പെഗാസസ് പോലുള്ള സ്പൈവെയറുകളിൽ നിന്ന് നിങ്ങളുടെ സ്മാർട്ട്ഫോൺ സുരക്ഷിതമാക്കുവാൻ ഇതാ 5 മാർഗങ്ങൾ

|

കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രമുഖ വ്യക്തികളുടെ നൂറുകണക്കിന് മൊബൈൽ ഫോണുകളെ പെഗാസസ് സ്പൈവെയർ ബാധിച്ചതായാണ് റിപ്പോർട്ട്. സ്‌പൈവെയർ ആദ്യമായി കണ്ടെത്തിയത് 2016 ലാണ്, പിന്നീട് 2019 ൽ മനുഷ്യാവകാശ പ്രവർത്തനകരുടെ സ്മാർട്ട്ഫോണുകളെയും ബാധിച്ചതായി ആരോപിക്കപ്പെട്ടു. പെഗാസസ് അത്യാധുനിക സ്പൈവെയർ ആണെന്ന് പറയുന്നു, ഇത് വളരെ ചിലവേറിയതും സാധാരണക്കാർക്ക് താങ്ങാൻ കഴിയാത്തതുമാണ്. ചില രഹസ്യങ്ങളെക്കുറിച്ചോ അല്ലെങ്കിൽ മറ്റ് കാര്യങ്ങളെക്കുറിച്ചോ അറിയുന്ന പ്രമുഖരുടെ സ്മാർട്ട്ഫോണുകൾ ആക്രമിക്കാൻ പെഗാസസ് സ്പൈവെയർ പ്രധാനമായും ഉപയോഗിക്കുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിങ്ങളുടെ മൊബൈൽ ഫോണിനെയും ബാധിക്കുന്ന മറ്റ് നിരവധി സ്പൈവെയറുകൾ ഇപ്പോൾ ഇന്റർനെറ്റ് ലോകത്ത് വിഹരിക്കുന്നു. പെഗാസസ് പോലുള്ള അപകടകരമായ സ്പൈവെയറുകളിൽ നിന്ന് നിങ്ങളുടെ മൊബൈൽ ഫോണിനെ സുരക്ഷിതമാക്കുവാൻ 5 നിർദ്ദേശങ്ങൾ ഇവിടെ പട്ടികപ്പെടുത്തിയിട്ടുണ്ട്.

 

ആന്റിവൈറസ് ഉപയോഗിക്കുക

ആന്റിവൈറസ് ഉപയോഗിക്കുക

മൊബൈൽ ഫോണുകൾക്കായി നിരവധി ആന്റിവൈറസ് അപ്ലിക്കേഷനുകൾ ഇപ്പോൾ ലഭ്യമാണ്. ഈ അപ്ലിക്കേഷനുകൾ ഗൂഗിൾ പ്ലേയ് സ്റ്റോറിലും ആപ്പിൾ അപ്ലിക്കേഷൻ സ്റ്റോറിലും ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഈ ആന്റിവൈറസ് നിങ്ങളുടെ മൊബൈൽ‌ ഫോണിൽ‌ അപകടകരമായ സ്പൈവെയർ‌ ഇൻ‌സ്റ്റാൾ‌ ചെയ്യുന്നതിൽ‌ നിന്നും ഹാക്കർ‌മാർ‌ / സ്‌കാമർ‌മാരെ തടയുന്നു. ഒരു ആന്റിവൈറസ് മൊബൈൽ ഫോണിനെ ബാധിക്കുന്നതിൽ നിന്ന് പൂർണ്ണമായും തടുക്കുവാൻ കഴിയില്ലെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. അതിനാൽ ഉപയോക്താക്കൾക്ക് ലഭിക്കുന്ന സംശയാസ്പദമായ ലിങ്കുകൾ, കോളുകൾ, സന്ദേശങ്ങൾ എന്നിവയിൽ പ്രത്യക ശ്രദ്ധ പുലർത്തേണ്ടതുണ്ട്.

പാസ്‌വേഡുകൾ പതിവായി മാറ്റുക

പാസ്‌വേഡുകൾ പതിവായി മാറ്റുക

ക്ലൗഡ് സേവനങ്ങളിലും പതിവായി ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിലും പാസ്‌വേഡുകൾ 30, 45 ദിവസം കൂടുമ്പോൾ മാറ്റാൻ സുരക്ഷാ ഗവേഷകർ നിർദ്ദേശിക്കുന്നു. ഇത് ചെയ്തില്ലെങ്കിൽ നിങ്ങളുടെ മൊബൈൽ ഫോണിനെ അക്രിമിക്കുവാനുള്ള സൗകര്യം ഹാക്കർമാർക്കും സ്‌കാമർമാർക്കും ലഭിക്കുന്നു. അതിനാൽ ഈ കാര്യത്തിൽ പരമാവധി ശ്രദ്ധ പുലർത്തുക.

പെഗാസസ് സ്‌പൈവെയറിനെ പ്രതിരോധിക്കാൻ കഴിവുള്ളത് ഐഫോണിനോ അതോ ആൻഡ്രോയ്‌ഡ് സ്മാർട്ഫോണിനോ?പെഗാസസ് സ്‌പൈവെയറിനെ പ്രതിരോധിക്കാൻ കഴിവുള്ളത് ഐഫോണിനോ അതോ ആൻഡ്രോയ്‌ഡ് സ്മാർട്ഫോണിനോ?

ശക്തമായ പാസ്‌വേഡ് നിർമ്മിക്കുക
 

ശക്തമായ പാസ്‌വേഡ് നിർമ്മിക്കുക

നിങ്ങളുടെ ഫോണും സ്വകാര്യ ഡാറ്റയും ഹാക്കർമാരിൽ നിന്ന് സുരക്ഷിതമായി സൂക്ഷിക്കുന്നതിന് ശക്തമായ പാസ്‌വേഡ് നിർമ്മിക്കേണ്ടത് അത്യാവശ്യമാണ്. പാസ്‌വേഡുകളായി പേരുകൾ, ജനനത്തീയതികൾ, ഫോൺ നമ്പറുകൾ, അല്ലെങ്കിൽ മറ്റേതെങ്കിലും വ്യക്തിഗത വിശദാംശങ്ങൾ എന്നിവ ഒരിക്കലും ഉപയോഗിക്കരുതെന്ന് ഗവേഷകർ നിർദ്ദേശിക്കുന്നു. പാസ്‌വേഡുകളിൽ അക്ഷരമാല, ചിഹ്നങ്ങൾ, അക്കങ്ങൾ എന്നിവയും ഉൾപ്പെടുത്തണമെന്ന് നിർദ്ദേശിക്കുന്നു. അതിനാൽ, നിങ്ങളുടെ പാസ്സ്‌വേർഡ് എന്താണെന്ന് ഊഹിക്കാൻ പോലും കഴിയില്ല.

സുരക്ഷിതമായ ഹാർഡ്‌വെയറുകളാൽ നിർമ്മിതമായ ഒരു ഫോൺ ഉപയോഗിക്കുക

സുരക്ഷിതമായ ഹാർഡ്‌വെയറുകളാൽ നിർമ്മിതമായ ഒരു ഫോൺ ഉപയോഗിക്കുക

സുരക്ഷിതമായ ഹാർഡ്‌വെയറുള്ള വിലയേറിയ സ്മാർട്ട്‌ഫോൺ ഉപയോഗിക്കാൻ ഉപയോക്താക്കളെ നിർദ്ദേശിക്കുന്നു. ആപ്പിൾ, സാംസങ് തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള ചില പ്രീമിയം ഫോണുകൾ മൊബൈൽ പെഗാസസ് പോലുള്ള സ്പൈവെയറുകളെ തടയാൻ കഴിയുന്ന സുരക്ഷിതമായിട്ടുള്ള ഹാർഡ്‌വെയറുകളാൽ നിർമ്മിതമാണ്.

പെഗാസസ് സ്പൈവെയർ നിങ്ങളുടെ മൊബൈൽ ഫോണിൽ ബാധിച്ചിട്ടുണ്ടോയെന്ന് എങ്ങനെ പരിശോധിക്കാം ?പെഗാസസ് സ്പൈവെയർ നിങ്ങളുടെ മൊബൈൽ ഫോണിൽ ബാധിച്ചിട്ടുണ്ടോയെന്ന് എങ്ങനെ പരിശോധിക്കാം ?

കണ്ണിൽ കാണുന്ന അപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യരുത്

കണ്ണിൽ കാണുന്ന അപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യരുത്

സുരക്ഷാ ഗവേഷകർ ഉപയോക്താക്കളെ മൊബൈൽ ഫോണുകളിൽ അനാവശ്യവുമായ അപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യരുതെന്ന് നിർദ്ദേശിക്കുന്നു. സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾക്ക് പ്ലേ സ്റ്റോറിൽ നിന്ന് അപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യാനുള്ള പ്രവണതയേറെയാണ്. ഇത് പലപ്പോഴും മാൽവെയർ അല്ലെങ്കിൽ ഹാക്കർമാർ അവരുടെ ഡാറ്റയും പണവും മോഷ്ടിക്കാൻ ഉപയോഗപെടുത്തും. അതിനാൽ, വിശ്വസനീയമായ ഡവലപ്പർമാർ വികസിപ്പിച്ച അപ്ലിക്കേഷനുകൾ മാത്രം ഡൗൺലോഡ് ചെയ്യ്ത് ഉപയോഗിക്കുക.

 പെഗാസസ് എന്ന സ്പൈവെയർ സൈബർ ചാരപ്രവർത്തനത്തിൽ രാജാവ്; അറിയേണ്ടതെല്ലാം പെഗാസസ് എന്ന സ്പൈവെയർ സൈബർ ചാരപ്രവർത്തനത്തിൽ രാജാവ്; അറിയേണ്ടതെല്ലാം

Most Read Articles
Best Mobiles in India

English summary
Pegasus is supposed to be sophisticated spyware that is too pricey for the average person. According to reports, the Pegasus malware is mostly employed to hack into the phones of high-profile individuals who are privy to some sort of secret.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X