ആന്‍ഡ്രോയ്ഡില്‍ മികച്ച വീഡിയോകള്‍ ഷൂട്ട് ചെയ്യുന്നതിനുള്ള 16 ടിപ്‌സ്

|

മുമ്പെന്നത്തെക്കാളും മികച്ച വീഡിയോകള്‍ ഷൂട്ട് ചെയ്യാനുള്ള സൗകര്യം ഇന്ന് സ്മാര്‍ട്ട്‌ഫോണുകളിലുണ്ട്. 4K റെസല്യൂഷന്‍, വീഡിയോ ഇമേജ് സ്‌റ്റെബിലൈസേഷന്‍, ഹൈ-ഡൈനാമിക് റെയ്ഞ്ച് എന്നിവ ഇതിന് സഹായിക്കുന്ന ചില മികച്ച ഫീച്ചറുകളാണ്. ഇതോടൊപ്പം ഉപയോഗിക്കാന്‍ പറ്റിയ ചില ചെറിയ കാര്യങ്ങള്‍ കൂടിയുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

 

1. ലെന്‍സ് വൃത്തിയാക്കുക

1. ലെന്‍സ് വൃത്തിയാക്കുക

വീഡിയോ എടുക്കുന്നതിന് മുമ്പ് ക്ലീനിംഗ് ക്ലോത്തോ മറ്റോ ഉപയോഗിച്ച് ലെന്‍സ് വൃത്തിയാക്കുക. അല്ലാത്തപക്ഷം ലെന്‍സില്‍ പറ്റിപ്പിടിച്ചിരിക്കുന്ന പൊടിയും അഴുക്കും വീഡിയോയുടെ ഗുണമേന്മ നശിപ്പിക്കും.

2. മൈക്രോഫോണ്‍ മറയ്ക്കരുത്

2. മൈക്രോഫോണ്‍ മറയ്ക്കരുത്

വീഡിയോകള്‍ ചിത്രീകരിക്കുമ്പോള്‍ മൈക്രോഫോണ്‍ മറയുന്നില്ലെന്ന് ഉറപ്പാക്കുക. ശബ്ദമില്ലാത്ത വീഡിയോ എത്ര മനോഹരമായാലും അത് ഉദ്ദേശിച്ച ഫലം നല്‍കുകയില്ല. കഴിയുമെങ്കില്‍ വീഡിയോകള്‍ ചിത്രീകരിക്കുമ്പോള്‍ പ്രത്യേകം മൈക്രോഫോണ്‍ ഉപയോഗിക്കുക. ഇത് നിങ്ങളുടെ വീഡിയോ പ്രൊഫഷണലാക്കും.

3. രണ്ട് കൈകളും ഉപയോഗിക്കുക

3. രണ്ട് കൈകളും ഉപയോഗിക്കുക

ചിത്രീകരണ സമയത്ത് രണ്ട് കൈകളും കൊണ്ട് ക്യാമറ പിടിക്കുക. അനാവശ്യ ചലനങ്ങള്‍ ഒഴിവാക്കാന്‍ ഇതിലൂടെ കഴിയും. വീഡിയോ ആപ്പിലെ സ്റ്റെബിലൈസേഷന്‍ ഫീച്ചറും ഉപയോഗിക്കാവുന്നതാണ്. കുലുക്കങ്ങളും ചാട്ടങ്ങളും വീഡിയോയുടെ ഗുണമേന്മ ഇല്ലാതാക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?

4. തിരിശ്ചീനമായി പിടിക്കുക
 

4. തിരിശ്ചീനമായി പിടിക്കുക

ക്യാമറ ലംബമായി പിടിച്ച് വീഡിയോ എടുക്കാതിരിക്കുക. ഫോണില്‍ കാണാന്‍ ഇത്തരം വീഡിയോകള്‍ ആയിരിക്കും നല്ലത്. എന്നാല്‍ ടിവി, കമ്പ്യൂട്ടര്‍ എന്നിവയിലേക്ക് വരുമ്പോഴും ലംബമായി എടുത്ത വീഡിയോകള്‍ നിങ്ങളെ നിരാശപ്പെടുത്തും. ഇത്തരം വീഡിയോകള്‍ എഡിറ്റ് ചെയ്യാനും പ്രയാസമായിരിക്കും.

5. ഉയര്‍ന്ന കോണ്‍ട്രാസ്റ്റ് സൂക്ഷിക്കുക

5. ഉയര്‍ന്ന കോണ്‍ട്രാസ്റ്റ് സൂക്ഷിക്കുക

ഉയര്‍ന്ന കോണ്‍ട്രാസ്റ്റ് പലപ്പോഴും വീഡിയോകളുടെ ഭംഗിയും മികവും നശിപ്പിക്കും. കോണ്‍ട്രാസ്റ്റ് അധികമില്ലാത്ത സ്ഥലത്ത് നിന്ന് വീഡിയോ ചിത്രീകരിക്കുക.

6. ബാറ്ററി ചാര്‍ജ് ചെയ്യുക

6. ബാറ്ററി ചാര്‍ജ് ചെയ്യുക

4K വീഡിയോകള്‍ ഷൂട്ട് ചെയ്യുമ്പോള്‍ ബാറ്ററി ചാര്‍ജ് കൂടുതല്‍ ഉപയോഗിക്കേണ്ടി വരും. അതിനാല്‍ ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുമ്പ് ബാറ്ററി ചാര്‍ജ് ചെയ്യുക. ഇതിന് പുറമെ പൂര്‍ണ്ണമായി ചാര്‍ജ് ചെയ്ത മറ്റൊരു ബാറ്ററിയോ പവര്‍ ബാങ്കോ കരുതുന്നതും നല്ലതാണ്. ഫോണ്‍ ഫ്‌ളൈറ്റ് മോഡിലേക്ക് മാറ്റിയും ഫ്‌ളാഷിന്റെ ഉപയോഗം കുറച്ചും ബാറ്ററി ചാര്‍ജ് സംരക്ഷിക്കാന്‍ കഴിയും.

7. മെമ്മറി, റാം എന്നിവ ശ്രദ്ധിക്കുക

7. മെമ്മറി, റാം എന്നിവ ശ്രദ്ധിക്കുക

ഷൂട്ടിംഗ് ആരംഭിക്കുന്നത് മുമ്പ് എസ്ഡി കാര്‍ഡ് ഫോണില്‍ ഉണ്ടെന്നും അതില്‍ ആവശ്യത്തിന് സ്ഥലം ലഭ്യമാണെന്നും ഉറപ്പാക്കുക. എസ്ഡി കാര്‍ഡ് ഇടാന്‍ സൗകര്യമില്ലാത്ത ഫോണ്‍ ആണെങ്കില്‍ ആവശ്യമില്ലാത്ത ഫയലുകള്‍ ഡിലീറ്റ് ചെയ്ത് ഇന്റേണല്‍ മെമ്മറിയില്‍ കുറച്ച് സ്ഥലം ഉണ്ടാക്കിയെടുക്കണം. ക്യാമറ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ തക്കവിധം റാം ഉണ്ടെന്നും ഉറപ്പുവരുത്തണം. വീഡിയോ എടുക്കുന്നതിന് മുമ്പ് ഫോണ്‍ റീബൂട്ട് ചെയ്യുക. ഇതോടെ പശ്ചാത്തലത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ആപ്പുകളെല്ലാം പ്രവര്‍ത്തനരഹിതമാകും. ക്യാമറ ആപ്പ് ഓപ്പണ്‍ ചെയ്യുന്നതിന് മുമ്പ് മറ്റൊരു ആപ്പും എടുക്കരുത്. ഇതോടെ പ്രോസസ്സറിന്റെ ജോലി ഷൂട്ടിംഗ് മാത്രമായി മാറും.

8. ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക്

8. ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക്

ചലിച്ചുകൊണ്ടിരിക്കുന്ന വസ്തുക്കള്‍ ഷൂട്ട് ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക. ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കും തിരിച്ചും ക്യാമറ ചലിപ്പിക്കുന്നത് വീഡിയോയുടെ ഗുണമേന്മ നശിപ്പിക്കും. ഷൂട്ടിംഗിന് മുമ്പ് അനുയോജ്യമായ പ്രകാശം ഉറപ്പാക്കുക.

9. ഡിജിറ്റല്‍ സൂം ഉപയോഗിക്കരുത്

9. ഡിജിറ്റല്‍ സൂം ഉപയോഗിക്കരുത്

കഴിയുന്നത്ര ഡിജിറ്റല്‍ സൂമിന്റെ ഉപയോഗം ഒഴിവാക്കുക. ഇത് വീഡിയോയുടെ ഗുണമേന്മ ഇല്ലാതാക്കും. ക്യാമറ ചലിക്കാത്ത വിധത്തില്‍ നിങ്ങള്‍ വസ്തുവിന്റെ അടുത്തേക്ക് നീങ്ങി ക്ലോസ്അപ്പ് ഷോട്ടുകള്‍ എടുക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ ഫോണ്‍ ലെന്‍സിനായുള്ള ആക്‌സസറീസ് ഉപയോഗിക്കുക.

10. ചലനങ്ങള്‍ ഒഴുക്കോടെയായിരിക്കണം

10. ചലനങ്ങള്‍ ഒഴുക്കോടെയായിരിക്കണം

ചലനങ്ങളില്‍ ഒഴുക്കുണ്ടായിരിക്കാന്‍ ശ്രദ്ധിക്കണം. അനാവശ്യമായി ക്യാമറ വശങ്ങളിലേക്കും മുകളിലേക്കും താഴേക്കും ചലിപ്പിക്കുന്നത് ഒഴിവാക്കുക. ചെറിയ ചെറിയ വീഡിയോകള്‍ എടുത്ത് അവ എഡിറ്റ് ചെയ്ത് ഒന്നാക്കുന്നതും നല്ല രീതിയാണ്.

 11. 4K വീഡിയോകള്‍ എടുക്കുക

11. 4K വീഡിയോകള്‍ എടുക്കുക

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ 4K മോഡ് ഉണ്ടെങ്കില്‍ അത് ഉപയോഗിക്കുക. HDR ആണ് ഉള്ളതെങ്കില്‍ വീഡിയോകല്‍ അതില്‍ എടുക്കാം. ലഭ്യമായ ഏറ്റവും ഉയര്‍ന്ന സെറ്റിംഗ്‌സില്‍ വീഡിയോ എടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത് ബാറ്ററിയുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുമെന്ന കാര്യം മറക്കാതിരിക്കുക.

12. സാവധാനത്തിലാക്കുക

12. സാവധാനത്തിലാക്കുക

ക്യാമറയുടെ ചലനം സാവധാനമായിരിക്കണം. ഇത് വീഡിയോയുടെ ഗുണമേന്മ വര്‍ദ്ധിപ്പിക്കും. ക്യാമറയുടെ ചലനം വേഗത്തിലായാല്‍ വീഡിയോ നശിക്കും.

13. മൂന്നിന്റെ നിയമം

13. മൂന്നിന്റെ നിയമം

ഫോട്ടോകള്‍ എടുക്കുമ്പോള്‍ സ്‌ക്രീനിനെ 3x3 കോളങ്ങളായി വിഭജിക്കുന്ന രീതി തന്നെയാണ് ഇതും. വീഡിയോ ഷൂട്ട് ചെയ്യുമ്പോള്‍ ഈ ഫീച്ചര്‍ ഫോണില്‍ എടുക്കാന്‍ കഴിയണമെന്നില്ല. എന്നാലും ഊഹം വച്ച് ഫ്രെയിമുകള്‍ ഈ കോളങ്ങള്‍ക്കുള്ളില്‍ നിര്‍ത്താന്‍ ശ്രമിക്കുക.

14. എക്‌സ്‌പോഷര്‍ ക്രമീകരിക്കുക

14. എക്‌സ്‌പോഷര്‍ ക്രമീകരിക്കുക

എക്‌സ്‌പോഷര്‍ നിങ്ങള്‍ തന്നെ ക്രമീകരിക്കുക. ഇത് വീഡിയോയുടെ മേന്മ വര്‍ദ്ധിപ്പിക്കും. ഓട്ടോ എക്‌സ്‌പോഷറാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ ഷൂട്ടിംഗിനിടെ എക്‌സ്‌പോഷര്‍ ലെവല്‍ മാറിക്കൊണ്ടിരിക്കും. ഇതൊഴിവാക്കാനും മാന്വലായി എക്‌സ്‌പോഷര്‍ ക്രമീകരിക്കുന്നതിലൂടെ സാധിക്കും.

15. എഡിറ്റിംഗ്

15. എഡിറ്റിംഗ്

വീഡിയോകള്‍ ഷൂട്ട് ചെയ്യുന്നത് പോലെ പ്രധാനമാണ് എഡിറ്റിംഗും. അത്യാവശ്യം എഡിറ്റിംഗ് ഫോണില്‍ തന്നെ ചെയ്യാന്‍ കഴിയുമെങ്കിലും ഇതിന് എഡിറ്റിംഗ് സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കുന്നതാണ് ഉചിതം.

16. ആക്‌സസറീസ് ഉപയോഗിക്കുക

16. ആക്‌സസറീസ് ഉപയോഗിക്കുക

ക്ലിപ് ഓണ്‍ ലെന്‍സുകള്‍, മൈക്രോഫോണുകള്‍, സ്‌റ്റെബിലൈസറുകള്‍ തുടങ്ങി വീഡിയോ ചിത്രീകരണം കാര്യക്ഷമമാക്കുന്ന നിരവധി ആക്‌സസറീസ് വിപണിയിലുണ്ട്. ഇവയില്‍ അത്യാവശ്യമുള്ളത് സ്വന്തമാക്കുക വഴി നിങ്ങളുടെ വീഡിയോകള്‍ക്ക് പ്രൊഫഷണല്‍ ടച്ച് നല്‍കാം.

ആന്‍ഡ്രോയ്ഡില്‍ മൊബൈല്‍ ഹോട്ട്‌സ്‌പോട്ട് സജ്ജമാക്കുന്നതിനുള്ള വഴികള്‍ആന്‍ഡ്രോയ്ഡില്‍ മൊബൈല്‍ ഹോട്ട്‌സ്‌പോട്ട് സജ്ജമാക്കുന്നതിനുള്ള വഴികള്‍

Best Mobiles in India

Read more about:
English summary
16 tips for shooting better video on Android

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X