യൂട്യൂബ് ഉപയോഗിച്ച് പണമുണ്ടാക്കാന്‍ 6 വഴികള്‍

By Super
|
യൂട്യൂബ് ഉപയോഗിച്ച് പണമുണ്ടാക്കാന്‍ 6 വഴികള്‍

ഓണ്‍ലൈന്‍ വീഡിയോ ഷെയറിംഗ് എന്ന് കേട്ടാലേ മനസ്സിലേയ്ക്ക് കടന്നുവരുന്ന ആദ്യത്തെ വാക്ക് യൂട്യൂബ് എന്നായിരിയ്ക്കും. ലോകത്തിലെ മുന്‍നിര വീഡിയോ ഷെയറിംഗ് സൈറ്റായ യൂട്യൂബ് വഴി വരുമാനമുണ്ടാക്കാമെന്ന് മലയാളിയെ ആദ്യം പഠിപ്പിച്ചത് സന്തോഷ് പണ്ഡിറ്റാണ്. സ്വന്തം സിനിമയിലെ ഗാനരംഗങ്ങള്‍ യൂട്യൂബില്‍ വരുന്ന സമയത്ത് പണ്ഡിറ്റ് പോലും അറിഞ്ഞിരുന്നില്ല ഇങ്ങനെ ഒരു ലോട്ടറിയെ പറ്റി. കാഴ്ച്ചക്കാരുടെ എണ്ണം പെരുകിയപ്പോള്‍, (തെറിയാണെങ്കിലും) കമന്റുകള്‍ നിറഞ്ഞപ്പോള്‍ ഈ കലാകാരന്‍ ലക്ഷങ്ങള്‍ സമ്പാദിയ്ക്കുകയായിരുന്നു. അന്ന് പരസ്പരം നോക്കി 'നമുക്കെന്താടാ വിജയാ ഈ ബുദ്ധി നേരത്തേ തോന്നാഞ്ഞത്?' എന്ന് ചോദിച്ച മലയാളികള്‍ക്ക് വേണ്ടിയാണ് ഈ കുറിപ്പ്. ഒരു വെടിയ്ക്കുള്ള മരുന്നും, അടിസ്ഥാന ഇന്റര്‍നെറ്റ് പരിജ്ഞാനവും ഉണ്ടെങ്കില്‍ നിങ്ങള്‍ക്കും യൂട്യൂബ് വഴി പണമുണ്ടാക്കാം.


1.പ്രീമിയം പാര്‍ട്ട്‌ണേഴ്‌സിന്റെ വീഡിയോകള്‍ നിങ്ങളുടെ ബ്ലോഗിലോ സൈറ്റിലോ ഷെയര്‍ ചെയ്യുക നിങ്ങള്‍ക്കൊരു ഗൂഗിള്‍ ആഡ് സെന്‍സ് അക്കൗണ്ട് ഉണ്ടെങ്കില്‍ അതില്‍ ലോഗ് ഇന്‍ ചെയ്ത്, വീഡിയോ യൂണിറ്റ്‌സിനുള്ള കോഡ് എടുക്കുക. ഇതിലൂടെ നിങ്ങളുടെ സൈറ്റില്‍ നിങ്ങള്‍ക്ക് ഒരു യൂട്യൂബ് വീഡിയോ പ്ലെയര്‍ സൃഷ്ടിയ്ക്കാനും, കാറ്റഗറികള്‍ക്കും, കീവേഡുകള്‍ക്കും, കണ്ടന്റ് ദാതാക്കള്‍ക്കും അനുസൃതമായി ക്രമീകരിയ്ക്കാനും സാധിയ്ക്കും.

2.യൂട്യൂബ് വീഡിയോകള്‍ക്കൊപ്പം പരസ്യം നല്‍കാം.നിങ്ങളുടെ സൈറ്റിന്റെ പേരും, അഡ്രസ്സുമൊക്കെ വീഡിയോകളില്‍ വാട്ടര്‍മാര്‍ക്കുകളായി ചേര്‍ത്ത് അപ് ലോഡ് ചെയ്താല്‍ നിങ്ങളുടെ സൈറ്റിനെയോ, ഉത്പന്നത്തെയോ കൂടുതല്‍ പ്രശസ്തമാക്കാം. അത് കൊണ്ടാണ് സിനിമാഗാനങ്ങളിലും മറ്റും ചില വെബ്‌സൈറ്റുകള്‍ അവരുടെ ലോഗോയും, അഡ്രസ്സുമൊക്കെ നല്‍കി പ്രസിദ്ധീകരിയ്ക്കുന്നത്.

3.സ്ഥിരമായി ഗുണമേന്മയും, സാധ്യതയുമുള്ള വീഡിയോകള്‍ അപ് ലോഡ് ചെയ്യുക. അതുവഴി നിങ്ങള്‍ക്കും ഒരു പ്രീമിയം അംഗമാകാനും, ഗൂഗിളില്‍ നിന്നും വരുമാനം നേടാനും സാധിയ്ക്കും.

4.യൂട്യൂബ് വീഡിയോകള്‍ ഉപയോഗിച്ച് ഒരു ബ്ലോഗ് അല്ലെങ്കില്‍ സൈറ്റ് തുടങ്ങുക. പ്രകൃതിഭംഗി മുതല്‍ സാങ്കേതിക ട്യൂട്ടോറിയലുകള്‍ വരെ ഏത് വിഷയത്തിലുമാകാം ഇത്. എന്നിട്ട് പരസ്യങ്ങളിലൂടെ വരുമാനമുണ്ടാക്കാം.

5.നിങ്ങളുടെ യൂട്യൂബ് വീഡിയോകളില്‍ പരസ്യം ചേര്‍ക്കാം. നിങ്ങളുടെ സ്വന്തം വീഡിയോകള്‍ അപ് ലോഡ് ചെയ്ത് ധാരാളം കാഴ്ച്ചക്കാരെയും, ഫോളോവേഴ്‌സിനെയും ലഭിച്ചാല്‍ യൂട്യൂബ് നിങ്ങളെ പരസ്യങ്ങള്‍ നല്‍കുന്നതിനായി ബന്ധപ്പെടാം. അത് വഴി വരുമാനം സാധ്യമാണ്.

6.യൂട്യൂബ് വീഡിയോകള്‍ ഉപയോഗിച്ച് നിങ്ങളുടെ ഉത്പന്നത്തിന്റെ കച്ചവടം വര്‍ധിപ്പിയ്ക്കാം. നിങ്ങളുടെ ഓണ്‍ലൈന്‍ഷോപ്പില്‍ ലഭ്യമായ ഉത്പന്നങ്ങളുടെ വീഡിയോകള്‍ യൂട്യൂബില്‍ നിന്ന് നല്‍കിയാല്‍ അത് ഉപഭോക്താക്കളെ കൂടുതല്‍ ആകര്‍ഷിയ്ക്കും. മാത്രമല്ല നിങഅങളുടെ സൈറ്റ് പേജിനെ നിങ്ങളുടെ യൂട്യൂബ് ചാനലുമായും ബന്ധിപ്പിയ്ക്കാം. ഇത്തരത്തില്‍ വീഡിയോ തിരയുന്നവര്‍ നിങ്ങളുടെ സൈറ്റിലേക്ക് എത്താനുള്ള സാധ്യത വര്‍ധിയ്ക്കും.

ഇനി മറ്റു വല്ല വഴിയും നിങ്ങള്‍ക്കറിയാമെങ്കില്‍ ഇവിടെ പങ്കുവയ്ക്കാം.

ഏജെന്റ് ജാദൂ വ്യാജ സിഡി പിടിയ്ക്കുമോ ?

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X