കമ്പ്യൂട്ടറിന്റെ വേഗത വര്‍ദ്ധിപ്പിക്കാന്‍ 8 മാര്‍ഗങ്ങള്‍

Posted By:

കുറച്ചുകാലം ഉപയോഗിച്ചു കഴിയുമ്പോള്‍ നിങ്ങളുടെ കമ്പ്യൂട്ടറിന്റെ വേഗത സ്വാഭാവികമായും കുറയും. ഇത് ഒരു പരിധിക്കപ്പുറം പോയാല്‍ ഏറെ പ്രയാസം സൃഷ്ടിക്കുകയും ചെയ്യും.

ഒരേ ഫയലുകള്‍ തന്നെ വിവിധ സ്ഥലങ്ങളിലായി സ്‌റ്റോര്‍ ചെയ്യപ്പെടുന്നതും ടെംപററി ഫയലുകള്‍ വര്‍ദ്ധിക്കുന്നതും കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളാണ്. മറ്റു നിരവധി കാരണങ്ങളുമുണ്ട്.

ഇൗ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി ഏതാനും ചില ആപ്ലിക്കേഷനുകള്‍ ഇറങ്ങിയിട്ടുണ്ട്. ഇതില്‍ പലതും സൗജന്യമാണുതാനും. അത്തരം ആപ്ലിക്കേഷനുകള്‍ ഏതെല്ലാമെന്നറിയാന്‍ താഴെകൊടുത്ത ചിത്രങ്ങള്‍ നോക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Find and remove duplicates

പേഴ്‌സണല്‍ കമ്പ്യൂട്ടറില്‍ ഒരേ ഫയലുകള്‍ തന്നെ വിവിധ ഭാഗങ്ങളിലായി സ്‌റ്റോര്‍ ചെയ്യപ്പെട്ടിട്ടുണ്ടാകും. ഇത് ഹാര്‍ഡ് ഡിസ്‌കിന്റെ സ്‌പേസ് അപഹരിക്കുകയും കമ്പ്യൂട്ടറിന്റെ വേഗത കുറയ്ക്കുകയും ചെയ്യും. ഓരോ ഡ്രൈവും ഫോള്‍ഡറുകളും തിരഞ്ഞ് ഇവ കണ്ടെത്തുക എന്നത് പ്രായോഗികമല്ലതാനും. ഇത്തരം സാഹചര്യങ്ങളില്‍ ഈസി ഡൂപ്ലിക്കറ്റ് ഫൈന്‍ഡര്‍ എന്ന സൗജന്യ ആപ്ലിക്കേഷന്‍ സഹായകരമാണ്. ഇത് എല്ലാ ഡിസ്‌കുകളും സ്‌കാന്‍ ചെയ്ത് ആവര്‍ത്തിച്ച് സ്‌റ്റോര്‍ ചെയ്യപ്പെട്ടിരിക്കുന്ന ഫയലുകള്‍ കണ്ടെത്തും. ഇനി ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഇത്തരത്തില്‍ ഫോട്ടോകള്‍ കണ്ടെത്തുന്നതിനായി ഡൂപ്ലിക്കറ്റ് ഫോട്ടോ ക്ലീനര്‍ എന്ന ആപ്ലിക്കേഷനുമുണ്ട്.

 

CCleaner

കമ്പ്യൂട്ടറുകളുടെ വേഗത കുറയാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന് ടെംപററി ഫയലുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതാണ്. ഹാര്‍ഡിസ്‌കിന്റെ ശേഷി കുറയ്ക്കുന്ന ടെംപററി ഫയലുകള്‍ നീക്കം ചെയ്യാനായി Cക്ലീനര്‍ എന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്താല്‍ മതി. ഇതും സൗജന്യമായി ലഭിക്കും.

 

Bad Shortcut Killer

പലരുടെയും പി.സിയുടെ ഡെസ്‌ക്‌ടോപ് ഷോട്ട്കട്ടുകളെ കൊണ്ട് നിറഞ്ഞിരിക്കുന്നതു കാണാം. ഉപയോഗിക്കാന്‍ സൗകര്യത്തിനാണ് ഇതെങ്കിലും ഷോട്കട്ടുകളുടെ എണ്ണം ഒരു പരിധക്കപ്പുറമായാല്‍ കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. അനാവശ്യമായ ഷോട്കട്ടുകള്‍ കണ്ടെത്തി നശിപ്പിക്കുന്ന ബാഡ് ഷോട്കട്ട് കില്ലര്‍ എന്ന ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഈ പ്രശ്‌നത്തിനു പരിഹാരമാകും. സ്ഥിരമായി ഉപയോഗിക്കാതിരിക്കുന്ന ഷോട്കട്ടുകള്‍ കണ്ടെത്തി ഒഴിവാക്കുകയാണ് ഈ ആപ് ചെയ്യുന്നത്.

 

Defrag

കമ്പ്യൂട്ടറിന്റെ വേഗം വര്‍ദ്ധിപ്പിക്കാനുള്ള മറ്റൊരു മാര്‍ഗമാണ് ഡിഫ്രാഗ്‌മെന്റേഷന്‍. ഡിഫ്രാഗഌ എന്ന ആപ്ലിക്കേഷന്‍ ഇതിന് ഏറെ സഹായകമാണ്. ഹാര്‍ഡ് ഡ്രൈവ് മുഴുവനായോ ഏതെങ്കിലും ഫോള്‍ഡര്‍ മാത്രമായോ ഡിഫ്രാഗ് ചെയ്യാന്‍ ഈ ആപ്ലിക്കേഷനു സാധിക്കും. മാക് കമ്പ്യൂട്ടറുകളില്‍ ഓപ്പറേറ്റിംഗ് സിസ്റ്റം തനിയെ ഡിഫ്രാഗ് ചെയ്യുമെന്നതിനാല്‍ ഈ ആപ്ലിക്കേഷന്റെ ആവശ്യമില്ല.

 

Soluto

കമ്പ്യൂട്ടര്‍ ഓണായിവരാന്‍ പലപ്പോഴും കൂടുതല്‍ സമയം എടുക്കാറുണ്ട്. സി.പി.യു. പ്രവര്‍ത്തിച്ചു തുടങ്ങുമ്പോള്‍ പല പ്രോഗ്രാമുകളും ഇനിഷ്യലൈസ് ചെയ്യുന്നതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. സൊല്യൂട്ടോ എന്ന ആപ്ലിക്കേഷന്‍ ബൂട്ട് അപ് സമയം പരിശോധിച്ച് ആവശ്യമില്ലാത്ത സ്റ്റാര്‍ട്ട്അപ് പ്രോഗ്രാമുകള്‍ ഒഴിവാക്കും.

 

Registry Repair

തെറ്റായ റെജിസ്ട്രികളാണ് കമ്പ്യൂട്ടര്‍ വേഗത കുറയാനുള്ള മറ്റൊരു കാരണം. ഈ പ്രശ്‌നം പരിഹരിക്കാന്‍ റെജ്‌സ്ട്രി റിപ്പയര്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്താല്‍ മതി. ഗ്ലാറിസോഫ്റ്റ് ഡോട് കോമില്‍ നിന്ന് സൗജന്യമായി ഇത് ലഭിക്കും.

 

TuneUp Utilities

ഇനി ഇത്രയും ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനു പകരും എല്ലാം കൂടി ഒരുമിച്ചു ലഭിക്കുന്ന സോഫ്റ്റ്‌വെയറുമുണ്ട്. ട്യൂണ്‍ അപ് യൂട്ടിലിറ്റീസ്. ഇത് സൗജന്യമല്ലെങ്കിലും ഏറെ ഗുണകരമായ ഒന്നാണ്. കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള വിവിധ മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നതോടൊപ്പം സിസ്റ്റം മുഴുവനായി സ്‌കാന്‍ ചെയ്യുന്നതിനും തകരാറുകള്‍ പരിഹരിക്കുന്നതിനമുള്ള സൗകര്യം ഈ സോഫ്റ്റ്‌വെയറിലുണ്ട്. വണ്‍ ക്ലിക് സിസ്റ്റം മെയിന്റനന്‍സ് മോഡും ട്യൂണ്‍ അപ് യൂട്ടിലിറ്റീസിന്റെ പ്രത്യേകതകളിലൊന്നാണ്.

 

Remote Assistance

ഇതുവരെ പറഞ്ഞ കാര്യങ്ങള്‍ ഒന്നും പ്രായോഗികമാക്കാന്‍ കഴിയാതെ വന്നാല്‍ റിമോട്ട് അസിസ്റ്റന്‍സ് സ്വീകരിക്കാവുന്നതാണ്. അതായത് സാങ്കേതിക പരിജ്ഞാനമുള്ള, സുഹൃത്തോ പരിചയക്കാരനോ ആയ വ്യക്തിക്ക് നിങ്ങളുടെ കമ്പ്യൂട്ടര്‍ ദൂരെയിരുന്ന് പരിശോധിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയും. ഇതിനായി ലോഗ് മി ഇന്‍, ടീം വ്യൂവര്‍, ക്രോസ് ലൂപ് എന്നി സോഫ്റ്റ്‌വെയറുകളില്‍ ഒന്ന് ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതി. ഇന്റര്‍നെറ്റ് സൗകര്യവും വേണം.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
കമ്പ്യൂട്ടറിന്റെ വേഗത വര്‍ദ്ധിപ്പിക്കാന്‍ 8 മാര്‍ഗങ്ങള്‍

Read more about:
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot