ഫോണിലെ പ്രൊമോഷണല്‍ കോളുകളും എസ്എംഎസും എങ്ങനെ ബ്ലോക് ചെയ്യാം

By: Archana V

തുടര്‍ച്ചയായി വരുന്ന പ്രൊമോഷണല്‍ കോളുകളും എസ്എംഎസുകളും മൊബൈല്‍ ഉപയോക്താക്കളെ പലപ്പോഴും അസ്വസ്ഥരാക്കാറുണ്ട്. ഇത് ഒഴിവാക്കാന്‍ എല്ലാവരും ആഗ്രഹിക്കാറുണ്ട്.

ഫോണിലെ പ്രൊമോഷണല്‍ കോളുകളും എസ്എംഎസും എങ്ങനെ  ബ്ലോക് ചെയ്യാം

പ്രൊമോഷണല്‍ കോള്‍ നമ്പര്‍ തിരിച്ചറിയാന്‍ പലപ്പോഴും എളുപ്പമാണ്. അവയില്‍ ഏറെയും തുടങ്ങുന്നത് + 9114xxx ല്‍ ആയിരിക്കും . എന്നാല്‍ എപ്പോഴും അങ്ങനെ ആയിരിക്കണം എന്നില്ല. ഈ നമ്പരുകള്‍ ബ്ലാക് അഥവ റിജക്ട് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത് കൊണ്ട് കാര്യമില്ല. ബ്ലാക്‌ലിസ്റ്റ് സ്റ്റോറേജ് നിറഞ്ഞാലും കോളിന് അവസാനം ഉണ്ടായിരിക്കില്ല. പിന്നെ എന്താണ് ചെയ്യാന്‍ കഴിയുക ?

ഫോണിലെ പ്രൊമോഷണല്‍ കോളുകളും എസ്എംഎസും എങ്ങനെ  ബ്ലോക് ചെയ്യാം

എയര്‍ടെല്‍, വോഡഫോണ്‍, റിലയന്‍സ് , എയര്‍സെല്‍ ഐഡിയ തുടങ്ങി നെറ്റ്‌വര്‍ക് ഏത് തന്നെ ആയാലും ആവശ്യമില്ലാത്ത പ്രൊമോഷണല്‍ കോളുകളില്‍ നിന്നും മെസ്സേജുകളില്‍ നിന്നും രക്ഷനേടാനുള്ള ഏക മാര്‍ഗം ഡു നോട്ട് ഡിസ്റ്റര്‍ബ് മോഡ് ആക്ടിവേറ്റ് ചെയ്യുക എന്നതാണ്.

ഇത് ചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം

ഡിഎന്‍ഡി സ്റ്റാറ്റസ് പരിശോധിക്കുക

ഒരു എസ്എംഎസ് മാത്രം അയക്കുന്നതിലൂടെ നിങ്ങള്‍ക്ക് ഡു നോട്ട് ഡിസ്റ്റര്‍ബ് സേവനം ആക്ടിവേറ്റ് ചെയ്യാന്‍ കഴിയും. എസ്എംഎസിന് ചിലപ്പോള്‍ ചാര്‍ജ് ഈടാക്കും. ഇത് ചെയ്യും മുമ്പ് നിലവില്‍ ഡിഎന്‍ഡി ആക്ടിവേറ്റ് ആണോ എന്ന് നോക്കണം. അതിനായി dndstatus.com ല്‍ പോയി നിങ്ങളുടെ ഫോണ്‍ നമ്പര്‍ നല്‍കുക. ഒരിക്കല്‍ സബ്മിറ്റില്‍ ക്ലിക് ചെയ്താല്‍ ഇത് നിങ്ങളുടെ നെറ്റ്‌വര്‍ക് ഏതാണന്ന് തിരിച്ചറിയുകയും ആക്ടിവേറ്റ് ആണോ അല്ലയോ എന്ന് കാണിച്ച് തരികയും ചെയ്യും.

ഫോണിലെ പ്രൊമോഷണല്‍ കോളുകളും എസ്എംഎസും എങ്ങനെ  ബ്ലോക് ചെയ്യാം

ഇതിന് പുറമെ 1909 ലേക്ക് വിളിച്ചും നിലവിലെ സ്റ്റാറ്റസും ഡിഎന്‍ഡി രജിസ്‌ട്രേഷന്‍ തീയതിയും അറിയാന്‍ കഴിയും.

താഴെ പറയുന്ന വിഭാഗങ്ങളില്‍ ഡിഎന്‍ഡി സര്‍വീസ് ആക്ടിവേറ്റ് ചെയ്യാനുള്ള കോഡുകള്‍

റിലയന്‍സ് പ്രവര്‍ത്തനം നിര്‍ത്തുന്നു: വോഡാഫോണിലേക്ക് പോര്‍ട്ട് ചെയ്ത് അണ്‍ലിമിറ്റഡ് ഓഫറുകള്‍ നേടാം!

ഇന്ത്യയിലെ നാഷണല്‍ ഡുനോട്ട് കോള്‍ രജിസ്റ്ററില്‍ അംഗമാകുന്നതിന് താഴെ പറയുന്ന രീതിയില്‍ എസ്എംഎസ് അയക്കണം

1. എല്ലാ പ്രൊമോഷണല്‍ കോളുകളും എസ്എംഎസുകളും പൂര്‍ണമായി ബ്ലോക് ചെയ്യുന്നതിന് ' START DND' അല്ലെങ്കില്‍ ' START 0' എന്ന് ടൈപ്പ് ചെയ്ത് 1909 ലേക്ക് അയക്കുക.

2. ബാങ്കിങ്, ഇന്‍ഷൂറന്‍സ്, ഫിനാന്‍ഷ്യല്‍ ഉത്പന്നങ്ങള്‍, ക്രഡിറ്റ് കാര്‍ഡ് എന്നിവയുമായി ബന്ധപ്പെട്ട പ്രൊമോഷനുകള്‍ ബ്ലോക് ചെയ്യാന്‍ 'STSRT 1' എന്ന് ടൈപ്പ് ചെയ്ത് 1909 ലേക്ക് അയക്കുക.

3. റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട കോളുകളും എസ്എംഎസുകളും ബ്ലോക് ചെയ്യാന്‍ ' START 2' എന്ന് ടൈപ്പ് ചെയ്ത് 1909 ലേക്ക് അയക്കുക.

4. വിദ്യാഭ്യാസ പ്രൊമോഷനുകള്‍ നിര്‍ത്തലാക്കാന്‍ ' START 3 ' എന്ന് ടൈപ്പ് ചെയ്ത് 1909 ലേക്ക് അയക്കുക.

5. ആരോഗ്യവുമായി ബന്ധപ്പെട്ട കോളുകളും എസ്എംഎസും ബ്ലോക് ചെയ്യാന്‍ ' START 4 ' എന്ന് ടൈപ്പ് ചെയ്ത് 1909 ലേക്ക് അയക്കുക.

6. കണ്‍സ്യൂമര്‍ ഗുഡ്‌സ് പ്രൊമോഷനുകള്‍ ബ്ലോക് ചെയ്യാന്‍ 'START 5' എന്ന് ടൈപ്പ് ചെയ്ത് 1909 ലേക്ക് അയക്കുക.


7. കമ്യൂണിക്കേഷന്‍, ബ്രോഡ്കാസ്റ്റിങ്, എന്റര്‍ടെയ്ന്‍മെന്റ് , ഐടി പ്രൊമോഷനുകള്‍ ബ്ലോക് ചെയ്യാന്‍' START 6' എന്ന് ടൈപ്പ് ചെയ്ത് 1909 ലേക്ക് അയക്കുക.

8. ടൂറിസം, ലെഷര്‍ എന്നിവയുമായുമായി ബന്ധപ്പെട്ട പ്രമൊമോഷനുകള്‍ ബ്ലോക് ചെയ്യാന്‍ ' START 7' എന്ന് ടൈപ്പ് ചെയ്ത് 1909 ലേക്ക് അയക്കുക.English summary
If you are searching for how to activate do not disturb service in India, here is the answer for your query.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot