ഹാക്കര്‍മാരില്‍നിന്ന് രക്ഷനേടാന്‍ ഒമ്പതു മാര്‍ഗങ്ങള്‍

By Bijesh
|
ഹാക്കര്‍മാരില്‍നിന്ന് രക്ഷനേടാന്‍ ഒമ്പതു മാര്‍ഗങ്ങള്‍

ഐ.ടി യുഗത്തില്‍ ഏതൊരാളുടെയും പേടിസ്വപ്‌നമാണ് ഹാക്കര്‍മാര്‍. ഇമെയില്‍ പാസ്‌വേഡുകള്‍ ചോര്‍ത്തി വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും രഹസ്യങ്ങള്‍ കൈക്കലാക്കുന്ന സംഘങ്ങള്‍ സൈബര്‍ ലോകത്ത് കടുത്ത ഭീഷണിയാണ് സൃഷ്ടിക്കുന്നത്. അടുത്തിടെ യാഹൂ, ട്രൂകോളര്‍, ആപ്പിള്‍ തുടങ്ങി വന്‍ കമ്പനികളുടെ പോലും വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. ഇ മെയില്‍ പാസ്‌വേഡുകള്‍ ചോര്‍ത്തി ആളുകളുടെ വ്യക്തിപരമായ വിവരങ്ങള്‍ ചോര്‍ത്തുന്ന ഹാക്കര്‍മാരും ധാരാളമുണ്ട്. എന്നാല്‍ ചില മുന്‍കരുതലുകള്‍ സ്വീകരിച്ചാല്‍ ഒരു പരിധിവരെ ഹാക്കര്‍മാരില്‍ നിന്ന് നമുക്ക് രക്ഷനേടാം.

ഹാക്കര്‍മാരെ അകറ്റാനുള്ള ഒമ്പതു മാര്‍ഗങ്ങള്‍

ഹാക്കര്‍മാരില്‍നിന്ന് രക്ഷനേടാന്‍ ഒമ്പതു മാര്‍ഗങ്ങള്‍

1. സുരക്ഷിതമല്ലാത്ത നെറ്റ്‌വര്‍ക്കുകളില്‍ ഇ-മെയില്‍ പരിശോധിക്കാതിരിക്കുക

ഇന്റര്‍നെറ്റ് കഫെ, ലൈബ്രറി തുടങ്ങിയ പൊതു സ്ഥലങ്ങളില്‍ നിന്ന് ഇ-മെയില്‍ പരിശോധിക്കാതിരിക്കുക എന്നതാണ് ഹാക്കര്‍മാരുടെ പിടിയില്‍ പെടാതിരിക്കാനുള്ള പ്രധാനമാര്‍ഗം. ഇത്തരം സ്ഥലങ്ങളിലെ കമ്പ്യൂട്ടറുകളില്‍ പാസ്‌വേഡ് ചോര്‍ത്തുന്നതിനു സഹായിക്കുന്ന മാല്‍വേറുകള്‍ (സോഫ്റ്റവെയര്‍) ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്.

2. ആവശ്യം കഴിഞ്ഞാല്‍ ലോഗ്ഔട്ട് ചെയ്യുക

പലരും ആവശ്യം കഴിഞ്ഞാലും കമ്പ്യൂട്ടര്‍ ഷട്ട്ഡൗണ്‍ ചെയ്യുന്നതുവരെ ഇ-മെയില്‍ തുറന്നുവയ്ക്കുന്നവരാണ്. ഇത് ഹാക്കര്‍മാര്‍ക്ക് സഹായകരമാവും. ഉപയോഗം കഴിഞ്ഞാല്‍ ഉടന്‍ ലോഗ് ഔട്ട് ചെയ്യുകയാണ് ഏറ്റവും നല്ലതും സുരക്ഷിതവും.

3. യൂസര്‍ നേമും പാസ്‌വേഡും ആവര്‍ത്തിക്കാതിരിക്കുക

ചിലര്‍ ഓര്‍ക്കാന്‍ സൗകരിത്തിന് യൂസര്‍നേമിന്റെ ഒരു ഭാഗംതന്നെ പാസ്‌വേഡ് ആയും ഉപയോഗിക്കാറുണ്ട്. ഇത്തരം പാസ്‌വേഡുകള്‍ കണ്ടെത്താന്‍ ഹാക്കര്‍മാര്‍ക്ക് നിമിഷങ്ങള്‍ മതി.

4. മെയിലുകള്‍ ഡിലിറ്റ്‌ചെയ്യുക

വ്യക്തിപരമായ വിവരങ്ങള്‍ അടങ്ങുന്ന മെയിലുകള്‍ കളയുക എന്നതാണ് ഹാക്കര്‍മാരില്‍ നിന്ന് രക്ഷപ്പെടാനുള്ള മറ്റൊരു മാര്‍ഗം. അഡ്രസ്, ഫോണ്‍ നമ്പര്‍, സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന ഇ-മെയിലുകള്‍ ഡിലിറ്റ് ചെയ്താല്‍ മെയില്‍ ഹാക്ക് ചെയ്യപ്പെട്ടാല്‍ പോലും ഭയപ്പെടേണ്ടതില്ല. സൂക്ഷിച്ചുവയ്‌ക്കേണ്ടുന്ന വിവരങ്ങളാണെങ്കില്‍ അത് പേഴ്‌സണല്‍ കമ്പ്യൂട്ടറിലേക്കോ ലാപ്‌ടോപ്പിലേക്കോ മാറ്റി സൂക്ഷിക്കാവുന്നതാണ്.

5. സൗജന്യം വാഗ്ദാനം ചെയ്തുകൊണ്ടുള്ള മെയിലുകള്‍ അവഗണിക്കുക

താരതമ്യേന വളരെ കുറഞ്ഞ പലിശനിരക്കില്‍ വായ്പയോ ക്രെഡിറ്റ് കാര്‍ഡോ വാഗ്ദാനം ചെയ്തുകൊണ്ട് വരുന്ന മെയിലുകള്‍ക്ക് ഒരിക്കലും മറുപടി നല്‍കാതിരിക്കുക. ഇത്തരം മെയിലുകള്‍ നിങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്താനായി അയയ്ക്കുന്നതാണ്. ക്രെഡിറ്റ് റിപ്പോര്‍ട്ട് പരിശോധിക്കാതെ ഒരു സ്ഥാപനവും ആര്‍ക്കും വായ്പയോ ക്രെഡിറ്റ് കാര്‍ഡോ നല്‍കില്ല.

ഹാക്കര്‍മാരില്‍നിന്ന് രക്ഷനേടാന്‍ ഒമ്പതു മാര്‍ഗങ്ങള്‍

6. സംശയാസ്പദമായ മെയിലുകള്‍ തുറക്കാതിരിക്കുക

സംശയം തോന്നുന്ന വിധത്തില്‍ കാണുന്ന ഇ-മെയിലുകള്‍ പരിശോധിക്കാതിരിക്കുക. പലപ്പോഴും ഹാക്കര്‍മാര്‍ അയക്കുന്ന ഇത്തരം മെയിലുകള്‍ തുറക്കുന്ന നിമിഷംതന്നെ സമ്മുടെ പാസ്‌വേഡ് അവര്‍ക്ക് ലഭിച്ചേക്കാം.

7. വ്യക്തിപരമായ വിവരങ്ങള്‍ ആവശ്യപ്പെട്ടുള്ള മെയിലുകള്‍ക്ക് മറുപടി നല്‍കാതിരിക്കുക

ബാങ്കില്‍നിന്നോ ക്രെഡിറ്റ് കാര്‍ഡ് കമ്പനിയില്‍ നിന്നോ അക്കൗണ്ട് വേരിഫിക്കേഷന്‍ ആവശ്യപ്പെട്ട് അയയ്ക്കുന്ന മെയിലുകള്‍ക്ക് ഒരിക്കലും മറുപടി നല്‍കേണ്ടതില്ല. ഇത്തരം മെയിലുകള്‍ ഹാക്കര്‍മാരോ സാമ്പത്തിക തട്ടിപ്പു നടത്തുന്ന സംഘങ്ങളോ അയയ്ക്കുന്നതായിരിക്കും.

8. പണം ആവശ്യപ്പെട്ടുകൊണ്ടുള്ള മെയിലുകള്‍ ശ്രദ്ധിക്കുക

ബിസിനസ് പങ്കാളിത്തം, ജോലി തുടങ്ങിയവ വാഗ്ദാനം ചെയ്തുകൊണ്ട് പല മെയിലുകളും ലഭിക്കും. പ്രൊസസിംഗിനായി ഒരു തുകയും ഇവര്‍ ആവശ്യപ്പെടും. ഇത്തരം മെയിലുകളില്‍ വഞ്ചിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുക.

9. സംഭാവന ആവശ്യപ്പെട്ടുള്ള മെയിലുകള്‍ അവഗണിക്കുക

പ്രകുതി ദുരന്തങ്ങള്‍ പോലുളള വിപത്തുകള്‍ ഉണ്ടാകുമ്പോള്‍ ദുരിതാശ്വാസത്തിനെന്ന പേരില്‍ സംഭാവന ആവശ്യപ്പെട്ട് മെയിലുകള്‍ ലഭിച്ചേക്കാം. തട്ടിപ്പിന്റെ മറ്റൊരു മുഖമാണ് ഇത്.

ബ്ലാക്ക്‌ബെറി ക്യൂ 5 ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X