സ്റ്റുഡിയോ ലൈറ്റിങ്: വീട്ടില്‍ പരീക്ഷിക്കാവുന്ന 4 ലൈറ്റിങ് വിദ്യകള്‍
സ്റ്റുഡിയോ ലൈറ്റിങ് വീട്ടിലും സാധ്യമാകുമോ എന്ന് പലരും ആശങ്കപ്പെടാറുണ്ട്. സംശയിക്കേണ്ട ഏതാനം ഫ്‌ളാഷ് ഹെഡുകളും കുറച്ച് ബേസിക് ആക്‌സസറികളും അടങ്ങുന്ന ഹോം സ്റ്റുഡിയോ കിറ്റിലൂടെ ഇത് വളരെ എളുപ്പത്തില്‍ സാധ്യമാക്കാന്‍ കഴിയും.

ഫ്‌ളാഷ്ഗണ്ണിനേക്കാള്‍ കുറഞ്ഞ ചെലവില്‍ ഹോം സ്റ്റുഡിയോ ലൈറ്റിങ് കിറ്റുകള്‍ നമുക്ക് ഇപ്പോള്‍ തിരഞ്ഞെടുക്കാം. നിങ്ങള്‍ സ്വന്തം ഹോം സ്റ്റുഡിയോയില്‍ പ്രവര്‍ത്തിക്കുന്നവരാണൈങ്കില്‍ സ്റ്റുഡിയോ ലൈറ്റിങ് പരീക്ഷിച്ച് നോക്കാന്‍ ഇനി വൈകേണ്ട . ഇതിത് വേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണന്ന് നോക്കാം

ഹോം ഫോട്ടോ സ്റ്റുഡിയോ രൂപീകരിക്കാം
ബേസിക് ഹോം ഫോട്ടോ സ്റ്റുഡിയോ കിറ്റില്‍ നിങ്ങള്‍ക്ക് തുടങ്ങാന്‍ ആവശ്യമായ എല്ലാ ഘടകങ്ങളും അടങ്ങിയിരിക്കും.
സ്റ്റുഡിയോ ലൈറ്റിങ് സംവിധാനം സജ്ജമാക്കാന്‍ ആവശ്യമായ ചില പ്രധാന ഉപകരണങ്ങള്‍ പരിചയപ്പെടാം
1. ഫ്‌ളാഷ് ഹെഡ്
എല്ലാ കിറ്റിലും സാധാരണ രണ്ട് ഫ്‌ളാഷ് ഹെഡുകള്‍ ഉണ്ടാകും. ഒരു ഫ്‌ളാഷ് ട്യൂബിനോട് കൂടി മോഡെലിങ് ലൈറ്റ് ഉണ്ടാവും. മിക്കതിലും സ്വിച്ചബിള്‍ സ്‌ളേവും ഉണ്ടായിരിക്കും . ഒരു ഫ്‌ളാഷ് മറ്റൊന്നിലാല്‍ പ്രവര്‍ത്തനക്ഷമമാകും അതിനാല്‍ എതെങ്കിലും ഒരു ഹെഡില്‍ കാമറ കണക്ട് ചെയ്താല്‍ മതിയാകും.
സ്റ്റുഡിയോ ലൈറ്റിങ് സെറ്റ്അപ് 1 - റെംബ്രാന്റ്
ഈ സ്റ്റുഡിയോ ലൈറ്റിങ് ടെക്‌നിക് ആഴത്തിലുള്ള ആര്‍ടിസ്റ്റിക് ഷോട്ടുകള്‍ എടുക്കാന്‍ അനുയോജ്യമാണ്.
മോഡലില്‍ നിന്നും ഏകദേശം ആറടി ഉയരത്തില്‍ 45 ഡിഗ്രി കോണില്‍ സില്‍വര്‍ ബ്രോലിയോട് കൂടി ഒരു ഫ്‌ളാഷ് ഹെഡ് വയ്ക്കുക. മുകളില്‍ നിന്നും വശത്തു നിന്നും ശക്തവും തീവ്രവുമായി നേരിട്ട് പ്രകാശം പതിക്കാന്‍ ഇത് സഹായിക്കും.
ഇതാണ് പ്രധാന ലൈറ്റ്. ലൈറ്റിങ് ശരിയാക്കുന്നതിന് മോഡലിന്റെ മറു വശത്ത് ഒരു റിഫ്‌ളക്ടര്‍ വയ്ക്കുക നിഴല്‍ ഉള്ളിടത്തേക്ക് പ്രകാശം തിരിച്ചെത്താന്‍ ഇത് സഹായിക്കും . ചെറിയ ട്രയാംഗിള്‍ ലൈറ്റ് മോഡലിന്‍ മുഖത്ത് ഉണ്ടായിരിക്കണം- ഇതാണ് റെബ്രാന്റ് ലൈറ്റിങ്

വേണ്ട ഉപകരണങ്ങള്‍
• ഒരു ഫ്‌ളാഷ് ഹെഡ്
• ഒരു റിഫ്‌ളക്ടര്‍
• രണ്ട് ലൈറ്റ് സ്റ്റാന്‍ഡ്
സ്റ്റുഡിയോ ലൈറ്റിങ് സെറ്റ്അപ് 2 - കാംഷെല്‍
ഒരേ പ്രകാശത്തില്‍ എല്ലാ വിശദാംശങ്ങളും ഒപ്പിയെടുക്കാന്‍ ഈ സ്റ്റുഡിയോ ലൈറ്റിങ് സഹായിക്കും
ഒരേപോലുള്ളതും നിരപ്പായതുമായ പ്രകാശം ലഭിക്കുമെന്നതിനാല്‍ ഇത് ബ്യൂട്ടി ഇമേജുകള്‍ക്ക് മികച്ചതാണ്. വളരെ ലളിതമായി ചെയ്യാം എന്നതാണ് പ്രത്യേകത. മോഡലിന്റെ ഇരുവശങ്ങളിലും ഒരേ ആംഗിളില്‍ തുല്യ ദൂരത്തില്‍ രണ്ട് സോഫ്റ്റ് ബോക്‌സുകള്‍ വയ്ക്കുക.
രണ്ട് ലൈറ്റിലും ഒരു പോലെ പവര്‍ സെറ്റ് ചെയ്യുക. മുഖത്തിന് താഴെ റിഫ്‌ളക്ടര്‍ ഉപയോഗിക്കുക. പ്രകാശം മുഖത്തേക്ക് പ്രതിഫലിക്കാന്‍ ഇത് സഹായിക്കും.

വേണ്ട ഉപകരണങ്ങള്‍
• രണ്ട് ഫ്‌ളാഷ് ഹെഡുകള്‍
• രണ്ട് 66സിഎം സോഫ്റ്റ്‌ബോക്‌സുകള്‍
• ഒരു റിഫ്‌ളക്ടര്‍
• രണ്ട് ലൈറ്റ് സ്റ്റാന്‍ഡുകള്‍
സ്റ്റുഡിയോ ലൈറ്റിങ് സെറ്റ്അപ് 3- ബാക്‌ലൈറ്റ്
പിന്നിലെ പ്രകാശത്തിലൂടെ ആഴവും നാടകീയതയും നല്‍കാന്‍ ഈ വിദ്യ അനുയോജ്യമാണ്നാ ടകീയത ലഭിക്കുന്നതിന് , ഏതെങ്കിലും ഒരു ലൈറ്റില്‍ ഹണികോംമ്പ് അല്ലെങ്കില്‍ സ്‌നൂട്ട് ആക്‌സസറി ഉപയോഗിക്കുക.
ഇത് പ്രകാശ രശ്മികളെ നേര്‍ത്തതാക്കും. ഇത് മോഡലിന്റെ പുറകിലായി ക്യാമറയ്ക്ക് നേരെ വരും വിധമാണ് വയ്‌ക്കേണ്ടത്.
ഫോട്ടോയ്ക്ക് ആഴവും നാടകീയതയും ലഭിക്കാന്‍ ഇത് സഹായിക്കും. കൂടാതെ പശ്ചാത്തലത്തില്‍ നിന്നും വേറിട്ട നില്‍ക്കുന്ന അനുഭവം നല്‍കും. ഷോട്ടില്‍ ബാക്‌ലൈറ്റ് കാണില്ല എന്ന് ഉറപ്പ് വരുത്താന്‍ മറക്കരുത്.

വേണ്ട ഉപകരണങ്ങള്‍
• രണ്ട് ഫ്‌ളാഷ് ഹെഡുകള്‍
• ഒരു 66 സിഎം സോഫ്റ്റ്‌ബോക്‌സ്
•ഒരു റിഫ്‌ളക്ടര്‍
• ഒരു ഹണികോംമ്പ്
സ്റ്റുഡിയോ ലൈറ്റിങ് സെറ്റ്അപ് 4 - റിം ലൈറ്റിങ്
നല്ല വ്യക്തതയോടെ നിലവിലെ സ്‌റ്റൈല്‍ ലഭ്യമാക്കാന്‍ ഈ വിദ്യ സഹായിക്കും രണ്ട് ലൈറ്റുകളും ക്യാമറയ്ക്ക് നേരെ വരും വിധം മോഡിലിന് പിന്നിലായി വയ്ക്കുക. ക്യാമറയിലേക്ക് വെളിച്ചം തിരിച്ചെത്തുന്നതിനാല്‍ ലെന്‍സ് മിന്നുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം.
ഇത് തടയാന്‍ ലെന്‍സ് ഹുഡ് അല്ലെങ്കില്‍ ഷീല്‍ഡ് എന്നിവ സഹായിക്കും നിഴല്‍ കൂടുതലുള്ള പ്രദേശത്ത് പ്രകാശം നിറയ്ക്കുന്നതിന് ഒരു റിഫ്‌ളക്ടര്‍ ശ്രദ്ധാ പൂര്‍വം ഉപയോഗിക്കുന്നത് നല്ലതാണ്

വേണ്ട ഉപകരണങ്ങള്‍
• രണ്ട് ഫ്‌ളാഷ് ഹെഡുകള്‍
• ഒരു റിഫ്‌ളക്ടര്‍
സ്റ്റുഡിയോ ലൈറ്റിങിനായി ചില ടിപ്‌സുകള്‍
1. സ്റ്റുഡിയോ സെറ്റ് അപ്പിന് ഇണങ്ങുന്ന ഷട്ടര്‍ സ്പീഡ് തിരഞ്ഞെടുക്കണം. ക്യാമറകുലുക്കം ഒഴിവാക്കാന്‍ ആവശ്യമായ വേഗത ഉണ്ടായിരിക്കണം. എന്നാല്‍ ക്യാമറയുടെ സ്‌പെസിഫിക് സിങ്ക് സ്പീഡിലും കൂടരുത് ഷട്ടര്‍ സ്പീഡ്. മിക്ക ക്യാമറകളിലും ഇത് സാധാരണം 1/200 സെക്കന്‍ഡ് അല്ലെങ്കില്‍ 1/ 250 സെക്കന്‍ഡ് ആയിരിക്കും.
ഇതിലും സ്പീഡ് കൂടിയാല്‍ ഇമെജില്‍ കറുത്തവരകള്‍ ഉണ്ടാവാന്‍ സാധ്യത ഉണ്ട്.
2. ഫ്‌ളാഷിന്റെ പവര്‍ കണക്കാക്കുന്നത് വാട്ട്-സെക്കന്‍ഡിലാണ് . നമ്മള്‍ ഉപയോഗിക്കുന്ന ഓരോ ഹെഡും 400 വാട്ട് സെക്കന്‍ഡ് ആണ്, ഇത് ഏകദേശം 64 ഗൈഡ് നമ്പറിന് അടുത്ത് വരും. സാധാരണ പോട്രെയ്റ്റ് എടുക്കുന്നതിന് ഇതാണ് ഉത്തമം.
3. ക്യാമറ മാനുവലായി ഓണ്‍ ചെയ്ത് ഹിസറ്റോഗ്രാമും എല്‍സിഡിയും ഉപയോഗിച്ച് എക്‌സ്‌പോഷറും ലൈറ്റിന്റെ എഫക്ടും വിലയിരുത്തുക. എക്‌സ്‌പോഷര്‍ വ്യത്യാസപ്പെടുത്താന്‍ ലൈറ്റിന്റെ പവറിലും അപ്പര്‍ച്ചറിലും മാറ്റം വരുത്താന്‍ ഡയല്‍ ഉപയോഗിക്കുക.
4. കാമറയെ ലൈറ്റുകളുമായി കണക്ട് ചെയ്യുന്നതിന് സിങ്ക് കേബിള്‍ അല്ലെങ്കില്‍ വയര്‍ലെസ്സ് ടിഗര്‍ ആവശ്യമാണ്. അതിനാല്‍ ഷട്ടര്‍ അമര്‍ത്തുന്ന അതേസമയം തന്നെ ലൈറ്റ് കത്തും. ചില വയര്‍ലെസ്സ് ടിഗ്ഗറുകള്‍ക്ക് ( ഇബെയില്‍ 25 ഡോളറിന് ലഭിക്കും) വളരെ വിലകുറവാണ് ഇപ്പോള്‍ . അതിനാല്‍ ഇവ തിരഞ്ഞെടുക്കാം. കൂടാതെ പല ഡിഎസ്എല്‍ആറുകള്‍ക്കും ഇപ്പോള്‍ പിസി സോക്കറ്റുകള്‍ ഉണ്ടാവില്ല അതിനാല്‍ കൂടുതല്‍ സിങ്ക് കേബിളുകള്‍ ഉപയോഗിക്കേണ്ടി വരും.


Click it and Unblock the Notifications








