1200-ഓളം സേവനങ്ങള്‍: ഉമങ് ആപ്പ് എങ്ങനെ പ്രവര്‍ത്തിക്കുന്നു!

Written By:

സര്‍ക്കാര്‍ സേവനങ്ങള്‍ എല്ലാം ഒരൊറ്റ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കി പ്രധാന മന്ത്രി നരേന്ദ്ര മോദി ഉമങ് (യൂണിഫൈഡ് മൊബൈല്‍ ആപ്ലിക്കേഷന്‍ ഫോര്‍ ന്യൂ ഏജ് ഗവര്‍ണര്‍സ്) എന്ന ആപ്പ് പുറത്തിറക്കി.

1200-ഓളം സേവനങ്ങള്‍: ഉമങ് ആപ്പ് എങ്ങനെ പ്രവര്‍ത്തിക്കുന്നു!

കഴിഞ്ഞ ഡിസംബറിലാണ് ഈ ആപ്പ് പുറത്തിറക്കാന്‍ തീരുമാനിച്ചിരുന്നത്. വ്യത്യസ്ത സര്‍ക്കാര്‍ സംവിധാനങ്ങളുടെ 1200 ഓളം സേവനങ്ങളാണ് ഈ ആപ്പില്‍ ലഭിക്കുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഉമങ് ആപ്പു വഴി എന്തെല്ലാം സേവനങ്ങള്‍ നിങ്ങള്‍ക്കു ചെയ്യാം?

. പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാനും പുതുക്കാനും സാധിക്കും.

. ഈ-ബുക്കുകള്‍ വായിക്കാം

. ഉമങ് ആപ്പില്‍ ആധാര്‍ കാര്‍ഡ് ബന്ധിപ്പിച്ചാന്‍ പണം അടയ്ക്കാന്‍ സാധിക്കും.

. പരീക്ഷ ഭലം അറിയാം

. വിളകള്‍ക്ക് ഇന്‍ഷുറന്‍സ് എടുക്കാം

. എംപ്ലോയിമെന്റ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ സേവനങ്ങള്‍ ലഭ്യമാക്കാം.

. പുതിയ പാന്‍ കാര്‍ഡിന് അപേക്ഷിക്കാം

. പ്രധാനമന്ത്രി കൗശല്‍ യോജനയ്ക്ക് കീഴില്‍ ജോലിക്കായി പേര് രജിസ്റ്റര്‍ ചെയ്യാം.

 

ഉമങ് ആപ്പ് എങ്ങനെ ഇന്‍സ്റ്റോള്‍ ചെയ്യാം?

ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ഉമങ് ആപ്പ് എന്ന് തിരയുക. തുടര്‍ന്ന് ഇന്‍സ്റ്റോള്‍ ചെയ്യുക. അതിനു ശേഷം മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്ത് തുടര്‍ന്നുളള ഘട്ടങ്ങളില്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കുക, പ്രൊഫൈലും ഉണ്ടാക്കാം.

എത്ര ഭാഷകള്‍ ആപ്പ് പിന്തുണയ്ക്കുന്നു?

മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകള്‍ ഉള്‍പ്പെടെ 13 ഭാഷകളാണ് ഈ ആപ്പില്‍ പിന്തുണയ്ക്കുന്നത്. താമസിക്കാതെ തന്നെ USSD അടിസ്ഥാനമാക്കി ഇന്റര്‍നെറ്റ് സൗകര്യം ഇല്ലാത്ത ഫോണുകളിലും ഈ ആപ്പ് ഉപയോഗിക്കാനുളള സൗകര്യം കൊണ്ടു വരും.

ഏതൊക്കെ പ്ലാറ്റ്‌ഫോമില്‍ ആപ്പ് ലഭ്യമാകും?

നിലവില്‍ ആന്‍ഡ്രോയിഡ്, ഐഒഎസ്, വിന്‍ഡോസ് എന്നീ പ്ലാറ്റ്‌ഫോമുകളിലാണ് ഉമങ് ആപ്പ് പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ നാലു സംസ്ഥാനങ്ങളും, 33 വിഭാഗങ്ങളും, 162 സേവനങ്ങളും ആപ്പില്‍ സജീവമായി നില്‍ക്കുന്നുണ്ട്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Prime Minister Narendra Modi formally launched UMANG, a state and central government services app.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot