ബ്ലോക്ക് ചെയ്യപ്പെട്ട ജി മെയില്‍ തുറക്കാന്‍ 8 വഴികള്‍

Posted By: Super

ബ്ലോക്ക് ചെയ്യപ്പെട്ട ജി മെയില്‍ തുറക്കാന്‍ 8 വഴികള്‍

 

ജി മെയില്‍ ഉപയോഗം ഇപ്പോള്‍ ഒരു ദിനചര്യ തന്നെയാണ്. അയച്ച ആപ്ലിക്കേഷനുകള്‍ക്ക് എന്തെങ്കിലും മറുപടിയുണ്ടോ ? പ്രിയപ്പെട്ടവരുടെ സ്‌നേഹം നിറഞ്ഞ മെയിലുകള്‍ വല്ലതും കാണാതെ കിടപ്പുണ്ടോ ? അങ്ങനെ തുടങ്ങി അറിയാന്‍ എന്തൊക്കെ കാര്യങ്ങളുണ്ട്. എന്നാല്‍ പലപ്പോഴും ജോലി സ്ഥലങ്ങളില്‍  ജി മെയില്‍ വിലക്കാറുണ്ട്. ഒരു അവശ്യ സേവനമായിരുന്നിട്ടും വിലക്കപ്പെട്ടതാക്കാന്‍ ഓരോ സ്ഥാപനങ്ങള്‍ക്കും അവരുടേതായ കാരണങ്ങള്‍ ഉണ്ട്. ഏതായാലും അത്യാവശ്യത്തിന് മാത്രം വിലക്കപ്പെട്ട നെറ്റ് വര്‍ക്കുകളില്‍  ജി മെയില്‍ തുറക്കാനുള്ള 8 വഴികള്‍ പറഞ്ഞു തരാം. പക്ഷെ അത്യാവശ്യങ്ങള്‍ക്ക് മാത്രം ഉപയോഗിയ്ക്കുക.ദുരുപയോഗം ഉണ്ടായാല്‍ അത് നിങ്ങളെ തന്നെ ദോഷകരമായി ബാധിയ്ക്കും. ഓര്‍ക്കുക നിയമങ്ങള്‍ എവിടെയും പാലിയ്ക്കാനുള്ളതാണ്.

വഴികള്‍

  •  www.gmail.com എന്നതിന് പകരം ചുവടെ കൊടുത്തിരിയ്ക്കുന്ന  URL കള്‍ പരീക്ഷിയ്ക്കുക. -  http://gmail.com or https://gmail.com-  http://m.gmail.com or https://m.gmail.com -  http://googlemail.com or     https://googlemail.com -  http://mail.google.com/mail/x/ or https://mail.google.com/mail/x/
 
  • ധാരാളം പ്രോക്‌സി വെബ് സൈറ്റുകള്‍ ലഭ്യമാണ്. ഈ വെബ്‌സൈറ്റുകളിലൂടെ ബ്ലോക്ക് ചെയ്യപ്പെട്ട സ്ഥലങ്ങളിലും ജി മെയില്‍ ഉപയോഗിയ്ക്കാനാകും. ഉദാ: http://www.free-web-proxy.de/
 
  • ജി മെയില്‍ മെസ്സേജുകള്‍ ഒരു ഈ മെയില്‍ ക്ലയന്റ് ഉപയോഗിച്ച് ഡൗണ്‍ലോഡ് ചെയ്യുക. ഔട്ട്‌ലുക്ക്, ആപ്പിള്‍സ് മെയില്‍, വിന്‍ഡോസ് മെയില്‍, തണ്ടര്‍ ബേഡ് തുടങ്ങിയ ഈ മെയില്‍ ക്ലയന്റ് സംവിധാനങ്ങളില്‍ ജി മെയില്‍ അക്കൗണ്ട് കോണ്‍ഫിഗര്‍ ചെയ്താല്‍ മതിയാകും. ബ്രൗസര്‍ ഉപയോഗിയ്ക്കാതെ തന്നെ ജി മെയില്‍ തുറക്കാം.
 
  • ഗൂഗിള്‍ ഡെസ്‌ക് ടോപ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ അത് വഴി ഐ ടി അഡ്മിന്‍ വിലക്കുകളെ മറി കടന്ന് ജി മെയില്‍ തുറക്കാന്‍ സാധിച്ചേക്കും.
 
  • പാസ്സ് വേഡില്ലാത്ത ജി മെയില്‍ ഫീഡ് ഉപയോഗിയ്ക്കാം.ഫ്രീ മൈ ഫീഡ് എന്ന സംവിധാനം ഉപയോഗിച്ച് RSS ഫീഡുകളായി ഒരു RSS റീഡറിന്റെ സഹായത്തോടെ ജി മെയില്‍ സന്ദേശങ്ങള്‍ വായിയ്ക്കാന്‍ സാധിയ്ക്കും.
 
  • ഐഗൂഗിള്‍ വഴി ജിമെയില്‍ കാണാം. http://www.google.com/ig ഈ യു ആര്‍ എല്‍ ഉപയോഗിച്ച് ഐഗൂഗിള്‍ തുറന്ന് ജി മെയില്‍ സന്ദേശങ്ങള്‍ കാണാന്‍ സാധിയ്ക്കും. വിന്‍ഡോയുടെ ഇടത് വശത്തുള്ള ബാറില്‍ ആയിരിയ്ക്കും ഇവയുടെ സ്ഥാനം.
 
  • ജി മെയില്‍ ലൈറ്റ് ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടിട്ടുള്ള ഏതെങ്കിലും വെബ്‌സൈറ്റ്  ഉപയോഗിച്ചും ജി മെയില്‍ തുറക്കാം. പക്ഷെ അല്പം റിസ്‌ക്ക് ഉള്ള മാര്‍ഗമാണിത്. ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ ഇവയെ പറ്റി വിവരം ലഭിയ്ക്കും.
 
  • ഗൂഗിള്‍ ടോക്ക് ഉപയോഗിച്ച് ശ്രമിയ്ക്കാം. ഗൂഗിള്‍ ടോക്ക് ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അതിലെ ജി മെയില്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യുക. ഭാഗ്യമുണ്ടെങ്കില്‍ തുറക്കാം.

 

ഇനിയും നടന്നില്ലെങ്കില്‍, കമ്പ്യൂട്ടര്‍ ഡിപ്പാര്‍ട്ടമെന്റിലെ ആരെയെങ്കിലും കമ്പനിയാക്കി പണി പഠിയ്ക്ക്ക എന്നൊരു വഴിയുണ്ട്. ഇനി നിങ്ങള്‍ക്ക് മറ്റ വല്ല വഴിയും അറിയാമെങ്കില്‍ ഇവിടെ പങ്ക് വയ്ക്കാം.

പക്ഷെ ഒന്നുണ്ട് കഴിവതും ബ്ലോക്ക് ചെയ്ത സ്ഥലങ്ങളിലെ കമ്പ്യൂട്ടറുകളില്‍ ഇത്തരം ശ്രമങ്ങള്‍ ഒഴിവാക്കുക.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot