Just In
- 1 hr ago
വോഡാഫോൺ ഐഡിയ വെറും 400 രൂപയിൽ താഴെ വിലയിൽ നൽകുന്നത് കിടിലൻ ആനുകൂല്യങ്ങൾ
- 4 hrs ago
ട്രന്റിങ് സ്മാർട്ട്ഫോണുകളിൽ ഒന്നാം സ്ഥാനത്ത് അസൂസ് സെൻഫോൺ 9; സാംസങ് രണ്ടാമത്
- 7 hrs ago
കൂച്ചുവിലങ്ങിടുമോ? വാട്സ്ആപ്പ്, ടെലിഗ്രാം, സിഗ്നൽ എന്നിവയ്ക്ക് പുതിയ നിയമങ്ങൾ
- 9 hrs ago
ഈ ഐഫോണുകളും ആപ്പിൾ ഉത്പന്നങ്ങളും ആകർഷകമായ ഓഫറിൽ സ്വന്തമാക്കാം
Don't Miss
- Sports
CWG 2022: ടേബിള്‍ ടെന്നീസിലും ബാഡ്മിന്റണിലും സ്വര്‍ണം, സത്യനു വെങ്കലം
- Movies
രേഖമായിട്ടുള്ള ഐശ്വര്യ റായിയുടെ അടുപ്പം ഇഷ്ടപ്പെടാതെ അമ്മായിയമ്മ; ഭര്‍ത്താവിന്റെ മുൻകാമുകിയില്‍ അസ്വസ്ഥയായി ജയ
- Automobiles
കന്യാകുമാരി മുതൽ കാശ്മീർ വരെ ബൗൺസ് ഇലക്ട്രിക് സ്കൂട്ടറിൽ; ചരിത്രം കുറിച്ച് ഒരു മംഗലാപുരം സ്വദേശി
- News
വീണത് ഉദ്ധവ്, കൊണ്ടത് നിതീഷിന്, ബിജെപിയെ പേടിച്ച് ജെഡിയു, മുന്നണി മാറ്റത്തിന് പ്രേരണ ഇക്കാര്യം!!
- Finance
അതീവ സുരക്ഷിതം, മികച്ച വരുമാനം; ഇനി നിക്ഷേപം ട്രഷറി ബില്ലുകളില്‍; ഇടപാട് ആർബിഐയുമായി നേരിട്ട്
- Lifestyle
ദോഷഫലങ്ങളെ ഇല്ലാതാക്കും നീചഭംഗരാജയോഗം: പേരും പ്രശസ്തിയും പണവും ഫലം
- Travel
കശ്മീർ ഗ്രേറ്റ് ലേക്സ് ട്രെക്ക് മുതല്‍ കാടുകയറിയുള്ള അന്ധർബൻ ട്രെക്ക് വരെ..ഓഗസ്റ്റ് യാത്രയിലെ ട്രക്കിങ്ങുകള്‍
6 ലക്ഷം ആധാറുകൾ റദ്ദാക്കി, നിങ്ങളുടെ കയ്യിൽ ഉള്ളത് ഒറിജിനൽ Aadhaar Card ആണോ?
ആറ് ലക്ഷം ആധാർ നമ്പറുകളാണ് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ അടുത്തിടെ റദ്ദാക്കിയത്. വ്യാജ ആധാർ നമ്പറുകളും നിലവിൽ ഉള്ള കാർഡുകളുടെ ഡ്യൂപ്ലിക്കേറ്റുകളുമാണ് റദ്ദാക്കിയ കാർഡുകളിൽ ഉള്ളത്. ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പാർലമെന്റിനെ അറിയിച്ചതാണ് ഇക്കാര്യങ്ങൾ (Aadhaar Card).

ലോക് സഭയിൽ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. ആധാർ നമ്പറുകളുടെ ഇരട്ടിപ്പ് ( ഡ്യൂപ്ലിക്കേഷൻ ) തടയാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി ലോക്സഭയെ അറിയിച്ചു. ഡ്യൂപ്ലിക്കേഷൻ തടയാൻ അധിക വെരിഫിക്കേഷൻ പരാമീറ്ററായി ആളുകളുടെ മുഖം ചേർത്തിട്ടുണ്ടെന്നും മന്ത്രിയുടെ മറുപടിയിൽ പറയുന്നു.
Pollution Certificate: പെറ്റിയടച്ച് വശം കെട്ടോ? പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഓൺലൈനായി ഡൌൺലോഡ് ചെയ്യാം

വ്യാജ ആധാർ നമ്പറുകളും മറ്റും ഉപയോഗിച്ച് നടക്കുന്ന കുറ്റകൃത്യങ്ങളും ആൾമാറാട്ടങ്ങളും ഒക്കെ വർധിച്ച് വരുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ നടപടികൾ കടുപ്പിക്കുന്നത്. ഇത്തരം സാഹചര്യങ്ങളിൽ നമ്മുടെ കൈവശം ഉള്ള ആധാർ കാർഡുകളുടെ ആധികാരികത ഉറപ്പിക്കേണ്ടത് അനിവാര്യമായിരിക്കുകയാണ്. കയ്യിലുള്ളത് ഒറിജിനൽ ആധാർ കാർഡ് ആണോയെന്ന് അറിയാൻ വളരെ എളുപ്പമാണ് താനും. ആധാർ നമ്പർ വെരിഫൈ ചെയ്യുന്നത് എങ്ങനെയാണെന്ന് അറിയാൻ തുടർന്ന് വായിക്കുക.

ആധാർ കാർഡിന്റെ ആധികാരികത ഉറപ്പിക്കാം
- നിങ്ങളുടെ കൈവശമുള്ള ആധാർ നമ്പർ ഒറിജിനലാണോ അതോ വ്യാജമാണോ എന്ന് പരിശോധിക്കാൻ ആദ്യം യുഐഡിഎഐയുടെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് പോകുക. ഇവിടെ നൽകിയിരിക്കുന്ന യുആർഎൽ ഉപയോഗിക്കാവുന്നതാണ്. https://resident.uidai.gov.in/
- ഇതിന് ശേഷം, 'ആധാർ വെരിഫൈ' എന്ന ഓപ്ഷൻ സെലക്റ്റ് ചെയ്യണം. ആധാറിന്റെ ആധികാരികത പരിശോധിക്കാൻ യൂസറിന് നേരിട്ട് https://myaadhaar.uidai.gov.in/verifyAadhaar എന്ന ലിങ്കിലേക്ക് പോകാനും കഴിയും.
- തുടർന്ന് ആധാർ വെരിഫൈ ചെയ്യാനുള്ള പേജിൽ 12 അക്ക ആധാർ നമ്പറോ 16 അക്ക വെർച്വൽ ഐഡിയോ നൽകുക.
- തുടർന്ന് പോർട്ടലിൽ കാണുന്ന ക്യാപ്ച എന്റർ ചെയ്യണം. ക്യാപ്ട കേസ് സെൻസിറ്റീവ് ആണെന്ന കാര്യം യൂസേഴ്സ് അറിഞ്ഞിരിക്കണം.
- ക്യാപ്ച എന്റർ ചെയ്ത ശേഷം പ്രൊസീഡ് ആൻഡ് വെരിഫൈ ബട്ടണിൽ ടാപ്പ് ചെയ്യുക.
- ആധാർ നമ്പർ ഒറിജനൽ ആണോയെന്നറിയാൻ ആധാർ ക്യുആർ സ്കാനർ ആപ്പ് ഉപയോഗിക്കാവുന്നതാണ്.
- ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആധാർ ക്യുആർ സ്കാനർ ആപ്പ് ഡൌൺലോഡ് ചെയ്യാൻ കഴിയും.
- ഡൌൺലോഡ് ചെയ്ത ആപ്പ് തുറന്ന് ലോഗിൻ ചെയ്യുക.
- തുടർന്ന് വെരിഫൈ ചെയ്യേണ്ട ആധാർ കാർഡിലെ ക്യുആർ കോഡ് സ്കാൻ ചെയ്യണം.
വോട്ടർ ഐഡി കാർഡ് ഡിജിറ്റലായി നിങ്ങളുടെ സ്മാർട്ട്ഫോണിൽ ഡൌൺലോഡ് ചെയ്യാം


നിങ്ങളുടെ ആധാർ നമ്പർ യുഐഡിഎഐ ഡേറ്റബേസിൽ ഉണ്ടെങ്കിൽ ആധാർ വെരിഫിക്കേഷൻ കംപ്ലീറ്റഡ് എന്ന സന്ദേശവുമായി പുതിയ പേജ് തുറന്ന് വരും. ഇതിൽ നിങ്ങളുടെ മൊബൈൽ നമ്പറിന്റെ അവസാന മൂന്ന് അക്കങ്ങളും ഏകദേശ പ്രായവും ജെൻഡറും സംസ്ഥാനവും നൽകിയിരിക്കും.
ഈ ആധാർ നമ്പർ ഒറിജിനൽ അല്ലെങ്കിൽ നമ്പർ നിലവിൽ ഇല്ലെന്ന സന്ദേശമായിരിക്കും വരുന്നത്.
ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിൽ ആപ്പുകൾ ഹൈഡ് ചെയ്യുന്നതിനെക്കുറിച്ച് അറിയേണ്ടതെല്ലാം

ആധാർ നമ്പർ ഒറിജിനൽ ആണോയെന്ന് ആപ്പ് വഴിയും പരിശോധിക്കാം

ഇത്രയും ചെയ്ത് കഴിഞ്ഞാൽ കാർഡ് ഒറിജിനൽ ആണോ ഡ്യൂപ്ലിക്കേറ്റ് ആണോ എന്ന് നിങ്ങൾക്ക് മനസിലാക്കാൻ കഴിയും. ആധാർ കാർഡിനെക്കുറിച്ച് മനസിലാക്കേണ്ടിയിരിക്കുന്ന ഏതാനും ചില കാര്യങ്ങൾ കൂടി അറിയാൻ തുടർന്ന് വായിക്കുക.
How To Clean phone Camera: ഫോൺ ക്യാമറയുടെ ലെൻസുകൾ ക്ലീൻ ചെയ്യാനുള്ള ശരിയായ രീതി

ആധാർ ഡൗൺലോഡിങ്
ഔദ്യോഗിക പോർട്ടലിൽ നിന്ന് മാത്രം ആധാർ ഡൗൺലോഡ് ചെയ്യുക ( https://eaadhaar.uidai.gov.in/genricDownloadAadhaar ). സ്വകാര്യ സിസ്റ്റങ്ങളിൽ നിന്നല്ലാതെ കഫേയിവും മറ്റും പോയി ആധാർ ഡൌൺലോഡ് ചെയ്താൽ ആ ഫയലുകൾ ഡിലീറ്റ് ചെയ്യാൻ മറക്കരുത്. ഡൌൺലോഡ് ചെയ്ത ഫയൽ പെർമനന്റ് ഡിലീറ്റ് ചെയ്യണം. റീസൈക്കിൾ ബിന്നിൽ നിന്നും ഫയൽ ക്ലിയർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പിക്കണം. ഇത്തരം രേഖകൾ മറ്റ് ആളുകളുടെ ഡിവൈസുകളിൽ ഡൌൺലോഡ് ചെയ്ത് വയ്ക്കാതിരിക്കാനും ശ്രദ്ധിക്കുക.

ഇൻകം ടാക്സ് റിട്ടേൺസ്
ഇൻകം ടാക്സ് റിട്ടേൺസ് ഇ വെരിഫൈ ചെയ്യാൻ ആധാർ കാർഡുകൾ ഉപയോഗിക്കാം. ഇതിന് ആധാർ കാർഡുകൾ പാൻ കാർഡുകളുമായി ലിങ്ക് ചെയ്യണമെന്ന് മാത്രം. അത് പോലെ യൂസറിന്റെ മൊബൈൽ നമ്പറും ആധാറിൽ ലിങ്ക് ചെയ്തിരിക്കണം. ഐടിആറുമായി ബന്ധപ്പെട്ടുള്ള തലവേദനകൾ പരിഹരിക്കാൻ ഈ സൌകര്യം ഉപയോഗിക്കാൻ കഴിയും.
മഴക്കാലമല്ലേ... സ്‌മാർട്ട്‌ഫോണുകളും മറ്റ് ഗാഡ്‌ജറ്റുകളും നശിക്കാതിരിക്കാൻ

പിവിസി ആധാർ കാർഡ്
എടിഎം കാർഡുകളെപ്പോലെ പോക്കറ്റ് ഫ്രണ്ട്ലിയായ ആധാർ കാർഡുകളാണ് പിവിസി ആധാർ കാർഡുകൾ. പഴ്സിലും മറ്റും സൂക്ഷിക്കാൻ ഏറെ സൌകര്യപ്രദം ആയിരിക്കുമെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. ലാമിനേറ്റഡ് കാർഡുകൾ പോലെ പെട്ടെന്ന് നശിക്കുകയും ഇല്ല. ഏറെ കാലം ഈട് നിൽക്കുകയും ചെയ്യും.

https://myaadhaar.uidai.gov.in/genricPVC ( ഔദ്യോഗിക വെബ്സൈറ്റ് ) ഈ ലിങ്കിലൂടെ ഓൺലൈൻ ആയി തന്നെ പിവിസി ആധാർ കാർഡിന് അപ്ലൈ ചെയ്യാം. എത് നമ്പറിൽ നിന്നും പിവിസി ആധാർ കാർഡിന് ഓർഡർ നൽകാൻ കഴിയും. 50 രൂപയാണ് പിവിസി കാർഡിനായി യുഐഡിഎഐ ഈടാക്കുന്നത് എന്ന് അറിഞ്ഞിരിക്കണം.
UPI Apps: ഫോൺ നഷ്ടമായോ? ഗൂഗിൾപേയും ഫോൺപേയും പേടിഎമ്മും ബ്ലോക്ക് ചെയ്യാൻ മറക്കണ്ട

ആധാർ ഓതന്റിക്കേഷൻ ഹിസ്റ്ററി
ആധാർ കാർഡിന്റെ കഴിഞ്ഞ 6 മാസത്തെ 50 ഓതന്റിക്കേഷൻ ഹിസ്റ്ററി പരിശോധിക്കാൻ കഴിയും. ആധാർ ഉപയോഗിച്ച കൃത്യമായ തീയതി, സമയം എന്നിവയൊക്കെ ഇതിലൂടെ അറിയാൻ സാധിക്കുമെന്നതാണ് പ്രത്യേകത. കാർഡ് ഉടമ അറിയാതെ ആധാർ കാർഡ് ഉപയോഗിക്കപ്പെട്ടിട്ടുണ്ടോയെന്ന് അറിയാൻ സാധിക്കുമെന്നതാണ് ആധാർ ഓതന്റിക്കേഷൻ ഹിസ്റ്ററി സൌകര്യത്തിന്റെ സവിശേഷത. ആധാർ സുരക്ഷിതത്വം ഉറപ്പിക്കാൻ ഉള്ള ഏറ്റവും എളുപ്പമുള്ള വഴികളിൽ ഒന്നാണിത്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
44,999
-
15,999
-
20,449
-
7,332
-
18,990
-
31,999
-
54,999
-
17,091
-
17,091
-
13,999
-
31,830
-
31,499
-
26,265
-
24,960
-
21,839
-
15,999
-
11,570
-
11,700
-
7,070
-
7,086