5മിനിറ്റ് കൊണ്ട് നിങ്ങളുടെ കമ്പ്യൂട്ടറിന്‍റെ സ്പീഡ് കൂട്ടാം..!!

Written By:

പ്രായമാകുന്തോറും ആളുകള്‍ക്ക് വയ്യാതെയാകുന്നത് സാധാരണമാണ്. വേണ്ടപോലെ പരിചരണം നല്‍കിയില്ലെങ്കില്‍ സ്ഥിതി കൂടുതല്‍ വഷളാകും. അതുപോലെതന്നെയാണ് യന്ത്രങ്ങളും, വേണ്ട സമയത്ത് ശ്രദ്ധിച്ചില്ലെങ്കില്‍ അവയുടെ ഗതിയും ഇതുതന്നെ. വര്‍ഷങ്ങള്‍ പോകുന്തോറും ഡെസ്ക്ടോപ്പുകളുടെയും ലാപ്ടോപ്പുകളുടെയും സ്പീഡ് കുറഞ്ഞ് വരുന്നതായി നമുക്ക് തോന്നാറുണ്ട്. പലപ്പോഴും ഇത് നമ്മള്‍ അവഗണിക്കാറാണ് പതിവ്. ഇത്തരത്തിലുള്ള അശ്രദ്ധകളാണ് പലപ്പോഴും കമ്പ്യൂട്ടറുകളെ അകാലചരമത്തിലേക്ക് നയിക്കുന്നത്. ഞങ്ങളിവിടെ പറയുന്ന ചില പൊടികൈകള്‍ പരീക്ഷിച്ചാല്‍ നിങ്ങളുടെ കമ്പ്യൂട്ടറിന്‍റെ സ്പീഡ് കൂടുന്നത് നിങ്ങള്‍ക്ക് സ്വന്തമായി അനുഭവിച്ചറിയാന്‍ സാധിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

5മിനിറ്റ് കൊണ്ട് നിങ്ങളുടെ കമ്പ്യൂട്ടറിന്‍റെ സ്പീഡ് കൂട്ടാം..!!

ഡിസ്ക് ക്ലീന്‍അപ്പ് ചെയ്യുന്നതിലൂടെ അനാവശ്യമായ ഡാറ്റാകള്‍ നമുക്ക് സിസ്റ്റത്തില്‍ നിന്നും നീക്കം ചെയ്യാന്‍ സാധിക്കും.

നിങ്ങള്‍ ചെയ്യേണ്ടത്: സെറ്റിങ്ങ്സ്> കണ്ട്രോള്‍ പാനല്‍> സേര്‍ച്ച് 'അഡ്മിന്‍'> അഡ്മിനിസ്ട്രേറ്റീവ് ടൂള്‍സ്> ഡിസ്ക് ക്ലീന്‍അപ്പ്

 

5മിനിറ്റ് കൊണ്ട് നിങ്ങളുടെ കമ്പ്യൂട്ടറിന്‍റെ സ്പീഡ് കൂട്ടാം..!!

നിങ്ങളുടെ ഹാര്‍ഡ്ഡിസ്ക്കിന്‍റെ പെര്‍ഫോമന്‍സ് കൂട്ടാന്‍ ഒരു പരിധി വരെ ഹാര്‍ഡ്ഡിസ്ക് ഡീഫ്രാഗ്മെന്‍റെഷന്‍ സഹായകമാകും. നിങ്ങളുടെ ഹാര്‍ഡ്ഡിസ്ക്കിന്‍റെ കപ്പാസിറ്റിയ്ക്കനുസരിച്ച് ഡീഫ്രാഗ്മെന്‍റെഷന്‍ ചെയ്യാനെടുക്കുന്ന സമയം കൂടാം.

നിങ്ങള്‍ ചെയ്യേണ്ടത്: സ്റ്റാര്‍ട്ട്‌ ബട്ടണ്‍> സേര്‍ച്ച്‌ 'ഡിസ്ക് ഡീഫ്രാഗ്മെന്‍റര്‍'> ഡിസ്ക് സെലക്റ്റ് ചെയ്യുക

 

5മിനിറ്റ് കൊണ്ട് നിങ്ങളുടെ കമ്പ്യൂട്ടറിന്‍റെ സ്പീഡ് കൂട്ടാം..!!

ആന്റിവയറസുകളെന്നല്ല ഏത് സോഫ്റ്റ്‌വെയറുകളാണെങ്കിലും ഡ്യൂപ്ലിക്കേറ്റ് വേര്‍ഷന്‍ ഉപയോഗിക്കുന്നത് ഒരുപക്ഷേ സിസ്റ്റത്തിനെ വിപരീതമായി ബാധിക്കാം. അതിനാല്‍ ഒറിജിനല്‍ വേര്‍ഷനുകള്‍ ഉപയോഗിക്കുന്നത് ശീലമാക്കുക.

5മിനിറ്റ് കൊണ്ട് നിങ്ങളുടെ കമ്പ്യൂട്ടറിന്‍റെ സ്പീഡ് കൂട്ടാം..!!

ടെമ്പ് ഫയലുകള്‍, ക്യാഷ് ഫയലുകള്‍ തുടങ്ങി കമ്പ്യൂട്ടറിന്‍റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന ഫയലുകളെയൊക്കെ റിമൂവ് ചെയ്യാന്‍ സി-ക്ലീനര്‍ നിങ്ങളെ സഹായിക്കും

5മിനിറ്റ് കൊണ്ട് നിങ്ങളുടെ കമ്പ്യൂട്ടറിന്‍റെ സ്പീഡ് കൂട്ടാം..!!

നിങ്ങള്‍ക്ക് ആവശ്യമില്ലാത്തതോ ഉപയോഗിക്കാത്തതോ ആയ സോഫ്റ്റ്‌വെയറുകള്‍ അണ്‍ഇന്‍സ്റ്റോള്‍ ചെയ്യാനുള്ള ഓപ്ഷന്‍ നിങ്ങള്‍ക്ക് കണ്ട്രോള്‍ പാനലില്‍ കാണാന്‍ സാധിക്കും.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Simple tweaks that can speed up your PC and give it the speed boost that it requires.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot