ആന്‍ഡ്രോയിഡ് ഫോണില്‍ വാട്ട്‌സാപ്പ് ഡിപി ക്രോപ്പ് ചെയ്യാതെ എങ്ങനെ ഇടാം?

Written By:

വാട്ട്‌സാപ്പ് ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ മെസേജിങ്ങ് സേവനങ്ങളില്‍ ഒന്നാണ്. ഇതിനെ കൂടുതല്‍ ഫലപ്രദമാക്കാനും ഉപഭോക്താക്കളെ ആകര്‍ഷിക്കാനും പുതിയ സവിശേഷതകള്‍ കൊണ്ടു വരുന്നുണ്ട്.

ബിഎസ്എന്‍എല്‍ 1ജിബി 1 രൂപ താഴെ പ്ലാന്‍ എങ്ങനെ എടുക്കാം?

എന്നാല്‍ വാട്ട്‌സാപ്പിലെ പ്രൊഫൈല്‍ ചിത്രം എപ്പോഴും മാറ്റാന്‍ പലരും ആഗ്രഹിക്കുന്നുണ്ട്. പക്ഷേ അതില്‍ ക്രോപ്പ് ചെയ്യുന്ന കാര്യം എല്ലാവരേയും ബുദ്ധിമുട്ടിപ്പിക്കുകയും ചെയ്യുന്നു. സാധാരണ അഞ്ച് ഇഞ്ചിനും അതിനു മുകളിലുമുളള ഫോണുകളില്‍ വാട്ട്‌സാപ്പ് പ്രൊഫൈല്‍ ചിത്രത്തിന്റെ സൈസ് 192*192 പിക്‌സല്‍ ആണ്. എന്നാല്‍ ചിത്രം അതിലും വലുപ്പമാണെങ്കില്‍ ക്രോപ്പ് ചെയ്യേണ്ടതാണ്.

നിങ്ങളുടെ വാട്ട്‌സാപ്പ് പ്രൊഫൈല്‍ മറ്റുളളവര്‍ സന്ദര്‍ശിച്ചോ എന്ന് എങ്ങനെ അറിയാം?

ആന്‍ഡ്രോയിഡ് ഫോണില്‍ വാട്ട്‌സാപ്പ് ഡിപി ക്രോപ്പ് ചെയ്യാതെ എങ്ങനെ ഇടാമെന്നു നോക്കാം.....

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്‌റ്റെപ്പ് 1

ഇതിനായി ആദ്യത്തെ സ്റ്റെപ്പില്‍ '#SquareDroid' എന്ന ആപ്പ് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുക.

സ്‌റ്റെപ്പ് 2

അടുത്തതായി ഡൗണ്‍ലോഡ് ആപ്ലിക്കേഷന്‍ തുറന്ന് എഡിറ്റ് ചെയ്യാനുളള ചിത്രം തിരഞ്ഞെടുക്കുക.

സ്റ്റെപ്പ് 3

ഫോട്ടോ തിരഞ്ഞെടുത്തതിനു ശേഷം ബാക്ക്ഗ്രൗണ്ട് എഡിറ്റ് ചെയ്യുന്നതിനായി മൂന്നു ബാക്ക്ഗ്രൗണ്ടുകളായ ബ്ലര്‍, പ്ലേയിന്‍, ഗ്രേഡിയന്റ് എന്നിവയില്‍ ഒന്നു തിരഞ്ഞെടുക്കാന്‍ പറയുന്നതാണ്.

സ്റ്റെപ്പ് 4

ബാക്ക്ഗ്രൗണ്ട് തിരഞ്ഞെടുത്തതിനു ശേഷം, സ്‌ക്രീനിന്റെ വലതു ഭാഗത്ത് മുകളില്‍ കാണുന്ന സേവ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഇനി ഇതേ ചിത്രം നിങ്ങള്‍ക്ക് വാട്ട്‌സാപ്പ് പ്രൊഫൈല്‍ ആക്കാം. അതില്‍ എഡിറ്റ് ചെയ്യേണ്ട ആവശ്യം ഇല്ല.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഒരു ക്ലിക്കില്‍ എങ്ങനെ ഫേസ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റുകള്‍ ഡിലീറ്റ് ചെയ്യാം?

English summary
Basically, WhatsApp allows you set a profile picture resolution of 192*192 pixels for devices with a 5-inch screen and above.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot