ഐഒഎസില്‍ നിന്നും ആന്‍ഡ്രോയിഡിലേക്ക് എങ്ങനെ കോണ്‍ടാക്റ്റുകള്‍ കൈമാറാം?

|

പുതിയൊരു സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്നത് എപ്പോഴും നല്ലൊരു കാര്യമാണ്. എന്നാല്‍ അതിലെ കോണ്‍ടാക്റ്റുകളും ഡാറ്റകളും കൈമാറുന്ന കാര്യം കുറച്ചു ബുദ്ധിമുട്ടുളളതുമാണ്.

ഐഒഎസില്‍ നിന്നും ആന്‍ഡ്രോയിഡിലേക്ക് എങ്ങനെ കോണ്‍ടാക്റ്റുകള്‍ കൈമാറാം?

ഡാറ്റയേക്കാള്‍ ആദ്യം നിങ്ങള്‍ പ്രാധാന്യം നല്‍കുന്നത് കോണ്‍ടാക്ടുകള്‍ക്കായിരിക്കും. എന്നാല്‍ ഐഒഎസ് ഉപകരണത്തില്‍ നിന്നും ആന്‍ഡ്രോയിഡിലേക്ക് കോണ്‍ടാക്റ്റുകള്‍ കൈമാറാന്‍ വളരെ എളുപ്പമാണ്.

ഏതൊക്കെ രീതിയിലൂടെ കോണ്‍ടാക്റ്റുകള്‍ കൈമാറാമെന്നു നോക്കാം.

ഗൂഗിള്‍ അക്കൗണ്ട് ഉപയോഗിക്കാം

ഗൂഗിള്‍ അക്കൗണ്ട് ഉപയോഗിക്കാം

ആന്‍ഡ്രോയിഡിലേക്ക് കോണ്‍ടാക്റ്റുകള്‍ കൈമാറുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഗൂഗിള്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. ആദ്യം ഗൂഗിള്‍ അക്കൗണ്ട് തുറക്കുക അതിനു ശേഷം സെറ്റിംങ്‌സ്> മെയില്‍> കോണ്‍ടാക്റ്റുകള്‍> കലണ്ടറുകള്‍ എന്നിവയിലേക്ക് പോവുക, അവിടെ ഗൂഗിള്‍ അക്കൗണ്ട് തുറക്കുക.

അക്കൗണ്ടുമായി സമന്വയിപ്പിക്കുന്ന വിവരം ചോദിക്കുമ്പോള്‍ കോണ്‍ടാക്റ്റുകള്‍ നിങ്ങള്‍ തിരഞ്ഞെടുക്കുക. പൂര്‍ത്തിയായി കഴിയുമ്പോള്‍ നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ടിലെ കോണ്‍ടാക്റ്റുകളുടെ ലിസ്റ്റ് പരിശോധിക്കാന്‍ കഴിയും.

ഐക്ലൗഡ് പരിശോധിക്കാം

ഐക്ലൗഡ് പരിശോധിക്കാം

ആപ്പിളിന്റെ സ്വന്തം ഐക്ലൗഡ് സിന്‍ക്രണൈസേഷന്‍ സേവനം ഉപയോഗിച്ച് ഐഫോണില്‍ നിന്നും ആന്‍ഡ്രോയിഡിലേക്ക് കോണ്‍ടാക്റ്റുകള്‍ കൈമാറാം. ഇത് ചെയ്യുന്നതിന് സെറ്റിംഗ്‌സ്> മെയില്‍> കോണ്‍ടാക്റ്റ്‌സ്> കലണ്ടറുകള്‍ എന്നിവയിലേക്ക പോയി അക്കൗണ്ട് ഓപ്ഷനില്‍ നിന്നും 'iCloud' തിരഞ്ഞെടുക്കുക. ഇനി ഐക്ലൗഡ് അക്കൗണ്ട് ഉപയോഗിച്ചു കൊണ്ട് നിങ്ങളുടെ സമ്പര്‍ക്കങ്ങള്‍ സമന്വയിപ്പിക്കാന്‍ കോണ്‍ടാക്റ്റുകള്‍ തിരഞ്ഞെടുക്കുക.

ഇതു ചെയ്തു കഴിഞ്ഞാല്‍ നിങ്ങളുടെ പിസി വെബ് ബ്രൗസറില്‍ icloud.com- ലേക്ക് നയിക്കുന്ന ആപ്പിള്‍ ഐഡിയുമായി ലോഗിന്‍ ചെയ്യും. ലോഗിന്‍ ചെയ്ത ശേഷം Select contacts> all contacts എന്നതിലേക്കു പോവുക. അടുത്തതായി പേജിന്റെ ചുവടെയുളള ഗിയര്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യുക തുടര്‍ന്ന് എക്‌സ്‌പോര്‍ട്ട് വികാര്‍ഡ്. ഇത് നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണിലേക്ക് ഇംപോര്‍ട്ട് ചെയ്യാവുന്ന ഒരു VCF ഫയല്‍ സൃഷ്ടിക്കും.

ഫെയ്‌സ്ബുക്ക് വീണ്ടും മുഖം മിനുക്കുന്നു; പുതിയ ഫീച്ചറിനായി കാത്തിരിക്കാംഫെയ്‌സ്ബുക്ക് വീണ്ടും മുഖം മിനുക്കുന്നു; പുതിയ ഫീച്ചറിനായി കാത്തിരിക്കാം

മൂന്നാം പാര്‍ട്ടി ആപ്‌സുകള്‍
 

മൂന്നാം പാര്‍ട്ടി ആപ്‌സുകള്‍

ഔദ്യോഗിക രീതികള്‍ ഉപയോഗിക്കാന്‍ താത്പര്യമില്ലെങ്കില്‍ കോണ്‍ടാക്റ്റുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കുന്ന അനേകം മൂന്നാം കക്ഷി ആപ്ലിക്കേഷനുകളും ഉണ്ട്.

ഐട്യൂണുകള്‍ ഉപയോഗിക്കാം

ഇതു ചെയ്യാനായി ആദ്യം നിങ്ങളുടെ ഐഫോണ്‍ കമ്പ്യൂട്ടറിലേക്ക് കണക്ട് ചെയ്യേണ്ടതുണ്ട്. ഐട്യൂണ്‍ തുറന്ന് മുകളിലേക്ക് ഐഫോണ്‍ ഓപ്ഷനില്‍ പോവുക. അവിടെ 'Info tab'ന്റെ കീഴിലായി 'sync contacs with' എന്ന ഓപ്ഷന്‍ പരിശോധിച്ച് ഗൂഗിള്‍ അക്കൗണ്ട് തിരഞ്ഞെടുക്കുക. അവസാനം നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് വിവരങ്ങള്‍ നല്‍കി 'Sync iPhone' ഓപ്ഷന്‍ അമര്‍ത്തുക.

Best Mobiles in India

English summary
There was once a time when transferring contacts from one mobile platform to another meant manually typing in an endless amount of names, phone numbers and other information.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X