ഈ 5 ആപ്പുകൾ നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിൽ നിന്നും ഉടൻ ഒഴിവാക്കുക

By Shafik
|

പലപ്പോഴും നമുക്ക് ഗുണകരമാണ് എന്ന് കരുതുന്ന പല ആപ്പുകളും അത്ര ഗുണകരമല്ല എന്നുമാത്രമല്ല, അവയെല്ലാം തന്നെ ഫോണിന് ഉപദ്രവകരവുമാണ് എന്ന വിഷയവുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ഇന്ന് ഇവിടെ പറയാൻ ഞാൻ ആഗ്രഹിക്കുകയാണ്. നമ്മുടെ ഫോണിന്റെ സുഗമമായ നടത്തിപ്പിന് ഇത്തരം ആപ്പുകൾ തീർച്ചയായും ഒഴിവാക്കുന്നത് നന്നാവും എന്ന മുന്നറിയിപ്പോടെ ഏതൊക്കെയാണ് ആ ആപ്പുകൾ എന്ന് നോക്കാം.

ഈ 5 ആപ്പുകൾ നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിൽ നിന്നും ഉടൻ ഒഴിവാക്കുക

1. ഫോൺ വേഗത കൂട്ടും എന്ന് പറയുന്ന മെമ്മറി ക്ലീനർ ആപ്പുകൾ

1. ഫോൺ വേഗത കൂട്ടും എന്ന് പറയുന്ന മെമ്മറി ക്ലീനർ ആപ്പുകൾ

ഫോണിന്റെ വേഗത കൂട്ടാനായി നമ്മൾ ചില മെമ്മറി ക്ലീനർ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാറുണ്ടല്ലോ. ആൻഡ്രോയിഡ് ഫോണിൽ ബാക്ക്ഗ്രൗണ്ടിലായി പ്രവർത്തിക്കുന്ന ആപ്പുകളുടെ പ്രവർത്തനം നിർത്തലാക്കുകയാണ് ഈ ആപ്പുകൾ ചെയ്യുക. ഇതിലൂടെ മെമ്മറി കൂട്ടും എന്നാണ് നമ്മുടെ ധാരണ. എന്നാൽ ഇതുവഴി നമ്മൾ ക്ലിക്ക് ചെയ്ത് എല്ലാ ആപ്പ് പ്രവർത്തനങ്ങളും നിർത്തലാക്കുമ്പോൾ അവ വീണ്ടും തുറക്കേണ്ടി വരുമ്പോൾ വലിയൊരു മെമ്മറിയും ബാറ്ററി ചാർജ്ജും വീണ്ടും ആവശ്യമായി വരുന്നു.

നമ്മൾ ഓരോ തവണ ഇത്തരം ആപ്പുകൾ ഉപയോഗിച്ച് ഫോൺ മെമ്മറി (റാം) ക്ലീൻ ചെയ്തുകഴിയുമ്പോഴും ഈ പ്രവർത്തനങ്ങളെല്ലാം വീണ്ടും ആവർത്തിച്ചു വന്ന് ഫോണിന്റെ പ്രവർത്തനത്തെ ബാധിക്കുന്നു. അതിനാൽ ഇത്തരം ആപ്പുകളെ തന്നെ ഒഴിവാക്കിയാൽ ഒരുപാട് മെമ്മറിയും ബാറ്ററി ചാർജ്ജും ലാഭിക്കാൻ സാധിക്കും. ഒപ്പം ഇത്തരം ആപ്പുകൾ വഴി വരുന്ന പരസ്യങ്ങളും അവയ്ക്ക് എടുക്കുന്ന ഇന്റർനെറ്റ് ഡാറ്റാറ്റും ഉണ്ടാക്കുന്ന പ്രശ്നങ്ങൾ വേറെയും ഉണ്ട്. അതിനാൽ കഴവതും ഇത്തരം മെമ്മറി ക്ലീനറുകൾ എന്ന വാദത്തോടെ വരുന്ന ആപ്പുകൾ ഒഴിവാക്കുക. ഫോണിനെ സ്വതന്ത്രമായി അതിന്റെ പ്രവർത്തനങ്ങൾ നടത്താൻ വിടുക.

മെമ്മറി കാര്‍ഡ് വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍മെമ്മറി കാര്‍ഡ് വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

2. Clean Master പോലെയുള്ള ആപ്പുകൾ

2. Clean Master പോലെയുള്ള ആപ്പുകൾ

ഫോണിലെ cached data ഒഴിവാക്കുന്നതിനും കൂടുതൽ മെമ്മറി നല്കുന്നതിനുമൊക്കെയായി പലരും ഉപയോഗിക്കുന്ന ഒരു ആപ്പ് ആണിത്. ഇതോ അല്ലെങ്കിൽ ഇതിനു സമാനമായ മറ്റു അപ്പുകളോ ആവട്ടെ, ഇവയുടെ ആവശ്യം നമ്മുടെ ഫോണിനില്ല. കാരണം ഈ cached data നമ്മുടെ ആൻഡ്രോയിഡ് സെറ്റിങ്സിൽ മെമ്മറി ഓപ്ഷനിൽ പോയാൽ നമുക്ക് തന്നെ ചെയ്യാം.

അതുപോലെ ഫോണിലെ ഫയൽ മാനേജർ തന്നെ ഉപയോഗിച്ച് സോർട്ട് ചെയ്തെടുത്ത് ഓരോ വിഭാഗത്തിലെയും ആവശ്യമില്ലാത്ത ആപ്പുകൾ, ഫയലുകൾ എല്ലാം തന്നെ ഒഴിവാക്കാനും സാധിക്കും. അതിനു പകരമായി ഇത്തരമാ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതോടെ മുകളിൽ പറഞ്ഞ പോലെ ഉള്ള മെമ്മറി കൂടെ നഷ്ടമാകുകയും നിയന്ത്രിക്കാൻ പറ്റാത്ത വിധം പരസ്യങ്ങൾ കുമിഞ്ഞു കൂടുകയും മാത്രമായിരിക്കും ചെയ്യുക.

3. ഫേസ്ബുക്ക്

3. ഫേസ്ബുക്ക്

ഫേസ്ബുക്ക് ഡിലീറ്റ് ചെയ്യുക എന്ന് പറയുമ്പോൾ ഇപ്പോൾ ക്യാംബ്രിഡ്ജ്ജ് അനാലിറ്റിക്ക വിഷയം വന്നത് കൊണ്ടല്ല പറഞ്ഞത്. ആ കാരണം ഫേസ്ബുക്ക് ഡിലീറ്റ് ചെയ്യാൻ മാത്രമൊക്കെ ഉള്ളതായി തോന്നിയിട്ടില്ല. അത് നിങ്ങളുടെ ഇഷ്ടം. ഇവിടെ ഫേസ്ബുക്ക് ഡിലീറ്റ് ചെയ്യണം എന്ന് പറഞ്ഞത് കൊണ്ട് ഫേസ്ബുക്ക് ആപ്പ് നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിൽ നിന്നും അൺഇൻസ്റ്റാൾ ചെയ്യുന്ന കാര്യമാണ് ഉദേശിച്ചത്. കാരണം ഇത്രയധികം നിങ്ങളുടെ ഫോൺ മെമ്മറിയും ബാറ്ററിയും അപഹരിക്കുന്ന വേറൊരു ആപ്പ് ഉണ്ടാവില്ല.

സംഭവം ഫേസ്ബുക്ക് അത്രയും ഡാറ്റ ലോഡ് ചെയ്യുന്നത് കൊണ്ടും എല്ലാ സമയത്തും പശ്ചാത്തലത്തിൽ പ്രവർത്തിച്ചു കൊണ്ടിരിക്കേണ്ടതിനാലുമാണ് ഇത്രയും മെമ്മറി എടുക്കുന്നത്. അതിനാൽ ഈ ഫേസ്ബുക്ക് ഒഴിവാക്കുക എന്ന കാര്യം നിങ്ങളുടെ ഫോണിന്റെ മൊത്തം മെമ്മറിയെയും മറ്റും അപേക്ഷിച്ച് തീരുമാനിക്കുക. ഒഴിവാക്കുകയാണെങ്കിൽ ഫേസ്ബുക്ക് ലൈറ്റ്, അല്ലെങ്കിൽ ബ്രൗസർ വഴി ഉപയോഗിക്കാം. ബ്രൗസർ തന്നെ ധാരാളം. ഒരു ഷോർട്ട്കട്ട് ഹോംസ്‌ക്രീനിലേക്ക് കൊടുത്താൽ മതി. നിങ്ങൾക്ക് എളുപ്പം കയറാൻ പറ്റുകയും ചെയ്യും.

4. ബാറ്ററി സേവർ ആപ്പുകൾ

4. ബാറ്ററി സേവർ ആപ്പുകൾ

നേരത്തെ പറഞ്ഞ മെമ്മറി സേവർ ആപ്പുകളെ പോലെ തന്നെ കാര്യമായ ഒരു ഉപയോഗവുമില്ലാതെ ഫോണിന്റെ ഉള്ള ബാറ്ററി കൂടെ കളയാൻ സഹായിക്കുക മാത്രമാണ് ഈ ആപ്പുകൾ ചെയ്യുക എന്ന് നിസ്സംശയം പറയാം. നിങ്ങളുടെ ഫോൺ റൂട്ട് ചെയ്തതാണെങ്കിൽ അതുവഴി ചെയ്യാവുന്ന ചില ബാറ്ററി സേവർ ആപ്പുകൾ ഉണ്ട് എന്നത് സത്യം തന്നെ. എന്നാൽ സാധാരണ നമ്മൾ കാണുന്ന ബാറ്ററി സേവർ ആപ്പുകളെല്ലാം തന്നെ ആ പറയുന്ന പോലെയുള്ള വാഗ്ദാനങ്ങളൊന്നും തന്നെ നൽകില്ല എന്നുമാത്രമല്ല, പരസ്യങ്ങളും ഡാറ്റ നഷ്ടവും മാത്രം നമുക്ക് നൽകുകയും ചെയ്യും.

5. ഫോൺ വാങ്ങുമ്പോൾ ഉണ്ടാവുന്ന അതിലെ അനാവശ്യ ആപ്പുകൾ

5. ഫോൺ വാങ്ങുമ്പോൾ ഉണ്ടാവുന്ന അതിലെ അനാവശ്യ ആപ്പുകൾ

ഇത് നമ്മൾ മുമ്പ് സൂചിപ്പിച്ച കാര്യം തന്നെയാണ്. നമുക്കറിയാം നമ്മൾ ഒരു പുതിയ ഫോൺ വാങ്ങിക്കഴിഞ്ഞാൽ അതിൽ ആവശ്യമുള്ള ആപ്പുകൾക്ക് പുറമെയായി കമ്പനി തന്നെ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ചില ആപ്പുകൾ ഉണ്ടാകും എന്നത്. ഒപ്പം ഒട്ടനവധി ഗൂഗിൾ ആപ്പുകളും കാണും. ഇവയെല്ലാം തന്നെ നമുക്ക് ആവശ്യമായവ ആയിരിക്കില്ല. അങ്ങനെ ഇവയെ ഒഴിവാക്കാൻ നോക്കിയാലോ, പലതും സിസ്റ്റം ആപ്പുകൾ ആയി വരുന്നതിനാൽ അൺഇൻസ്റ്റാൾ ചെയ്യാൻ പത്താത്തവയായിരിക്കും.

ഈയൊരു അവസരത്തിൽ നിങ്ങൾക്ക് റൂട്ട് ചെയ്യുകയാണെങ്കിൽ വേണ്ടാത്ത ഏതൊരു ആപ്പും ഒഴിവാക്കാം. ഇനി റൂട്ട് ചെയ്തിട്ടില്ലെങ്കിലും വേറെ മാർഗ്ഗങ്ങളുണ്ട്. അനാവശ്യ ആപ്പുകൾ ഡിസേബിൾ ചെയ്തുവെക്കാം. ഇതിലൂടെ അനാവശ്യ ആപ്പുകൾ കൊണ്ടുണ്ടാകുന്ന മെമ്മറി, ബാറ്ററി ചോർച്ച ഒരുപരിധി വരെ തടയാവുന്നതാണ്.

ഏതൊരു ഫോൺ വാങ്ങിയാലും ആദ്യം അതിൽ മാറ്റേണ്ട 6 കാര്യങ്ങൾഏതൊരു ഫോൺ വാങ്ങിയാലും ആദ്യം അതിൽ മാറ്റേണ്ട 6 കാര്യങ്ങൾ

പ്ളേ സ്റ്റോറിൽ ലഭിക്കാത്ത 4 കിടിലൻ ഫ്രീ ആപ്പുകൾ; ഡൗൺലോഡ് ലിങ്ക് സഹിതം

പ്ളേ സ്റ്റോറിൽ ലഭിക്കാത്ത 4 കിടിലൻ ഫ്രീ ആപ്പുകൾ; ഡൗൺലോഡ് ലിങ്ക് സഹിതം

പ്ളേ സ്റ്റോറിൽ ലഭിക്കാത്ത ഒരുപിടി നല്ല ആപ്പുകൾ ഇന്റർനെറ്റിൽ ലഭ്യമാണ്. പലതും ഏറെ ഉപകാരപ്രദമായ ആപ്പുകൾ ആണെന്നത് തന്നെയാണ് ഇവയെല്ലാം തന്നെ ഉപയോഗിക്കുന്നതിന് ആളുകളെ പ്രേരിപ്പിക്കുന്ന ഘടകം. ഇവ ഗൂഗിൾ പ്ളേ സ്റ്റോറിൽ ലഭ്യമല്ലാത്തതിന് പല കാരണങ്ങളുമുണ്ട്. ഏതായാലും അത്തരത്തിൽ മികച്ചതെന്ന് തീർത്തും പറയാവുന്ന 4 ആപ്പുകൾ പരിചയപ്പെടുത്തുകയാണിവിടെ.

1. ഏത് സിനിമയും സീരീസും കാണാനും ഡൗൺലോഡ് ചെയ്യാനും Popcorn

1. ഏത് സിനിമയും സീരീസും കാണാനും ഡൗൺലോഡ് ചെയ്യാനും Popcorn

പ്ലേ സ്റ്റോറില്‍ ലഭ്യമല്ലാത്ത ഏറ്റവും മികച്ച ഏറെ ജനപ്രീതിയാർജ്ജിച്ച ആപ്പ്. ഈ ആപ്പ് ഡൗൺലോഡ് ചെയ്യുക. ഇൻസ്റ്റോള്‍ ചെയ്യുക. vpn ഓണ്‍ ചെയ്‌താല്‍ ഒന്നുകൂടെ നന്നാകും. ഓപ്ഷൻസിൽ പോയി ഡൗൺലോഡ് ഫോൾഡർ സെറ്റ് ചെയ്യുക. കഴിഞ്ഞു. ഇനി നിങ്ങൾക്ക് ആവശ്യമുള്ള സിനിമകള്‍ ഈ ആപ്പില്‍ കാണാനും ഡൗൺലോഡ് ചെയ്യാനും സാധിക്കും. സിനിമ, ടീവീ സീരീസ്, അനിമീസ് തുടങ്ങി എല്ലാം ഒരു കുടക്കീഴില്‍ ലഭിക്കും.Terrarium TV അടക്കമുള്ള ഒട്ടനവധി സമാന ആപ്പുകളും ലഭ്യമാണ്.

2. യൂട്യൂബ് മുതൽ ഒരുവിധം എല്ലാ സൈറ്റുകളിലെ വിഡിയോസും ഡൗൺലോഡ് ചെയ്യാൻ Videoder

2. യൂട്യൂബ് മുതൽ ഒരുവിധം എല്ലാ സൈറ്റുകളിലെ വിഡിയോസും ഡൗൺലോഡ് ചെയ്യാൻ Videoder

പണ്ടൊക്കെ നമ്മൾ യുട്യൂബ് വീഡിയോസ് ഡൗൺലോഡ് ചെയ്യാനായി സ്ഥിരമായി ഉപയോഗിച്ചുകൊണ്ടിരുന്നത് ട്യൂബ്മെയ്റ്റ് എന്ന ആപ്പ് ആയിരുന്നു. ഇന്നും ഈ ആപ്പ് ഉപയോഗിക്കുന്നവർ ഏറെയുണ്ട്. എന്നാൽ ഈ ആപ്പിനെക്കാളും എന്തുകൊണ്ടും ഏറെ മെച്ചമുള്ള ഒരുപാട് സൗകര്യമുള്ള ഒരു ആപ്പ് ആണ് Videoder. യൂട്യൂബ് വിഡിയോകൾ കാണാനും ഡൗൺലോഡ് ചെയ്യാനും പാട്ടും എന്ന് മാത്രമല്ല, മറ്റു പല സൈറ്റുകളിലെയും സിനിമകൾ വിഡിയോകൾ ഓഡിയോസ് എന്നിവയെല്ലാം തന്നെ ഡൗൺലോഡ് ചെയ്യാൻ ഈ ആപ്പ് സഹായിക്കും.

3. ഫോൺ ഉപയോഗം എളുപ്പമാക്കാൻ LMT Launcher

3. ഫോൺ ഉപയോഗം എളുപ്പമാക്കാൻ LMT Launcher

ഏറെ താല്പര്യം ജനിപ്പിക്കുന്ന മറ്റൊരു ആപ്പ് ആണ് LMT Launcher. ഒരു പ്രത്യേക ഡിസൈനിലുള്ള ഈ ആപ്പ് ഒരുകൂട്ടം ഷോർട്ട്കട്ടുകളും സേവനങ്ങളുമാണ് നൽകുക. എല്ലാം ഫാൻ ആകൃതിയിലുള്ള ഈ ഷോർട്ട്കട്ടിൽ നിന്നും ഒറ്റ ടച്ച് കൊണ്ട് തന്നെ ഉപയോഗിക്കാൻ പറ്റും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

4. പൂർണ്ണമായ ടോറന്റ് അനുഭവത്തിന് Transdroid

4. പൂർണ്ണമായ ടോറന്റ് അനുഭവത്തിന് Transdroid

പ്ളേ സ്റ്റോറിൽ uTorrent, Bittorrent പോലെയുള്ള ആപ്പുകൾ ടോറന്റ് സെർച്ച് ചെയ്യുന്നതിനും ഡൗൺലോഡ് ചെയ്യുന്നതിനായി ഉണ്ടെന്ന് നമുക്കറിയാം. എന്നാൽ അവയിൽ നിന്നെല്ലാം വ്യത്യസ്തമായ പൂർണ്ണമായ ഒരു ടോറന്റ് അനുഭവം വേണമെങ്കിൽ ഈ ആപ്പ് ഡൗൺലോഡ് ചെയ്യാം. പ്ളേ സ്റ്റോറിൽ ഇതിന്റെ ചെറിയ രീതിയിലുള്ള വേർഷൻ ലഭ്യമാണ് എങ്കിലും എല്ലാ സൗകര്യങ്ങളും അതിൽ ലഭ്യമല്ല. അതിനായി പുറമെ നിന്നും ഫുൾ വേർഷൻ തന്നെ ഡൗൺലോഡ് ചെയ്തെടുത്ത് ഉപയോഗിക്കേണ്ടതാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഈ ആപ്പുകൾ എല്ലാം തന്നെ പ്ളേ സ്റ്റോറിൽ നിന്നും നീക്കം ചെയ്തതിന്, അല്ലെങ്കിൽ പ്ളേ സ്റ്റോറിൽ ഉൾക്കൊള്ളിക്കാൻ ഗൂഗിൾ സമ്മതിക്കാത്തതിന് കാരണം ഇവ എന്തെങ്കിലും വൈറസ്, മാൽവെയർ ആപ്പുകൾ ആയത് കൊണ്ടല്ല, പകരം ഇവയെല്ലാം നിയമപരമായി അനുവദിക്കാൻ പറ്റാത്ത ആപ്പുകൾ ആണ് എന്നതുകൊണ്ടാണ്. സിനിമകളും വിഡിയോകളും എല്ലാം തന്നെ അതിന്റെ പൈറേറ്റഡ് ആയ കോപ്പികൾ ഡൗൺലോഡ് ചെയ്യുന്നത് നിങ്ങളെ പലപ്പോഴും വലിയ കേസുകളിലും എന്തിന് ജയിലിൽ വരെ എത്തിച്ചേക്കാം.

അതിനാൽ ഈ ആപ്പുകളെല്ലാം സ്വന്തം ഉത്തരവാദിത്തത്തിൽ മാത്രം ഉപയോഗിക്കുക. ഈ വിവരങ്ങളെല്ലാം ഇവിടെ പങ്കുവെച്ചു എന്നെ ഉള്ളൂ, എന്നല്ലാതെ ഈ ആപ്പുകൾ ഉപയോഗിച്ചുണ്ടാക്കുന്ന നിയമപരമായ പ്രശ്നങ്ങൾക്ക് ഗിസ്‌ബോട്ട് യാതൊരു തരത്തിലും ഉത്തരവാദിയായിരിക്കില്ല.

 

മെമ്മറി കാര്‍ഡ് വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മെമ്മറി കാര്‍ഡ് വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഇന്ന് വിപണിയില്‍ ലഭ്യമായ ഫോണുകള്‍ ഉള്‍പ്പെടെയുള്ളവ മതിയായ ഇന്റേണല്‍ സ്റ്റോറേജ് ഉള്ളവയാണ്. എന്നിരുന്നാലും ഇവയുടെ മെമ്മറി വര്‍ദ്ധിപ്പിക്കാന്‍ കഴിയും. ഇതിനായി നാം ആശ്രയിക്കുന്നത് മെമ്മറി കാര്‍ഡുകളെയാണ്.

നാം ഉപയോഗിക്കുന്ന ഉപകരണത്തിന്റെ സവിശേഷതയ്ക്ക് അനുസരിച്ച് ഏതെങ്കിലുമൊരു മെമ്മറി കാര്‍ഡ് വാങ്ങുകയാണ് അധികം പേരും ചെയ്യുന്നത്. ഇത് ശരിയായ രീതിയല്ല. അനുയോജ്യമായ മെമ്മറി കാര്‍ഡ് തിരഞ്ഞെടുക്കുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

 

വലുപ്പം

വലുപ്പം

നിങ്ങളുടെ ഉപകരണത്തില്‍ ഇടാന്‍ പറ്റുന്ന വലുപ്പത്തിലുള്ള മെമ്മറി കാര്‍ഡ് തന്നെയാണ് വാങ്ങുന്നതെന്ന് ഉറപ്പിക്കുക. സാങ്കേതിക വിദ്യയുടെ വളര്‍ച്ച് അനുസരിച്ച് മെമ്മറി കാര്‍ഡുകളുടെ വലുപ്പം കുറയുകയും സംഭരണശേഷി കൂടുകയും ചെയ്തിട്ടുണ്ട്. വ്യത്യസ്ത വലുപ്പത്തിലുള്ള മെമ്മറി കാര്‍ഡുകളാണ് ഫോണുകളിലും ക്യാമറകളിലും ഉപയോഗിക്കുന്നത്. മൈക്രോ എസ്ഡി കാര്‍ഡ് ആണോ സാധാരണ വലുപ്പത്തിലുള്ള മെമ്മറി കാര്‍ഡ് ആണോ വേണ്ടതെന്ന് ഉറപ്പാക്കിയതിന് ശേഷം മാത്രം വാങ്ങുക.

സംഭരണശേഷി

സംഭരണശേഷി

മെമ്മറി കാര്‍ഡുകളുടെ സംഭരണശേഷിയും പ്രധാനമാണ്. കൂടുതല്‍ സംഭരണ ശേഷിയുള്ള കാര്‍ഡുകള്‍ തിരഞ്ഞെടുക്കുന്നതാണ് എപ്പോഴും അഭികാമ്യം. നിങ്ങളുടെ ആവശ്യങ്ങള്‍ കൂടി പരിഗണിച്ച് അനുയോജ്യമായ മെമ്മറി കാര്‍ഡ് തിരഞ്ഞൈടുക്കുക.

SDHC-യും SDXC-യും

SDHC-യും SDXC-യും

ഹൈ കപ്പാസിറ്റി SD മെമ്മറി കാര്‍ഡിന്റെ ചുരുക്കമാണ് SDHC. SDXC എന്നാല്‍ SD എക്‌സ്റ്റെന്‍ഡഡ് കപ്പാസിറ്റി മെമ്മറി കാര്‍ഡ്. 32 GB വരെ മെമ്മറി വികസിപ്പിക്കാന്‍ കഴിയുന്ന ഉപകരണങ്ങള്‍ക്ക് അനുയോജ്യം SDHC-യും 32 GB മുതല്‍ 2TB വരെയുള്ളവയ്ക്ക് SDXC-യുമാണ്.

സ്പീഡ് ക്ലാസ്

സ്പീഡ് ക്ലാസ്

മെമ്മറി കാര്‍ഡുകള്‍ക്ക് സ്പീഡ് ക്ലാസുണ്ടെന്ന് പലര്‍ക്കും അറിയില്ല. വ്യത്യസ്ത സ്പീഡ് ക്ലാസുകളോടെയാണ് മെമ്മറി കാര്‍ഡുകള്‍ വരുന്നത്. ഇത് 2 മുതല്‍ 10 വരെ വ്യത്യാസപ്പെടുന്നു. ഉയര്‍ന്ന സ്പീഡ് ക്ലാസോട് കൂടിയ മെമ്മറി കാര്‍ഡുകള്‍ തിരഞ്ഞെടുക്കുക.

വൈ-ഫൈ കാര്‍ഡുകള്‍

വൈ-ഫൈ കാര്‍ഡുകള്‍

മെമ്മറി കാര്‍ഡുകളിലെ പുതിയ ട്രെന്‍ഡാണ് വൈ-ഫൈ സൗകര്യമുള്ള കാര്‍ഡുകള്‍. അടിക്കടി ഡാറ്റ കൈമാറ്റം ചെയ്യണമെന്നുള്ളവര്‍ ഇത് തിരഞ്ഞെടുക്കുക. ഈ കാര്‍ഡുകള്‍ക്ക് വൈ-ഫൈ കണക്ഷന്‍ ആവശ്യമാണ്. ഇവ ബാറ്ററി ചാര്‍ജ് പെട്ടെന്ന് കുറയാന്‍ ഇടയാക്കും.

ഏതൊരാൾക്കും ഉപകാരപ്രദമായ 5 ആൻഡ്രോയ്ഡ് ഫ്രീ ആപ്പുകൾ

ഏതൊരാൾക്കും ഉപകാരപ്രദമായ 5 ആൻഡ്രോയ്ഡ് ഫ്രീ ആപ്പുകൾ

ഉപകാരപ്രദമായ ഒരുപാട് ആപ്പുകൾ കൊണ്ട് സമ്പന്നമാണല്ലോ ആൻഡ്രോയ്ഡ് പ്ളേ സ്റ്റോർ. അവയിൽ നല്ലൊരു പക്ഷവും ഫ്രീ ആപ്പുകൾ ആണെന്നത് ഏറെ ആശ്വാസകരമായ മറ്റൊരു കാര്യവുമാണ്. ഇന്നിവിടെ ഞാൻ പരിചയപ്പെടുത്താൻ പോകുന്നത് ഏതൊരാൾക്കും ഏറെ ഉപകാരപ്രദമാകാൻ സാധ്യതയുള്ള 5 ആപ്പുകളാണ്. അവ ഏതെക്കെയാണെന്ന് നോക്കാം.

1. ടൈപ്പിങ്ങിന് വേഗം കൂട്ടാൻ Fleksy Keyboard

1. ടൈപ്പിങ്ങിന് വേഗം കൂട്ടാൻ Fleksy Keyboard

ജിബോർഡ് കഴിഞ്ഞാൽ ഏറെ ഉപകാരപ്രദമായ ഒരു കീബോർഡ് ആപ്പ് ആണിത്. നിലവിൽ ജിബോർഡ് ആണ് ഏറെ മികച്ചുനിൽക്കുന്നത് എങ്കിലും ഒരു മാറ്റം ആഗ്രഹിക്കുന്നവർക്കും അൽപ്പം മിനിമലിസ്റ്റിക്ക് ആയ ഒരു ഡിസൈൻ ആഗ്രഹിക്കുന്നവർക്കും ഈ ആപ്പ് ഉപയോഗിച്ചു നോക്കാം. ഈ കീബോർഡിന്റെ കൂടെ തന്നെ നിരവധി പ്ലഗ്ഗിനുകളും ലഭ്യമാണ്.

2. മെയിൽ ഇൻബോക്സ് വ്യത്യസ്ത അനുഭവമാക്കാൻ Inbox by Gmail

2. മെയിൽ ഇൻബോക്സ് വ്യത്യസ്ത അനുഭവമാക്കാൻ Inbox by Gmail

ആൻഡ്രോയിഡ് ഫോണിൽ മെയിൽ ആവശ്യങ്ങൾക്ക് എല്ലാവരും ഒരേപോലെ ഉപയോഗിക്കുന്ന ആപ്പ് ജിമെയിൽ ആണല്ലോ. എന്നാൽ ഗൂഗിൾ തന്നെ ഈ ജിമെയിലിന് പുറമെ അല്പം മനോഹരവും ലളിതവും വ്യത്യസ്തവുമായ മറ്റൊരു മെയിൽ ആപ്പ് കൂടെ അവതരിപ്പിച്ചിട്ടുണ്ട്. Inbox by Gmail എന്ന പേരുള്ള ഈ ആപ്പ് കുറച്ചായി വന്നിട്ട് എങ്കിലും പലർക്കും ഇതിനെ കുറിച്ച് ഇപ്പോഴും വലിയ അറിവില്ല. ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിച്ചുനോക്കിയാൽ പിന്നീട് നിങ്ങൾ ഈ ആപ്പും ശീലമാക്കിക്കൊള്ളും.

3. തീർച്ചയായും ഉണ്ടായിരിക്കേണ്ട മറ്റൊരു ആപ്പ്: QR & Barcode Scanner

3. തീർച്ചയായും ഉണ്ടായിരിക്കേണ്ട മറ്റൊരു ആപ്പ്: QR & Barcode Scanner

QR, Barcode എന്നിവ നമ്മളിൽ പലരും കേട്ടിട്ടുള്ളതും പലർക്കും വ്യക്തമായി അറിയാവുന്നതുമാണ്. എന്നാൽ ഇവയുടെ അനന്ത സാധ്യതകൾ നമ്മൾ കരുതുന്നതിനുമെല്ലാം ഏറെയേറെ മുകളിലാണ്. പലപ്പോഴും പല അവസരങ്ങളിലും ഇവ സ്കാൻ ചെയ്യാനാവശ്യമായ ഒരു സ്‌കാനർ ആപ്പ് ഫോണിൽ ഉണ്ടായിരിക്കുന്നത് നല്ലതാണ്. നിലവിൽ പ്ളേ സ്റ്റോറിൽ ഇതുമായി ബന്ധപ്പെട്ട നിരവിധി ആപ്പുകൾ ഉണ്ടെങ്കിലും QR & Barcode Scanner എന്ന ആപ്പ് തന്നെയാണ് ഏറെ മെച്ചം.

4. LastPass: ഇനി പാസ്സ്‌വേർഡുകൾ ധൈര്യമായി മറക്കാം

4. LastPass: ഇനി പാസ്സ്‌വേർഡുകൾ ധൈര്യമായി മറക്കാം

എന്തുമാത്രം അക്കൗണ്ടുകളാണ് ഓരോ ആപ്പുകളിലും സർവീസുകളിലും മറ്റുമായി നമുക്കുള്ളത് എന്ന് നമുക്ക് തന്നെ പലപ്പോഴും വലിയ പിടിപാടുണ്ടാവില്ല. ഇനി ഇവയുടെയെല്ലാം യൂസർ നെയിം, പാസ്സ്‌വേർഡ് എന്നിവയെല്ലാം തന്നെ ഓർത്തുവെക്കുക എന്നത് പലപ്പോഴും അതിലും കഷ്ടമുള്ള കാര്യമാണ്. എല്ലാത്തിനും ഒരേ പാസ്സ്‌വേർഡ് തന്നെ കൊടുക്കുന്നത് സുരക്ഷിതമല്ല എന്നതിനാൽ ആ വഴിയും പറ്റില്ല. ഈയവസരത്തിലാണ് Lastpass എന്ന ആപ്പ് നമുക്ക് ആവശ്യമായി വരുന്നത്. ഇവിടെ നിങ്ങളുടെ എല്ലാ പാസ്സ്‌വേർഡുകളും സേവ് ചെയ്ത് വെക്കാം. ഈ ആപ്പിന്റെ പാസ്സ്‌വേർഡ് ഒഴികെ. അത് നിങ്ങളുടെ ഓർമയിൽ സുരക്ഷിതമാക്കി വെക്കണം.

5. ഫോണിലെ വെളിച്ചം പരമാവധി കുറയ്ക്കാൻ Lux Lite

5. ഫോണിലെ വെളിച്ചം പരമാവധി കുറയ്ക്കാൻ Lux Lite

രാത്രി എത്ര വൈകി കിടക്കുകയാണെങ്കിലും കൂടെ നമ്മൾ ഫോണെടുത്ത് എന്തൊങ്കിലുമൊക്കെ നോക്കിയിട്ട് മാത്രമേ ഉറങ്ങാറുള്ളുവല്ലോ. മെയിലുകളോ മെസേജുകളോ വാർത്തകളോ എല്ലാം തന്നെ അധികനേരം ഇരുട്ടിൽ വായിച്ചുകൊണ്ടിരിക്കുമ്പോൾ അമിത വെളിച്ചം കണ്ണിന് പ്രശ്നം സൃഷ്ടിക്കും എന്നറിയാവുന്നതിനാൽ സ്വാഭാവികമായി നമ്മൾ വെളിച്ചം കുറച്ചുവെക്കും. എന്നാൽ പല ഫോണുകളിലും പരമാവധി കുറയ്ക്കാവുന്ന വെളിച്ചത്തിൽ ആക്കിയാൽ പോലും നല്ല വെളിച്ചം അപ്പോഴുമുണ്ടാകും. ഇതിന് പരിഹാരമായി നിങ്ങളെ സഹായിക്കാനാണ് ഈ ആപ്പ് എത്തുന്നത്. ഫോണിലെ വെളിച്ചം എത്ര താഴോട്ട് വരെയും കുറയ്ക്കാൻ ഈ ആപ്പ് നിങ്ങളെ സഹായിക്കും.

Best Mobiles in India

Read more about:
English summary
These are some worst Android Apps You Should Remove Right Now.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X