കമ്പ്യൂട്ടറുകള്‍ സുരക്ഷിതമാക്കാന്‍ അഞ്ചു മാര്‍ഗങ്ങള്‍

Posted By:

വീടും ജോലിസ്ഥലവുമുള്‍പ്പെടെയുള്ള ഇടങ്ങളില്‍ ശുചിത്വത്തിന് പ്രാധാന്യം നല്‍കുന്നവരാണ് നമ്മള്‍. എന്നാല്‍ നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളുടെ കാര്യത്തില്‍ പലരും വേണ്ടത്ര ശ്രദ്ധ പുലര്‍ത്താറില്ല. പലപ്പോഴും കമ്പ്യൂട്ടറോ ലാപ്‌ടോപ്പോ കേടാവുമ്പോഴാണ് നമ്മള്‍ ഇതേകുറിച്ച് ബോധവാന്‍മാരാകുന്നത്.
വൃത്തിയായി സൂക്ഷിച്ചാല്‍ ഇത്തരം ഉപകരണങ്ങള്‍ ഏറെക്കാലം പ്രയാസമില്ലാതെ ഉപയോഗിക്കാന്‍ സാധിക്കും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Keep it Cool

കമ്പ്യൂട്ടറുകളുടെ സുരക്ഷയ്ക്ക് തണുപ്പ് ആവശ്യമാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ വീടുകളില്‍ ഇക്കാര്യം ആരും ശ്രദ്ധിക്കാറില്ല. എയര്‍കണ്ടീഷണര്‍ ഇല്ലാതെതന്നെ മുറിക്കുള്ളില്‍ താപനില കുറയ്ക്കാന്‍ സാധിക്കും. അതിനായി ധാരാളം കാറ്റും വെളിച്ചവും കടക്കുന്ന ഭാഗത്ത് കമ്പ്യൂട്ടര്‍ വയ്ക്കുകയാണ് വേണ്ടത്. ഇതുവഴി ചൂട് ഒരു പരിധിവരെ കുറയ്ക്കാന്‍ കഴിയും. മറ്റൊന്ന് സി.പി.യുവിനകത്തുള്ള ഫാന്‍ കാര്യക്ഷമമാണെന്ന് ഉറപ്പുവരുത്തുക എന്നതാണ് . പ്രവര്‍ത്തനശേഷികുറഞ്ഞ ഫാനുകള്‍ക്ക് വേണ്ടത്ര തണുപ്പിക്കാന്‍ കഴിയില്ല.

Powering UPS

കമ്പ്യൂട്ടര്‍ ഉപയോഗത്തിന് യു.പി.എസ് അത്യന്താപേക്ഷിതമാണ്. അതിനായി കാര്യക്ഷമമായ യു.പി.എസ്. ആവശ്യമാണ്. പലപ്പോഴും കമ്പ്യൂട്ടറുകള്‍ക്കു സംഭവിക്കുന്ന പകുതി പ്രശ്‌നങ്ങള്‍ക്കും കാരണം ശരിയായ വോള്‍ട്ടേജില്‍ പ്രവര്‍ത്തിക്കാത്തതാണ്. യു.പി.എസിന്റെ ബാറ്ററി കൃത്യമായ ഇടവേളകളില്‍ പരിശോധിക്കുകയാണ് കാര്യക്ഷമത നിലനിര്‍ത്തുന്നതിനുള്ള പ്രധാന മാര്‍ഗം. മൂന്നുവര്‍ഷം കൂടുമ്പോള്‍ ബാറ്ററി മാറ്റുകയും വേണം.

Software Check up

സോഫ്റ്റ്‌വെയര്‍ ചെക്കപ്പ് കമ്പ്യൂട്ടറുകളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് അത്യന്താപേക്ഷിതമാണ്. ഇതിനായി മൂന്നുകാര്യങ്ങളാണ് പ്രധാനമായും ചെയ്യേണ്ടത്. ഡിഫ്രാഗ്, ഡിസ്‌ക് ചെക്ക്, ആന്റി വൈറസ് സ്‌കാനിംഗ്. ഡിസ്‌ക് സ്‌പേസില്‍ അനാവശ്യമായി കിടക്കുന്ന ഡാറ്റകള്‍ കളയാനാണ് ഡിഫ്രാഗ് ചെയ്യുന്നത്. ഡിഫ്രാഗ് ചെയ്യുന്നതോടൊപ്പം തന്നെ ഡിസ്‌ക് ചെക്കിംഗും നടത്തേണ്ടതുണ്ട്. കൃത്യമായ ഇടവേളകളില്‍ ആന്റി വൈറസ് സ്‌കാനിംഗ് നടത്തുന്നത് വൈറസുകളെ തടയാന്‍ സഹായിക്കും.

Back up Datas

ഡാറ്റകള്‍ സുരക്ഷിതമാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് ബാക്ക് അപ് ചെയ്യുക എന്നത്. ഏതെങ്കിലും കാരണത്താല്‍ കമ്പ്യൂട്ടറുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയോ അല്ലെങ്കില്‍ വൈറസ് ബാധ ഉണ്ടാവുകയോ ചെയ്താല്‍ നമ്മുടെ വിലപ്പെട്ട ഡാറ്റകള്‍ മുഴുവന്‍ നഷ്ടമാകും. ഇതു സംഭവിക്കാതിരിക്കാനാണ് ബാക്ക് അപ് ചെയ്യുന്നത്. ഡാറ്റകള്‍ സിഡിയിലേക്കു മാറ്റുകയോ ഓണ്‍ലൈന്‍ ബാക്ക് അപ് സര്‍വീസുകളോ ഇതിനായി ഉപയോഗിക്കാവുന്നതാണ്.

Common Sense Prevention

കമ്പ്യൂട്ടറിന്റെ സുരക്ഷയ്ക്കായി മറ്റു മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതോടൊപ്പം ഉപയോഗത്തില്‍ ശ്രദ്ധിക്കുക എന്നതാണ് പ്രധാനം. അശ്‌ളീല വെബ്‌സൈറ്റുകള്‍ തുറക്കുന്നതും റെജിസ്‌ട്രേഡ് അല്ലാത്ത സൈറ്റുകളില്‍ നിന്ന് പാട്ടോ സിനിമയോ ഡൗണ്‍ലോഡ് ചെയ്യുന്നതും വൈറസ് ബാധയേല്‍ക്കനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
കമ്പ്യൂട്ടറുകള്‍ സുരക്ഷിതമാക്കാന്‍ അഞ്ചു മാര്‍ഗങ്ങള്‍

നമ്മുടെ കമ്പ്യൂട്ടറുകള്‍ സുരക്ഷിതമാക്കാന്‍ നിത്യജീവിതത്തില്‍ ചെയ്യാന്‍ കഴിയുന്ന അഞ്ച് കാര്യങ്ങള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot