Home
How to

ആൻഡ്രോയിഡ് ആവട്ടെ ഐഫോൺ ആവട്ടെ, ഇനിയും മെമ്മറി ഇല്ലാ എന്ന പ്രശ്‌നം ഒഴിവാക്കാൻ ചില പൊടിക്കൈകൾ

By Gizbot Bureau

സ്മാർട്ട്‌ഫോണുകൾ ഉപയോഗിക്കുമ്പോൾ പ്രത്യേകിച്ച് ശരാശരി മെമ്മറി ഉള്ള ഫോണുകൾ ഉപയോഗിക്കുന്നവരിൽ അതിനി ആൻഡ്രോയ്ഡ് ആവട്ടെ ഐഫോൺ ആവട്ടെ പലപ്പോഴും മെമ്മറി തീർന്നുപോകുന്ന ഒരു പ്രശ്നം വരാറുണ്ട്. ഈ ഘട്ടത്തിൽ ചെയ്യാവുന്ന ചില പൊടിക്കൈകൾ പറയുകയാണ് ഇവിടെ. ഇതിലൂടെ എളുപ്പം നിങ്ങൾക്ക് കൂടുതൽ മെമ്മറി ഫോണിൽ ലഭ്യമാക്കാം.

അനാവശ്യ ആപ്പുകൾ ഒഴിവാക്കുക

അനാവശ്യ ആപ്പുകൾ ഒഴിവാക്കുക

നമുക്കറിയാം നമ്മൾ ഒരു പുതിയ ഫോൺ വാങ്ങിക്കഴിഞ്ഞാൽ അതിൽ ആവശ്യമുള്ള ആപ്പുകൾക്ക് പുറമെയായി കമ്പനി തന്നെ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ചില ആപ്പുകൾ ഉണ്ടാകും എന്നത്. ഒപ്പം ഒട്ടനവധി ഗൂഗിൾ ആപ്പുകളും കാണും. ഇവയെല്ലാം തന്നെ നമുക്ക് ആവശ്യമായവ ആയിരിക്കില്ല. അങ്ങനെ ഇവയെ ഒഴിവാക്കാൻ നോക്കിയാലോ, പലതും സിസ്റ്റം ആപ്പുകൾ ആയി വരുന്നതിനാൽ അൺഇൻസ്റ്റാൾ ചെയ്യാൻ പറ്റാത്തവയായിരിക്കും. അപ്പോൾ അനാവശ്യ ആപ്പുകൾ ഡിസേബിൾ ചെയ്തുവെക്കാം. ഇതിലൂടെ അനാവശ്യ ആപ്പുകൾ കൊണ്ടുണ്ടാകുന്ന മെമ്മറി, ബാറ്ററി ചോർച്ച ഒരുപരിധി വരെ തടയാവുന്നതാണ്.

ഫ്രീ അപ്പ് സ്പേസ് ഓപ്ഷൻ ഉപയോഗിക്കുക

ഫ്രീ അപ്പ് സ്പേസ് ഓപ്ഷൻ ഉപയോഗിക്കുക

ആൻഡ്രോയ്ഡ് ഓറിയോ ഒക്കെ ആണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ ഫോണിൽ തന്നെ ഫ്രീ അപ്പ് സ്‌പേസ് ഓപ്ഷൻ കാണാം. ഇതിലൂടെ നല്ലൊരു ഭാഗം അനാവശ്യ ഫയലുകൾ ഒഴിവാക്കാൻ സാധിക്കും. ഇനി ഓറിയോ അല്ലെങ്കിലും മറ്റു ആൻഡ്രോയ്ഡ് ഫോണുകളിലും ഐഫോണിലും എല്ലാം തന്നെ ഇത്തരത്തിൽ ഉള്ള സൗകര്യം ഒരുക്കുന്ന ആപ്പുകൾ ഡൌൺലോഡ് ചെയ്യാൻ പറ്റും. അവ വഴി ഈ സേവനം ഉപയോഗപ്പെടുത്താം.

മീഡിയ ഫയലുകൾ ഒഴിവാക്കാം

മീഡിയ ഫയലുകൾ ഒഴിവാക്കാം

ഫോണിലെ വീഡിയോകള്‍ വളരെയധികം സ്ഥലം കാര്‍ന്നു തിന്നുന്നതാണ്. അതിനാല്‍ നിങ്ങള്‍ക്ക് ഇവയെ ഹാര്‍ഡ്ഡിസ്‌ക്കിലേക്കോ ക്ലൗഡിലേക്കോ മാറ്റാം. അതുപോലെ നിങ്ങളുടെ ഫോണില്‍ അധികം എംപി3 ഉണ്ടെങ്കില്‍ കുറച്ചു ഡിലീറ്റ് ചെയ്യുന്നതാണ് നല്ലത്. കൂടാതെ സ്‌പോട്ട്‌ഫൈ പോലുളള സേവനങ്ങളും മികച്ച പരിഹാരമാണ്. ഇവ കൂടാതെ നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ഡയറക്ടറി പരിശോധിച്ച് ആവശ്യമില്ലാത്ത ഫയലുകള്‍ ഡിലീറ്റ് ചെയ്യാം. അങ്ങനേയും ഫോണ്‍ സ്‌റ്റോറേജ് സ്‌പേസ് കൂട്ടാം.

Cloud സേവനങ്ങൾ ഉപയോഗിക്കുക

Cloud സേവനങ്ങൾ ഉപയോഗിക്കുക

നിങ്ങളുടെ ഫോണ്‍ വളരെ പഴക്കമുളളതാണെങ്കില്‍, ഇവയില്‍ വളരെയധികം ചിത്രങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇവ മറ്റൊരു ഹാര്‍ഡ്‌ഡ്രൈവിലേക്ക് മാറ്റുകയോ, ഡ്രോപ്‌ബോക്‌സ്, ഫ്ളിക്കര്‍ തുടങ്ങിയ ക്ലൗഡ് സേവനങ്ങളിലേക്ക് മാറ്റുകയോ ചെയ്യുക. ഇത് ഒരു പരിധി വരെ ഫോൺ മെമ്മറി കൂട്ടാൻ സഹായിക്കും.

Cached data ഒഴിവാക്കുക

Cached data ഒഴിവാക്കുക

പലപ്പോഴും നല്ലൊരു അളവിൽ ഫോണിലെ മെമ്മറി cached ഡാറ്റ ആയി കിടക്കുന്നുണ്ടാകും. ഇത് ഒഴിവാക്കി നല്ലൊരു അളവിൽ മെമ്മറി ലാഭിക്കാം. ഇതിനായി ആൻഡ്രോയിഡിൽ Settings > Apps > 'Cached data' എന്നതിലേക്ക് പോയി കാലങ്ങളായി അടിഞ്ഞ് കൂടിയിരിക്കുന്ന ടെംപററി ഫയലുകള്‍ ക്യാഷില്‍ നിന്ന് നീക്കം ചെയ്യുക. ഐഫോണിലും സമാന സെറ്റിങ്ങ്സുകൾ വഴി ഇത് പരിശോധിക്കാം.

ഫോൺ റീസെറ്റ് ചെയ്യൽ

ഫോൺ റീസെറ്റ് ചെയ്യൽ

മുകളിൽ പറഞ്ഞ ഓപ്ഷൻസ് എല്ലാം തന്നെ ഉപയോഗിച്ചിട്ടും ഫലവത്തായ രീതിയിൽ ഉള്ള ഒരു പ്രതികരണം ലഭിച്ചില്ലെങ്കിൽ അടുത്തതായി നിങ്ങൾക്ക് നിങ്ങളുടെ ഫോൺ റീസെറ്റ് ചെയ്യാം. ശേഷം ഒരു പുതിയ ഫോൺ പോലെ ഉപയോഗിക്കാം. റീസെറ്റ് ചെയ്യും മുമ്പ് ആവശ്യമുള്ള ഫയലുകൾ ബാക്കപ്പ് ചെയ്യാൻ മറക്കരുത് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

More from GizBot

Best Mobiles in India

English summary
6 Tips to Free up Storage Space on Your Android and Iphone
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X