വാട്ട്‌സാപ്പ് ചാറ്റുകള്‍ സ്വകാര്യവും സുരക്ഷിതവുമാക്കാന്‍!

Written By:

എല്ലാ സ്മാര്‍ട്ട്‌ഫോണുകളിലും ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഒരു ഇന്‍സ്റ്റന്റ് മെസേജിങ്ങ് ആപ്പാണ് വാട്ട്‌സാപ്പ്. ഇത് നല്ലൊരു ആശയവിനിമയ ഉപകരണമാണ്. താരതമ്യേന വേഗത കുറഞ്ഞ നെറ്റ്‌വര്‍ക്കിലും വാട്ട്‌സാപ്പ് ഉപയോഗിക്കാന്‍ വളരെ എളുപ്പവുമാണ്.

വാട്ട്‌സാപ്പ് ചാറ്റുകള്‍ സ്വകാര്യവും സുരക്ഷിതവുമാക്കാന്‍!

ആന്‍ഡ്രോയിഡ് ഉപഭോക്താക്കളെ കുടുക്കിലാക്കുന്ന ആന്‍ഡ്രോയിഡ് ആപ്‌സുകള്‍: സൂക്ഷിക്കുക!

എന്നാല്‍ മറ്റേതെങ്കിലും ആപ്പ് അല്ലെങ്കില്‍ വെബ്-അധിഷ്ഠിത ഉപകരണം പോലെ നിങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ആപ്പിലൂടെ നിങ്ങളുടെ സ്വകാര്യ ഡാറ്റ ചോര്‍ത്താനും കഴിയും. എന്നാല്‍ ഇപ്പോള്‍ സുരക്ഷാ പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യുന്ന കമ്പനിയായ ESET സ്മാര്‍ട്ട്‌ഫോണുകളുടേയും കമ്പ്യൂട്ടറുകളുടേയും സംരക്ഷണത്തിനായി പ്രിറ്റി നിഫ്റ്റി ആന്റി വൈറസ് അപ്പ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കമ്പനി പറയുന്നത് ഓരോ ആപ്പ് ഉപഭോക്താക്കളും അവരുടെ വാട്ട്‌സാപ്പ് ചാറ്റുകള്‍ സുരക്ഷിതവും പരിരക്ഷിതവുമാക്കാന്‍ താഴെ പറയുന്ന ടിപ്‌സുകള്‍ ഉപയോഗിക്കേണ്ടതാണ് എന്നാണ്.

ആ ടിപ്‌സുകള്‍ ഏതൊക്കെ എന്നു നോക്കാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ലോക്ക് വാട്ട്‌സാപ്പ്

ഏറ്റവും മികച്ച വാട്ട്‌സാപ്പ് സുരക്ഷാ നുറുക്കുകളില്‍ ഒന്നാണ് പാസ്‌വേഡ് അല്ലെങ്കില്‍ PIN ഉപയോഗിച്ച് ആപ്ലിക്കേഷന്‍ പരിരക്ഷിക്കുക എന്നുളളത്. വാട്ട്‌സാപ്പ് തന്നെ അത്തരമൊരു ഫംഗ്ഷന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്, എന്നാല്‍ മൂന്നാം കക്ഷി ചെയ്യുന്ന ആപ്ലിക്കേഷനും ഉണ്ട്. നിങ്ങളുടെ ഫോണ്‍ നഷ്ടപ്പെടുകയാണെങ്കില്‍ പാസ്‌വേഡ് ഉപയോഗിച്ചാല്‍ നിങ്ങളുടെ ചാറ്റുകള്‍ ആക്‌സസ് ചെയ്യാന്‍ സാധിക്കില്ല .

ഫോട്ടോറോളില്‍ ദൃശ്യമാകുന്ന ഫോട്ടോകള്‍ തടയുക

നിങ്ങളുടെ ആപ്പ് സംഭാഷണങ്ങള്‍ ഇടയ്ക്കിടെ ഒരു വ്യക്തിഗത കുറിപ്പില്‍ എടുക്കാനിടയുണ്ട് എന്നു കരുതുന്നത് നല്ലതാണ്. അതിനാല്‍ ഫോട്ടോറോളില്‍ ദൃശ്യമാകുന്ന ഫോട്ടോകള്‍ കഴിവതും തടയുക.

'ലാസ്റ്റ് സീന്‍' ടൈംസ്റ്റാംപ് ഹൈഡ് ചെയ്യുക

വാട്ട്‌സാപ്പില്‍ ലാസ്റ്റ് സീന്‍ എന്ന ഓപ്ഷന്‍ ഹൈഡ് ചെയ്യുന്നത് നല്ലതാണ്. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ ഓണ്‍ലൈന്‍ ആണോ ഓഫ് ലൈല്‍ ആണോ എന്ന് നിങ്ങളുടെ വാട്ട്‌സാപ്പ് സുഹൃത്തുക്കള്‍ക്ക് അറിയാന്‍ സാധിക്കില്ല, നിങ്ങള്‍ക്ക് അവരുടേതും. ഇത് ചിലപ്പോള്‍ നിങ്ങളെ പല കുടുക്കില്‍ നിന്നും രക്ഷിച്ചേക്കാം.

10ജിബി ഡാറ്റ 98 രൂപയ്ക്ക്: വേഗമാകട്ടേ!

പ്രൊഫൈന്‍ ഫോട്ടോ ആക്‌സസ് നിയന്ത്രിക്കുക

ലിങ്കിടിന്‍, ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവയില്‍ നിങ്ങള്‍ ഉപയോഗിക്കുന്നത് നിങ്ങളുടെ പ്രൊഫൈല്‍ ഫോട്ടോ ആണോ? എന്നാല്‍ അത് നിങ്ങളുടെ കമ്പനി വെബ്‌സൈറ്റില്‍ എവിടെയെങ്കിലും ആയിരിക്കാം. അതിലൂടെ നിങ്ങളുടെ പ്രൊഫൈല്‍ ഇമേജ് ഡൗണ്‍ലോഡ് ചെയ്യാം. അതിനാല്‍ സ്വകാര്യത മെനുവില്‍ 'Contacts only' എന്നതിലേക്ക് പ്രൊഫൈല്‍ ചിത്രം പങ്കിടാന്‍ സജ്ജമാക്കുക.

സ്‌കാം ശ്രദ്ധിക്കുക

വാട്ട്‌സാപ്പ് ഒരിക്കലും ആപ്‌സ് വഴി നിങ്ങളെ കോണ്ടാക്ട് ചെയ്യില്ല. ഇൗമെയില്‍, വോയിസ് മെസേജ്, പേയ്‌മെന്റ്, ഫോട്ടോകള്‍, വീഡിയോകള്‍ എന്നിവയും. ഒരു സൗജന്യ സബ്‌സ്‌ക്രിപ്ഷന്‍ വാഗ്ദാനം ചെയ്യുന്ന എന്തെങ്കിലും നിങ്ങളുടെ അക്കൗണ്ട് സംരക്ഷിക്കുന്നതിനായി ലിങ്കുകള്‍ പിന്തുടരാന്‍ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്ന എന്തെങ്കിലും ഉണ്ടെങ്കില്‍ അത് തട്ടിപ്പാണെന്ന് അറിയുക.

ഫോണ്‍ നഷ്ടപ്പെടുകയാണെങ്കില്‍ വാട്ട്‌സാപ്പ് ഡീആക്ടിവേറ്റ് ചെയ്യുക

നിങ്ങളുടെ ഫോണ്‍ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താല്‍ നിങ്ങളുടെ അക്കൗണ്ട് നിയന്ത്രണം നിലനിര്‍ത്താന്‍ ലളിതവും ഫലപ്രദവുമായ സുരക്ഷാ നുറുക്കുകള്‍ ആപ്പ് തന്നെ നല്‍കിയിരിക്കുന്നു. നിങ്ങളുടെ നെറ്റ്‌വര്‍ക്ക് ദാദാവിലൂടെ നിങ്ങളുടെ സിം കാര്‍ഡ് ലോഡ് ചെയ്യുന്നതിനോടൊപ്പം മറ്റൊരു ഫോണ്‍ നമ്പറില്‍ ഉടന്‍ ആപ്പ് പ്രവര്‍ത്തനക്ഷമമാക്കുന്നു. അങ്ങനെ ചെയ്യുന്നത് നിങ്ങളുടെ നഷ്ടപ്പെട്ടു പോയ ഫോണില്‍ വാട്ട്‌സാപ്പ് ഉപയോഗിക്കുന്നത് തടയാന്‍ കഴിയും.

നിങ്ങള്‍ സംസാരിക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക

അവസാനത്തേത് എന്നാല്‍ ഏറ്റവും ശ്രദ്ധിക്കേണ്ടത്, ഡിജിറ്റല്‍ ആശയവിനിമയം നടത്തുമ്പോഴാണ്. വിലാസങ്ങള്‍, ഫോണ്‍ നമ്പറുകള്‍, നിങ്ങളുടെ ബാങ്ക് വിവരങ്ങള്‍, ക്രഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ എന്നിവ വാട്ട്‌സാപ്പ് വഴി അയക്കുന്നത് അത്ര സുരക്ഷിതമല്ല.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
WhatsApp is probably one of the most used apps on any smartphone. And for right reasons. It is a pretty great communication tool. I

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot