എത്ര പഴയ വേഗത കുറഞ്ഞ കമ്പ്യൂട്ടറും വേഗത കൂട്ടാൻ 5 പൊടിക്കൈകൾ
നമ്മൾ ഉപയോഗിക്കുന്നത് വിൻഡോസ് പിസി ആവട്ടെ ലാപ്ടോപ്പ് ആവട്ടെ, ഒരു പരിധി വരെയുള്ള ഉപയോഗം കഴിഞ്ഞാൽ പതിയെ സിസ്റ്റം അല്പം വേഗത കുറയാൻ തുടങ്ങും. ഇത് ഹാർഡ്‌വെയർ പ്രശ്നം മാത്രമല്ല, പലപ്പോഴും സോഫ്റ്റ്‌വെയർ പ്രശ്നങ്ങളും ഇതിന് കാരണം ആകാറുണ്ട്.

അത്തരത്തിൽ വിൻഡോസ് 10 പിസി അല്ലെങ്കിൽ ലാപ്ടോപ്പ് ദീർഘകാലം ഉപയോഗിച്ച ശേഷം വേഗത കുറയുന്ന സാഹചര്യം വരുമ്പോൾ എങ്ങനെ വേഗത ആദ്യത്തേത് പോലെ ആക്കാം എന്നതിനെ കുറിച്ചാണ് ഇന്നിവിടെ പറയാൻ പോകുന്നത്.
'autoloaders' ഒഴിവാക്കുക
നിങ്ങളുടെ വിൻഡോസ് സിസ്റ്റം ഓപ്പൺ ചെയ്യുന്ന സമയത്ത് ഒരുപാട് പ്രവർത്തനങ്ങൾ തനിയെ ലോഡ് ചെയ്യപ്പെടും. ഇവ ഒഴിവാക്കേണ്ടതുണ്ട്. ഇതിനായി ടാസ്‌ക് ബാറിൽ റൈറ്റ് ക്ലിക്ക് ചെയ്യുക. ശേഷം ടാസ്‌ക് മാനേജർ എടുക്കുക. അവിടെ സ്റ്റാർട്ട് അപ്പ് ടാബ് കാണാം. അത് ക്ലിക്ക് ചെയ്യുക. അവിടെ സിസ്റ്റം ഓപ്പൺ ആകുമ്പോൾ തനിയെ ലോഡ് ചെയ്യപ്പെടുന്ന സർവീസുകൾ കാണാം. ആവശ്യമില്ലാത്തവ റൈറ്റ് ക്ലിക്ക് ചെയ്ത് ഓഫ് ചെയ്യാം.
'വിൻഡോസ് ടിപ്സ്' ഒഴിവാക്കുക
സംഭവം നമ്മുടെ വിൻഡോസ് 10 പ്രവർത്തനം സുഗമമാക്കുന്നതിന് വേണ്ടിയാണ് വിൻഡോസ് ടിപ്സ് ഇടക്കിടെ കാണിക്കുക. പക്ഷെ പലപ്പോഴും ഇത് നമ്മുടെ സിസ്റ്റത്തെ നല്ല തോതിൽ വേഗത കുറയ്ക്കാൻ കാരണം ആകാറുണ്ട്. ഇത് ഒഴിവാക്കാനായി Start> Settings> System Tab> Notifications and Actions ൽ പോകുക. അവിടെ 'Get tips, tricks and suggestions’ ഓഫ് ചെയ്യാനുള്ള ഓപ്ഷൻ കാണാം. അവിടെ ഓഫ് ചെയ്താൽ പിന്നീട് ഈ ടിപ്സുകൾ കാണിക്കില്ല.
ഡിസ്ക് ക്ലീനപ്പ്
വിൻഡോസ് ഉള്ള കാലം മുതലേ ഉള്ള ഒരു ഓപ്ഷൻ ആണ് ഡിസ്ക് ക്ലീനപ്പ്. ഇത് എടുക്കുന്നതിനായി വിൻഡോസ് കോർട്ടന സെർച്ച് ബാറിൽ ഡിസ്ക് ക്ലീനപ്പ് എന്ന് ടൈപ്പ് ചെയ്യുക. ലിസ്റ്റിൽ നിന്നും ഡിസ്ക് ക്ലീനപ്പ് തുറക്കുക. ഇവിടെ നിങ്ങൾക്ക് ആവശ്യമുള്ളതും ഇല്ലാത്തതുമായ എല്ലാ ഫയലുകളും കാണാം. അവയിൽ നിന്നും സിസ്റ്റം മുക്തി നേടുന്നതോടെ കൂടുതൽ വേഗതയും കരുത്തും നിങ്ങളുടെ സിസ്റ്റത്തിന് ലഭിക്കും.
ബോൾട്ട് വെയറുകൾ ഒഴിവാക്കുക
ഇന്നിറങ്ങുന്ന പല ലാപ്ടോപ്പുകളും പിസികളും ഒട്ടനവധി പ്രീ ഇൻസ്റ്റാളേഡ് ആപ്പുകളുമായാണ് എത്തുന്നത്. നമുക്ക് പ്രത്യേകിച്ച് യാതൊരു ആവശ്യവുമില്ലാത്ത ഇത്തരം ആപ്പുകൾ സിസ്റ്റത്തെ നിരന്തരം വേഗത കുറയ്ക്കുന്നതിന് ഒരു കാരണം ആകാറുണ്ട്. ഇവ ഒഴിവാക്കാനായി കണ്ട്രോൾ പാനലിൽ കയറി അണിൻസ്റ്റാൾ പ്രോഗാംസ് വഴി ആവശ്യമില്ലാത്തവ ഒഴിവാക്കാം.
മറ്റു ചില പൊടിക്കൈകൾ
സിസ്റ്റത്തിന്റെ രൂപഘടനയിൽ മാറ്റം വരുത്തിയും വേഗം കൂട്ടാം നമുക്ക്. ഇതിനായി സ്റ്റാർട്ടിൽ റൈറ്റ് ക്ലിക്ക് ചെയ്ത് സിസ്റ്റം എടുക്കുക. അവിടെ ഇടതുഭാഗത്ത് അഡ്വാൻസ്ഡ് സിസ്റ്റം സെറ്റിങ്‌സ് എടുക്കുക. അവിടെ System Properties ഡയലോഗ് ബോക്‌സ് കാണാം. അതിൽ സെറ്റിങ്‌സ് ക്ലിക്ക് ചെയ്യുക. ഇവിടെ കുറച്ചു കാര്യങ്ങൾ നിങ്ങൾക്ക് ഒഴിവാക്കാം. അല്ലെങ്കിൽ 'Adjust for best performance' ക്ലിക്ക് ചെയ്യുകയും ആവാം.


Click it and Unblock the Notifications








