Home
How to

4ജി ആയിട്ടും ഇന്റർനെറ്റിന് വേഗതയില്ലേ..? ഈ 4 കാര്യങ്ങൾ ചെയ്തുനോക്കൂ..

By Shafik

അത്യാവശ്യം ബേധപ്പെട്ട 4ജി ഇന്റർനെറ്റ് കണക്ഷൻ ഉണ്ടായിട്ടും ചിലപ്പോഴൊക്കെ മതിയായ വേഗത ലഭിക്കാതെ വരാറുണ്ടോ? നമ്മുടെ രാജ്യത്ത് ഇന്റർനെറ്റ് സ്പീഡ് കുറവാണ് എന്നറിയാം, പക്ഷെ അതിനെ കുറിച്ചല്ല പറഞ്ഞു വരുന്നത്. ഇന്ത്യയിൽ ഇന്ന് ലഭിക്കുന്ന പരമാവധി വേഗത വെച്ച് നോക്കുമ്പോൾ പോലും വേഗത കുറവായി ചിലപ്പോൾ അനുഭവപ്പെടാറുണ്ടെങ്കിൽ അതിന് പരിഹാരം ഇവിടെ പറയാൻ പോകുകയാണ്.

ഇത് നിലവിൽ കിട്ടുന്ന പരമാവധി വേഗത്തെക്കാൾ കൂടുതൽ വേഗത ലഭിക്കാനുള്ള ട്രിക്കുകളോ, നിങ്ങളുടെ 3ജി ഫോണിനെ 4ജിയിലേക്ക് മാറ്റാനുള്ള എന്തെങ്കിലും സൂത്രങ്ങളോ ഒന്നുമല്ല. പകരം നിങ്ങളുടെ സ്മാർട്ഫോണിൽ കാര്യക്ഷമമായി എങ്ങനെ കൂടുതൽ ഇന്റർനെറ്റ് ലഭ്യമാക്കാം എന്നതുമായി ബന്ധപ്പെട്ട ചില മാർഗ്ഗങ്ങൾ മാത്രമാണ്.

1. സെറ്റിങ്സിൽ ചെയ്യേണ്ടത്

1. സെറ്റിങ്സിൽ ചെയ്യേണ്ടത്

ഫോൺ സെറ്റിങ്സിൽ മൊബൈൽ നെറ്റവർക്ക് സെറ്റിങ്സിലുള്ള ഓരോ ഓപ്ഷനുകളും ശരിയായ രീതിയിൽ തന്നെയാണോ സെറ്റ് ചെയ്തു വെച്ചിരിക്കുന്നത് എന്ന കാര്യം പരിശോധിക്കുക. ഫോണിൽ 3ജി ഒൺലി, 3ജി/ 4ജി, 4ജി ഒൺലി എന്നിങ്ങനെ നിരവധി ഓപ്ഷനുകൾ ഉണ്ടാവും. ഇതിൽ നിങ്ങളുടെ സ്ഥലത്തെ നെറ്റവർക്ക് പരിധി അനുസരിച്ഛ് അനുയോജ്യമായവ കൊടുക്കുക.

2. Cache ക്ലിയർ ചെയ്യുക

2. Cache ക്ലിയർ ചെയ്യുക

നമ്മുടെ ഫോണിലുള്ള പല ആപ്പുകളും സർവീസുകളും ചെറിയ രീതിയിലുള്ള caches ഉണ്ടാക്കാറുണ്ട്. ഇവ നമ്മൾ ഒഴിവാക്കാത്ത കാലത്തോളം കൂടിക്കൊണ്ടിരിക്കും. ഇത് പരിധിയിലും അധികമാകുമ്പോൾ നമ്മുടെ ഫോണിന്റെ സ്പീഡിനെയും അതേസമയം തന്നെ ഇന്റർനെറ്റിന്റെ വേഗതയേയും വരെ ബാധിക്കും.അതുകൊണ്ട് ഏതെങ്കിലും ഒരു തേർഡ് പാർട്ടി ആപ്പിന്റെ സഹായത്തോടെയോ അതല്ലെങ്കിൽ ഫോണിൽ തന്നെയുള്ള clear cashes സെറ്റിംഗ്സ് ഉപയോഗിച്ചോ ഇവ ഇടക്കിഡ്‌ നീക്കം ചെയ്യുക.

3. അനാവശ്യ സർവീസുകൾ

3. അനാവശ്യ സർവീസുകൾ

പല ആപ്പുകളും സർവീസുകളും എന്തിനു വിഡ്ജറ്റുകൾ വരെ വലിയ തോതിലുള്ള ഇന്റർനെറ്റ് ഡാറ്റ നമ്മൾ അറിഞ്ഞുകൊണ്ടും അറിയാതെ പശ്ചാത്തലത്തിലായും എടുത്തുകൊണ്ടിരിക്കും. ഇവ ഉപയോഗിക്കുന്ന നെറ്റ് കൂടെ ഒഴിവാക്കിക്കിട്ടിയാൽ നെറ്റ് വേഗത ഒന്നുകൂടെ വർദ്ധിപ്പിക്കാം. ഇവ ആവശ്യമില്ലെങ്കിൽ അൺഇൻസ്റ്റാൾ ചെയ്യുകയോ താത്കാലികമായി മാറ്റിവെക്കുകയോ ചെയ്യാം.

4. പരസ്യങ്ങൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ

4. പരസ്യങ്ങൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ

പരസ്യങ്ങൾ ഫോണിൽ നിന്നും നീക്കം ചെയ്യാനുള്ള ആപ്പുകൾ ഇന്ന് സുലഭമാണ്. അതുപയോഗിച്ച് പരസ്യങ്ങൾ തടയുകയും അതിലൂടെ വരുന്ന ഇന്റർനെറ്റ് ഉപയോഗം ഇല്ലാതാക്കുകയും ചെയ്യാം. എന്നാൽ ഇത് പലരും തെറ്റായ രീതിയിൽ ചെയ്യാറുള്ള ഒരു ഓപ്ഷൻ ആണ്. Ad Blocker ആയി വരുന്ന നിരവധി ആപ്പുകളിൽ പലതും വേണ്ടത്ര നിലവാരം പുലർത്താത്തവയാണ് എന്ന് മാത്രമല്ല, ഇത്തരം പല അപ്പുകളിൽ തന്നെ നിരവധി പരസ്യങ്ങളും മറ്റും ഉണ്ടാവാറുമുണ്ട്. അതിനാൽ മികച്ചൊരു Ad Blocker തന്നെ ഇൻസ്റ്റാൾ ചെയ്യുക.

More from GizBot

Best Mobiles in India

English summary
4 Easy Steps To Speed Up Your Android Phones's Internet Speed.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X