Home
How to

അപ്പൂപ്പന്മാർ ഹാപ്പി ആണോ? അല്ലെങ്കിൽ അവരുടെ ഫോണിൽ ഈ 5 കാര്യങ്ങൾ ചെയ്ത് കൊടുക്കൂ

സ്‌മാർട്ട്‌ഫോണുകൾ ഉപയോഗിക്കുന്നതിൽ പുതിയതായി വരുന്നവർക്ക് പ്രത്യേകിച്ച് പ്രായമായവർക്ക് ഇത് ചില സമയങ്ങളിൽ തികച്ചും വെല്ലുവിളി ആയേക്കാം. വളരെ അധികം സെറ്റിങ്ങ്സുകൾ, ഉപയോഗിക്കാത്ത നിരവധി ഫീച്ചറുകൾ എന്നിവ വളരെ ആശയക്കുഴപ്പത്തിലാക്കാം. മുതിർന്ന ആളുകൾക്ക് സ്‌മാർട്ട്‌ഫോണുകളിൽ ഏറ്റവും അടിസ്ഥാന ഉപയോഗ രീതി ആകും മിക്കപ്പോഴും ഉണ്ടാകുക. ആൻഡ്രോയിഡ് ഫോണുകൾ ഉപയോഗിക്കുന്ന മുതിർന്ന ആളുകളെ സഹായിക്കാൻ കഴിയുന്ന 5 സെറ്റിങ്ങ്സുകൾ ഈ ലേഖനത്തിൽ പറയുന്നുണ്ട്.

ഏറ്റവും ആദ്യമായി ചെയ്യേണ്ടത് ഫോണിലെ ഫോണ്ട് സൈസ് വലുതാക്കുക എന്നതാണ്. മുതിർന്ന പൗരന്മാർ അവരുടെ സ്‌മാർട്ട്‌ഫോണുകളിൽ എന്തെങ്കിലും വായിക്കുമ്പോൾ അവരുടെ കണ്ണുകൾ ബുദ്ധിമുട്ടിക്കുന്നതായി തോന്നിയേക്കാം. മാത്രവുമല്ല അവരുടെ കണ്ണുകൾക്ക് കൂടുതൽ ആയാസപ്പെടാതെ തന്നെ വായിക്കുവാൻ കഴിയണം. അതിന് ആകെ ചെയ്യാൻ കഴിയുന്നത് ഫോണിലെ ഫോണ്ട് സൈസ് വലുതാക്കുക എന്നതാണ്.

അപ്പൂപ്പന്മാർ ഹാപ്പിയാക്കാൻ ഫോണിൽ ഈ 5 കാര്യങ്ങൾ ചെയ്ത് കൊടുക്കൂ

മിക്ക ആൻഡ്രോയിഡ് ഫോണുകളിലും സെറ്റിങ്സിൽ ചില അടിസ്ഥാന കാര്യങ്ങൾ ചെയ്താൽ ഫോണ്ട് വലുതാക്കാൻ സാധിക്കും. എന്നാൽ അവരുടെ കൈവശമുള്ള ഫോണിൻ്റെ ബ്രാൻഡിനെ ആശ്രയിച്ച്, സെറ്റിങ്സിലെ പ്രോസസ്സ് അല്പം വ്യത്യസ്തമായിരിക്കാം. എന്നിരുന്നാലും ബേസിക് ഐഡിയ ഈ ലേഖനത്തിലൂടെ ലഭിക്കും എന്നതിൽ സംശയം ഇല്ല.

ആദ്യം സെറ്റിംഗ്സ് ഓപ്പൺ ആക്കി ഡിസ്‌പ്ലെ ഓപ്‌ഷൻ ടാപ്പ് ചെയ്യുക. അതിൽ കാണുന്ന സിസ്റ്റം ഫോണ്ട് ക്ലിക്ക് ചെയ്യുക. ശേഷം ടെക്സ്റ്റ് സൈസ് എന്ന ഓപ്‌ഷൻ ക്ലിക്ക് ചെയ്യുക. ഏറ്റവും സൗകര്യപ്രദമായ ഓപ്ഷൻ നോക്കി ഫോൺ ഉപയോഗിക്കുന്ന ആളുമായി പരിശോധിച്ച ശേഷം നിങ്ങൾക്ക് ടെക്സ്റ്റ് വലുപ്പം സെറ്റ് ചെയ്യാവുന്നതാണ്.

രണ്ടാമതായി ശ്രദ്ധിക്കേണ്ട കാര്യം ജെസ്റ്റർ നാവിഗേഷൻ ഉപയോഗിക്കരുത് എന്നതാണ്. ഇത് ഫോണിന്റെ നല്ല ഒരു സവിശേഷത ആണെങ്കിലും പ്രായമായവർക്ക് ഇത് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കാം. എളുപ്പത്തിൽ ഉപയോഗിക്കാനും ഫോൺ കൂടുതൽ ഉപയോക്തൃ സൗഹൃദമാക്കാനും, ത്രീ-ബട്ടൺ നാവിഗേഷൻ സിസ്റ്റം ഫീച്ചർ ഉപയോഗിക്കാൻ ശ്രമിക്കുക.

ട്രയാംഗിൾ ബാക്ക് ബട്ടൺ, റൗണ്ട് ഹോം ബട്ടൺ, സ്ക്വയർ ഓവർവ്യൂ ബട്ടൺ എന്നിവയാണ് മൂന്ന് ബട്ടണുകൾ. ഈ ത്രീ-ബട്ടൺ സിസ്റ്റം പ്രവർത്തനക്ഷമമാക്കാൻ വളരെ എളുപ്പമാണ്. സെറ്റിങ്സിൽ ഉള്ള സിസ്റ്റം ഓപ്‌ഷൻ ക്ലിക്ക് ചെയ്യുക. Gestures (ജെസ്റ്റെർസ്) ഓപ്‌ഷൻ തിരഞ്ഞെടുക്കുക. ശേഷം സിസ്റ്റം നാവിഗേഷൻ ടാപ്പ് ചെയ്യുക.

പിന്നീട് ചെയ്യേണ്ട കാര്യം, ആവശ്യമില്ലാത്ത അല്ലെങ്കിൽ ഉപയോഗശൂന്യമായ ആപ്പുകൾ ഇല്ലാതാക്കുകയോ അൺഇൻസ്റ്റാൾ ചെയ്യുകയോ ചെയ്യുക. ആൻഡ്രോയിഡ് ഫോണുകൾ ശരിക്കും ആവശ്യമില്ലാത്ത ഒരുപാട് ആപ്പുകളുമായാണ് വരുന്നത്. അത് മുതിർന്ന ആളുകൾക്ക് പ്രത്യേകിച്ചും ആവശ്യമില്ലാത്തവ ആണ്. ആവശ്യമില്ലാത്ത അധിക ആപ്പുകൾ അനാവശ്യമായി ആശയക്കുഴപ്പം സൃഷ്ടിക്കുകയും അധിക സ്റ്റോറെജ് എടുക്കുകയും ചെയ്യും. ഈ ആപ്പുകളിൽ ഭൂരിഭാഗവും ബ്ലോട്ട്‌വെയർ ആണ്.

അവ ഇല്ലാതാക്കുന്നതിന് ഒരു പക്ഷേ നിങ്ങളുടെ പക്കലുള്ള സ്മാർട്ട്‌ഫോണിനെ ആശ്രയിച്ച് കുറച്ച് കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടി വന്നേക്കാം.എന്നിരുന്നാലും ഒരുപാട് സമയം എടുക്കാതെ തന്നെ ഇവ സെറ്റ് ചെയ്യുവാൻ സാധിക്കും. ആൻഡ്രോയിഡ് ഫോണുകളെ കുറിച്ചുള്ള ഏറ്റവും മികച്ച കാര്യങ്ങളിലൊന്ന് അവ വാഗ്ദാനം ചെയ്യുന്ന കസ്റ്റമൈസേഷൻ്റെ നിലവാരമാണ്.

ഹോം സ്‌ക്രീൻ ഡിക്ലട്ടർ ചെയ്യുന്നതിനോ നിങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് ഇഷ്ടാനുസൃതമാക്കുന്നതിനോ ആൻഡ്രോയിഡ് ലോഞ്ചറുകൾ വളരെ എളുപ്പമാണ്. ഐക്കണുകൾ വലുതും ടെക്‌സ്‌റ്റ് വലുപ്പം മതിയായതുമായ ഇൻ്റർഫേസ് ഉപയോഗിക്കാൻ എളുപ്പമുള്ള ലോഞ്ചറുകൾ തിരഞ്ഞെടുക്കുക. മുതിർന്ന ആളുകൾക്ക് അനുയോജ്യമായ ചില ലോഞ്ചറുകളിൽ സിമ്പിൾ ലോഞ്ചർ, ബിഗ് ലോഞ്ചർ, ഹെൽപ്പ് ലോഞ്ചർ എന്നിവ ഉൾപ്പെടുന്നു. ഇവയെല്ലാം ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യാം.

കീബോർഡിൻ്റെ വലിപ്പം കൂട്ടുക എന്നതാണ് അടുത്തതായി ചെയ്യേണ്ടത്. ആൻഡ്രോയിഡ് ഫോണുകളിൽ കീബോർഡുകൾ വലുതും വിശാലവുമാക്കാനുള്ള സൗകര്യമുണ്ട്. സൗകര്യങ്ങളുടെ രീതികൾ തീർച്ചയായും, നിങ്ങൾ ഉപയോഗിക്കുന്ന സ്മാർട്ട്‌ഫോണിനെ ആശ്രയിച്ചിരിക്കുന്നു. പക്ഷേ ഇഷ്ടാനുസൃതമായി സെറ്റ് ചെയ്യുവാൻ ഓപ്ഷൻ ഉണ്ട്. ആൻഡ്രോയിഡ് ഫോണുകളിൽ പ്രീലോഡ് ചെയ്തിട്ടുള്ള Gboard, കീബോർഡിൻ്റെ ഉയരം മാറ്റാൻ ഉപയോക്താക്കൾക്ക് ഒന്നിലധികം ഓപ്ഷനുകൾ നൽകുന്നു.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.

Best Mobiles in India

English summary
It can be quite challenging at times especially for the elderly who are new to using smartphones. Too many settings and too many unused features can be very confusing. Smartphones are often the most basic usage pattern for older people. Here are 5 settings that can help seniors using Android phones.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X