ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണിന്‍റെ സ്പീഡ് കൂട്ടാം

Written By:

കാലക്രമേണ സ്പീഡ് കുറയുന്നുവെന്നതാണ്‌ മിക്ക ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളും നേരിടുന്ന പ്രധാന പ്രശ്നം. ഷെയര്‍ ചെയ്യുന്ന ഫയലുകളിലുണ്ടാകാവുന്ന വയറസുകളോ അമിതമായി ആപ്ലികേഷനുകള്‍ ഇന്‍സ്റ്റോള്‍ ചെയ്യുന്നതുമൊക്കെയാണ് പെര്‍ഫോമന്‍സ് കുറവിന് കാരണം. നമ്മള്‍ മറന്നുപോകുന്ന ചില കാര്യങ്ങള്‍ ചെയ്താല്‍ ഫോണിന്‍റെ പെര്‍ഫോമന്‍സ് വീണ്ടും മെച്ചപെടുത്താം.

പൊടിക്കൈകള്‍ക്ക് സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണിന്‍റെ സ്പീഡ് കൂട്ടാം

അമിതമായി ആപ്ലികേഷനുകളുടെ ഉപയോഗം നിങ്ങളുടെ ഫോണിന്‍റെ പെര്‍ഫോമന്‍സ് കുറച്ചേക്കാം. ഉപയോഗമില്ലാത്ത ആപ്പുകള്‍ അണ്‍ഇന്‍സ്റ്റോള്‍ ചെയ്യുക.

ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണിന്‍റെ സ്പീഡ് കൂട്ടാം

ആല്‍ബത്തിലെ പഴയ ഫോട്ടോകളും ഡൗൺലോഡ്സിലെ സൗണ്ട് വോയിസ് മെസ്സേജുകള്‍ എന്നിവയില്‍ നിന്ന്‍ ആവശ്യമുള്ളവ കമ്പ്യൂട്ടറിലേക്ക് ബാക്ക്അപ്പ് ചെയ്യുക. ശേഷം ബാക്കിയുള്ളവ ഡിലീറ്റ് ചെയ്ത് ഫോണ്‍ മെമ്മറി ഫ്രീയാക്കാം.

ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണിന്‍റെ സ്പീഡ് കൂട്ടാം

സെറ്റിങ്ങ്സിലെ സ്റ്റോറേജ് പേജില്‍ താഴേക്ക് സ്ക്രോള്‍ ചെയ്യുമ്പോള്‍ കാണുന്ന 'ക്യാഷ് ഡാറ്റാ എന്ട്രി' ഓപ്ഷനില്‍ ടച്ച് ചെയ്യുന്നതിലൂടെ ക്യാഷ് മെമ്മറി ക്ലിയര്‍ ചെയ്യാനുള്ള പോപ്പ്അപ്പ് ഓപ്ഷന്‍ നിങ്ങള്‍ക്ക് ലഭിക്കും.

ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണിന്‍റെ സ്പീഡ് കൂട്ടാം

മെമ്മറി കാര്‍ഡ് നിറഞ്ഞിരിക്കുന്നതും ആന്‍ഡ്രോയിഡിന്‍റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നൊരു ഘടകമാണ്. ആവശ്യമുള്ളത് സേവ് ചെയ്തതിന് ശേഷം മെമ്മറി കാര്‍ഡ് ഫോര്‍മാറ്റ്‌ ചെയ്ത് ഉപയോഗിക്കുന്നത് ഫോണിന്‍റെ സ്പീഡ് കൂട്ടും.

ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണിന്‍റെ സ്പീഡ് കൂട്ടാം

ഈ പൊടിക്കൈകളൊന്നും ഫലിച്ചില്ലെങ്കില്‍ ഫാക്റ്ററി റീസെറ്റ് ചെയ്യുക. റീസെറ്റ് ചെയ്യുന്നതിന് മുമ്പ് കോണ്‍റ്റാക്സുകള്‍, മെസ്സേജുകള്‍, ഫോട്ടോകള്‍ തുടങ്ങിയ വിലപിടിപ്പുള്ള ഡാറ്റാകള്‍ ബാക്ക്അപ്പ് ചെയ്യാന്‍ മറക്കരുത്.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
5 tips to speed up your android smartphone.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot