വീട്ടിൽ 'മൂന്ന് വാഴയുള്ള ക‍ർഷകന്' വരെ ഫണ്ട്; പിഎം കിസാൻ സമ്മാൻ നിധി; ഏറ്റവും പുതിയ വിവരങ്ങൾ

|

രാജ്യത്തെ ചെറുകിട ക‍ർഷക‍ർക്കായി കേന്ദ്ര സ‍‍ർക്കാ‍ർ നൽകുന്ന സാമ്പത്തിക സഹായമാണ് പിഎം കിസാൻ സമ്മാൻ നിധി. പിഎം കിസാൻ നിധിയുടെ 12th ഇൻസ്റ്റാൾമെന്റ് ഒക്ടോബ‍ർ മാസത്തിൽ വിതരണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. വീട്ടിൽ "മൂന്ന് വാഴയുള്ള ക‍ർഷകർ" വരെ അം​ഗങ്ങളായിട്ടുള്ള പദ്ധതിയാണ്. അതിനാൽ തന്നെ എല്ലാവ‍ർക്കും ഇക്കാര്യത്തിൽ കുറച്ച് ഏറെ താത്പര്യമൊക്കെ കാണുമെന്ന് അറിയാം ( PM Kisan Samman Nidhi ).

 

പിഎം

11 കോ‌ടിയിൽ അധികം ക‍ർഷകരാണ് പിഎം കിസാൻ സ്കീമിന്റെ ​ഗുണഭോക്താക്കൾ ആയിട്ടുള്ളത്. പിഎം കിസാൻ സമ്മാൻ നിധിയുടെ 12th ഇൻസ്റ്റാൾമെന്റ് വിതരണം ചെയ്യുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന തീയതി, പിഎം കിസാൻ ആപ്പ് വഴി ഇൻസ്റ്റാൾമെന്റ് സ്റ്റാറ്റസ് ചെക്ക് ചെയ്യുന്നത് എങ്ങനെ എന്നൊക്കെയറിയാൻ തുട‍ർന്ന് വായിക്കുക.

പിഎം കിസാൻ സമ്മാൻ നിധി

പിഎം കിസാൻ സമ്മാൻ നിധി

പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി ( പിഎം കിസാൻ ) സ്കീമിൽ രജിസ്റ്റ‍‍ർ ചെയ്തിട്ടുള്ള ക‍ർഷക‍ർക്കാണ് സ‍ർക്കാരിൽ നിന്നും സാമ്പത്തിക സഹായം ലഭിക്കുന്നത്. പദ്ധതിയുടെ കീഴിൽ 6,000 രൂപ വാ‍ർഷിക സാമ്പത്തിക സഹായമാണ് കർഷക‍ർക്ക് ലഭിക്കുന്നത്. എന്നാൽ ഈ 6,000 രൂപയും ഒരുമിച്ച് ക‍ർഷകർക്ക് ലഭിക്കില്ലെന്നതും പ്രത്യേകതയാണ്.

ജോലിയില്ലെന്നു കരുതി ദുരന്തത്തിലേക്ക് ചാടരുത്; ഓൺ​ലൈൻ തൊഴിലന്വേഷകർ അ‌റിഞ്ഞിരിക്കേണ്ട കാര്യങ്ങൾജോലിയില്ലെന്നു കരുതി ദുരന്തത്തിലേക്ക് ചാടരുത്; ഓൺ​ലൈൻ തൊഴിലന്വേഷകർ അ‌റിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

എല്ലാ നാല് മാസം കൂടുമ്പോഴും 2,000 രൂപ
 

പകരം എല്ലാ നാല് മാസം കൂടുമ്പോഴും 2,000 രൂപ എന്ന നിലയിൽ ഇൻസ്റ്റാൾമെന്റുകളായാണ് ഫണ്ട് ലഭിക്കുക. ഒരു വ‍ർഷം ആകെ മൂന്ന് ഇൻസ്റ്റാൾമെന്റുകളിലായി ആകെ 6,000 രൂപ. പിഎം കിസാൻ സമ്മാൻ നിധിയിൽ രജിസ്റ്റ‍ർ ചെയ്ത ശേഷം മറ്റേ "മൂന്ന് വാഴ ടീമുകൾ" ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. വർഷം 6,000 രൂപ കിട്ട‌ിയിട്ട് എന്താകാനാണെന്ന്.

കേരളം

കേരളം പോലെയുള്ള സംസ്ഥാനങ്ങളിൽ ഈ തുക ഒന്നുമാകില്ലെങ്കിലും നാണം മറയ്ക്കാൻ കീറത്തുണി പോലുമില്ലാത്ത ദരിദ്ര നാരായണന്മാ‍ർ ഇന്നുമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ​ഗ്രാമങ്ങളിൽ ഇതൊരു സഹായം തന്നെയാണ്. പ​​​ദ്ധതിക്ക് പിന്നിലെ രാഷ്ട്രീയ ച‍ർച്ചകളിലേക്ക് പോകേണ്ടതില്ല. സ‍ർക്കാ‍ർ തലത്തിൽ നിന്നുള്ള സാമ്പത്തിക സഹായം എന്ന നിലയിൽ കണ്ടാൽ മതിയാകും.

ഗൂഗിളിന്റെ പാരിതോഷികം വാങ്ങാൻ വിരോധമുണ്ടോ? ഇല്ലെങ്കിൽ ഗൂഗിൾ പ്ലേയിലേക്ക് വിട്ടോ!ഗൂഗിളിന്റെ പാരിതോഷികം വാങ്ങാൻ വിരോധമുണ്ടോ? ഇല്ലെങ്കിൽ ഗൂഗിൾ പ്ലേയിലേക്ക് വിട്ടോ!

ഇ കെവൈസി

ഇ കെവൈസി

റീലീസ് ചെയ്ത് കഴിഞ്ഞാൽ രജിസ്റ്റ‍ർ ചെയ്തിട്ടുള്ള കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടാണ് പിഎം കിസാൻ സമ്മാൻ നിധിയുടെ ഫണ്ട് വരുന്നത്. രജിസ്റ്റ‍ർ ചെയ്ത കർഷക‍ർ കെവൈസി രജിസ്ട്രേഷനും പൂ‍ർത്തിയാക്കേണ്ടതുണ്ട്. പിഎം കിസാൻ സ്കീമിൽ രജിസ്റ്റ‍ർ ചെയ്തിട്ടുള്ളവ‍ർക്ക് ഇകെവൈസി നി‍‍‍ർബന്ധമാണെന്ന് പിഎം കിസാൻ പോ‍ർട്ടലിൽ തന്നെ പറയുന്നുണ്ട്. പിഎം കിസാൻ സമ്മാൻ പോ‍‍ർട്ടലിൽ ഒടിപി ഉപയോ​ഗിച്ചും വീടിനടുത്തുള്ള സിഎസ്സി സെന്ററുകളിൽ ബയോമെട്രിക്ല് ഉപയോ​ഗിച്ചും ഇ കെവൈസി പൂർത്തിയാക്കാം.

പിഎം കിസാൻ 12th ഇൻസ്റ്റാൾമെന്റ്

പിഎം കിസാൻ 12th ഇൻസ്റ്റാൾമെന്റ്

പിഎം കിസാൻ സമ്മാൻ നിധിയുടെ 12th ഇൻസ്റ്റാൾമെന്റ് 2022 ഒക്ടോബറിനും നവംബറിനും ഇടയിൽ റീലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ക്രൃത്യം ഡേറ്റ് ഇത് വരെയും ഔദ്യോ​ഗികമായി സ്ഥിരീകരിച്ചിട്ടില്ല. അതേ സമയം തന്നെ ഒക്ടോബ‍ർ 17ന് പിഎം കിസാൻ സമ്മാൻ നിധിയുടെ 12th ഇൻസ്റ്റാൾമെന്റ് പ്രധാനമന്ത്രി നരേന്ദ്ര മോദി റീലീസ് ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്.

10,000 രൂപയ്ക്ക് മുകളിൽ ഇനി 5ജി ഫോണുകൾ മാത്രം മതി; കമ്പനികൾക്ക് കർശന നിർദേശം നൽകി കേന്ദ്രം10,000 രൂപയ്ക്ക് മുകളിൽ ഇനി 5ജി ഫോണുകൾ മാത്രം മതി; കമ്പനികൾക്ക് കർശന നിർദേശം നൽകി കേന്ദ്രം

അ​ഗ്രി സ്റ്റാ‍ർട്ട് അപ്പ്

ഈ വ‍ർഷത്തെ അ​ഗ്രി സ്റ്റാ‍ർട്ട് അപ്പ് കോൺക്ലേവും കർഷക സമ്മേളനവും ന‌ടക്കുന്ന വേദിയിൽ വച്ചായിരിക്കും ഇതെന്നും റിപ്പോർട്ടുകൾ പറയുന്നു. കിസാൻ സമ്മാൻ നിധിയുടെ ഫണ്ട് വിതരണം ആരംഭിച്ച് കഴിഞ്ഞാൽ ഇൻസ്റ്റാൾമെന്റ് സ്റ്റാറ്റസ് കിസാൻ പോ‍ർട്ടലിൽ നിന്നോ ആപ്പിൽ നിന്നോ അറിയാൻ കഴിയും. എങ്ങനെയെന്ന് അറിയാൻ തുടർന്ന് വായിക്കുക.

പിഎം കിസാൻ ആപ്പ്

പിഎം കിസാൻ ആപ്പ്

 • ആദ്യം ഈ ആപ്ലിക്കേഷൻ പിഎം കിസാൻ വെബ്സൈറ്റിൽ നിന്നോ പ്ലേ സ്റ്റോറിൽ നിന്നോ ഡൌൺലോഡ് ചെയ്യണം.
  https://play.google.com/store/apps/details?id=com.nic.project.pmkisan
  https://pmkisan.gov.in/
  • ആപ്പ് ഇൻസ്റ്റാൾ ചെയ്ത ശേഷം ബെനിഫിഷ്യറി സ്റ്റാറ്റസ് ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
  • തുടർന്ന് ആവശ്യമായ വിവരങ്ങൾ എന്റർ ചെയ്യുക.
   ശേഷം നിങ്ങൾക്ക് ഇൻസ്റ്റാൾമെന്റ് സ്റ്റാറ്റസ് അറിയാൻ കഴിയും.
  • പിഎം കിസാൻ വെബ്സൈറ്റ്

   പിഎം കിസാൻ വെബ്സൈറ്റ്

   • https://pmkisan.gov.in/ ആദ്യം ഈ വെബ്സൈറ്റിലേക്ക് പോകുക.
   • ഹോം പേജിലുള്ള ബെനിഫിഷ്യറി സ്റ്റാറ്റസ് ടാബിൽ ക്ലിക്ക് ചെയ്യുക.
   • ആധാർ നമ്പർ, അക്കൌണ്ട് നമ്പർ, ഫോൺ നമ്പർ - ഒരു ഓപ്ഷൻ സെലക്റ്റ് ചെയ്യണം.
   • ഗെറ്റ് ഡാറ്റ ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ നിങ്ങൾക്ക് ആവശ്യമായ വിവരങ്ങൾ സ്ക്രീനിൽ തെളിയും.

Best Mobiles in India

English summary
The PM Kisan Samman Nidhi is a financial assistance provided by the central government for the small farmers of the country. The 12th installment of PM Kisan Nidhi is expected to be disbursed in the month of October. The scheme has up to "three banana farmers" as members. So everyone knows that there will be more or less interest in this matter.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X