറസ് കണ്ടെത്തിയാല്‍, ആപ്ലിക്കേഷന്‍ മാനേജര്‍ ഉപയോഗിച്ച് നിര്‍ദേശങ്ങള്‍ ശ്രദ്ധാപൂര്‍വം പിന്തുടര്‍ന്ന് കണ്ടെത്തിയ വൈറസുകള്‍ ഇല്ലാതാക്കുക.

9

9

ഏതെങ്കിലും സുരക്ഷിത സ്ഥലങ്ങളില്‍ നിന്ന് ആന്റിവൈറസ് ടൂളുകള്‍ ഉപയോഗിച്ചും നിങ്ങള്‍ക്ക് വൈറസുകളെ ഒഴിവാക്കാവുന്നതാണ്.

10

10

മുകളില്‍ പറഞ്ഞതൊന്നും ഫലിച്ചില്ലെങ്കില്‍ നിങ്ങളുടെ സെല്‍ ഫോണ്‍ കമ്പനിയുമായി ബന്ധപ്പെടുക. അവരുടെ സര്‍വീസ് സെന്‍ടറില്‍ ചെന്ന് ആവശ്യമുളള സഹായം തേടുക.

Best Mobiles in India

English summary
10 Tips to Remove a Virus from Your Cell Phone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X