ഇ-മെയില്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടാല്‍ എന്തു ചെയ്യണം???

By Bijesh
|

സൈബര്‍ യുഗത്തില്‍ ഏറ്റവും ഭയപ്പെടേണ്ട ഒന്നാണ് ഹാക്കിംഗ്. പ്രത്യേകിച്ച് സൈബര്‍ കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ രാജ്യത്ത് അഞ്ചാം സ്ഥാനത്തുള്ള കേരളം പോലുള്ള ഒരു സംസ്ഥാനത്ത്.

 

ഇന്ന് ഔദ്യോഗികവും അനൗദ്യോഗികവും ആയ എല്ലാ ആവശ്യങ്ങള്‍ക്കും ഇന്റര്‍നെറ്റ് അവിഭാജ്യ ഘടകമാണുതാനും. പ്രത്യേകിച്ച് ഓണ്‍ലൈന്‍ ബാങ്കിംഗ് പോലുള്ള സംവിധാനങ്ങള്‍ വ്യാപകമായതോടെ. മാത്രമല്ല, വ്യക്തിപരമായ വിലപ്പെട്ട പല വിവരങ്ങളും മെയിലിലാണ് നമ്മള്‍ സ്‌റ്റോര്‍ ചെയ്യുന്നത്.

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

നിങ്ങളുടെ മെയില്‍ ഹാക്ക് ചെയ്യപ്പെട്ടാല്‍ ഇത്തരം വിലപ്പെട്ട വിവരങ്ങളെല്ലാം ഹാക്കര്‍മാര്‍ ചോര്‍ത്തിയെടുക്കും. അക്കൗണ്ട് സുരക്ഷിതമാക്കാന്‍ മുന്‍കരുതലുകള്‍ എടുക്കുക എന്നതാണ് ഇതൊഴിവാക്കാന്‍ പ്രധാനമായി ചെയ്യാവുന്ന കാര്യം. എന്നാല്‍ എത്ര ശ്രദ്ധിച്ചാലും പലപ്പോഴും അക്കൗണ്ടുകള്‍ ഹാക് ചെയ്യപ്പെട്ടു എന്നു വരാം.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

അത്തരം സന്ദര്‍ഭങ്ങളില്‍ എന്താണു ചെയ്യുക. നിങ്ങളുടെ ഇ-മെയില്‍ ഹാക് ചെയ്യപ്പെട്ടു എന്നു ബോധ്യപ്പെട്ടാല്‍ അടിയന്തിരമായി ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. അത് എന്തെല്ലാമെന്നറിയാന്‍ താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

ഇ-മെയില്‍ ഹാക് ചെയ്യപ്പെട്ടാല്‍

ഇ-മെയില്‍ ഹാക് ചെയ്യപ്പെട്ടാല്‍

ഗൂഗിള്‍, യാഹു, ഔട്‌ലുക് തുടങ്ങിയ ഇ-മെയില്‍ പ്രൊവൈഡര്‍മാരുടെ വെബ് സൈറ്റുകളില്‍ അക്കൗണ്ട് ഹാക് ചെയ്യപ്പെട്ടാല്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നുണ്ട്. അത് പരിശോധിക്കുക. ഉദാഹരണത്തിന് യാഹുവില്‍ ആദ്യ പേജില്‍ തന്നെ ' I can't Access my Account' എന്ന ലിങ്ക് കാണാം അതില്‍ ക്ലിക് ചെയ്താല്‍ മതി. ഗൂഗിളില്‍ സെക്യൂരിറ്റ്ി ആന്‍ഡ് പ്രൈവസി എന്ന സെക്ഷനില്‍ 'Compromised Gmail Account' ്, 'Someone is Sending from my Adress' എന്നിങ്ങനെയുള്ള ടാബുകള്‍ കാണാം. അതില്‍ ക്ലിക് ചെയ്താല്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ ലഭിക്കും.

 

ഇ-മെയില്‍ ഹാക് ചെയ്യപ്പെട്ടാല്‍

ഇ-മെയില്‍ ഹാക് ചെയ്യപ്പെട്ടാല്‍

ഇ-മെയില്‍ പ്രൊവൈഡര്‍മാരുടെ സൈറ്റ് എന്തെങ്കിലും കാരണത്താല്‍ ലഭ്യമാവുന്നില്ലെങ്കില്‍ നേരിട്ട് ഫോണില്‍ വിളിച്ച് അവരുടെ ടെക്‌നിക്കല്‍ വിഭാഗത്തില്‍ വിവരമറിയിക്കാവുന്നതാണ്. ഉടന്‍തന്നെ അവര്‍ കാര്യങ്ങള്‍ പരിശോധിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കും.

 

ഇ-മെയില്‍ ഹാക് ചെയ്യപ്പെട്ടാല്‍
 

ഇ-മെയില്‍ ഹാക് ചെയ്യപ്പെട്ടാല്‍

സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ വഴിയും ഫോണില്‍ വിളിച്ചും പരമാവധി ബന്ധുക്കളെയും സുഹൃത്തുക്കളെയും വിവരമറിയിക്കുക. നിങ്ങളുടെ പേരില്‍ വരുന്ന മെയിലുകള്‍ ഒരു കാരണവശാലും ഓപ്പണ്‍ ചെയ്യരുതെന്നും അത് വൈറസ് ആക്രമണത്തിന് കാരണമാകുമെന്നും അവരെ ബോധ്യപ്പെടുത്തണം.

 

ഇ-മെയില്‍ ഹാക് ചെയ്യപ്പെട്ടാല്‍

ഇ-മെയില്‍ ഹാക് ചെയ്യപ്പെട്ടാല്‍

ഹാക്‌ചെയ്യപ്പെട്ട ഇ-മെയില്‍ പൂര്‍വ സ്ഥിതിയിലായാല്‍ ഉടന്‍ ഇ-മെയില്‍ സെറ്റിംഗ്‌സ് പരിശോധിക്കണം. മിക്കവാറും ഹാക്കര്‍മാര്‍ ഫോര്‍വേഡ് സെറ്റിംഗ്‌സില്‍ മാറ്റം വരുത്തിയിട്ടുണ്ടാകും. അതായത് നിങ്ങള്‍ അയയ്ക്കുന്നതും നിങ്ങള്‍ക്ക് ലഭിക്കുന്നതുമായ എല്ലാ മെയിലുകളും അവര്‍ക്ക് ഫോര്‍വേഡ് ചെയ്യപ്പെടും. ഇത് ഇല്ലാതാക്കന്‍ ഫോര്‍വേഡ് സെറ്റിംഗ്‌സ് പരിശോധിച്ച് ആവശ്യമായ മാറ്റം വരുത്തണം.

 

ഇ-മെയില്‍ ഹാക് ചെയ്യപ്പെട്ടാല്‍

ഇ-മെയില്‍ ഹാക് ചെയ്യപ്പെട്ടാല്‍

നിങ്ങളുടെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ ഉള്‍പ്പെടെ ഇ-മെയില്‍ ഐ.ഡിയും പാസ്‌വേഡും ഉപയോഗിച്ച് ആക്‌സസ് ചെയ്യുന്ന എല്ലാ സൈറ്റുകളുടെയും പാസ്‌വേഡ് മാറ്റണം. ഓരോ സൈറ്റിനും പ്രത്യേകം പാസ്‌വേഡ് ആണ് നല്‍കേണ്ടത്.

 

ഇ-മെയില്‍ ഹാക് ചെയ്യപ്പെട്ടാല്‍

ഇ-മെയില്‍ ഹാക് ചെയ്യപ്പെട്ടാല്‍

നിങ്ങളുടെ ഇ-മെയില്‍ ഫോള്‍ഡറുകള്‍ പരിശോധിച്ച് മറ്റു സൈറ്റുകളിലേക്ക് നയിക്കുന്ന ലിങ്കുകളോ ഡാറ്റകളൊ ഉണ്ടെങ്കില്‍ ഡിലിറ്റ് ചെയ്യണം.

 

ഇ-മെയില്‍ ഹാക് ചെയ്യപ്പെട്ടാല്‍

ഇ-മെയില്‍ ഹാക് ചെയ്യപ്പെട്ടാല്‍

ഒരിക്കല്‍ നിങ്ങളുടെ ഇ-മെയില്‍ ഹാക് ചെയ്യപ്പെട്ടാല്‍ ബാങ്ക് അക്കൗണ്ട്, ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ട് തുടങ്ങിയവയെല്ലാം ഇടയ്ക്കിടെ പരിശോധിക്കണം. ബാങ്കുമായി ബന്ധപ്പെട്ട് കൂടുതല്‍ സുരക്ഷയ്ക്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും വേണം.

 

ഇ-മെയില്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടാല്‍ എന്തു ചെയ്യണം???
Most Read Articles
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X