വാട്ട്‌സാപ്പ് കുടുക്കില്‍ പെടാതിരിക്കാന്‍ 8 വഴികള്‍!!

Written By:

ലോകമെമ്പാടുമുളള മെസേജിങ്ങ് ആപ്പായി മാറിയിരിക്കുകയാണ് വാട്ട്‌സാപ്പ്. ദശലക്ഷം ഉപഭോക്താക്കളാണ് ഇപ്പോള്‍ വാട്ട്‌സാപ്പ് ഉപയോഗിക്കുന്നത്. നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ആശയവിനിമയം നടത്താന്‍ പോലും വാട്ട്‌സാപ്പ് ഉപയോഗിക്കുന്നുണ്ട്.

റിലയന്‍സ് ജിയോ 4ജി സിം എങ്ങനെ ഡോംഗിളില്‍ ഉപയോഗിക്കാം?

വാട്ട്‌സാപ്പ് കുടുക്കില്‍ പെടാതിരിക്കാന്‍ 8 വഴികള്‍!!

വാട്ട്‌സാപ്പ് ചാറ്റുകള്‍ ലളിതമായ ടെക്സ്റ്റുകളാണ്. അത് നമുക്കെല്ലാവര്‍ക്കും അറിയാം. വാട്ട്‌സാപ്പ് വഴി നമ്മള്‍ ഫോട്ടോകള്‍, വീഡിയോകള്‍, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ എല്ലാം പങ്കിടാറുണ്ട്. ഇതിനാല്‍ നമുക്ക് ഇതില്‍ സ്വകാര്യതയും സുരക്ഷയും വളരെ അത്യാവശ്യമാണ്.

റിലയന്‍സ് ജിയോ സിം ആന്‍ഡ്രോയിഡ് ഫോണില്‍ എങ്ങനെ ഫ്രീയായി ലഭിക്കും?

വാട്ട്‌സാപ്പില്‍ എന്‍ക്രിപ്ഷന്‍ എന്ന സവിശേഷതയുണ്ടായാല്‍ കൂടിയും നമ്മള്‍ ഇതില്‍ പലതും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തില്‍ വാട്ട്‌സാപ്പ് സുരക്ഷിതമാക്കാന്‍ 8 വഴികള്‍ പറയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ലോക്ക് വാട്ട്‌സാപ്പ്

ഏറ്റവും മികച്ച ഒരു സുരക്ഷ നുറുക്കുകളില്‍ ഒന്നാണ് പാസ്‌വേഡ് അല്ലെങ്കില്‍ പിന്‍ ഉപയോഗിച്ച് വാട്ട്‌സാപ്പ് ലോക്ക് ചെയ്യുന്നത്. എന്നാല്‍ വാട്ട്‌സാപ്പില്‍ സ്വയം ഇങ്ങനെ ഒരു ഫീച്ചര്‍ ഇല്ല. മെസഞ്ചര്‍-ചാറ്റ് ലോക്ക്, ലോക്ക് ഫോര്‍ വാട്ട്‌സാപ്പ്, സെക്യുര്‍ ചാറ്റ് എന്നീ മൂന്നു ആന്‍ഡ്രോയിഡ് ആപ്പ് ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് വാട്ട്‌സാപ്പ് ലോക്ക് ചെയ്യാം.

ഫോട്ടോ റോളില്‍ കാണുന്ന വാട്ട്‌സാപ്പ് ഫോട്ടാകള്‍ ബ്ലോക്ക് ചെയ്യാം

നിങ്ങള്‍ ആര്‍ക്കെങ്കിലും ഫോട്ടോകള്‍ അയയ്ക്കുകയാണെങ്കില്‍ അത് നിങ്ങളുടെ ജനറല്‍ ഫോട്ടോസ്ട്രീമില്‍ കാണുന്നതാണ്. ഇത് മറ്റുളളവര്‍ കാണാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ?

ഐഫോണില്‍ ഈ പ്രശ്‌നം പരിഹരിക്കാനായി, ഫോണിന്റെ സെറ്റിങ്ങ്‌സ് മെനുവില്‍ പോകുക, അവിടുന്ന് ഫോട്ടോസ്ട്രീമില്‍ കടക്കുന്ന ഇമേജുകളുടെ ആപ്പ് ലിസ്റ്റ് ഉണ്ടായിരിക്കുന്നതാണ്. ആ ലിസ്റ്റില്‍ നിന്നും വാട്ട്‌സാപ്പ് ഡീസെലക്ട് ചെയ്യുക.

ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് : അതിനായി Settings > Privacy > Photos> Deselect Whatsapp ( ഫോട്ടോസ്ട്രീമില്‍ വരുന്ന ഇമേജുകളുടെ ആപ്പ് ലിസ്റ്റ് ഉണ്ടായിരിക്കും, അതില്‍ നിന്നും ഡീസെലക്ട് ചെയ്യുക)

 

ലാസ്റ്റ് സീന്‍ സമയം മറയ്ക്കാന്‍

വാട്ട്‌സാപ്പില്‍ നിങ്ങള്‍ അവസാനമായി വന്ന സമയം മറ്റുളളവര്‍ അറിയാന്‍ ആരും ആഗ്രപിക്കുന്നില്ല. എന്നാല്‍ അതു മറയ്ക്കാനായി പ്രൈവസി മെനുവില്‍ പോയി സെറ്റ് ചെയ്യുക, അതായത് ടേണ്‍ഓഫ്(Turnoff) ചെയ്യുക. ഇത് ആന്‍ഡ്രോയിഡ്, ഐഒഎസ്, വിന്‍ഡോസ് , ബ്ലാക്ക്‌ബെറി ഫോണുകളില്‍ലാണ്. നിങ്ങള്‍ ഒരു കാര്യം ശ്രദ്ധിക്കോണ്ടത് ഇങ്ങനെ ടേണ്‍ഓഫ് ചെയ്താല്‍ മറ്റുളളവരുടേയും ലാസ്റ്റ്‌സീന്‍ നിങ്ങള്‍ക്കു കാണാന്‍ സാധിക്കില്ല.

പ്രൊഫൈല്‍ ചിത്രം ആക്സ്സ് നിയന്ത്രിക്കുക

നിങ്ങളുടെ വാട്ട്‌സാപ്പ് പ്രൊഫൈല്‍ ചിത്രം എവിടെ നിന്നും വേണമെങ്കിലും കാണാവുന്നതാണ്, അത് ചിലപ്പോള്‍ ലിങ്കിഡിന്‍, ഫേസ്ബുക്ക് അല്ലെങ്കില്‍ ട്വിറ്ററില്‍. ഇതില്‍ നിന്നും മറയ്ക്കാനായി വാട്ട്‌സാപ്പ് സെറ്റിങ്ങ്‌സില്‍ set profile picture> Privacy menu> contacts only എന്നാക്കുക.

സ്‌കാമര്‍മാരെ കരുതിയിരിക്കുക

വാട്ട്‌സാപ്പ് ഒരിക്കലും ആപ്പു വഴി നിങ്ങളെ ബന്ധപ്പെടില്ല. വാട്ട്‌സാപ്പിന്റെ സഹായത്തിനു വേണ്ടി നിങ്ങള്‍ മെയില്‍ അയച്ചാല്‍ മാത്രമേ നിങ്ങള്‍ക്ക് വാട്ട്‌സാപ്പ് മറുപടി നല്‍കുകയുളളൂ. ഒരു സൗജന്യ സബ്‌സ്‌ക്രിപ്ഷന്‍ വാഗ്ദാനം നല്‍കുകയോ, ലിങ്കുകള്‍ അയയ്ക്കുകയോ ചെയ്താല്‍ അത് തീര്‍ച്ചയായും സ്‌കാമര്‍ ആണെന്നു വിശ്വസിക്കുക.

ഫോണ്‍ നഷ്ടപ്പെട്ടാല്‍ വാട്ട്‌സാപ്പ് ഡീആക്ടിവേറ്റ് ചെയ്യുക

നിങ്ങളുടെ ഫോണ്‍ നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ വാട്ട്‌സാപ്പ് അക്കൗണ്ട് നിയന്ത്രണം നിലനില്‍ത്താന്‍ ലളിതവും ഫലപ്രദവുമായ നുറുക്കുകള്‍ പ്രദാനം ചെയ്തിട്ടുണ്ട്. അങ്ങനെ നഷ്ടപ്പെടുകയാണെങ്കില്‍ ഉടന്‍ ഇതേ നമ്പറില്‍ മറ്റൊരു സിം എടുത്ത് വാട്ട്‌സാപ്പ് ബ്ലോക്ക് ചെയ്യാവുന്നതാണ്.

ഇത് വളരെയേറെ ശ്രദ്ധിക്കണം

ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ നടത്തുമ്പോള്‍ വളരെ ഏറെ ശ്രദ്ധിക്കണം. നിങ്ങളുടെ പേഴ്‌സണല്‍ ഇന്‍ഫര്‍മേഷന്‍ അതായത് അഡ്രസ്സ്, ഫോണ്‍ നമ്പര്‍, ഈമെയില്‍, ബാങ്ക് വിവരങ്ങള്‍, ക്രഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ഒന്നും തന്നെ വാട്ട്‌സാപ്പ് വഴി അയയ്ക്കരുത്. ഇത് വളരെ ഏറെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്.

വാട്ട്‌സാപ്പ് വെബ് ലോഗ് ഔട്ട് ചെയ്യാന്‍ മറക്കരുത്

വാട്ട്‌സാപ്പ് ഇപ്പോള്‍ കമ്പ്യൂട്ടറിലും ഉപയോഗിക്കാമെന്ന് എല്ലാവര്‍ക്കും അറിയാം, അല്ലേ? എന്നാല്‍ അതില്‍ ഉപയോഗിക്കുമ്പോള്‍ ക്രോമില്‍ വാട്ട്‌സാപ്പ് വെബ് ലോഗൗട്ട് ചെയ്യാന്‍ പലരും മറക്കുന്നു. ഇങ്ങനെ നിങ്ങളുടെ വാട്ട്‌സാപ്പ് ചാറ്റുകള്‍ മറ്റുളളവര്‍ കണ്ടാല്‍ എന്തു സംഭവിക്കും. സൂക്ഷിക്കുക...

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

റിലയന്‍സ് ജിയോ സിം ആന്‍ഡ്രോയിഡ് ഫോണില്‍ എങ്ങനെ ഫ്രീയായി ലഭിക്കും?

2016ലെ ഏറ്റവും മികച്ച 7ജിബി സ്മാര്‍ട്ട്‌ഫോണുകള്‍!

 

 

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

റിലയന്‍സ് ജിയോയും എയര്‍ടെല്‍ 4ജിയും: ഞെട്ടിക്കുന്ന വ്യത്യാസങ്ങള്‍!

English summary
WhatsApp chats are more than just simple texts. We all know it. We share photos, videos, bank account details, contacts and what not on WhatsApp.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot