ഷവോമി ഫോണുകൾ ഉപയോഗിക്കുന്നവരുടെ അറിവിലേക്കായി 8 കാര്യങ്ങൾ!

|

ഇന്ന് നമ്മുടെ രാജ്യത്ത് ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന സ്മാർട്ഫോൺ ഏതെന്ന് ചോദിച്ചാൽ ഒറ്റവാക്കിൽ നമുക്ക് ഉത്തരം പറയാം അത് ഷവോമി സ്മാർട്ഫോണുകൾ ആണെന്ന്. മികച്ച സവിശേഷതകളും ഗുണമേന്മയും കയ്യിലൊതുങ്ങുന്ന വിലയുമാണ് ഈ ചൈനീസ് കമ്പനിയുടെ ഓരോ മോഡലുകളും ഇന്ത്യയിൽ ഇത്ര വിജയമാക്കിയത്. മി സീരീസും റെഡ്മി സീരീസും തുടങ്ങി ഇപ്പോൾ പൊക്കോ വരെ എത്തി നിൽക്കുന്നു ഷവോമിയുടെ ഫോണുകൾ.

ഇത്രയുമധികം ആളുകൾ ഉപയോഗിക്കുന്ന സ്മാർട്ഫോൺ കമ്പനി എന്ന നിലയിൽ ഫോണിൽ തീർച്ചയായും നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ പറയുകയാണ് ഇന്നിവിടെ. ഫോണുമായി ബന്ധപ്പെട്ട ഇത്തരം കാര്യങ്ങളിൽ അധികം അറിവുകൾ ഇല്ലാത്ത ആളുകൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ ലളിതമായിത്തന്നെ കാര്യങ്ങൾ വിവരിക്കാം.

എന്താണ് MIUI?

എന്താണ് MIUI?

ടിപ്സുകളും സെറ്റിങ്ങ്സുകളും പറയും മുമ്പ് ആദ്യം എന്താണ് MIUI എന്ന് ഇനിയും മനസ്സിലാകാത്തവർ അറിഞ്ഞിരിക്കുന്നത് നന്നാകും. ഷവോമി അടക്കം ഇന്ന് ലോകത്തുള്ള ബഹുഭൂരിപക്ഷം ഫോൺ നിർമാതാക്കളും അവരുടെ ഫോണിൽ ഉപയോഗിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റം ആൻഡ്രോയിഡ് ആണെന്ന് അറിയാമല്ലോ. ആൻഡ്രോയിഡ് ആണെങ്കിലും കൂടെ ഓരോ ഫോണുകൾക്കും അവരുടേതായ ഒരു യൂസർ ഇന്റർഫേസ് ഉണ്ടാകും. അതിലൂന്നിയ ആൻഡ്രോയിഡ് ആണ് നമുക്ക് ലഭിക്കുക. ഇവിടെ ഷവോമിയിൽ എത്തുമ്പോൾ അത് MIUI ആണ്.

നിങ്ങളുടെ ഫോണിന് MIUI 10 ലഭിക്കുമോ?

നിങ്ങളുടെ ഫോണിന് MIUI 10 ലഭിക്കുമോ?

നിലവിൽ ഏറ്റവും പുതിയ MIUI വേർഷൻ 10 ആണ്. എല്ലാ ഷവോമി ഫോണുകളിലും ഈ അപ്‌ഡേറ്റ് നിലവിൽ എത്തിയില്ല എങ്കിലും ഇപ്പോൾ പതിയെ എത്തിക്കൊണ്ടിരിക്കുകയാണ്. നിങ്ങളുടെ ഫോൺ പിന്തുണയ്ക്കുന്നതാണെങ്കിൽ വൈകാതെ തന്നെ നിങ്ങളുടെ ഫോണിനും ഈ അപ്‌ഡേറ്റ് ലഭിക്കും. ഇതിനായി സെറ്റിങ്സിൽ അപ്‌ഡേറ്റ് പേജിൽ കയറി പരിശോധിച്ചാൽ മതി. അതല്ലാതെ ഗ്ലോബൽ ബീറ്റാ വേർഷൻ ഉപയോഗിക്കുന്നവരുമുണ്ട്.

ഷവോമി ഫോൺ റൂട്ട് ചെയ്യാൻ സാധിക്കുമോ?

ഷവോമി ഫോൺ റൂട്ട് ചെയ്യാൻ സാധിക്കുമോ?

സാധിക്കും. ഏതൊരു ആൻഡ്രോയിഡ് ഫോൺ പോലെയും ഷവോമിയും റൂട്ട് ചെയ്യാം. എന്നാൽ ഇതിനെ കുറിച്ച് അല്പം ധാരണകളില്ലാതെ ഒന്നും തന്നെ നിങ്ങൾ ചെയ്യരുത്. തെറ്റായ ഏതൊരു ശ്രമവും ഫോണിനെ നശിപ്പിക്കും. റൂട്ട് ചെയ്യാൻ നിങ്ങൾ ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്ന പോലെ അത്ര എളുപ്പമല്ല കാര്യങ്ങൾ.

എങ്ങനെ റൂട്ട് ചെയ്യാം?

എങ്ങനെ റൂട്ട് ചെയ്യാം?

എങ്ങനെ റൂട്ട് ചെയ്യാം എന്നതിനെ കുറിച്ച് വിശദമായി പറയേണ്ടിയിരിക്കുന്നു. ചുരുക്കി നിങ്ങൾക്ക് മനസ്സിലാകും വിധം പറയുകയാണെങ്കിൽ ഇതിനായി ആദ്യം നിങ്ങളുടെ ഫോണിന്റെ ബൂട്ടലോഡർ അൺലോക്ക് ചെയ്യണം. ഇതിനായി ഷവോമി വെബ്സൈറ്റിൽ അപേക്ഷിക്കണം. 360 മണിക്കൂർ കഴിഞ്ഞാൽ നിങ്ങൾക്ക് മി അൺലോക്ക് ടൂൾ ഉപയോഗിച്ച് അൺലോക്ക് ചെയ്യാം. ശേഷം TWRP ഇൻസ്റ്റാൾ ചെയ്യുക, റൂട്ട് ചെയ്യക, കസ്റ്റം ഒഎസ് ഇൻസ്റ്റാൾ ചെയ്യുക തുടങ്ങിയ ഒരുപിടി കാര്യങ്ങൾ നിങ്ങൾക്ക് ചെയാൻ സാധിക്കും.

നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം എന്നിവയുടെ 1080പി വിഡിയോ പ്ളേ ചെയ്യാത്ത പ്രശ്നം എന്ത്?

നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം എന്നിവയുടെ 1080പി വിഡിയോ പ്ളേ ചെയ്യാത്ത പ്രശ്നം എന്ത്?

ഷവോമി പൊക്കോ F1 ഇറങ്ങിയ ഈ അവസരത്തിൽ ഇന്നലെ നിങ്ങൾ ചിലയിടങ്ങളിലൊക്കെ കേട്ട ഒരു കാര്യമായിരിക്കും ഈ മോഡലിൽ നെറ്ഫ്ലിക്സ് ആമസോൺ പ്രൈം എച്ച്ഡി വീഡിയോ പ്ളേ ചെയ്യില്ല എന്ന കാര്യം. എന്നാൽ അത്കേട്ട് ഈ ഫോൺ വാങ്ങിയവരും വാങ്ങാൻ നിൽക്കുന്നവരും പേടിക്കേണ്ട ആവശ്യമില്ല. കാരണം പൊക്കോ F1ൽ മാത്രമല്ല, ഒരു ഷവോമി ഫോണിലും ഈ സവിശേഷത ഇല്ല എന്നത് തന്നെ. നെറ്ഫ്ലിക്സ് ആമസോൺ പ്രൈം എച്ച്ഡി വീഡിയോ പ്ളേ ചെയ്യാത്ത ഈ പ്രശ്നം ഓടിഎ അപ്‌ഡേറ്റ് വഴിയും പരിഹരിക്കാൻ കഴിയില്ല എന്നതും ഓർമ്മപ്പെടുത്തട്ടെ. എന്തുകൊണ്ടാണ് ഇങ്ങനെ വരുന്നത്?

പൊക്കോ F1 മാത്രമല്ല, ഒരു ഷവോമി ഫോണിലും നെറ്ഫ്ലിക്സ് ആമസോൺ പ്രൈം എച്ച്ഡി വീഡിയോ പ്ളേ ചെയ്യില്ല; കാരണം?

പൊക്കോ F1 മാത്രമല്ല, ഒരു ഷവോമി ഫോണിലും നെറ്ഫ്ലിക്സ് ആമസോൺ പ്രൈം എച്ച്ഡി വീഡിയോ പ്ളേ ചെയ്യില്ല; കാരണം?

ആൻഡ്രോയിഡ് സ്മാർട്ഫോണുകളിൽ പല സൗകര്യങ്ങളും പ്രവർത്തിക്കുന്നതിന് പല തരത്തിലുള്ള സെർട്ടിഫിക്കേഷനുകളും ആവശ്യമാണ്. ആൻഡ്രോയിഡിൽ മാത്രമല്ല, എല്ലാ ഫോൺ ഒഎസുകളിലും ഇത്തരത്തിൽ പല തരത്തിലുള്ള സെർട്ടിഫിക്കേഷനുകൾ ആവശ്യമാണ്. അപ്പോൾ ഇവിടെ പറഞ്ഞുവന്നത് Widevine L1, L2, L3 എന്നിങ്ങനെ ഒരുപിടി സെർട്ടിഫികേഷനുകൾ ആണ് നെറ്ഫ്ലിക്സ് ആമസോൺ പ്രൈം എച്ച്ഡി വീഡിയോകൾ പ്ളേ ചെയ്യാനായി ആവശ്യമായി വരുന്നത്.ഇവയുടെ അപര്യാപ്തതയാണ് ഷവോമി ഫോണുകളിൽ ഹൈ റെസൊല്യൂഷനിൽ ഉള്ള ആമസോൺ നെറ്റ്ഫ്ലിക്സ് വിഡിയോകൾ പ്ളേ ചെയ്യാൻ തടസ്സമാകുന്നത്. എന്നുകരുതി നമുക്ക് ഫോൺ വാങ്ങാതിരിക്കേണ്ട യാതൊരു കാര്യവുമില്ല. കാരണം നമ്മളിൽ അധികം പേരും തന്നെ നെറ്ഫ്ലിക്സ്, ആമസോൺ പ്രൈം എന്നിവ 1080പിയിൽ ഓൺലൈൻ ആയി പ്ളേ ചെയ്യാറില്ല എന്നത് തന്നെ.

എങ്ങനെ ഡ്യുവൽ ആപ്പ് ഉപയോഗിക്കാം?

എങ്ങനെ ഡ്യുവൽ ആപ്പ് ഉപയോഗിക്കാം?

ഇതെന്താണെന്ന് നമുക്കറിയാം. ഒരു ഫോണിൽ തന്നെ ഒരേ ആപ്പ് രണ്ടു ആപ്പുകളായി രണ്ടു അക്കൗണ്ടുകളിൽ ഉപയോഗിക്കുന്ന സംവിധാനമാണിത്. ഇതിനായി Settings > Dual appsൽ കയറി ആവശ്യമുള്ള ആപ്പ് തിരഞ്ഞെടുക്കുക.

എങ്ങനെ സെക്കൻഡ് സ്‌പേസ് ഉപയോഗിക്കാം?

എങ്ങനെ സെക്കൻഡ് സ്‌പേസ് ഉപയോഗിക്കാം?

ഒരു ഫോണിൽ തന്നെ മറ്റൊരു അക്കൗണ്ട് പോലെ ഒരു സ്‌പേസ് ഉണ്ടാക്കുന്ന ഈ സംവിധാനം ഉപയോഗിക്കാൻ ചെയ്യേണ്ടത് ഫോണിൽ Settings > Second space > Turn on ആണ് കയറേണ്ടത്.

Best Mobiles in India

English summary
8 Facts Every Xiaomi Users Should Know.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X